Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വേൾഡ് പീസ് മിഷൻ ടീമിന്റെ ദമ്പതി ധ്യാനം യൂറോപ്പിൽ; മെയ് 25,26 തീയതികളിൽ പോർട്ട്മൗത്തിൽ ധ്യാനത്തിന് നടക്കും

വേൾഡ് പീസ് മിഷൻ ടീമിന്റെ ദമ്പതി ധ്യാനം യൂറോപ്പിൽ; മെയ് 25,26 തീയതികളിൽ പോർട്ട്മൗത്തിൽ ധ്യാനത്തിന് നടക്കും

കെ. ജെ. ജോൺ

സണ്ടർലാൻഡ്: വേൾഡ്പീസ്മിഷൻടീം നയിക്കുന്ന ദമ്പതിധ്യാനം 2019 ജൂൺ7,8,9 തീയതികളിൽ സണ്ടർലാൻഡിൽ വെച്ച്‌ നടക്കുന്നു.മിയാവോ ബിഷപ്പും,വേൾഡ്പീ സ്മിഷന്റെ മുഖ്യരക്ഷാധികാരിയുമായ അഭിവന്ദ്യ ബിഷപ്പ്ജോർജ്ജ്പ ള്ളിപ്പറമ്പിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ദമ്പതിധ്യാനത്തിന്, മികച്ച സാമൂഹിക പ്രവർത്തകയ്ക്കുള്ള ദേശീയ അവാർഡ്‌നേടിയ പ്രശസ്ത സൈക്കോളജിസ്റ്റും ട്രാഡയുടെജനറൽ സെക്രട്ടറിയും, ബൈബിൾപ ണ്ഡിതയുമായ റവ.ഡോ:സിസ്റ്റർ.ജോവാൻചുങ്കപ്പുരയും എം.എം.എസ്, ലോകപ്രശസ്ത കുടുംബ പ്രേഷിതനും, വേൾഡ്പീസ്മിഷൻ ചെയർമാനും,മികച്ചഫാമിലി കൗൺസിലറും, അദ്ധ്യാപകനും സംഗീതജ്ഞനുമായ സണ്ണിസ്റ്റീഫനും ചേർന്നാണ്ക്ലാസ്സുകൾ നൽകുന്നത്.

സാധാരണ ധ്യാനരീതികളിൽ നിന്ന്‌വൃത്യസ്തമായി കുട്ടികളെ വളർത്തുന്നതിൽ
മാതാപിതാക്കൾ നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും, സ്‌ട്രെസ്സ്മാനേജ്‌മെന്റ്,ദാമ്പത്യജീവിതത്തിലെ പ്രശ്‌നപരിഹാരങ്ങൾ ,മാതാപിതാക്കളുംമക്കളും തമ്മിൽ അടിസ്ഥാനപരമായി കാത്തുസൂക്ഷിക്കേണ്ട ധാരണകൾ,മൂല്യങ്ങൾ, മര്യാദകൾതുടങ്ങി തിരുവചനചിന്തകളെ പ്രായോഗിക ജീവിതപാഠങ്ങളാക്കി നാൽപ്പതിലേറെവർഷത്തെ കൗൺസിലിങ്അനുഭവങ്ങളും പങ്കുവച്ചാണ്ഇ രുവരുംക്ലാസ്സുകൾ നൽകുന്നത്. വിശുദ്ധബലിക്കും,ആരാധനക്കും നേതൃത്വം നൽകുന്നതോടൊപ്പം മരിയഭക്തിയും ,മാധ്യസ്ഥശക്തിയും എന്നവിഷയത്തെക്കുറിച്ച്അ ഭിവന്ദ്യബിഷപ്പുംക്ലാസ്സുകൾ നൽകുന്നതാണ്. യുകെയിലെ വിവിധ സ്ഥലങ്ങളിലെ ധ്യാനത്തിനു ശേഷമാണ്വേൾഡ്പീസ്മിഷൻടീം സണ്ടർലാ ൻഡിൽ എത്തിച്ചേരുന്നത്.

''ഈദമ്പതിധ്യാനത്തിൽ പങ്കെടുത്ത ്ജീവിതത്തിനാവശ്യമായ ആഴമേറിയ അറിവും ,അനുഭവങ്ങളും ഉൾക്കൊണ്ട്, ജീവിതത്തിന്റെ ചുവടുവെയ്‌പ്പുകൾ പിഴയ്ക്കാതെ മുന്നോട്ടുപോകുവാനും ,കുടുംബജീവിതം ഒരുആഘോഷമായി മാറ്റുവാനുംലഭിക്കുന്ന ഈഅപൂർവ്വഅവസരം എല്ലാവരുംപ്രയോജനപ്പെടുത്തണമെന്ന്'' വേൾഡ്പീസ്മിഷൻ യുകെചാപ്റ്ററിന്റെ സ്പിരിച്വൽഡയറക്ടർഫാ.ജോസ്അഞ്ചാനിക്കൽഅഭ്യർത്ഥിച്ചു.

മെയ്‌ മാസം 25,26 തീയതികളിൽ പോർട്ട്മൗത്തിലും 29 നുന്യൂകാസ്സിലിലും ജൂൺ 1,2 തീയതികളിൽ ഹാമിൽട്ടണിലുംതുടർന്ന് ജൂൺ 15,16 തീയതികളിൽ സ്വിറ്റ്‌സർലാൻഡിലും വേൾഡ്പീസ് മിഷന്റെ ദമ്പതി ധ്യാനം നടക്കുന്നുണ്ട്.

St. Josephs ' Church, Sunderland. SR46HP.

കൂടുതൽ വിവരങ്ങൾക്ക്:
മാത്യു - 07590516672,
സോജൻ - 07846 911218,
ഫാ. റോജി - 07772 540180
ജോർജ്ജ് സൈമൺ - WPM-UK -07861 392825

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP