Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വേൾഡ് പീസ് മിഷൻ ടീം നയിക്കുന്ന ആത്മവിശുദ്ധീകരണ ധ്യാനം പൂളിൽ

വേൾഡ് പീസ് മിഷൻ ടീം നയിക്കുന്ന ആത്മവിശുദ്ധീകരണ ധ്യാനം പൂളിൽ

കെ.ജെ.ജോൺ

ബോൺമൗത്ത്: പീഡാനുഭവത്തിന്റെ ഓർമ്മയാചരിക്കുന്ന ഈ നോമ്പുകാലത്ത്പാപത്തിൽ നിന്ന് വിട്ടകന്ന് ദൈവ സ്‌നേഹ വിശുദ്ധിയിലേക്ക് മടങ്ങിവരുവാനും,ക്രൂശിതനിൽ നിന്നും ഉത്ഥിതനിലേക്കുള്ള രക്ഷാകരയാത്രയിലൂടെആത്മവിശുദ്ധീകരണം നേടുവാനും, സീറോമലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ്ബ്രിട്ടൺ - സൗത്താംപ്ടൻ റീജിയണിനു കീഴിലുള്ള പൂൾ-ബോൺമൗത്ത് മിഷന്റെഈ വർഷത്തെ നോമ്പുകാല ധ്യാനം ക്രൈസ്റ്റ് ദി കിങ് ചർച്ചിൽ (കിൻസൻ, 46Durdells Avenue, BH11 9EH) വച്ച് 2018 ഫെബ്രുവരി 16, 17, 18 തീയതികളിൽനടത്തുന്നു.

എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി ഒമ്പത് മണി വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത വചനപ്രഘോഷകനും ഗ്രേറ്റ് ബ്രിട്ടൺ രൂപതപാസ്റ്ററൽ കോർഡിനേറ്ററുമായ റവ. ഫാ. ടോണി പഴയകളവും, വേൾഡ് പീസ് മിഷൻചെയർമാനും പ്രശസ്ത സംഗീതസംവിധായകനും, ഫാമിലി കൗൺസിലറും മുൻഅദ്ധ്യാപകനുമായ സണ്ണി സ്റ്റീഫനും ചേർന്നാണ് ധ്യാനം നയിക്കുന്നത്.യുവജനങ്ങൾക്കായി പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും ട്രെയിനറുമായ ടോംകുന്നുംപുറം (ഇന്ത്യ), WPM യൂത്ത് അപ്പോസ്തൽ ജെയിക് റോയിയും (യുകെ)ചേർന്ന് ക്ലാസ്സുകൾ നയിക്കുന്നു. ഗാനശുശ്രൂഷകൾക്ക് ജിയോ (ആൾഡർ ഷോട്ട്)നേതൃത്വം നൽകുന്നു.ജീവിതസ്പർശിയായ വചനവിരുന്നിലൂടെ മനുഷ്യന്റെ പ്രായോഗിക ജീവിത
പ്രശ്‌നങ്ങൾ പ്രാർത്ഥനയിലൂടെ അതിജീവിച്ച് ദൈവീക സമാധാനവും

ആത്മീയസന്തോഷവും നേടുവാൻ വേൾഡ് പീസ് മിഷൻ ടീം നയിക്കുന്ന ഈആത്മ വിശുദ്ധീകര ണ ധ്യാനം, കുടുംബങ്ങൾക്ക് ഉണർവ്വും,പ്രാർത്ഥനാ ജീവിതത്തിന് ആഴവും പ്രകാശവും നൽകുന്നതാണെന്നും, ഈനോമ്പുകാല ധ്യാനത്തിൽ എല്ലാ ഇടവകാംഗങ്ങളും പങ്കെടുത്ത് ജീവിതംഅനുഗ്രഹദായകമാക്കണമെന്നും, പൂൾ സീറോമലബാർ കമ്മ്യുണിറ്റി ഡയറക്ടറും ക്രൈസ്റ്റ് ദി കിങ് ചർച്ച് വികാരിയുമായ റവ.ഫാ. ചാക്കോയും, സീറോമലബാർസൗത്താംപ്ടൻ റീജിയണിന്റെ ഡയറക്ടറുമായ റവ.ഫാ. ടോമി ചിറയ്ക്കൽമണവാളനും സംയുക്തമായി അഭ്യർത്ഥിക്കുന്നു.

കുമ്പസാരത്തിനും കൗൺസിലിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.തുടർന്നുള്ള ധ്യാനങ്ങൾ ബ്രിസ്‌ടോൾ റീജിയണിലാണ്. ഫെബ്രുവരി19,20തീയതികളിൽ സ്വാൻസീയിലും, 24,25 തീയതികളിൽ ന്യൂപോര്ട്ടിലും, മാർച്ച്രണ്ടാം തീയതി ബാത്തിലും, മാർച്ച് 3, 4 തീയതികളിൽ ഗ്ലോസെസ്റ്ററിലും, 10, 11തീയതികളിൽ ടൗൺട്ടണിലും, 16, 17 തീയതികളിൽ കാർഡിഫിലും, 18-നുഷെൽട്ടൻഹാമിലും, 20, 21 തീയതികളിൽ WSMലും, 23, 24 തീയതികളിൽ
ബ്രിസ്റ്റോളിലും, 25-ന് ഇയോവിലുമാണ് ധ്യാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്:
നോബിൾ തെക്കേമുറി ( 0780 490 5278 )
ഷാജി തോമസ് ( 0773 773 6549 )
റോയി (ബ്രിസ്റ്റോൾ റീജിയൻ) - ( 0786 270 1046 )
ജോർജ്ജ് സൈമൺ ( 0786 139 2825 )
ജോസ് ചെലച്ചുവട്ടിൽ ( 0789 781 6039 )
സണ്ണി സ്റ്റീഫൻ ( 0740 477 5810 )
Email: [email protected]
www.worldpeacemission.net

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP