Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമിതാഭിന് പ്രിയം മിനി കൂപ്പർ; ഷാരൂഖിന് ബിഎംഡബ്ലു; സഞ്ജയ് ദത്തിന് റോൾസ് റോയ്‌സ്; സൽമാൻ ഖാന് ഓഡി: ബോളിവുഡ് താരങ്ങളുടെ കാർ പ്രേമത്തിന്റെ കഥ

അമിതാഭിന് പ്രിയം മിനി കൂപ്പർ; ഷാരൂഖിന് ബിഎംഡബ്ലു; സഞ്ജയ് ദത്തിന് റോൾസ് റോയ്‌സ്; സൽമാൻ ഖാന് ഓഡി: ബോളിവുഡ് താരങ്ങളുടെ കാർ പ്രേമത്തിന്റെ കഥ

താരങ്ങളുടെ വാഹനകമ്പങ്ങൾ പ്രശസ്തമാണ്. താരമായാൽ ഏറ്റവും വില പിടിച്ച കാർ തന്നെ സ്വന്തമായി വേണം. ഏറ്റവും പുതിയ മോഡൽ കാറുകൾ സ്വന്തമാക്കുന്നവരിൽ മത്സരിക്കുന്നവരാണ് ഈ സൂപ്പർ താരങ്ങളിലധികവും. ഇവരിലധികം പേരും ന്നിലധികം കാറുകളുടെ ശേഖരം ഉള്ളവരുമാണ്. ബാങ്ക് ബാലൻസ് അനുസരിച്ച് വാഹനങ്ങളുടെ എണ്ണവും കൂട്ടും. ബോളിവുഡിലാകട്ടെ പലരും ഇഷ്ടപ്പെട്ടവർക്ക് സമ്മാനമായി നല്കുന്നത് പോലും ഈ വിലകൂടിയ കാറുകളാണ്.

ബോളിവുഡിനെ കീഴടക്കിയ ബിഗ്ബി ആണ് ഈ വാഹനകമ്പത്തിലും മുമ്പിൽ. മുമ്പ് ബച്ചൻ കുടുംബത്തിലെ ഏറ്റവു പ്രായം കുറഞ്ഞ അംഗമായ ആരാധ്യയ്ക്കായി അച്ഛൻ ആഭിഷേക് ഒന്നരക്കോടി രൂപയുടെ ഓഡി എ8 കാർ ബുക്ക് ചെയ്ത കാര്യം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. എന്നാൽ ബച്ചന്റെ വാഹനശേഖരത്തിൽ ഇടം പിടിച്ചവ ഇവയൊന്നുമല്ല.
റോൾസ് റോയ്‌സ് ഫാന്റം, ബെന്റിലി കോണ്ടിനന്റൽ ജി.റ്റി, മേഴ്‌സിഡഡ് എസ്.എൽ 500, പോർഷെ കെയ്മാൻ എസ്, റേഞ്ച് റോവർ , ലക്‌സസ് എൽ എക്‌സ് 470, മേഴ്‌സിഡസ് ഇ240, ബി.എം.ഡബ്ല്യു, എക്‌സ്5, ബി.എം.ഡബ്ല്യു 7 സീരീസ്, മേഴ്‌സിഡസ് എസ് 320 തുടങ്ങിയ 20 ഓളം ആഡംബര കാറുകളാണ് ബച്ചന്റെ ശേഖരത്തിലുളളത്.

മറ്റൊരു താരമായ ബോളിവുഡിലെ ബാദ്ഷാ എന്നറിയപ്പെടുന്ന ഷാരഖും ആഡംബര കാറുകളുടെ തോഴനാണ്. മിസ്തുബിഷി പജേറോ, ഓഡി, ബിഎംഡ്ബ്ലു, റോൾസ് റോയ്‌സ് എന്നിവയെല്ലാം നടന്റെ ശേഖരത്തിലുമുണ്ട്. താരത്തിന്റെ ഭാര്യയായ ഗൗരി ഖാനും വാഹനപ്രേമിയാണ്.

ബോളിവുഡിന്റെ മറ്റൊരു സൂപ്പർ താരം അജയ് ദേവ്ഗണിനും കാറുകൾ വാങ്ങികൂട്ടുന്നത് ഹരമാണ്. ടയോട്ട സെലിക്ക, മേഴ്‌സിഡിസ് സഡ് ക്ലാസ്, ബി.എം.ഡബ്ല്യു സെഡ് 4, ഫെരാരി, റേഞ്ച് റോവർ വോഗ്, 1967 മോഡൽ വിന്റേജ് കാർ എന്നിവയും അജയ് ഉപയോഗിക്കുന്നു. കാർ വാങ്ങികൂട്ടുന്നതിലും ഡ്രൈവ് ചെയ്യുന്നതിലും സഞ്ജയ് ദത്തിന് ഏറെ താല്പര്യമാണ്. ഫെരാരി599, രണ്ട് സീറ്റുളള ഓഡി ആർ 8, ഓഡി ക്യു7, ലെക്‌സക് എസ്.യു.വി, മേഴ്‌സിഡസ് ബെൻസ് എം. ക്ലാസ്, പോർഷെ എസ്.യുവി, ടയോട്ട ലാൻഡ് ക്രൂയ്‌സർ, ബി.എം.ഡബ്ല്യു 7 സീരീസ്, റോൾസ് റോയ്‌സ് വാഹനങ്ങളുടെ നിര ആരേയും ആകർഷിക്കുന്നതാണ്.

ബോളിവുഡിലെ എലിജിബിൾ ബാച്ചിലറായ സൽമാന്റെ കാർ പ്രേമം എല്ലാവർക്കും അറിയാവുന്നതാണ്. അദ്ദേഹത്തിന് ഡ്രൈവിങിനൊടുള്ള ഹരവും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. സല്ലുവിന്റെ വാഹനശേഖരത്തിൽ സിൽവർ ഗ്രേ കളറിലുള്ള ബിഎംഡബ്ലു എക്‌സ്6, ലാൻഡ് റോവർ റെയ്ഞ്ച് റോവർ വോഗ്, എസയുവി, ഓഡി ക്യു7 എന്നിവയാണ് പ്രധാനം. ഇതിൽ ഓഡിക്യു7 ആവട്ടെ ബോഡിഗാർഡ് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം കമ്പനി തന്നെ നടന് സമ്മാനം നല്കിയതാണ്. ഈ ചിത്രത്തിൽ ഈ വാഹനം പ്രധാന പങ്ക് വഹിച്ചത് മൂലം അതിന്റെ വിറ്റ് വരവിൽ അത് പ്രതിഫലിച്ചതാണ് നടന് ആ വാഹനം തന്നെ സമ്മാനം നല്കാൻ കമ്പനി തീരുമാനിച്ചത്.

ബോളിവുഡിലെ പുതിയ നക്ഷത്രങ്ങളായ ജോൺ എബ്രഹാമം റൺബിർ കബിറുമെല്ലാം കാർ പ്രേമികൾ തന്നെയാണ്. ഇവരുടെ ശേഖരത്തിലെയും പ്രധാനികൾ ഓഡിയും, മെഴ്‌സിഡെസ് ബെൻസും, റെയ്ഞ്ച് റോവറും ഒക്കെയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP