Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്‌പോർട്ട്‌സ് വാഹന വിപണി പിടിക്കാൻ ഡ്യൂക്കാട്ടിയുടെ സൂപ്പർ സ്പോർട്സ്; കവസാക്കി നിഞ്ചയും സുസുക്കി ജിഎസ്എക്‌സും മുഖ്യഎതിരാളികൾ; വില 12 ലക്ഷത്തിനും മുകളിൽ

സ്‌പോർട്ട്‌സ് വാഹന വിപണി പിടിക്കാൻ ഡ്യൂക്കാട്ടിയുടെ സൂപ്പർ സ്പോർട്സ്; കവസാക്കി നിഞ്ചയും സുസുക്കി ജിഎസ്എക്‌സും മുഖ്യഎതിരാളികൾ; വില 12 ലക്ഷത്തിനും മുകളിൽ

മറുനാടൻ ഡെസ്‌ക്‌

സ്‌പോർട്ട് വാഹന വിപണി പിടിക്കാൻ പുത്തൻ മോഡലുകളുമായി ഇറ്റാലിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഡ്യുക്കാട്ടിയും. 12 ലക്ഷത്തിനു മുകളിൽ വിലയുള്ള സൂപ്പർ സ്പോർട്ടും സൂപ്പർ സ്പോർട്ട് എസുമാണ് ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. ഇതിൽ സൂപ്പർ സ്പോർട്ടിന് 12.08 ലക്ഷവും സൂപ്പർസ്പോർട്ട് എസിന് 13.39 ലക്ഷവുമാണ് വില.

1,478 മില്ലിമീറ്ററാണ് വീൽബേസ്. 937 സി.സി. 90 ഡിഗ്രി വി ട്വിൻ, സിലിൻഡറിന് നാലു വാൽവുള്ള ലിക്വിഡ് കൂൾഡ് എൻജിനാണ് വാഹനത്തിന് കരുത്തു നൽകുന്നത്. ഇരട്ട എൽ.ഇ.ഡി. ഹെഡ്‌ലൈറ്റുകളോടു ചേർന്നുള്ള ഡി.ആർ. എല്ലുകളും ഇരുഭാഗത്തുമുള്ള എക്സ്‌ഹോസ്റ്റുകളുമാണ് വാഹനത്തിന്റെ പ്രത്യേകത. സിക്സ് സ്പീഡ് ട്രാൻസ്മിഷനിലുള്ള എൻജിൻ 9000 ആർ.പി.എമ്മിൽ 109 ബി.എച്ച്. പി.യാണ് കരുത്തും 93 എൻഎം ടോർക്കുമേകും. 6 സ്പീഡാണ് ട്രാൻസ്മിഷൻ. കവസാക്കി നിഞ്ച 1000, സുസുക്കി ഏടതട1000 എ എന്നിവയാണ് ഇവിടെ സൂപ്പർ സ്പോർട്ടിന്റ മുഖ്യ എതിരാളികൾ.

പതിനേഴ് ഇഞ്ച് ത്രീ സ്പോക്ക് അലോയ് വീലുകളായിരിക്കും. സ്പോർട്ട്, ടൂറിങ്, അർബൻ എന്നീ റൈഡിങ് മോഡുകളും എ.ബി.എസ്., ട്രാക്ഷൻ കൺട്രോൾ, ആന്റി തെഫ്റ്റ് സിസ്റ്റം എന്നിവയും സ്റ്റാൻഡേർഡായിട്ടുണ്ടായിരിക്കും. ഉയരം ക്രമീകരിക്കാവുന്ന എൽ. ഇ.ഡി. ഡാഷ്‌ബോർഡ്, സീറ്റിനടിയിൽ വാട്ടർപ്രൂഫ് യു.എസ്. ബി. പോർട്ട് എന്നീ സൗകര്യങ്ങളുമുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP