Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ധനക്ഷമതയെക്കുറിച്ച് കാർ നിർമ്മാതാക്കൾ പറയുന്നതെല്ലാം പച്ചക്കള്ളം; ഏറ്റവും മോശക്കാർ മെർസിഡെസും ഓഡിയും വോൾവോയും

ഇന്ധനക്ഷമതയെക്കുറിച്ച് കാർ നിർമ്മാതാക്കൾ പറയുന്നതെല്ലാം പച്ചക്കള്ളം; ഏറ്റവും മോശക്കാർ മെർസിഡെസും ഓഡിയും വോൾവോയും

കാർ വാങ്ങാൻ പോകുമ്പോൾ തങ്ങളുടെ ഇന്ധനക്ഷമതയെ ഉയർത്തിക്കാട്ടിയാണ് പലപ്പോഴും കാർ നിർമ്മാതാക്കൾ കസ്റ്റമർമാരെ പാട്ടിലാക്കാറുള്ളത്. എന്നാൽ ഇന്ധനക്ഷമതയെക്കുറിച്ച് കാർ നിർമ്മാതാക്കൾ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അവർ അവകാശപ്പെടുന്ന ഇന്ധനക്ഷമതയും യഥാർത്ഥത്തിലുള്ള ഇന്ധനക്ഷമതയും തമ്മിൽ വളരെയധികം വ്യത്യാസമുണ്ടെന്നാണിപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ ഏറ്റവും മോശക്കാർ ഓഡിയും വോൾവോയും ജർമൻ കാർനിർമ്മാതാക്കളായ മെർസിഡസുമാണെന്നും റിപ്പോർട്ടുണ്ട്.

മെഴ്സിഡസ് തങ്ങളുടെ വാഹനങ്ങൾക്ക് വേണ്ടി വരുമെന്ന് അവകാശപ്പെടുന്ന ഇന്ധനത്തേക്കാൾ 54 ശതമാനം കൂടുതൽ ഇന്ധനം വാഹനമോടാൻ വേണ്ടി വരുമെന്നാണ് ഇത് സംബന്ധിച്ച ടെസ്റ്റുകളിലൂടെ തെളിഞ്ഞിരിക്കുന്നത്. അതായത് കമ്പനിയുടെ എ, ഇ ക്ലാസുകളിലുള്ള വാഹനങ്ങൾ അവർ സെയിൽസ് ബ്രോഷറുകളിൽ പറയുന്നതിനേക്കാൾ 56 ശതമാനം ഇന്ധനം കൂടുതലായി കത്തിച്ച് കളയുന്നുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്. ട്രാൻസ്പോർട്ട് ആൻഡ് എൻവയോൺമെന്റ്സ് ആണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. മെർസിഡസിന്റെ ഡീസൽ എൻജിനുകൾ നിയമം അനുവദിക്കുന്നതിനേക്കാൾ നാലിരട്ടി നൈഡ്രജൻ ഓക്സൈഡ് പുറത്ത് വിടുന്നുണ്ടെന്ന് എമിഷൻ അനലിറ്റിക്സ് കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു.

കാർനിർമ്മാണ മേഖലയിലെ ഈ പകൽക്കൊള്ള വെളിപ്പെടുത്തുന്ന വ്യാപകമായ റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഇതനുസരിച്ച് ഇക്കാര്യത്തിൽ യൂറോപ്പിലെ കാർ നിർമ്മാതാക്കൾ അവകാശപ്പെടുന്ന ഇന്ധനക്ഷമതയും യഥാർത്ഥത്തിൽ ലഭിക്കുന്ന ഇന്ധനക്ഷമതയും തമ്മിലുള്ള ശരാശരി വിടവ് 42 ശതമാനമാണ്. ഇതിലൂടെ ഡ്രൈവർമാർക്ക് വർഷത്തിൽ 460 പൗണ്ടിന്റെ അധികച്ചെലവുണ്ടാവുകയും ചെയ്യുന്നുണ്ട്. മെർസിഡസിന്റെ സി ക്ലാസിലുള്ള വാഹനങ്ങളാണ് ഇക്കാര്യത്തിൽ ഏറ്റവും മോശം പ്രകടനം കാഴ്ച വച്ചിരിക്കുന്നത്. ഇവയ്ക്ക് ഇക്കാര്യത്തിലുള്ള വിടവ് 54 ശതമാനമാണ്. വിഡബ്ല്യൂ പാസാറ്റിന് ഇക്കാര്യത്തിൽ 46 ശതമാനം വിടവാണുള്ളത്.

ലബോറട്ടറികളിൽ വച്ച് നടത്തുന്ന ഇന്ധനകാര്യക്ഷമതാ പരിശോധനകളിൽ പല തരത്തിലുള്ള പഴുതുകളും തട്ടിപ്പുകളും നടക്കുന്നുണ്ട്. ഇതിനെ തുടർന്നാണ് കാർ നിർമ്മാതാക്കൾക്ക് ഇത്തരത്തിൽ കസ്റ്റമർമാരെ കബളിപ്പിക്കാൻ സാധിക്കുന്നത്. തങ്ങൾ ബ്രോഷറുകളിൽ അവകാശപ്പെടുന്നതിലും 50 ശതമാനം കൂടുതൽ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾ പുറത്തിറക്കുന്നതിലൂടെ കാർ നിർമ്മാതാക്കൾ ഉപഭോക്താക്കളെയും പരിസ്ഥിതി നിയമങ്ങളെയും ഒരു പോലെ ചതിക്കുകയാണ് ചെയ്യുന്നതെന്നാണ് ട്രാൻസ്പോർട്ട് ആൻഡ് എൻവയോൺമെന്റിലെ വെഹിക്കിൾസ് ഡയറക്ടറായ ഗ്രെഗ് ആർച്ചെർ പറയുന്നു. മെർസിഡസ്, ഹോണ്ട, മസ്ദ, മിത്സുബിഷി എന്നിവയുടെ വാഹനങ്ങൾ നിയപരിധിയിൽ കവിഞ്ഞ് വിഷവാതകങ്ങൾ പുറന്തള്ളുന്നുവെന്ന് കഴിഞ്ഞ വർഷം തെളിഞ്ഞിരുന്നു. 

എന്നാൽ അവ ലാബ് ടെസ്റ്റുകൾക്ക് വിധേയമായപ്പോൾ നിയമം അനുവദിക്കുന്ന രീതിയിൽ മാത്രമേ വിഷവാതകം പുറന്തള്ളിയിരുന്നുള്ളൂ. ഇക്കാര്യത്തിൽ 2012ൽ ശരാശരി വിടവം വെറും 28 ശതമാനമായിരുന്നു എന്നാൽ അത് കഴിഞ്ഞ വർഷം 42 ശതമാനമായാണ് വർധിച്ചിരിക്കുന്നത്. എന്നാൽ ഒരു ദശാബ്ദം മുമ്പ് ഈ വിടവ് വെറും 14 ശതമാനം മാത്രമായിരുന്നു എന്നറിയുമ്പോഴാണ് ഈ ചതിയുടെ ആഴം വ്യക്തമാകുന്നത്. മിക്ക കാർബ്രാൻഡുകൾക്കും ഇത്തരത്തിലുള്ള വിടവ് പൊതുവായി 40 ശതമാനത്തിലധികമാണ്. ഇക്കാര്യത്തിൽ പ്യൂജിയോറ്റ് 45 ശതമാനവും ടൊയോട്ട 43 ശതമാനവും വോക്സ് വാഗൻ 40 ശതമാനവുമാണ് വിടവ് പ്രകടമാക്കുന്നത്. എന്നാൽ ഫിയറ്റ് അവർ അവകാശപ്പെടുന്നതിനേക്കാൾ 35 ശതമാനം ഇന്ധനം മാത്രമേ അധികമായി എരിക്കുന്നുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP