Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോട്ടയത്തുണ്ടായ ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ; ബെൻസിന്റെ മികച്ച സുരക്ഷ സവിശേഷതകൾ കാരണം ആർക്കും പരിക്കില്ല; ബെൻസിന്റെ സ്ഥാനത്ത് സാധാരണ ഇന്ത്യൻ കാർ ആയിരുന്നെങ്കിൽ എന്താവുമായിരുന്നു സ്ഥിതിയെന്നതാണ് ദൃശ്യം കണ്ടവരുടെ സംശയം

കോട്ടയത്തുണ്ടായ ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ; ബെൻസിന്റെ മികച്ച സുരക്ഷ സവിശേഷതകൾ കാരണം ആർക്കും പരിക്കില്ല; ബെൻസിന്റെ സ്ഥാനത്ത് സാധാരണ ഇന്ത്യൻ കാർ ആയിരുന്നെങ്കിൽ എന്താവുമായിരുന്നു സ്ഥിതിയെന്നതാണ് ദൃശ്യം കണ്ടവരുടെ സംശയം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം അടിച്ചിറയിൽ തെള്ളകം പമ്പിനു സമീപമാണ് കെഎസ്ആർടിസി ബസ് ബെൻസ് കാറിൽ ഇടിച്ചത്. ഈ അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്.

വാഹനത്തിലെ സുരക്ഷാ സംവിധാനങ്ങൾ യാത്രക്കാരെ അപകടങ്ങളിൽനിന്ന് രക്ഷിക്കാറുണ്ട്. എബിഎസും എയർബാഗും ജീവൻ രക്ഷാ ഉപകരണങ്ങളാണ്. അപകടത്തിന്റെ ആഘാതം പൂർണ്ണമായും വാഹനത്തിലെ യാത്രക്കാരിലേക്ക് എത്തിക്കാതെ രക്ഷിക്കുകയാണ് ഈ സുരക്ഷാ ഉപകരണങ്ങളുടെ ധർമം.

കഴിഞ്ഞ ദിവസം കോട്ടയത്ത് എംസി റോഡിൽ നടന്ന അപകടത്തിൽ നിന്ന് യാത്രക്കാർ രക്ഷപ്പെട്ടത് മികച്ച സുരക്ഷ സംവിധാനങ്ങളുടെ ഉദാഹരണമാണ്. ബെൻസിന്റെ മികച്ച സുരക്ഷ സംവിധാനങ്ങൾ കാരണം ആർക്കും പരിക്ക് പറ്റിയിട്ടില്ല.

കോട്ടയം എംസി റോഡിൽ തെള്ളകം പെട്രോൾ പമ്പിനു സമീപമാണ് അപകടം നടന്നത്. കോട്ടയത്തുനിന്ന് ഏറ്റുമാനൂർ ഭാഗത്തേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസ്, റോഡുമുറിച്ച് പെട്രോൾ പമ്പിലേയ്ക്ക് കടക്കാൻ ശ്രമിച്ച ബെൻസിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മധ്യഭാഗത്തായാണ് ബസ് ഇടിച്ചതെങ്കിലും കർട്ടൻ എയർബാഗുകളുണ്ടായതുകൊണ്ട് യാത്രക്കാർക്ക് ഗുരുതരമായ പരിക്കുകൾ ഏറ്റില്ല

അപകടത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. പെട്രോൾ പമ്പിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. മെഴ്‌സഡീസ് ബെൻസിന്റെ സി 220യാണ് അപകടത്തിൽ പെട്ടത്. ഏഴ് എയർബാഗുകൾ അടക്കം അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള കാറാണ് ഇത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP