Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭാരം കുറച്ച് മൈലേജ് കൂട്ടി ഡിസൈറിന്റെ പുതിയ മോഡൽ നിരത്തിലേക്ക്; റോഡിൽ പുതിയ ലുക്കിൽ താരമാകാൻ ഡിസൈറെത്തുന്നത് ഈ മാസം പതിനാറിന്; 28.40 കിലോമീറ്റർ മൈലേജ്

ഭാരം കുറച്ച് മൈലേജ് കൂട്ടി ഡിസൈറിന്റെ പുതിയ മോഡൽ നിരത്തിലേക്ക്; റോഡിൽ പുതിയ ലുക്കിൽ താരമാകാൻ ഡിസൈറെത്തുന്നത് ഈ മാസം പതിനാറിന്; 28.40 കിലോമീറ്റർ മൈലേജ്

മാരുതിയുടെ പുതിയ സ്വിഫ്റ്റ് പുറത്തുവന്നതിനു പിന്നാലെ ഡിസൈറിന്റെ പുതിയ പതിപ്പിന്റെ വിവരങ്ങൾ വാഹനപ്രേമികൾക്കിടയിൽ തരംഗമാകുന്നു. 28.40 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്താണ് ഡിസൈറിന്റെ 2017 ഫേസ് ലിഫ്റ്റ് എഡിഷൻ പുറത്തുവരുന്നത്. ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറായിരിക്കും മാരുതി കുടുംബത്തിൽനിന്ന് പുറത്തുവരുന്നതെന്നാണു റിപ്പോർട്ട്. 11,000 രൂപയ്ക്ക് കാർ ബുക്ക് ചെയ്യാം. ഈ മാസം പതിനാറിനാണ് കാർ പുറത്തിറങ്ങുന്നത്.

കാറിന്റെ മൈലേജോ മറ്റു സാങ്കേതിക വിവരങ്ങളോ ഇതുവരെ കമ്പനി പുറത്തുവിട്ടിരുന്നില്ല. ടീം ബിഎച്ച്പിയുടെ റിപ്പോർട്ടിലാണു ഡിസൈറിന്റെ വിവരങ്ങൾ പുറത്തുവന്നത്. പെട്രോൾ പതിപ്പിന് 22 കിലോമീറ്ററായിരിക്കും മൈലേജ്. ആറു ലക്ഷം രൂപയായിരിക്കും ബേസ് മോഡലിന്റെ വില. മറ്റു മോഡലുകളിൽനിന്ന് അധിക സുരക്ഷാസംവിധാനമാണ് മാരുതി പുതിയ ഡിസൈറിലൂടെ വാഗ്ദാനം ചെയ്യുന്നത്.

പുതിയ മോഡലിന് ഭാരവും കുറവായിരിക്കും. നിരവിൽ നിരത്തിലുള്ള ഡിസൈറിന്റെ പെട്രോളിന് 965 കിലോയും ഡീസലിന് 1070 കിലോയുമാണു ഭാരം. ഇതിനേക്കാൾ കുറഞ്ഞ ഭാരത്തിലാണ് ബലേനോ ഇറങ്ങിയത്. പുതിയതായി ഇറങ്ങുന്ന ഡിസൈറിന്റെ പെട്രോൾ മോഡലിന് 85 കിലോയും ഡൂസൽ മോഡലിന് 105 കിലോയും തൂക്കം കുറവായിരിക്കും.

ബലേനോ പെട്രോളിൽ 21.4 കിലോമീറ്ററും ഡീസലിൽ 27.39 കിലോമീറ്ററുമാണു വാഗ്ദാനം ചെയ്യുന്നത്. ഇതിനേക്കാൾ മികച്ച മൈലേജ് നൽകുക എന്നതിലൂടെ ഈ സെഗ്മെന്റിൽ നിരത്തിലെ അപ്രമാദിത്തമാണ് മാരുതി ലക്ഷ്യമിടുന്നത്. പുതിയ ഡിസൈർ ടാക്‌സി സെഗ്മെന്റിലും അനുവദിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP