Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ധന വില ഈ ഭീമന്റെ മുന്നിൽ മുട്ടുമടക്കും ! ഇന്ത്യൻ നിരത്തിൽ ചീറിപ്പായാൻ ഇലക്ട്രിക്ക് ഹൈപ്പർ കാർ വരുന്നു; 'വസിറാണി ഷുൽ' ഒരുങ്ങുന്നത് അമേരിക്കയിലെ കാലിഫോർണിയയിൽ; ബിഎംഡബ്ലു ഐ8 ന് സമാനമായ ചെയ്‌സ് അടക്കം നിരത്തിലിറങ്ങുന്ന കാറിന്റെ വിലയും മറ്റ് വിവരങ്ങളും ഉടനെന്നറിയിച്ച് കമ്പനി

ഇന്ധന വില ഈ ഭീമന്റെ മുന്നിൽ മുട്ടുമടക്കും ! ഇന്ത്യൻ നിരത്തിൽ ചീറിപ്പായാൻ ഇലക്ട്രിക്ക് ഹൈപ്പർ കാർ വരുന്നു; 'വസിറാണി ഷുൽ' ഒരുങ്ങുന്നത് അമേരിക്കയിലെ കാലിഫോർണിയയിൽ; ബിഎംഡബ്ലു ഐ8 ന് സമാനമായ ചെയ്‌സ് അടക്കം നിരത്തിലിറങ്ങുന്ന കാറിന്റെ വിലയും മറ്റ് വിവരങ്ങളും ഉടനെന്നറിയിച്ച് കമ്പനി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്ന അവസരത്തിലും ഏറെ ആശ്വാസകരമാകുന്ന വാർത്തയാണ് ഇപ്പോൾ വാഹന ലോകത്ത് നിന്നും കേൾക്കുന്നത്. എന്നാൽ ആ ആശ്വാസം പണം കൈയിലുള്ളവർക്ക് മാത്രമാണെന്നും വാഹന പ്രേമികൾ പറയുന്നു. സംഗതി മറ്റൊന്നുമല്ല നിരത്തിലേക്ക് പുതു പുത്തൻ ഇലക്ട്രിക്ക് ഹൈപ്പർ കാർ എത്തുന്നു. വസിറാണി ഓട്ടോമോട്ടീവ് എന്ന കമ്പനിയാണ് വസിറാണി ഷുൽ എന്ന വാഹനം നിരത്തിലിറക്കാൻ പോകുന്നത്. സെപ്റ്റംബർ 26ന് മുംബൈയിൽ നടക്കുന്ന ചടങ്ങിൽ വാഹനം പുറത്തിറക്കും.

ഗുഡ് വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡ് എന്ന പരിപാടിയിൽ ഈ വർഷം ആദ്യമാണ് വാഹനം ഇറങ്ങാൻ പോകുന്നുവെന്ന വാർത്ത കമ്പനി ആദ്യമായി പുറത്ത് വിട്ടത്.കമ്പനിയുടെ സഹ നിർമ്മാതാവും ഡിസൈനറുമായ ചങ്കി വസിറാണിയാണ് കാർ ഡിസൈൻ ചെയ്തിരിക്കുന്നത്. വാഹന നിർമ്മാതാക്കളായ ഫോഴ്‌സ് എഫ് വൺ ടീം, ടയർ നിർമ്മാതാക്കളായ മിഷലിൻ എന്നിവയുടെ സഹകരണത്തോടെയാണ്  കാർ നിർമ്മാണം പുരോഗമിക്കുന്നത്.ജാഗ്വറിലും റോൾസ് റോയ്‌സലും ജോലി ചെയ്ത പരിചയവും ചങ്കി വസിറാണിക്കുണ്ട്.

ബിഎംഡബ്ല്യു ഐ8ന് സമാനമായ രീതിയിലുള്ള കാർബൺ ഫൈബർ ട്യൂബ് ചെയ്‌സിസ് തന്നയാണ് വസിറാണി ഹൈപ്പർ കാറിനും.നാലു എൻജിനുകൾ ഉള്ളതിനാൽ മികച്ച പെർഫോർമൻസ് കാഴ്‌ച്ച വയ്ക്കാനും കാറിന് സാധിക്കുമെന്നും നിർമ്മാതാക്കൾ പറയുന്നു. കമ്പനിയുടെ ഡിസൈൻ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്ന യുഎസിലെ കാലിഫോർണിയയിലാണ് കാർ നിർമ്മിക്കുന്നത്. 2019തോടെ കാറിന് എത്രയാണ് വിലയിടുന്നത് എന്ന കാര്യം പുറത്ത് വിടുമെന്നും കമ്പനി അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP