Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോകത്തെ ഏറ്റവും നല്ല കാർ ഏതെന്നറിയാമോ...? പോഷ് ബ്രാൻഡുകളിൽ മുമ്പിൽ റോൾസ് റോയ്‌സ് ഫാന്റം തന്നെ; ശബ്ദക്കുറവും സുരക്ഷയും എല്ലാം ഒത്തു ചേർന്ന് ഫാന്റം ഒന്നാമനായി

ലോകത്തെ ഏറ്റവും നല്ല കാർ ഏതെന്നറിയാമോ...? പോഷ് ബ്രാൻഡുകളിൽ മുമ്പിൽ റോൾസ് റോയ്‌സ് ഫാന്റം തന്നെ; ശബ്ദക്കുറവും സുരക്ഷയും എല്ലാം ഒത്തു ചേർന്ന് ഫാന്റം ഒന്നാമനായി

കാറുകളിൽ ദിവസം ചെല്ലുന്തോറും പുതിയ പുതിയ ബ്രാൻഡുകളും മോഡലുകളും ലോകവ്യാപകമായി ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. അതിനാൽ കാർ വാങ്ങാൻ പോവുമ്പോൾ ഏത് തെരഞ്ഞെടുക്കണമെന്നറിയാതെ നമ്മിൽ പലരും ആശയക്കുഴപ്പത്തിലാകാറുമുണ്ട്. എന്നാൽ ലോകത്തിൽ നിലവിൽ ഏറ്റവും നല്ല കാർ റോൾസ് റോയ്‌സ് ഫാന്റം 8 ആണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ശബ്ദക്കുറവും സുരക്ഷയും എല്ലാം ഒത്തു ചേരുന്ന സവിശേഷതയും മറ്റ് നിരവധി പ്രത്യേകതകളുമാണ് ഫാന്റത്തെ ഒന്നാമനാക്കിയിരിക്കുന്നത്. പോഷ് ബ്രാൻഡുകളിൽ റോൾസ് റോയ്‌സ് ഫാന്റം തന്നെയാണ് അഗ്രഗണ്യനെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

350,000 പൗണ്ട് വിലയുള്ള ആഡംബരവാഹനമാണിത്. ധനികരെ സംബന്ധിച്ചിടത്തോളം കാറുകൾ എന്നത് ആഡംബരയാത്രക്കുള്ള ഉപാധികൾ മാത്രമല്ല. മറിച്ച് അവര ലൈഫ്‌സ്‌റ്റൈലിന്റെ പ്രതീകം കൂടിയാണ് അത്തരക്കാരെ സംതൃപ്തിപ്പെടുത്തുന്നതാണ് ഫാന്റം8. ഫാന്റം ആഡംബരത്തിന്റെകാര്യത്തിൽ മാത്രമല്ല മുന്നിൽ നിൽക്കുന്നത് മറിച്ച് അത്യന്താധുനിക ടെക്‌നോളജികളും കൂടിച്ചേർന്നതാണീ കാർ. ജനുവരിയിൽ ആദ്യ കസ്റ്റമറിന് ഫാന്റം നൽകാനാവുമെന്നാണ് കമ്പനി കണക്ക് കൂട്ടുന്നത്. എന്നാൽ ഡീലർ ഷിപ്പുകൾക്ക് അവരുടെ ഡെമോൻസ്‌ട്രേഷൻ മോഡലുകൾ അതിന് മുമ്പ് ലഭിക്കുന്നതാണ്.

ഫാന്റം പോലുള്ള വിലയേറിയ ഒരു കാർ വാങ്ങാൻ ജീവിത്തതിൽ വളരെ കുറച്ച് പേർക്ക് മാത്രമേ അവസരമുണ്ടാവുകയുള്ളുവെന്നുറപ്പാണ്. ഫ്‌ലാഗ്ഷിപ്പ് റോൾസ് റോയ്‌സിന്റെ എട്ടാം തലമുറയിലുള്ള വാഹനമാണിത്. ചക്രങ്ങളിൽ ചലിക്കുന്ന കലാരൂപം എന്ന വിശേഷണം ഫാന്റത്തിന് ചേരുമെന്നുറപ്പാണ്. ഇതിൽ സ്വന്തമായി ഗ്യാലറി തന്നെ ഉണ്ട്. ഡാഷ്‌ബോർഡിലാണിത് സജ്ജമാക്കിയിരിക്കുന്നത്. ഒരു ഗ്ലാസ്ഷീറ്റിന് പുറകിൽ പ്രത്യേകമായി കമ്മീഷൻ ചെയ്ത കലാരൂപങ്ങൾ ഇതിൽ പ്രദർശിക്കപ്പെടുന്നതാണ്. വെസ്റ്റ് സസെക്‌സിലെ ഗുഡ് വുഡിലുള്ള റോൾസ് റോയ്‌സ് ബോടിക്യൂ ഫാക്ടറിയിൽ വച്ചാണിത് നിർമ്മിക്കുന്നത്.

കമ്പനിയുടെ നിയന്ത്രണം ജർമൻ കാർ മേക്കറായ ബിഎംഡബ്ല്യൂ ഏറ്റെടുത്തതിന് ശേഷം നിർമ്മിക്കുന്ന രണ്ടാമത് ഫാന്റം വാഹനമാണിത്. ആദ്യത്തേത് 2003ൽ പുറത്തിറങ്ങിയ ഫാന്റ് 7 ആയിരുന്നു. 5762 മില്ലീമീറ്റർ നീളവും 2018 മില്ലീമീറ്റർ വീതിയും 1646 മില്ലീമീറ്റർ ഉയരവുമുള്ള വാഹനമാണ് റോൾസ് റോയ്‌സ് ഫാന്റം 8. ഇതിന്റെ വീൽ ബേസ് 3552 മില്ലീമീറ്ററാണ്. ടേണിങ് സർക്കിൾ 13.09 ആകുന്നു. ഭാരമാകട്ടെ 2625 കിലോഗ്രാമാണ്. ന്യൂ 6.75 ലിറ്റർ ട്വിൻ ടർബോ വി12 എൻജിനാണിതിനുള്ളത്. അൺലീഡഡ് പെട്രോളാണ്ഇന്ധനം. മണിക്കൂറിൽ 155 മൈലാണ് പരമാവധി വേഗത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP