Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൂട്ടാറായ ലാൻഡ്‌ലോവറിനെയും ജഗ്വറിനെയും ഏറ്റെടുത്ത ടാറ്റയുടെ ത്രൈമാസ ലാഭം 10, 000 കോടി! ബിഎംഡബ്ലുവിനും മെർസിഡസിനും ഞെട്ടൽ; ഇന്ത്യക്കാരന്റെ വിരുതിൽ വാ പൊളിച്ച് സായിപ്പന്മാർ

പൂട്ടാറായ ലാൻഡ്‌ലോവറിനെയും ജഗ്വറിനെയും ഏറ്റെടുത്ത ടാറ്റയുടെ ത്രൈമാസ ലാഭം 10, 000 കോടി! ബിഎംഡബ്ലുവിനും മെർസിഡസിനും ഞെട്ടൽ; ഇന്ത്യക്കാരന്റെ വിരുതിൽ വാ പൊളിച്ച് സായിപ്പന്മാർ

ബ്രിട്ടീഷുകാർക്ക് ഇത് വിശ്വസിക്കാനേ കഴിയുന്നില്ല. നിരന്തരം ആവശ്യക്കാർ കുറഞ്ഞതിനെ തുടർന്ന് ഏത് നിമിഷവും പൂട്ടാമെന്ന അവസ്ഥയിലാണ് ലാൻഡ്‌ലോവറും ജാഗ്വറും അവർ ടാറ്റയ്ക്ക് കൈമാറിയത്. ടാറ്റയുടെ ഏറ്റെടുക്കൽ വഴി അനേകായിരം ബ്രിട്ടീഷുകാരുടെ തൊഴിലാണ് ഈ ഇന്ത്യാക്കാരൻ രക്ഷിച്ചത്. ഒരൊറ്റ ബ്രിട്ടീഷ് പ്ലാന്റുകളും പൂട്ടാതെയും ഒരൊറ്റയാളെയും പിരിച്ച് വിടാതെയും ടാറ്റ മാജിക് രണ്ട് സ്ഥാപനങ്ങളെയും ലാഭത്തിലാക്കി. ഏറ്റവും ഒടുവിലത്തെ ത്രൈമാസ ലാഭ റിപ്പോർട്ട് വെളിയിൽ വന്നപ്പോൾ വാ പൊളിച്ചിരിക്കുകയാണ് സായിപ്പന്മാർ. 100 ബില്ല്യൺ പൗണ്ട് അഥവാ 10, 000 കോടി രൂപയാണ് ജാഗ്വറും ലാൻഡ്‌ലോവറും കഴിഞ്ഞ മൂന്ന് മാസം ലാഭം കൊയ്തത്. ലോകോത്തര ബ്രാന്റുകളായ ബിഎംഡബ്ല്യുവും മെർസിഡസും ഓഡിയും ഒക്കെ പിറകോട്ട് നിൽക്കുന്ന പ്രകടനം.
ജാഗ്വർ, ലാൻഡ്‌ലോവർ, റേഞ്ച്‌റോവർ ലക്ഷ്വറി സ്‌പോർട്‌സ് കാർ എന്നിവയുടെ വിൽപന ഈ സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ 22 ശതമാനം വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ ഗണത്തില്പെട്ട 115,596 വാഹനങ്ങൾ ഇക്കാലയളവിൽ വിറ്റുപോയിരിക്കുന്നു. കഴിഞ്ഞ വർഷം ആദ്യത്തെ മൂന്ന്മാസമുണ്ടായ ലാഭത്തേക്കാൾ ഇരട്ടിയിലധികമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ടാറ്റ ഏറ്റെടുത്ത ശേഷം ഈ കമ്പനികൾക്ക് ശ്രദ്ധേയമായ മാറ്റം ഉണ്ടാകാൻ തുടങ്ങിയത് കഴിഞ്ഞ വർഷമായിരുന്നു. ഒരു കാലത്ത് അനേകം ബ്രാൻഡുകൾ ഉണ്ടായിരുന്ന ബ്രിട്ടനിൽ നിന്ന് എല്ലാം കുടിയിറങ്ങിയപ്പോൾ രക്ഷിക്കാൻ എത്തിയ ടാറ്റയുടെ ശ്രമം വിജയിച്ചതോടെ ടാറ്റയും ജഗ്വറും വീണ്ടും ബ്രിട്ടീഷുകാരുടെ അന്തസ്സ് കാട്ടുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലെ ലാഭത്തെയും ഇപ്പോൾ മറികടന്നിരിക്കുകയാണ് ഈ കമ്പനികളിലൂടെ ടാറ്റ. അക്കാലയളവിൽ 842 മില്യൺ പൗണ്ടായിരുന്നു ലാഭം.


ഫസ്റ്റ് ക്വാർട്ടറിൽ ബ്രിട്ടീഷ് ലക്ഷ്വറി കാറായ റേഞ്ച് റോവറിന്റെ വിൽപനയിലുണ്ടായ വമ്പൻ മുന്നേറ്റമാണ് ടാറ്റയെ ഈ സാമ്പത്തിക വർഷത്തിൽ ട്രെബിൾ ഏണിങ്‌സിന് സഹായിച്ചത്. ജഗ്വർ ലാൻഡ്‌ലോവറും ആദ്യപാദത്തിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ആഗോളവ്യാപകമായി ഇതിന്റെ വാഹനങ്ങൾക്ക് ഡിമാൻഡ് വർധിക്കുകയും ചെയ്തു. ജർമൻ എതിരാളികളായ ബിഎംഡബ്യൂ, ഓഡി, മെർസിഡൻസ് ബെൻസ് എന്നിവയെ പിന്നിലാക്കാനും ഇതിന് സാധിച്ചിട്ടുണ്ട്. ടാറ്റയുടെ ഡൊമസ്റ്റിക് വെഹിക്കിളുകളുടെ വിൽപനയിൽ സമീപകാലത്തായി 28 ശതമാനം കുറവുണ്ടായിരുന്നു. എന്നാൽ ജഗ്വറിന്റെ വിൽപനയിലുണ്ടായ വർധനവിലൂടെ അതിനെ നേരിടാനും ടാറ്റയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. ഇതിലൂടെ ടാറ്റയ്ക്ക് നെറ്റ് പ്രോഫിറ്റ് 525 മില്യൺ പൗണ്ടാക്കി വർധിപ്പിക്കാനും കഴിഞ്ഞു. ഈ സാമ്പത്തിക വർഷത്തിലെ ആദ്യമൂന്ന്മാസങ്ങളിലെ കണക്കാണിത്. വാഹനരംഗത്തെ വിശകലനം ചെയ്യുന്നവർ പ്രതീക്ഷിച്ചതിനേക്കാൾ വളരെ കുടുതലാണിത്. ഈ വകയിലുള്ള വരുമാനം ഏകദേശം 40 ശതമാനം വർധിച്ചിരിക്കുയാണ്.

ഇതിനെത്തുടർന്ന് ആകർഷകമായ വികസന പദ്ധതികളും ജെഎൽആർ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി അടുത്തമാസം ജാഗ്വർ സ്‌പോർട്‌സ് സലൂൺ, എക്‌സ് ഇ രംഗത്തിറക്കും. ബിഎംഡബ്യൂവിന്റെ ബ്രഡ് ആൻഡ് ബട്ടർ 3 സീരീസിന് പകരം നിൽക്കാനായിരിക്കുമിത്. 30,000 പൗണ്ടിന്റെ ബേബി ജാഗ്വർ സെപ്റ്റംബർ എട്ടിന് ലണ്ടനിൽ ലോഞ്ച് ചെയ്യും. ഈ പരിപാടി കൊഴുപ്പിക്കുന്നതിനായി ബ്രിട്ടനിലെ ഗായികയും പാട്ടെഴുത്ത്കാരിയുമായ എമിലി സാൻഡെ, ഡിസൈനർ സ്റ്റെല്ല മാക് കാർട്ട്‌നെ, മണ്ഡേല, വയർസ്റ്റാർ ഇഡ്രിസ് എൽബ തുടങ്ങിയ കലാപ്രതിഭകൾ ഇതിൽ പങ്കെടുക്കും.

ബെർമിങ്ഹാമിലെ ജഗ്വറിന്റെ സോലിഹുൾ ഫാക്ടറിയിൽ നിന്നും നിർമ്മിക്കുന്ന ആദ്യവാഹനവുമാണ് എക്‌സ് ഇ. അടുത്ത മാസം ഈ ഫേം ഇതിന്റെ ഏഴ് സീറ്റുള്ള ലാൻഡ്‌ലോവർ ഡിസ്‌കവറി സ്‌പോർട്ട് എന്ന വാഹനവും പുറത്തിറക്കുന്നുണ്ട്. ഫ്രീലാൻഡറിന് പകരം ഉപയോഗിക്കാനുള്ള സ്‌പോർട്‌സ് വെഹിക്കിളായിരിക്കുമിത്. ഒരു ഫാമിലി സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിളായിരിക്കുമിത്. ഇതിനൊക്കെ പുറമെ ഒരു എൻജിൻ പ്ലാന്റ് വോൾവർഹാംപ്ടണിലും ഇന്ത്യയിലും ചൈനയിലും പ്രൊഡക്ഷൻ പ്ലാന്റുകളും തുറക്കുന്നുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ തങ്ങളുടെ പ്രൊഡക്ടുകളിലും ഫെസിലിറ്റികളിലും 3.5 ബില്യൺ പൗണ്ട് നിക്ഷേപിക്കാനും കയറ്റുമതിയിലൂടെ 85 ശതമാനം വരുമാനം നേടിയെടുക്കാനും ജെഎൽആർ പദ്ധതിയിടുന്നു.

തങ്ങളുടെ ഏറ്റവും മികച്ച ഹാഫ് ഇയർ സെയിലാണ് കഴിഞ്ഞ മാസം ജാഗ്വർ അനൗൺസ് ചെയ്തിരിക്കുന്നത്. 2014 ന്റെ ആദ്യത്തെ ആറ്മാസത്തിനിടെ ജെഎൽആർ 240,372 വാഹനങ്ങളാണ് ലോകമാകമാനം വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ ഇക്കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ 14 ശതമാനം വർധനവാണിത്. ഈ വർഷത്തെ ആദ്യത്തെ ആറ്മാസത്തിനിടയിൽ ജെഎൽആർ വിറ്റഴിച്ച വാഹനങ്ങളുടെ എണ്ണം 2010ൽ വിറ്റഴിച്ച മൊത്തം വാഹനങ്ങളുടെ എണ്ണത്തിന് തുല്യമാണ്. ജാഗ്വർ കാറുകളുടെ വിൽപന ജനുവരി മുതൽ ജൂൺ വരെ 16 ശതമാനം വർധിച്ചിരിക്കുന്നു. ഇക്കാലയളവിൽ 43,587 വാഹനങ്ങളാണ് കമ്പനി വിററഴിച്ചിരിക്കുന്നത്. ഫ്‌ലാഗ്ഷിപ്പ് റേഞ്ച് റോവറടക്കമുള്ള ലാൻഡ്‌ലോവർ വാഹനങ്ങളുടെ വിൽപന ഇക്കാലയളവിൽ 14 ശതമാനം വർധിച്ചും. 196,785 വാഹനങ്ങൾ ഈ സമയത്ത് ചെലവായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP