Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ടോയോട്ടാ ഫോർച്യൂണറിലെ ഗംഭീര 'കൈപ്പണി'; മോഡിഫിക്കേഷൻ സൂപ്പർ സ്റ്റാറായി മാറി ഡിസി എലറോൺ; 2014 ൽ പ്രദർശിപ്പിച്ച വാഹനം വീണ്ടും വിൽപ്പനയ്ക്ക് വെച്ച് ഡിസി എലറോൺ; ഫ്യൂച്ചർ കാറുകളുടെ ഡിസൈനിൽ തീർത്ത വാഹനത്തിന്റെ ചിത്രം സമൂഹ മാധ്യമത്തിന് പിന്നാലെ വാഹന പ്രേമികൾ അമ്പരപ്പിൽ

ടോയോട്ടാ ഫോർച്യൂണറിലെ ഗംഭീര 'കൈപ്പണി'; മോഡിഫിക്കേഷൻ സൂപ്പർ സ്റ്റാറായി മാറി ഡിസി എലറോൺ; 2014 ൽ പ്രദർശിപ്പിച്ച വാഹനം വീണ്ടും വിൽപ്പനയ്ക്ക് വെച്ച് ഡിസി എലറോൺ; ഫ്യൂച്ചർ കാറുകളുടെ ഡിസൈനിൽ തീർത്ത വാഹനത്തിന്റെ ചിത്രം സമൂഹ മാധ്യമത്തിന് പിന്നാലെ വാഹന പ്രേമികൾ അമ്പരപ്പിൽ

വാഹനം കാണുന്നവർ ഇത് ടൊയോട്ടാ ഫോർച്യൂണർ ആയിരുന്നുവെന്ന് ഒരിക്കലും പറയില്ല. കാരണം അത്രയ്ക്ക് മോദിഫിക്കേഷൻ 'കൈപ്പണി'യാണ് ഇതിൽ നടത്തിയിരിക്കുന്നത്. വാഹന മോദിഫിക്കേഷനിലൂടെ പേരെടുത്ത ഡിസി ഡിസൈൻ എന്ന കമ്പനിയാണ് ഡിസി എലറോൺ എന്ന വിസ്മയത്തെ മോദിഫൈ ചെയ്ത് ഇറക്കിയിരിക്കുന്നത്., ഡിസി നോർത്ത് ഈസ്റ്റാണ് ഫ്യൂച്ചർ കാറുകളുടെ ഡിസൈനിലുള്ള വാഹനത്തിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടത്. ഇതോടെ സംഗതി സമൂഹ മാധ്യമത്തിൽ വാഹന പ്രേമികൾക്കിടയിലുൾപ്പടെ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇപ്പോഴത്തെ ഡിസി എലറോണിനെ കണ്ടാൽ ഇത് ഫോർച്യൂണറായിരുന്നു എന്ന കാര്യം ആരും വിശ്വസിക്കില്ല. 2014 ലെ ന്യൂഡൽഹി ഓട്ടോഎക്‌സ്‌പോയിൽ പ്രദർശിപ്പിച്ച വാഹനമാണ് ഡിസി വീണ്ടും വിൽപ്പനയ്‌ക്കെത്തിക്കാനൊരുങ്ങുന്നത്. നാലുപേർക്കു ഇരിക്കാൻ സാധിക്കുന്ന കൺവേർട്ടബിൾ വാഹനത്തിനു 5055 എംഎം നീളവും 1965 എംഎം വീതിയും 1710 എംഎം ഉയരവുമുണ്ട്.

രാജ്യത്തെ ആദ്യ തലമുറ ഫോർച്യൂണറിലാണ് എലറോൺ നിർമ്മിക്കുന്നത്. ആഡംബരം നിറഞ്ഞ ഇന്റീരിയർ, വുഡ് ഫിനിഷിലാണ്. ഫോർച്യൂണറിലെ 2 ലീറ്റർ എൻജിൻ തന്നെയാണ് എലറോണിലും. 260 ബിഎച്ച്പി കരുത്തും 360 എൻഎം ടോർക്കുമുണ്ടാകും ഈ എൻജിന്. 2014 ൽ പ്രദർശിപ്പിച്ചപ്പോൾ ഏകദേശം 35 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ വില.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP