Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

217 മൈൽ സ്പീഡിൽ പറക്കും; 2.8 സെക്കന്റിൽ 60 മൈൽ സ്പീഡിൽ എത്തും; പുത്തൻ സ്പോർട്സ് കാർ ഓടാൻ പെട്രോളിനു പകരം ഉപ്പു വെള്ളം മതി

217 മൈൽ സ്പീഡിൽ പറക്കും; 2.8 സെക്കന്റിൽ 60 മൈൽ സ്പീഡിൽ എത്തും; പുത്തൻ സ്പോർട്സ് കാർ ഓടാൻ പെട്രോളിനു പകരം ഉപ്പു വെള്ളം മതി

സ്‌പോർട്‌സ് കാറുകൾ വേഗത്തെ ഇഷ്ടപ്പെടുന്നവർക്ക് എന്നും ഹരമാണ്. ലോകത്തുടനീളം ലിയ ആരാധാക വൃന്ദവുമുണ്ട് ഇത്തരം കാറുകൾക്കും ചുറ്റും. എന്നാൽ ഇന്ധന ചെലവിന്റെ കാര്യത്തിലും പരിസ്ഥിതി മലിനീകരണത്തിന്റെയും കാര്യത്തിൽ മറ്റെല്ലാ വാഹനങ്ങളേയും കവച്ചു വയ്ക്കുന്നവയാണിവ. പരിസ്ഥിതി സൗഹൃദമല്ലെന്ന ദുഷ്‌പേര് കളയാൻ ഉപ്പുവെള്ളത്തിലോടുന്ന, മണിക്കൂറിൽ 350 കിലോമീറ്റർ വരെ കുതിക്കാൻ ശേഷിയുള്ള ഒരു സൂപ്പർ കാർ രംഗത്തെത്തിയിരിക്കുന്നു! മാർച്ചിൽ നടന്ന ജനീവ മോട്ടോർ ഷോയിൽ ആദ്യമായി അവതരിപ്പിച്ച ഈ ഉപ്പുവെള്ളത്തിലോടുന്ന കാറുകൾക്ക് യുറോപ്യൻ നിരത്തുകളിലിറങ്ങാൻ അനുമതി ലഭിച്ചു കഴിഞ്ഞു.

920 കുതിര ശേഷിയുള്ള ക്വാന്റ് ഇ-സ്‌പോർട്‌ലിമോസിൻ ഇലക്ട്രൊലൈറ്റ് പ്രവാഹമുള്ള ബാറ്ററി നൽകുന്ന ഊർജ്ജത്തിലാണ് പ്രവർത്തിക്കുന്നത്. നാല് ഇലക്ട്രിക് മോട്ടോറുകളടങ്ങിയതാണ് എഞ്ചിൻ സംവിധാനം. ഇവ ഹൈഡ്രജൻ ഇന്ധനത്തിലും ഇതു പോലെ പ്രവർത്തിക്കും. ഇവിടെ ഊർജ്ജം സംഭരിക്കാൻ ഉപയോഗിക്കുന്ന ദ്രാവകം ഉപ്പു വെള്ളമാണ്. ഈ ദ്രാവകത്തിന്റെ പ്രവാഹം യന്ത്രത്തിനുള്ളിലൂടെ കടന്നു പോകുമ്പോൾ ഇലക്ട്രിക് ചാർജായി രൂപാന്തരപ്പെടുന്നു. ഈ വൈദ്യുതിയാണ് പിന്നീട് സംഭരിക്കപ്പെടുകയും യന്ത്രങ്ങളുടെ പ്രവർത്തനത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത്. 200 ലീറ്റർ ശേഷിയുള്ള രണ്ടു ടാങ്കുകളിലായാണ് ഉപ്പു വെള്ളം ശേഖരിക്കുന്നത്.

നാലു പേർക്ക് ഈ കാറിൽ് ഇരുന്ന് യാത്ര ചെയ്യാം. ക്രിസ്റ്റൽ ലേക് ബ്ലൂ നിറം കാറിന്റെ ലുക്കിന് ഒരു ആഢ്യത്തം നൽകുന്നു. മേന്മയുള്ള ഇന്റീരിയറും വൂഡൻ ഫിനിഷുള്ള മുഴുനിള ഡാഷ് അകത്തളത്തെ സമ്പുഷ്ടമാക്കുന്നു. ഇൻബിൽറ്റ് എന്റർടെയിന്മെന്റ് സിസ്റ്റം ആൻഡ്രോയ്ഡിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത്തരം വിവരങ്ങളെല്ലാം പുറത്തി വിട്ടിട്ടുണ്ടെങ്കിലും കമ്പനി ഇതുവരെ ഈ വേഗ രാജാവിന്റെ വില വിവരമോ എന്നു വില്പനയ്‌ക്കെത്തുമെന്നോ വെളിപ്പെടുത്തിയിട്ടില്ല. ഈ കാറിന് പത്ത് ലക്ഷം പൗണ്ട് വരെ വിലയിട്ടേക്കാമെന്നാണ് വാഹന രംഗത്തെ വിദഗ്ധർ പറയുന്നത്.

നിർമ്മാതാക്കളായ ജർമൻ കമ്പനി നാനോഫ്‌ളോസെൽ് എജി ഈ കാർ യൂറോപ്പിലുടനീളം പൊതു നിരത്തിൽ പരീക്ഷണ ഓട്ടത്തിനിറക്കാനുള്ള തയാറെടുപ്പുകളിലാണിപ്പോൾ. തുടർന്ന് ഉൽപാദനവും ശക്തിപ്പെടുത്തും. ഈ കാറിലുപയോഗിച്ചിരിക്കുന്ന സാങ്കേതി വിദ്യ സമാന ഭാരമുള്ള ലിഥിയം അയൺ ബാറ്ററിയേക്കാൾ അഞ്ചിരട്ടി ഉർജ്ജം നൽകുമെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP