1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
22
Friday

ഇന്ന് കനോലി സായിപ്പിന്റെ രക്തസാക്ഷിത്വ ദിനം; മലബാറിന്റെ മാറ്റങ്ങൾക്ക് ചുക്കാൻപടിച്ച ബ്രീട്ടീഷുകാരൻ കൊലചെയ്യപ്പെട്ടത് മമ്പുറം തങ്ങൾക്കെതിരെ നിലപാടെടുത്തതിന്റെപേരിൽ; കനോലി കനാലും, കനോലി പ്ലോട്ടും എച്ച്.വി കനോലിയുടെ ചരിത്ര നിർമ്മിതികൾ

September 11, 2018

കോഴിക്കോട്: മലബാറിന്റെ ചരിത്രത്തിൽ ഇന്നത്തെ ദിവസത്തിനൊരു പ്രത്യേകതയുണ്ട്. ലോകത്തെ തന്നെ ഏറ്റവും ചിട്ടയായ വനപരിപാലനത്തിനും, ജലഗതാഗതത്തിനും മാതൃക കാണിച്ച ഒരാളുടെ രക്തസാക്ഷിത്വ ദിനമാണിന്ന്. ഹെന്റി വാലന്റിയൻ കനോലിയെന്ന ബ്രിട്ടീഷുകാരനായ പഴയമലബാർ കളക്ടർ. മ...

ലക്ഷദ്വീപിൽ നിന്ന് കൊണ്ടുവരുന്ന മാസ് മീനും ബിണ്ട്യ പലഹാരവും; കുട്ടികൾക്ക് മരുന്നായി ഉപയോഗിക്കുന്ന പള്ളിക്കച്ചോറ്; പുതുമണവാട്ടിയുടെ മുറിയിൽ വയ്ക്കുന്ന സൗന്ദര്യസംരക്ഷണ ലേപനമായ മോന; പ്രസവം കഴിഞ്ഞാൽ മൂന്ന് ദിവസം പൊരിച്ചുണക്കിയ റൊട്ടിയും നെയ്യൊഴിച്ച കാപ്പിയും മാത്രം; അറയ്ക്കൽ ബീവിമാരുടെ ആരോഗ്യചര്യകൾ ഒന്നുവേറെ തന്നെ; പരമ്പര രണ്ടാം ഭാഗം

September 10, 2018

ചരിത്രം ഒളിപ്പിച്ചുവച്ചിരിക്കുന്ന ചില രസക്കൂട്ടുകൾ ഉണ്ട്. കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കൽ രാജവംശത്തിനും പറയാനുണ്ട് പുതുതലമുറയ്ക്ക് അധികം അറിയാത്ത ചില രസക്കൂട്ടുകൾ. അവ ശീലങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായി വന്നതാണെങ്കിലും ആരോഗ്യ സംരക്ഷണത്തിൽ അ...

ഇനിയെങ്കിലും അധികാരികൾ ഓർക്കണം സഭയെന്നാൽ ബിഷപ്പും അച്ചനും കന്യാസ്ത്രിയുമൊന്നുമല്ല 'ദൈവജന'മാണെന്ന്; 12 തവണ 'സുഖിച്ച' ക്രൂരമായ വർത്തമാനം ഇനിമേൽ ആരും പറയരുത്: ഫാ. ജിജോ കുര്യൻ എഴുതുന്നു

September 10, 2018

ക്രിസ്ത്യൻ മനസ്സാക്ഷിയുടെ മുൻപിൽ നടുനിവർത്തി നിൽക്കാൻ ഈ വിഷയത്തിൽ ഇത്രയെങ്കിലും പറഞ്ഞേമതിയാകൂ. ഇന്നലെ എറണാകുളം വഞ്ചി സ്‌ക്വയറിൽ പോയത് ജനാധിപത്യരാജ്യത്തെ പൗരൻ എന്ന നിലയിൽ ഇരയ്ക്കുവേണ്ടി സർക്കാറിൽ നിന്ന് നീതി തേടിയാണ്. എന്തുകൊണ്ട് നീതി തേടി നിങ്ങൾക്ക് ...

രണ്ട് വെള്ളയപ്പം..ചിലപ്പോൾ രണ്ട് പോള; ഇത് രണ്ടുമല്ലെങ്കിൽ മൂന്ന് കഷണം പുട്ട്; തേങ്ങാപ്പത്തലും നെയ്‌പ്പത്തലും ഉണ്ടെങ്കിൽ ബഹുകേമം; ഇതിനെല്ലാം പഞ്ചസാര വിതറലും പതിവാണ്; ഇറച്ചിക്കറിയാണ് കൂട്ടാൻ; ഇങ്ങനെ ബീവിമാർ തിന്നും കുടിച്ചും കഴിയുകയാണെന്ന ധാരണ വേണ്ട; എല്ലുമുറിയെ പണിയെടുക്കും; പുതുതലമുറയ്ക്കറിയാത്ത അറയ്ക്കൽ രാജവംശത്തിലെ ബീവിമാരുടെ കൗതുകകരമായ ആരോഗ്യചര്യകൾ; മറുനാടൻ പരമ്പര തുടങ്ങുന്നു

September 06, 2018

ചരിത്രം ഒളിപ്പിച്ചുവച്ചിരിക്കുന്ന ചില രസക്കൂട്ടുകൾ ഉണ്ട്. കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കൽ രാജവംശത്തിനും പറയാനുണ്ട് പുതുതലമുറയ്ക്ക് അധികം അറിയാത്ത ചില രസക്കൂട്ടുകൾ. അവ ശീലങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായി വന്നതാണെങ്കിലും ആരോഗ്യ സംരക്ഷണത്തിൽ അ...

മതരഹിത സമൂഹങ്ങളിലാണ് ഉയർന്ന ജീവിത നിലവാരവും കുറ്റകൃത്യങ്ങളിൽ കുറവുമുള്ളത്; ലിംഗസമത്വം, ആരോഗ്യം, ശുചിത്വം, സാമൂഹിക സുരക്ഷിതത്വം, അങ്ങനെ എത്രയോ തലങ്ങളിൽ മുന്നിലാണവർ; മത പൗരോഹിത്യങ്ങൾ അടക്കി ഭരിക്കുന്ന സമൂഹങ്ങൾ അക്രമോത്സുകവും അടിച്ചമർത്തപ്പെട്ടതും ദാരിദ്ര്യം നിറയുന്നതുമാണ്; രജീഷ് പാലവിള എഴുതുന്നു

September 05, 2018

കാലിഫോർണിയയിലെ പിട്സർ(Pitzer) സർവ്വകലാശാലയിലെ സോഷ്യോളജിവിഭാഗം അദ്ധ്യാപകനാണ് പ്രൊഫ:ഫിൽ സുക്കർമാൻ. അദ്ദേഹം ഇന്ന് ലോകത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനും കൂടിയാണ്. സോഷ്യോളജിയിൽ ബിരുദ-ബിരുദാനന്തരങ്ങളും ഡോക്ടറേറ്റുമുള്ള സുക്കർമാന് മതേതര സമൂഹങ്...

ആര്യൻ അധിനിവേശ സിദ്ധാന്തം' ശുദ്ധ അസംബദ്ധമോ? നമ്മുടെ മുൻഗാമികൾ ദ്രാവിഡരാണോ; പൗരാണിക ജനതയുടെ ഡിഎൻഎ ഘടനയിൽ ദ്രാവിഡ ജനതയുടെയും, ഇറാനിയൻ ജനതയുടെയും ജനിതക ഘടകങ്ങൾ; രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഭയന്ന് ഇന്ത്യൻ ഗവേഷകർ മൂടിവെച്ച ഗവേഷണ ഫലം ചരിത്രത്തെ തകിടം മറിക്കുന്നു; സി ബി അനൂപ് എഴതുന്നു

September 04, 2018

ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ നിന്നും 150 കിലോമീറ്റർ അകലെ ഹരിയാനയിലെ രാഖിഗഡി എന്ന ഗ്രാമത്തിൽ 1997ൽ ഒരു ഹെക്ടറോളം വിസ്തൃതിയിൽ ഒരു പൗരാണിക സംസ്‌കാരത്തിന്റെ ശേഷിപ്പുകൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (അടക)യുടെ നേതൃത്വത്തിൽ നടന്ന ഖനനത്തിൽ കണ്ടെടുത്തപ്പോൾ...

യുഎസ് ജയിലുകളിൽ വെച്ച് പ്രതിവർഷം മുപ്പത്തിഅയ്യായിരം തടവുപുള്ളികൾ ഇസ്ലാമിലേക്ക് മാറുന്നു; 'നന്നാക്കിയെടുക്കലിന്റെയും' ഭാഗമായ മതപഠനങ്ങൾ ജിഹാദികളെ സൃഷ്ടിക്കുന്നോ? സ്റ്റീവൻ എമേഴ്സൺ എഴുതിയ 'അമേരിക്കൻ ജിഹാദ്' എന്ന പുസ്തകം പറയുന്നത് മതതീവ്രവാദത്തിന്റെ ഭയാനക വേർഷൻ; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഈ അനുഭവം ഓർക്കണം; രജീഷ് പാലവിള എഴുതുന്നു

August 30, 2018

ലോകത്തെ സാമ്പത്തികവും സാമൂഹികവും നൈതികവുമായ പ്രവർത്തനത്തിനും നിയന്ത്രണത്തിനും ഇസ്ലാം മാത്രമാണ് ഒരേയൊരു വ്യവസ്ഥയെന്നും ശരീഅത്ത് മാത്രമാണ് പരിഹാരമെന്നും അടിയുറച്ചു വിശ്വസിക്കുന്നവരാണ് ഇസ്ലാമിക മതമൗലികവാദികൾ. അതിനുവേണ്ടി ജിഹാദ് അനിവാര്യമാണ് എന്ന കാര്യത്...

ഭക്ഷ്യ വസ്തുക്കൾക്കോ നിർമ്മാണ വസ്തുക്കൾക്കോ വില കൂടുന്നുണ്ടോ എന്ന് പരിശോധിക്കണം; ഒരു മാസം മുൻപത്തെ വിലയും ഇപ്പോഴത്തെ വിലയും താരതമ്യം ചെയ്ത് കരുതൽ എടുക്കണം; വില കൂടുന്നുണ്ടെങ്കിൽ സർക്കാർ ഇടപെടണം; വേണ്ടി വന്നാൽ കമ്പിയും സിമന്റും മാവേലി സ്റ്റോർ വഴി വിൽക്കണം; പുര കത്തുമ്പോൾ കഴുക്കോൽ ഊരാൻ സമ്മതിക്കരുത്: മുരളി തുമ്മാരുകുടി എഴുതുന്നു

August 29, 2018

പുര കത്തുമ്പോൾ കഴുക്കോൽ ഊരാൻ സമ്മതിക്കരുത് കേരളം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തത്തിലൂടെ കടന്നു പോവുകയാണ്. സർക്കാരും ജനങ്ങളും മറുനാടൻ മലയാളികളും ലോകത്തിന് മാതൃകയായി ഒറ്റക്കെട്ടായി അതിനെ നേരിടുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ധാര...

കേരളത്തിന്റെ സ്പാർട്ടക്കസ്; കമ്യൂണിസ്റ്റുകൾ ശക്തിയാർജ്ജിക്കുന്നതിന് എത്രയോ മുമ്പുതന്നെ കേരളത്തിലെ ആദ്യ കർഷകത്തൊഴിലാളി സമരം ഒറ്റയ്ക്ക് വിജയിപ്പിച്ച വ്യക്തിത്വം; അയിത്തം ലംഘിച്ച് വില്ലുവണ്ടിയാത്ര നടത്തി; ഒരു അയ്യൻകാളി ജയന്തികൂടി കടന്നുപോവുമ്പോൾ ഓർമ്മകളുടെ കടലിരമ്പം

August 28, 2018

ക്ഷേത്രപ്രവേശന വിളംബരത്തെക്കുറിച്ചും ദലിതർക്ക് അമ്പലത്തിൽ പ്രവേശിക്കാൻ അനുമതി കിട്ടിയതുമൊക്കെയായിരുന്നു മഹാത്മാഗാന്ധിക്ക് ആവേശത്തോടെ പറയാനുണ്ടായിരുന്നത്. എന്നാൽ പുലയരുടെ രാജാവ് എന്ന് വിളിക്കപ്പെടുന്ന അയ്യൻകാളിയുടെ ചരിത്ര പ്രസിദ്ധമായ മറുപടി ഇതായിരുന്ന...

സ്വതന്ത്രചിന്തകരെ വെടിവെച്ചിടുന്ന സനാതൻ സൻസ്തയെ നിരോധിക്കാത്തതെന്ത്? ഇസ്ലാമിക തീവ്രവാദികളുടെ ഹിന്ദുവേർഷൻ അങ്ങേയറ്റം അപകടകരം; ഇത് ഓർമ്മിപ്പിക്കുന്നത് ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയുടെ നരമേധത്തെ; ഗാന്ധിയെ വെടിവച്ചുകൊന്ന ഗോഡ്‌സെയ്ക്ക് വേണ്ടി ക്ഷേത്രമുയരുന്ന പശുവിന്റെ പേരിൽ മനുഷ്യനെ പട്ടിയെപ്പോലെ തല്ലിക്കൊല്ലുന്നവരെ പൂമാലയിട്ടു സ്വീകരിക്കുന്ന മോദിഭാരതം ഈ രാജ്യത്തിന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നു! രജീഷ് പാലവിള എഴുതുന്നു

August 27, 2018

ഭരണകൂടങ്ങളുടെ നിർലോഭമായ പിന്തുണ കൂടാതെ ഒരു രാജ്യത്തും ഒരുതീവ്രവാദത്തിനും ശക്തിപ്പെടുക സാധ്യമല്ല. ആധുനിക ഇന്ത്യയുടെ ഭീകരമായ മുഖം നമ്മെ അത്രമാത്രം അസ്വസ്ഥപ്പെടുത്തുന്നത് അക്രമസംഭവങ്ങളുടേയും അരുംകൊലകളുടേയും കണക്കുകൾ കൊണ്ടുമാത്രമല്ല. കുറ്റവാളികൾക്ക് അധിക...

നിരാശപ്പെടേണ്ട... വെള്ളപ്പൊക്കത്തിൽ നഷ്ടമായതൊക്കെ നമുക്ക് തിരിച്ചു പിടിക്കാം... വീടിന്റെ ആധാരം മുതൽ ആധാർ കാർഡ് വരെയുള്ള ആവശ്യരേഖകൾ നഷ്ടപ്പെട്ട എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

August 21, 2018

അപ്രതീക്ഷിതമായി ആർത്തലച്ചെത്തിയ വെള്ളത്തിന്റെ കുത്തൊഴുക്കിൽ അടിപതറിയ മലയാളികൾ ആദ്യം ചിന്തിച്ചത് സ്വന്തം ജീവനെക്കുറിച്ചാണ്. അതുകൊണ്ടാണ് എല്ലാം ഇട്ടെറിഞ്ഞിട്ട് സുരക്ഷിതമെന്നു തോന്നിയ മേഖലകളിലേക്ക് അവർ രണ്ടിലൊന്ന് പോലും ആലോചിക്കാതെ പലായനം ചെയ്തത്. വർഷങ്...

മഹാരാഷ്ട്രയിൽ അന്ധവിശ്വാസനിർമ്മാർജ്ജനനിയമം കൊണ്ടുവരാൻ നടത്തിയ ശ്രമത്തിന് ധാഭോൽക്കർക്ക് കൊടുക്കേണ്ടിവന്നത് സ്വന്തം ജീവൻ; കൽബുർഗി ഗൗരി ലങ്കേഷ് വധങ്ങളോടെ ഉയർന്നുകേൾക്കുന്ന മുറവിളികൾക്കൊടുവിൽ വെള്ളംചേർക്കാത്ത ബിൽ നടപ്പാക്കാനുള്ള ശ്രമത്തിൽ കർണാടക; ഓരോഘട്ടത്തിലും ഈ ബില്ലിനെ ചവറ്റുകുട്ടയിൽ എറിഞ്ഞ കേരളമോ? അന്ധവിശ്വാസനിരോധനനിയമം നടപ്പാക്കാൻ ഇടതുസർക്കാരിന് ആർജ്ജവമുണ്ടോ?

August 09, 2018

 വളരെ പൈശാചികമായ ഒരു കൂട്ടക്കൊലയുടെ ഞെട്ടലിലാണ് നാം. തൊടുപുഴ വണ്ണപ്പുറത്ത് ഒരു മന്ത്രവാദിയേയും അയാളുടെ കുടുംബത്തേയും സന്തതസഹചാരിയായിരുന്ന ശിഷ്യനും കൂട്ടുകാരും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തി. ഗുരു അവകാശപ്പെട്ടിരുന്ന മുന്നൂറോളം മൂർത്തികളുടെ ശക്തി ത...

രണ്ട് വനിത ജഡ്ജിമാർ ഉൾപ്പെടുന്ന ബെഞ്ച് ആണെങ്കിൽ എന്താകും അഭിഭാഷകർ വിശേഷിപ്പിക്കുക? 'Your lordships' എന്നാകുമോ 'Your ladyships' എന്നാകുമോ? ഒരേ സമയം മൂന്ന് വനിതാ ജഡ്ജിമാർ എന്ന അപൂർവ്വതയ്ക്ക് സാക്ഷ്യം വഹിക്കാൻ സുപ്രീംകോടതി ഒരുങ്ങുമ്പോൾ: ബാലഗോപാൽ ബി നായർ എഴുതുന്നു

August 06, 2018

'My lords', 'Your lordships'  2005 ൽ സുപ്രീം കോടതിയിൽ ആദ്യം എത്തിയ ദിവസം മുതൽ ഈ അഭിസംബോധന കേൾക്കാതെ ഒരു ദിവസം പോലും കോടതി റിപ്പോർട്ടിങ് കടന്ന് പോയിട്ടില്ല. ഇടയ്ക്ക് ഏകവചനം ആയി 'My lord', 'Your lordship' or 'Your honour' എന്ന അഭിസംബോധനകൾ കേൾക്കാറുണ്ട്...

ഭൂമിയുടെ ചാമ്പ്യൻ കേരളത്തിന്റെ അഭിമാനം; ഇവിടെ ഒന്നും നടക്കില്ല എന്ന സ്ഥിരം പല്ലവി കേട്ട് മടുത്തവർക്ക് കല്ലിലും മണ്ണിലും കോൺക്രീറ്റിലും ആയി പണിതുയർത്തിയ വിമാനത്താവളം വിചാരിച്ചാൽ എന്തും നടക്കും എന്നതിന്റെ പ്രതീകമാണ്; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഐക്യ രാഷ്ട്രസഭയുടെ പരിസ്ഥിതി പുരസ്‌കാരമായ 'ചാമ്പ്യൻസ് ഓഫ് എർത്ത് ' കിട്ടിയ പശ്ചാത്തലത്തിൽ മുരളി തുമ്മാരുകുടി എഴുതുന്നു

July 27, 2018

 ഭൂമിയുടെ ചാമ്പ്യൻ, കേരളത്തിന്റെ   അഭിമാനം നെടുമ്പാശ്ശേരിയിൽ ഉള്ള വിമാനത്താവളം എന്തുകൊണ്ടും കേരളത്തിന് മാതൃകയും മലയാളികളുടെ അഭിമാനവും ആണ്. 'ഇവിടെ ഒന്നും നടക്കില്ല' എന്ന സ്ഥിരം പല്ലവി കേട്ട് മടുത്തവർക്ക് കല്ലിലും മണ്ണിലും കോൺക്രീറ്റിലും ആയി പണിതുയർത്ത...

സ്വകാര്യവൽക്കരണത്തെ എതിർക്കുന്ന നിലപാടുകാരി; ഔദ്യോഗികവസതി സ്വന്തം പെയിന്റ് ചെയ്തും ഔദ്യോഗിക യാത്രകൾ സാധാരണ വിമാനത്തിലാക്കിയുമുള്ള ചെലവു ചുരുക്കൽ നടപടികളും ശ്രദ്ധ നേടി; നാട് ഭരിച്ച് മുടിച്ച ആൺസിംഹങ്ങളുടെ മുന്നിൽ ഉയർന്ന് നിൽക്കുന്ന പെൺസിംഹം: റഷ്യൻ ലോകകപ്പിൽ സൗന്ദര്യം കൊണ്ടും പെരുമാറ്റം കൊണ്ടും താരമായ കൊളീന്ദ ഗ്രാബറിനെ പരിചയപ്പെടാം: മുഹമ്മദ് ഷമീം എഴുതുന്നു

July 16, 2018

ഇതുകൊളീന്ദ ഗ്രാബർ-കിതാരോവിച് (Kolinda Grabar-Kitarovic). വയസ്സ് അമ്പത്, പ്രൗഢയും അതിസുന്ദരിയും അതീവചടുലയുമായ ക്രോയേഷ്യൻ പ്രസിഡന്റ്. ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിന്നത് രണ്ട് കാരണങ്ങളാൽ. അതിലൊന്ന് റഷ്യയിലെ ലോകകപ്പ് ഫുട്ബാൾ വേദിയിലെ അവരുടെ സാന്നിധ്യം. ഇ...

MNM Recommends