1 usd = 75.47 inr 1 gbp = 93.42 inr 1 eur = 83.16 inr 1 aed = 20.55 inr 1 sar = 20.09 inr 1 kwd = 239.82 inr

Mar / 2020
31
Tuesday

എനിക്ക് സന്തോഷമായി മുതലേട്ടാ! മീനും തവളയും ഒക്കെ ഉണ്ടെങ്കിലേ മുതല വരൂ; ബ്രൂണെയിൽ സുംഗയ് ബേര നദിയെ പുനരുജ്ജീവിപ്പിച്ച കഥ പറഞ്ഞ് കേരളത്തിലെ നദികളും ആത്മഹത്യ ചെയ്യാറില്ലെന്ന് ഓർമിപ്പിക്കുന്നു മുരളി തുമ്മാരുകുടി

February 05, 2018

നദികൾ ആത്മഹത്യ ചെയ്യാറില്ല !  ബ്രൂണെയിൽ  ഷെൽ പെട്രോളിയം കമ്പനിയുടെ പരിസ്ഥിതി പഠനവിഭാഗം തലവനായി ചാർജ്ജെടുത്ത ആഴ്ചയിലാണ് ഞാൻ 'സുംഗയ് ബേര' എന്ന് കേൾക്കുന്നത്. മലിനമായ ഒരു നദിയുടെ പേരാണത്. കമ്പനി കൈകാര്യം ചെയ്യേണ്ട പ്രധാനപ്പെട്ട അഞ്ചു പരിസ്ഥിതിപ്രശ്‌നങ്...

എല്ലാ ഘടകങ്ങളും വളർച്ചാ നിരക്കിൽ വലിയ കുറവ് രേഖപ്പെടുത്തുമ്പോൾ ജിഡിപിയിൽ 0.6 ശതമാനം മാത്രം കുറവ് കാണിച്ചത് എങ്ങനെ? സ്റ്റാറ്റിസ്റ്റിക്കൽ അഡ്ജസ്റ്റ്‌മെന്റിൽ രണ്ടുലക്ഷം കോടിയിലേറെ കാണിച്ചത് ഏത് അഡ്ജസ്റ്റുമെന്റിന് വേണ്ടി? സാമ്പത്തിക സർവ്വയിലെ കണക്കുകളിൽ ചില പിശകുകൾ ആസൂത്രിതമായി കേന്ദ്രം വരുത്തിയോ എന്ന സംശയം പങ്കുവച്ച് ഡോ. കെ.വി. വേലായുധൻ

February 03, 2018

വാർഷിക ബഡ്ജറ്റിനു മുന്നോടിയായി പാർലമെന്റിൽ അവതരിപ്പിക്കുന്ന ഔദ്യോഗിക രേഖയാണ് സാമ്പത്തിക സർവ്വേ. 2017-18ലെ സാമ്പത്തിക സർവേ 2018 ജനുവരി 29ന് അവതരിപ്പിച്ചു. സമകാലിക പ്രസക്തിയുള്ള വിഷയങ്ങളായ ജി.എസ്.ടി, നിക്ഷേപത്തിലും മിച്ചം വയ്ക്കലിലും വന്ന മാന്ദ്യം എന്...

ഗാന്ധിജിയെ ഗോഡ്‌സേ എന്തിന് കൊന്നു? രക്തസാക്ഷി ദിനത്തിൽ ഗാന്ധിജിയിലേക്കും ഗോഡ്‌സേയിലേക്കും ഒരു എത്തി നോട്ടം

January 30, 2018

''ഗാന്ധിജിയുടെ അഭാവത്തിൽ ഇന്ത്യൻ രാഷ്ട്രീയം പ്രായോഗിക ബുദ്ധിയോടെ നീങ്ങുമെന്നും തിരിച്ചടിക്കാൻ പ്രാപ്തി നേടുമെന്നും സായുധ സേനയാൽ കരുത്താർജിക്കുമെന്നും ഞാൻ മനസ്സിലാക്കി. എന്റെ ജീവിതം പൂർണമായും നശിപ്പിക്കപ്പെടുമെന്നും അതേസമയം, പാക്കിസ്ഥാന്റെ കടന്നുകയറ്റ...

വ്രണങ്ങളിൽനിന്നു വിമുക്തമല്ല ഒരു മതവും; ക്രൈസ്തവസഭയിലും ഇത്തരം വ്രണങ്ങൾ ഉണ്ടായി നാണംകെടുത്തുന്നു, മാരകമായി വേദനിപ്പിക്കുന്നു; അതുണ്ടാകുന്നതു കന്യാസ്ത്രീയിലാകാം, വൈദികനിലാകാം, മെത്രാനിലാകാം; വെദ്യൻ കൽപ്പിച്ചു.. തുണി മാറ്റൂ, അതു പൊറുക്കട്ടെ... അല്ലെങ്കിൽ അയാൾ മരിക്കും. ഞാൻ വൈദ്യൻ മാത്രമാണ്...: ഫാ. പോൾ തേലക്കാട്ട് എഴുതിയ ലേഖനം

January 28, 2018

ഫ്രാൻസ് കഫ്കയുടെ ഒരു കഥയനുസരിച്ചു രാത്രി ഗ്രാമത്തിലെ ഒരു യുവാവിന് അടിയന്തര ശുശ്രൂഷയ്ക്കുവേണ്ടി നാട്ടുെവെദ്യനെ വിളിക്കുന്നു. കുതിരപ്പുറത്തു െവെദ്യനെത്തി. രോഗിയുടെ അടുക്കൽ െവെദ്യനെത്തിയപ്പോൾ കണ്ടതു പ്രത്യക്ഷത്തിൽ ആരോഗ്യവാനായ ചെറുപ്പക്കാരനെയാണ്. പക്ഷേ, ...

നാടിന്റെ പുരോഗതിക്ക് അഴിമതിനിർമ്മാർജ്ജന സംവിധാനം ഉണ്ടാകേണ്ടത് ആധുനികകാലത്തിന്റെ ആവശ്യ; ആ സംവിധാനത്തിലൂടെ എല്ലാ സർക്കാർ സേവനങ്ങൾക്കും ജനങ്ങൾ മാർക്ക് ഇടട്ടെ

January 27, 2018

സർക്കാർ ഉദ്യാഗസ്ഥരുടെ സേവനനിലവാരം പെരുമാറ്റം സേവനത്തിലുള്ള കാലതാമസം എന്നിവയുൾപ്പെടെ സർക്കാർ ഓഫീസിനു പൊതുവായും അവിടുത്തെ അഴിമതിക്കു അനുസൃതമായും പൊതുജനങ്ങൾക്കു മാർക്ക് ഇടാവുന്ന ഒരു സംവിധാനം ഇന്നത്തെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. നാടിന്റെ പുരോഗതിക്കായി അങ്...

വീട്ടുകാർക്കും നാട്ടുകാർക്കും വേണ്ടി വിദേശങ്ങളിൽ അധ്വാനിക്കുന്ന പ്രവാസികൾക്ക് സ്വന്തം ക്ഷേമത്തിന്റെ കാര്യത്തിൽ എന്തെങ്കിലും ശ്രദ്ധയുണ്ടോ? പ്രവാസി ക്ഷേമനിധി എന്താണ്? ആർക്കൊക്കെ അംഗത്വം എടുക്കാം? വിദേശ മലയാളികൾ അറിയേണ്ടതെല്ലാം

January 14, 2018

കാലങ്ങളായി അവഗണിക്കപ്പെട്ട ഒരു വിഭാഗമാണ് പ്രവാസികൾ.കേരളീയ സമൂഹത്തിന്റെ നെടുതൂണും,പ്രധാന സാമ്പത്തിക വരുമാനത്തിന് കാരണക്കാരുമായ പ്രവാസികൾക്ക്  അർഹമായ പരിഗണന കിട്ടുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തീർത്തുപറയേണ്ടി വരും.ചെറുപ്പം തൊട്ട് വാർദ്ധക്യം വരെ സ...

എന്നും അവിടെ ഒരു അങ്കിൾ വരും.. എനിക്കത് ഇഷ്ടമില്ല.. അച്ഛനില്ലാത്ത കുട്ടിയുടെ ജീവിതത്തെ താളം തെറ്റിച്ച സന്ദർശകൻ; സ്നേഹത്തിന്റെ കൊതിക്കു മുന്നിൽ എന്ത് സ്ത്രീയും പുരുഷനും ..? കലാ ഷിബു എഴുതുന്നു

December 26, 2017

സുഹൃത്തായ ടീച്ചർ ആണ് ആ പെൺകുട്ടിയെ കൊണ്ട് വന്നത്.. ''അമ്മയുമായുള്ള പ്രശ്‌നം അവളെ വല്ലാതെ തളർത്തിയിരുന്നു..മിടുക്കി കുട്ടിയായിരുന്നു.'''.അദ്ധ്യാപിക ശിഷ്യയെ പറ്റി പറഞ്ഞു..അവളെ എനിക്ക് ശെരിയാക്കി തരണം..''സങ്കടത്തോടെ സുഹൃത്ത് ...ടീച്ചറും കുട്ടിയും തമ്മിൽ...

ഇറ്റലിക്കാരി പെൺകുട്ടി കോടിക്കണക്കിന് ഇന്ത്യക്കാരുടെ രാജ്യത്ത് അതിശക്തയായ വ്യക്തിത്വമായതിനെക്കുറിച്ചോ? ആത്മാർപ്പണത്തിന്റെ ദേശീയചിഹ്നമായി മാറിയ ആഢ്യയായ സ്ത്രീയെക്കുറിച്ചോ? സോണിയ ഗാന്ധി അഥവാ ഒർബാസാനോയിലെ സിൻഡ്രല': ശശി തരൂർ എഴുതുന്നു

December 16, 2017

സോണിയാഗാന്ധിയുടെ ജീവിതം ഒരെഴുത്തുകാരൻ കഥയാക്കുമ്പോൾ അതിനൊരു മുത്തശ്ശിക്കഥയുടെ രൂപഭാവം വന്നാൽ കുറ്റംപറയാനാവില്ല. മറ്റൊരു രാജ്യത്തെ രാജകുമാരനെ വിവാഹംകഴിച്ച് തികച്ചും പുതിയതായ ഒരിടത്തേക്ക് വരുന്ന സുന്ദരിയായ പെൺകുട്ടി. അനുഗൃഹീതമായ കുറച്ചുവർഷങ്ങൾ. പിന്നീട...

ജീവിതത്തിന്റെ വെയിലും മഴയും ഇടിവെട്ടും ഈറനും ആലിപ്പഴപ്പെയ്ത്തും കൊണ്ട് വളർന്ന ഓരോ ഭിന്നശേഷിക്കാരോടും കോടി ആദരവ്; ഇത്രയൊക്കെ അവഗണന സഹിച്ചിട്ടും ചിരിക്കാനും നെഞ്ച് വിരിച്ച് ജീവിതത്തിന് മുൻപിൽ നിൽക്കാനും സാധിക്കുന്ന നിങ്ങൾ തന്നെയാണ് വിജയികൾ; ഡോക്ടർ ഷിംന അസീസ് എഴുതുന്നു

December 09, 2017

ഭംഗിയും വൃത്തിയുമുള്ള എൽപി സ്‌കൂൾ. സ്റ്റെപ്പിറങ്ങി വരുന്നിടത്തുകൊടുവെയിലിൽ ഒരു നാലാം ക്ലാസ്സുകാരൻ പുറത്തേക്ക് നോക്കിയിരിക്കുന്നു. അവനരികിൽ ചെന്ന് എന്തിനാണ് വെയിൽ കൊള്ളുന്നതെന്ന് ചോദിച്ചു. നോക്കിയപ്പോൾ ഭിന്നശേഷിക്കാരനായ കുഞ്ഞാണ്. നടക്കാൻ കഴിയില്ല. അടു...

കല്യാണം കഴിഞ്ഞിട്ട് രണ്ടരമാസം;സ്‌കാൻ ചെയ്ത് നോക്കിയപ്പോൾ മൂന്ന് മാസം പ്രായമുള്ള ഗർഭം; അടി വെടി കലാപം കച്ചറ വിവാഹ മോചനഭീഷണി; ഗർഭധാരണം എങ്ങനെ സംഭവിച്ചുവെന്നറിയാത കുഴങ്ങുന്നവർക്ക് ഗുട്ടൻസ് പറഞ്ഞുതരുന്നു ഡോ.ഷിംന അസീസ് സെക്കൻഡ് ഒപ്പീനിയനിൽ

December 04, 2017

സെക്കൻഡ് ഒപീനിയൻ - 003 കല്യാണം കഴിഞ്ഞിട്ട് രണ്ടരമാസം. ഓള് ഗർഭിണിയാണ്, ആദ്യസ്‌കാൻ കഴിഞ്ഞു. സ്‌കാൻ ചെയ്ത് നോക്കിയപ്പോ മൂന്ന് മാസം പ്രായമുള്ള ഗർഭം. അടി, വെടി, കലാപം, കച്ചറ, വിവാഹമോചനഭീഷണി... ഒന്നും പറയേണ്ട. ഇത്തരത്തിൽ സംഭവിച്ച് കാര്യം മനസ്സിലാവാതെ കുഴങ്...

പാർട്ടി പീറ്ററോട് കാട്ടിയ നിന്ദ സഖാവ് പളനി മനസ്സിലാക്കിയില്ല; ഇന്ന് അതേ ഗതി പളനിയും നേരിടുകയാണ്; പണത്തിനും പള്ളിക്കും അടിമകളായ ത്യാഗമെന്തെന്നറിയാത്ത കുടവയറൻ നേതാക്കൾ പുറത്താക്കുന്നത് പ്രസ്ഥാനം ഒരിക്കൽ പുലർത്തിയിരുന്ന കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെ കൂടിയാണ്; മാധ്യമപ്രവർത്തകൻ എൻ.കെ രവീന്ദ്രൻ എഴുതുന്നു

December 02, 2017

സഖാവ് ടി.കെ. പളനിയെ എനിക്ക് എഴുപത്തി ഒന്ന് മുതൽ അറിയാം. കാസറഗോഡ് നിന്ന് തിരുവനന്തപുരം വരെ പോയ കയർത്തൊഴിലാളി ജാഥയിൽ പാട്ടുകാരനായിരുന്നു ഞാൻ. സഖാക്കൾ സി എ പീറ്റർ, പി.ആർ വാസു, ആനത്തലവട്ടം ആനന്ദൻ, ടി കെ പളനി എന്നിവരായിരുന്നു ജാഥാംഗങ്ങൾ. പുന്നപ്പ്ര വയലാർ ...

മോട്ടോർ വാഹനങ്ങളും കമ്പിയില്ലാ കമ്പിയും നബിയുടെയും സ്വഹാബത്തിന്റെയും കാലത്തില്ലാത്ത ബിദ്അത്ത്; ബിദ്അത്തുകളെല്ലാം നരകത്തിലേക്കു നയിക്കും: വഹാബിസത്തെ കുറിച്ച് അൻവർ സാദിഖ് ഫൈസി

November 27, 2017

ഇസ്ലാമിക ഖിലാഫത്തിനെതിരെ കലാപം നടത്തി വഹാബികൾ ഹിജാസ് കീഴടക്കിയ കാലം. രക്തദാഹിയായ ഇബ്‌നു സഊദ് ആണ് ഭരണാധികാരി. അക്കാലത്ത് ലോകത്തെ ശ്രദ്ധേയമായ മുന്നേറ്റങ്ങളായിരുന്നു, ഗതാഗതത്തിനു മോട്ടോർ വാഹനങ്ങളും കമ്യൂണിക്കേഷനു കമ്പിയില്ലാ കമ്പിയും. എല്ലാ രാജ്യങ്ങളിലു...

മനുഷ്യന്റെ ആവശ്യങ്ങളെ ലഘൂകരിക്കാൻ ഉണ്ടാക്കിയ ലസാഗു ആയ പേപ്പറാണ് കറൻസി; സെൻട്രൽ ബാങ്കുകളും സ്വർണ ശേഖരമൊന്നും ഇല്ലാതെ പേപ്പർ കറൻസികൾ തോന്നിയത് പോലെ അടിച്ചു കൂട്ടാൻ തുടങ്ങി; തട്ടിപ്പു രാജ്യങ്ങളിലെ കറൻസികൾ കടലാസ് പോലെയായി; ബൈജു സ്വാമി എഴുതുന്നു

November 26, 2017

ബാർട്ടർ എന്ന സമ്പ്രദായത്തിൽ നിന്നും രെക്ഷ നേടാനും വ്യാപാരവും ഭൗതിക ആവശ്യങ്ങളും നിറവേറ്റാനും മൂല്യം ഭാവിയിലേക്ക് സൂക്ഷിച്ചു വെയ്കും മനുഷ്യൻ കണ്ടെത്തിയ ലസാഗു ആണ് കറൻസി. ആദ്യം അത് സ്വർണമായിരുന്നു. കാരണം അത് നിശ്ചിത അളവിൽ മാത്രമുള്ളതും ആർക്കും എളുപ്പം സപ...

ആരെടാ വലിയവൻ? ആരു ചെറിയവൻ? ലോകത്തിൽ ഏറ്റവും ശക്തിയുള്ള കറൻസി ഏതാണ്? ഒരു അമേരിക്കൻ ഡോളറിന് 65 ഇന്ത്യൻ രൂപ കിട്ടുന്നതു കൊണ്ട് ഏറ്റവും മികച്ച കറൻസി ഡോളറാണോ? കറൻസികളുടെ വലുപ്പച്ചെറുപ്പത്തെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

November 25, 2017

''ലോകത്തിലെ ഏറ്റവും ശക്തിയുള്ള കറൻസി ഏതാണ്?''എന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. ഇതിന് വാസ്തവത്തിൽ മൂന്ന് ഉപ ചോദ്യങ്ങൾ ഉണ്ട്. 1 . ഒരു രാജ്യത്തെ കറൻസിയുടെ വില അവിടുത്തെ സമ്പദ്വ്യവസ്ഥയുടെ വലിപ്പമോ, ശക്തിയോ ആണോ കാണിക്കുന്നത് ?2. നമ്മുടെ കറൻസിക്ക് മറ്റു ...

ഇനി വൃതാനുഷ്ടാനത്തിന്റെയും സഹനത്തിന്റെയും ശരണം വിളികളുടെയും പുണ്യനാളുകൾ; കാനന വാസനെ കാണാൻ ശബരിമലയിലേക്ക് എത്തുന്ന ഭക്തജനപ്രവാഹം; വീണ്ടുമൊരു ഒരു വൃശ്ചിക പുലരി കൂടി ആഗതമാകുമ്പോൾ

November 16, 2017

വൃശ്ചിക രാത്രിതൻ അരമന മുറ്റത്തൊരു പിച്ചകപ്പൂപ്പന്തലൊരുക്കി... ശ്രവണ സുന്ദരമായ ഈ ഗാനം എന്നെ പ്പോലെ നിങ്ങൾക്കും ഓർമ്മയില്ലേ? ഒരിക്കൽക്കൂടി വൃശ്ചിക മാസം വന്നെത്തിയിരിക്കുന്നു... കുളിർമഞ്ഞു പെയ്യുന്ന വൃശ്ചിക പുലരികളും അസ്തമയ സൂര്യൻ ചെഞ്ചായം പൂശുന്ന, നാമജ...

MNM Recommends

Loading...