ഭാഗാധാരനികുതി നീതിയും ന്യായവും: സ്വത്തുനികുതിയെക്കുറിച്ചു ധനമന്ത്രി തോമസ് ഐസക്കിനു പറയാനുള്ളത്
ബജറ്റിലെ നിർദ്ദേശങ്ങൾ പൊതുവേ സ്വാഗതംചെയ്യപ്പെട്ടെങ്കിലും സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷനിലും വരുത്തിയ വർധന വിമർശവിധേയമായിട്ടുണ്ട്. അതിൽ ദാനം, ഒഴിമുറി, ഭാഗപത്രം, ധനനിശ്ചയം എന്നിവയുടെമേൽ ഏർപ്പെടുത്തിയ മൂന്നുശതമാനം നികുതിക്കെതിരെയാണ് കൂടുതൽ വിമർശമുണ്ടായത്. ഈ വിമർശങ്ങളെ തുറന്നമനസ്സോടെ സബ്ജക്ട് കമ്മിറ്റിയിൽ പരിശോധിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തുമെന്ന് നിയമസഭയിൽത്തന്നെ ഞാൻ പ്രസ്താവിച്ചിട്ടുള്ളതാണ്. പക്ഷേ, ഒരു കാര്യത്തിൽ ഒത്തുതീർപ്പിന് തയ്യാറല്ല. ഇത്തരത്തിൽ കുടുംബാംഗങ്ങൾക്കിടയിൽ കൈമാറ്റംചെയ്യുന്ന ഭൂമിക്ക് വലിപ്പം എത്രയായാലും പരമാവധി 1000 രൂപ നൽകിയാൽമതി എന്ന കാര്യത്തിലാണത്. കാരണം, നിലവിലുണ്ടായിരുന്ന ഈ വ്യവസ്ഥയിൽ ന്യായമോ നീതിയോ ഇല്ല എന്നതുതന്നെ.
കുടുംബസ്വത്ത് കൈമാറ്റത്തിന്മേലുള്ള നികുതി എക്കാലത്തും വിവാദമായിട്ടുണ്ട്. ഫാബിയൻ സോഷ്യലിസ്റ്റുകൾ മുതൽ തോമസ് പിക്കറ്റി വരെയുള്ളവർ ഇത്തരം നികുതികൾക്കുവേണ്ടി ശക്തമായി നിലപാടെടുത്തിട്ടുണ്ട്. അതേസമയം, യാഥാസ്ഥിതികകക്ഷികളും നേതാക്കളും ഇത്തരം നീക്കങ്ങളെ സ്വത്തവകാശം തകർക്കാനുള്ള ഗൂഢനീക്കങ്ങളായാണ് വ്യാഖ്യാനിക്കുക. പോരാത്തതിന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പിതൃസ്വത്ത് പിന്തുടർച്ചാവകാശത്തെ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ടല്ലോ. ഏറ്റവുമൊടുവിൽ, അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥി സാൻഡേഴ്സ് പിന്തുടർച്ചാവകാശത്തിന്മേൽ നികുതിചുമത്തണമെന്ന് ആവശ്യപ്പെട്ടത് വലിയ വിവാദത്തിനിടയാക്കി. അതൊക്കെക്കൊണ്ട്, കേരളത്തിലുണ്ടായ ഈ വിവാദത്തിൽ അദ്ഭുതമില്ല.
വിവിധതരത്തിലുള്ള പിന്തുടർച്ചാവകാശക്കൈമാറ്റങ്ങളുടെമേൽ നികുതിചുമത്തുന്നതിനെതിരെ ഉയർത്തുന്ന മുഖ്യവാദഗതികൾ ഇവയാണ്: ഒന്ന്, പിന്തുടർച്ചാവകാശക്കൈമാറ്റം വില്പനയല്ല. അതുകൊണ്ട് പണക്കൈമാറ്റം നടക്കുന്നില്ല. ഈ ഘട്ടത്തിൽ നികുതിയായി പണം ആവശ്യപ്പെടുന്നത് വലിയ ഭാരം ഇടപാടുകാരുടെമേൽ ചെലുത്തുന്നു. ഇതിലൊരു ശരിയുണ്ടെന്ന് സമ്മതിക്കാതെ നിർവാഹമില്ല. പ്രത്യേകിച്ച് ചെറുകിട സ്വത്തുടമസ്ഥരുടെ കാര്യത്തിൽ. രണ്ട്, ഇത്തരം നികുതികൾ നികുതിയുടെമേൽ നികുതിഭാരം അടിച്ചേൽപ്പിക്കുന്നു. ആദായനികുതിയും വില്പനനികുതിയുമെല്ലാം നൽകിയശേഷം മിച്ചം വന്നതാണല്ലോ സ്വത്തായി ആർജിച്ചിട്ടുള്ളത്. ഇതിനുമേൽ പിന്നെയും നികുതിചുമത്തുന്നത് ശരിയല്ല. മൂന്നാമതൊരു വാദംകൂടിയുണ്ട്. സ്വത്താർജിക്കലിന്റെ ഉദ്ദേശ്യലക്ഷ്യത്തിന് വിരുദ്ധമാണ് സ്വത്തുപിന്തുടർച്ചാവകാശത്തിന്മേലുള്ള നികുതി. അതിനാൽ ഇത് സമ്പാദ്യത്തെ പ്രതികൂലമായി ബാധിക്കും.
സ്വത്തുസമ്പാദനത്തെ സംബന്ധിച്ച ഏറ്റവും പ്രാമാണികമായ സിദ്ധാന്തം മോഡ്ഗ്ലിയാനിയുടേതാണ്. റിട്ടയർമെന്റ് കാലത്തെ ചെലവിനാണ് സ്വത്തുസമ്പാദിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം. ശരാശരി വ്യക്തിയുടെ സ്വത്തുസമ്പാദനത്തിന്റെ ഗ്രാഫ്വച്ചാൽ മധ്യവയസ്സുവരെ സ്വത്ത് വർധിക്കും. അതിനുശേഷം കുറയും. മോഡ്ഗ്ലിയാനി ട്രയാങ്കിൾ എന്നാണ് ഇത് അറിയപ്പെടുന്നത്. ഭൂസ്വത്തിലും അതുപോലുള്ള ആസ്തികളിലും സമ്പാദിക്കുന്നതിനുപകരം 1950-'70- കളിലാണല്ലോ സാധാരണക്കാർ പെൻഷൻഫണ്ടിലും മറ്റും പണം സമ്പാദിക്കാൻ തുടങ്ങിയത്. ഈ സിദ്ധാന്തം അംഗീകരിച്ചാൽ പിന്തുടർച്ചാവകാശക്കൈമാറ്റത്തിനുമേൽ നികുതി ഏർപ്പെടുത്തിയതുകൊണ്ട് വലിയ പ്രത്യാഘാതമൊന്നും ഉണ്ടാകാനിടയില്ല. എന്നാൽ, ഇതല്ല പണ്ടത്തെയും ഇന്നത്തെയും അവസ്ഥ.
തോമസ് പിക്കറ്റിയുടെ 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മൂലധനം' എന്ന ഗ്രന്ഥത്തിൽ ഏതാണ്ട് ഒരു അധ്യായംതന്നെ പിന്തുടർച്ചാവകാശത്തെക്കുറിച്ചും അതുസൃഷ്ടിക്കുന്ന അസമത്വത്തെക്കുറിച്ചുമാണ്. 1980-നും 2010-നും ഇടയ്ക്ക് ഏറ്റവും സമ്പന്നരായ 3045 ആളുകളുടെ സ്വത്ത്, വിലക്കയറ്റം കണക്കിലെടുത്താൽപ്പോലും പ്രതിവർഷം 6.8 ശതമാനംെവച്ച് ഉയർന്നു. ഏറ്റവും സമ്പന്നരായ 1,50,225 ആളുകളുടെ വരുമാനം ഇതേകാലയളവിൽ 6.5 ശതമാനംെവച്ച് വളർന്നു. എന്നാൽ, ലോകശരാശരി സ്വത്തുവളർച്ച 2.1 ശതമാനംവീതം മാത്രമായിരുന്നു. സമ്പന്നരുടെയും അതിസമ്പന്നരുടെയും സ്വത്ത് ഇത്തരത്തിൽ അതിവേഗത്തിൽ വളരുന്നതിന് അടിസ്ഥാനകാരണം പിന്തുടർച്ചാവകാശസ്വത്താണ്. സാധാരണക്കാർക്കും പിന്തുടർച്ചാവകാശസ്വത്ത് ലഭിക്കുന്നുണ്ടെങ്കിലും അവ താരതമ്യേന കുറഞ്ഞ തുകയുടേതായിരിക്കും. ലോകത്ത് വർധിച്ചുവരുന്ന അസമത്വത്തിന്റെ മുഖ്യഘടകം പൈതൃകസ്വത്താണെന്ന് ചുരുക്കം. 19-ാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് ചിന്തകരുടെ ഉൾക്കാഴ്ച ഇന്നും സാധുവാണ്.
1960-കൾ മുതൽ പ്രധാനപ്പെട്ട എല്ലാ രാജ്യങ്ങളിലും പിന്തുടർച്ചയായി കൈമാറ്റംചെയ്യപ്പെടുന്ന സ്വത്ത് അതിവേഗത്തിൽ വർധിച്ചുകൊണ്ടിരിക്കുന്നതായി കാണാം. ഫ്രാൻസിനെക്കുറിച്ചാണ് ഏറ്റവും വിശദമായ കണക്കുള്ളത്. 1960-ൽ ദേശീയവരുമാനത്തിന്റെ നാലുശതമാനമായിരുന്നു പിന്തുടർച്ചാകൈമാറ്റം. ഇത് 2010 ആയപ്പോൾ 12-14 ശതമാനമായി ഉയർന്നു. 2100 ആകുമ്പോഴേക്കും ഇത് 16-24 ശതമാനമായി ഉയരുമെന്നാണ് പിക്കറ്റിയുടെ മതിപ്പുകണക്ക്. ഇതിന്റെ ഫലമായി ഫ്രാൻസിലെ സ്വത്തിന്റെ ഘടന സമൂലമായി മാറാൻപോവുകയാണ്. 1970-ൽ മൊത്തം സ്വത്തിന്റെ 48 ശതമാനമായിരുന്നു പിതൃസ്വത്ത്. 2010-ൽ ഇത് 68 ശതമാനമായി. 2100 ആകുമ്പോഴേക്കും 80-90 ശതമാനമായി ഉയരും. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വത്തിന്മേലുള്ള നികുതി വർധിപ്പിക്കണമെന്ന് തോമസ് പിക്കറ്റി വാദിക്കുന്നത്. ഒട്ടെല്ലാ വികസിതരാജ്യങ്ങളുടെയും സ്ഥിതി ഇതാണെന്നതിനുള്ള തെളിവ് അദ്ദേഹം നിരത്തുന്നു. പക്ഷേ, കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണെന്നതിൽ സംശയമില്ല. ഭൂപരിഷ്കരണത്തിന്റെ ഫലമായി പാവപ്പെട്ടവർക്കും ഭൂസ്വത്തുണ്ട്. ഈ വ്യത്യസ്തത കണക്കിലെടുത്തുവേണം പ്രായോഗികസമീപനം കൈക്കൊള്ളാൻ.
ആദ്യം മനസ്സിലാക്കേണ്ടത് 2011-'12-നുമുമ്പ് ദാനം, ഒഴിമുറി, ഭാഗപത്രം, ധനനിശ്ചയം തുടങ്ങിയ പിന്തുടർച്ചാവകാശക്കൈമാറ്റങ്ങളുടെമേൽ അഞ്ചുശതമാനം നികുതിയുണ്ടായിരുന്നുവെന്നതാണ്. ദീർഘനാളായി കേരളത്തിൽ നിലനിന്നുവന്ന നികുതിയാണിത്. ഇത് 2011-'12-ൽ രണ്ടുശതമാനമായി കുറച്ചു. ഇങ്ങനെ കുറച്ചതിനെയും ഞാൻ എതിർക്കുന്നില്ല. എന്നാൽ, പരമാവധി 1000 രൂപയേ ഇപ്രകാരം ഒരു ഇടപാടിൽനിന്ന് പിരിക്കാൻ പാടുള്ളൂ എന്നതിൽ നീതിയില്ല. 10 സെന്റുള്ള ഒരാളും 100 ഏക്കർ എസ്റ്റേറ്റുള്ള ഒരാളും ഒരുപോലെ 1000 രൂപ നൽകിയാൽ മതിയെന്നത് എല്ലാ നീതിക്കും എതിരാണ്. വൻകിട ഭൂഎസ്റ്റേറ്റുകാരെയും സമ്പന്നഭൂവുടമകളെയും സഹായിക്കാനുള്ള ഒരു കുത്സിതനീക്കമായി അത് വിമർശിക്കപ്പെട്ടു. എക്സ്പെൻഡിച്ചർ റിവ്യൂകമ്മിറ്റിപോലും ഈ നടപടിയെ വിമർശിച്ചിട്ടുണ്ട്. ഇത്തവണത്തെ ബജറ്റിൽ ഈ നികുതി മൂന്നുശതമാനമായി ഉയർത്തി. പരിധി എടുത്തുമാറ്റുകയുംചെയ്തു. ഇത് പാവപ്പെട്ടവരുടെ കൈമാറ്റത്തിനുമേൽ വലിയ ഭാരം സൃഷ്ടിക്കും. എങ്ങനെ അത് ഇല്ലാതാക്കുകയോ ലഘൂകരിക്കുകയോ ചെയ്യാമെന്നുള്ളത് പരിശോധിക്കും. പക്ഷേ, അതിന്റെ മറവിൽ വൻകിടക്കാരുടെ അധികഭാരം ലഘൂകരിക്കണമെന്ന് പറയുന്നതിൽ ന്യായമോ നീതിയോ ഇല്ല.
പൊതുവിലുള്ള ഭൂമിവില്പനകളിന്മേലുള്ള സ്റ്റാമ്പ് ഡ്യൂട്ടി ആറുശതമാനമായിരുന്നത് എട്ടുശതമാനമായി ഉയർത്തിയതിന് എതിരെയുള്ള വിമർശങ്ങൾ പരിഗണനാർഹമല്ല. കേരളത്തിൽ 2010-'11 വരെ നിലവിലുണ്ടായിരുന്ന സ്റ്റാമ്പ്ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും 15.5-12.5 ശതമാനമായിരുന്നു. 2010-ൽ ഫെയർവാല്യു നിശ്ചയിച്ചതിനെത്തുടർന്ന് ഇതിൽ പടിപടിയായി കുറവുവരുത്തുകയാണ് ചെയ്തത്. ഇങ്ങനെയാണ് ആറുശതമാനം സ്റ്റാമ്പ്ഡ്യൂട്ടിയിലും രണ്ടുശതമാനം രജിസ്ട്രേഷൻഫീസിലും എത്തിയത്. എന്നാൽ, കഴിഞ്ഞ ഏഴുവർഷത്തിനിടയിൽ ഭൂമിയുടെ മാർക്കറ്റ്വിലയിൽ ഗണ്യമായ വർധനയുണ്ടായെങ്കിലും ഫെയർവാല്യു വർധിപ്പിക്കുകയുണ്ടായില്ല. 2010-'11-ൽ 3,239 കോടി രൂപയായിരുന്ന സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീ വരുമാനം ഇതിന്റെ ഫലമായി 2015-'16-ൽ 2,531 കോടി രൂപയായി ചുരുങ്ങി. ഇവിടെ ഒരു തിരുത്ത് ഒഴിവാക്കാനാവില്ല.
കേരളത്തിൽ ഏറ്റവും കൂടുതൽ മൂലധനമൂല്യവർധന ഉണ്ടായിട്ടുള്ളത് ഭൂമിക്കാണ്. ഭൂവുടമസ്ഥരുടെ പ്രത്യേകിച്ചൊരു അധ്വാനമോ മുതൽമുടക്കോ ഇല്ലാതെ ഉണ്ടാകുന്ന ഈ മൂല്യവർധനയിൽ ഒരു ഭാഗമെങ്കിലും സർക്കാറിന് നികുതിയായി ലഭിക്കണമെന്നുള്ളത് ഏറ്റവും ന്യായമായ ആവശ്യമാണ്. എല്ലാവരുടെമേലും വന്നുപതിക്കുന്ന വില്പനനികുതി വർധനയേക്കാൾ നീതി ഇതായിരിക്കും.
കേരളം വലിയൊരു വികസനപരീക്ഷണത്തിന് തയ്യാറെടുക്കുകയാണ്. അടുത്ത അഞ്ചുവർഷംകൊണ്ട് കേരളത്തിൽ 50,000-ഒരുലക്ഷം കോടി രൂപവരെ പൊതുമൂലധനം മുതൽമുടക്കാനാണ് പരിശ്രമിക്കുന്നത്. കേരളത്തിലെ മുഴുവൻ റോഡുകളും ആധുനികീകരിക്കും. ഗതാഗതം സുഗമമാക്കുന്നതിനുവേണ്ടിയുള്ള പാലങ്ങളുടെ പുതിയൊരു ശൃംഖലയുണ്ടാകും. പുതിയൊരു റെയിൽപ്പാത സൃഷ്ടിക്കപ്പെടും. 5,000 ഏക്കറിൽ പുതിയ വ്യവസായ പാർക്കുകളുണ്ടാകും. ടൂറിസംകേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാകും. ഒരുകോടി ചതുരശ്രയടി ഐ.ടി. പാർക്ക് സജ്ജമാകും. വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങൾ മികവുറ്റ നിലവാരത്തിലാക്കും. കേരളം മാറും. ഇവയ്ക്കായി ബജറ്റിനുപുറത്ത് പ്രത്യേക നിക്ഷേപസംരംഭങ്ങളിലൂടെ വായ്പയെടുക്കേണ്ടിവരും. ഈ പരീക്ഷണം വിജയിക്കണമെങ്കിൽ കേരള ബജറ്റിലെ റവന്യൂക്കമ്മി നികത്തിയേ തീരൂ. ഈ വിശാലമായ പശ്ചാത്തലത്തിലാണ് റവന്യൂവരുമാനം വർധിപ്പിക്കാനുള്ള നീക്കങ്ങളെ വിലയിരുത്തേണ്ടത്.
Stories you may Like
- പിണറായിക്ക് വിഡി അയച്ച കത്തിന്റെ പൂർണ്ണരൂപം
- സംസ്ഥാനത്തെ ഗുരുതര ധനപ്രതിസന്ധിയിൽ മന്ത്രിക്ക് മറുപടിയില്ല; സതീശൻ
- ഡൽഹി സമരം ആരെയും തോൽപ്പിക്കാനല്ല, അർഹമായത് നേടിയെടുക്കാൻ
- വീണയോ എക്സാലോജിക് കമ്പനിയോ രേഖകൾ പുറത്തുവിടാതിരുന്നത് എന്തുകൊണ്ട്?
- നികുതി കുടിശ്ശികയുള്ള ബാറുകൾ മദ്യം വിതരണം ചെയ്യണ്ടെന്ന് ജിഎസ്ടി വകുപ്പ്
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്