1 usd = 73.99 inr 1 gbp = 97.30 inr 1 eur = 85.75 inr 1 aed = 20.14 inr 1 sar = 19.71 inr 1 kwd = 243.86 inr

Oct / 2018
15
Monday

അടച്ചിട്ട മുറിയിലെ അഞ്ചാറു പേർ എന്നത് പഴങ്കഥയായി; മൂവായിരം പേർക്കിരിക്കാവുന്ന നിശാഗന്ധി ഓഡിറ്റോറിയമാണ് ഇത്തവണ സ്വതന്ത്ര ചിന്താ സംഗമത്തിന് വേദിയായത്; കൊതിപ്പിച്ചും പേടിപ്പിച്ചും വന്ന മതത്തിൽ നിന്ന് മുക്തി നേടുന്നവരുടെ എണ്ണം കൂടുകയാണ്; വസ്തു നിഷ്ഠമായ അറിവ് നേടാനുള്ള സാധുവായ ഒരേയൊരു മാർഗ്ഗം സയൻസാണ്; തെളിവുകൾ നയിക്കട്ടെ എന്നത് ഒരു മനോഭാവമാണ്; അറിവിന്റെ ഉൽസവമായ ലിറ്റ്മസിനെ ഏറ്റെടുക്കേണ്ടത് കാലഘട്ടത്തിന്റെ ദൗത്യമാണ്; സജീവൻ അന്തിക്കാട് എഴുതുന്നു

September 26, 2018 | 03:13 PM IST | Permalinkഅടച്ചിട്ട മുറിയിലെ അഞ്ചാറു പേർ എന്നത് പഴങ്കഥയായി; മൂവായിരം പേർക്കിരിക്കാവുന്ന നിശാഗന്ധി ഓഡിറ്റോറിയമാണ് ഇത്തവണ സ്വതന്ത്ര ചിന്താ സംഗമത്തിന് വേദിയായത്; കൊതിപ്പിച്ചും പേടിപ്പിച്ചും വന്ന മതത്തിൽ നിന്ന് മുക്തി നേടുന്നവരുടെ എണ്ണം കൂടുകയാണ്; വസ്തു നിഷ്ഠമായ അറിവ് നേടാനുള്ള സാധുവായ ഒരേയൊരു മാർഗ്ഗം സയൻസാണ്; തെളിവുകൾ നയിക്കട്ടെ എന്നത് ഒരു മനോഭാവമാണ്; അറിവിന്റെ ഉൽസവമായ ലിറ്റ്മസിനെ ഏറ്റെടുക്കേണ്ടത് കാലഘട്ടത്തിന്റെ ദൗത്യമാണ്; സജീവൻ അന്തിക്കാട് എഴുതുന്നു

സജീവൻ അന്തിക്കാട്

''നിങ്ങൾ പരാജയപ്പെടുന്നതെവിടെയാണെന്ന് പറയട്ടെ. ജീവിതത്തിൽ എപ്പോഴെങ്കിലുമൊരു പ്രതിസന്ധി വരുമ്പോൾ മനുഷ്യന് ഒരത്താണി വേണം. സങ്കടങ്ങൾ തുറന്നു പങ്കു വെക്കാനുള്ള ഒരിടം. ഒരു രക്ഷകനുണ്ടെന്നുള്ള വിശ്വാസം അവർക്കൊരാശ്വാസമാണ്. നിങ്ങൾ ദൈവമില്ലെന്ന് പ്രചരിപ്പിക്കുമ്പോൾ ആപത്തു കാലത്ത് ഉപകാരപ്പെടുന്ന ഒരു രക്ഷകനെ അല്ലെങ്കിൽ ഒരാശ്വാസത്തെയാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.

നിങ്ങൾ പരാജയപ്പെടുകയെ ഉള്ളൂ.' കേരളത്തിലെ പല ദാർശനികരും യുക്തിവാദികളോട് നിരന്തരം പറയാറുള്ള കാര്യമാണിത്. പ്രസ്തുത ദാർശനികരിൽ പലരും യാതൊരു ദൈവ വിശ്വാസവുമില്ലാത്തവരായതിനാൽ ആ അഭിപ്രായത്തെ സമൂഹം കയ്യടിച്ചു പ്രോത്സാഹിപ്പിക്കാറുമുണ്ട്.

സത്യത്തിൽ ഈ ദാർശനികർ പറയുന്നതിൽ ശരിയുണ്ടോ? മനുഷ്യർ എന്തെങ്കിലും പ്രതിസന്ധി ഉണ്ടാകുമ്പോൾ നേരെ ദൈവത്തിങ്കലേക്ക് പോകുന്നുണ്ടോ? കഴിഞ്ഞ മാസത്തെ വെള്ളപ്പൊക്കം തന്നെയെടുക്കാം. മലവെള്ളപ്പാച്ചിലിൽ കരുവന്നൂർ പുഴയുടെ ബണ്ട് പൊട്ടി അയൽപ്പക്കങ്ങളിലൊക്കെ വെള്ളപ്പൊക്കമുണ്ടായത് ഒരർദ്ധരാത്രിയിൽ പൊടുന്നനെ
യാണ്. പ്രധാനമായും രണ്ട് പ്രധാനക്ഷേത്രങ്ങളും ഒരു ക്രിസ്ത്യൻ പള്ളിയും രണ്ട് മുസ്ലിം പള്ളികളുമാണ് സമീപത്തുള്ളത്.

ഒരൊറ്റ മനുഷ്യനും അവിടേക്കൊന്നും ഓടുന്നത് ആരും കണ്ടില്ല. വാമനമൂർത്തി ക്ഷേത്രത്തിലും ഭഗവതി ക്ഷേത്രത്തിലും നിത്യപൂജയുണ്ടായി എന്നതൊഴിച്ചാൽ ഒരൊറ്റ വിശ്വാസിയും പ്രളയമുണ്ടായ ഒരാഴ്ച ആ പടി ചവിട്ടിയില്ല. കേരളത്തിൽ മൊത്തം സ്ഥിതിയും ഇങ്ങിനെ തന്നെയാണ് എന്നാണ് കരുതേണ്ടത്. വെള്ളപ്പൊക്കം മൂലം വീട് മുങ്ങിപ്പോയ മനുഷ്യർക്ക് പള്ളികളും അമ്പലങ്ങളുമൊക്കെ അഭയകേന്ദ്രങ്ങളായി മാറി എന്നത് ഒരു അത്ഭുത വാർത്തയായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.എന്താണാ വാർത്തയിലെ അത്ഭുതം ? ഇപ്പറഞ്ഞ ആരാധനാലയങ്ങൾ ആദ്യമായി മനുഷ്യർക്കുപകാരപ്പെട്ടു എന്നതു തന്നെ .

B) ദൈവം ഒരു തുണയാകുന്നതെപ്പോൾ

പ്രതിസന്ധി ഘട്ടം വരുമ്പോൾ മനുഷ്യർ ദൈവത്തിങ്കലേക്ക് ഓടുമെന്ന് ദാർശനികർ പറയുന്നതൊരുപക്ഷെ 40 വർഷങ്ങൾക്ക് മുമ്പേയുള്ള കേരളത്തെ പറ്റി ഓർത്തായിരിക്കും. പാമ്പുകടിയേറ്റവരെ മുത്തപ്പന്റെ അമ്പലത്തിൽ ഭസ്മ ചികിത്സക്ക് കൊണ്ടുപോയിരുന്ന കാലമായിരുന്നല്ലോ അത്. സ്വാഭാവികമായും നീർക്കോലിയുടെ കടിയേറ്റവർ രക്ഷപ്പെടുകയും മൂർഖൻ വിഷത്തോടെ കടിച്ചവർ മരിക്കുകയും ചെയ്തു. ഇക്കാലയളവനുള്ളിൽ ദാർശനികർ അപ്ഡേറ്റഡായില്ലെങ്കിലും ജനങ്ങൾ വല്ലാതെ മാറിപ്പോയി. ഇപ്പോളാരും ആരാധനാലയങ്ങളെ ഇന്റൻസീവ് കെയർ യൂണിറ്റായി കാണാറില്ല. പ്രതിന്ധികളിൽ ദൈവം ചതിക്കുമെന്നതിന്റെ മകുടോദാഹരണങ്ങളാണ് നാട്ടിലെ ഓരോ ആശുപത്രികളും അതിനുള്ളിലെ ഐ സി.യു/സി.സി.യു സൗകര്യങ്ങളും .

C) അപ്പോൾ പിന്നെ ദൈവം എങ്ങിനെയാണ് മനുഷ്യനെ തുണക്കുന്നത്?

വലിയ തരക്കേടില്ലാതെ ജീവിതം മുന്നോട്ടു പോകുമ്പോഴാണ് ഒരു മനുഷ്യന് ദൈവം ആവശ്യമായി വരിക എന്നതാണ് സത്യം . മറ്റൊരാളോട് പറഞ്ഞാൽ നാണക്കേടുണ്ടാകുന്ന കാര്യങ്ങൾ ധൈര്യമായി ബോധിപ്പിക്കാൻ പറ്റിയ ഒരാളാണ് ദൈവം. അത് ധനമോഹമാകട്ടെ, ഇണ മോഹമാകട്ടെ , സ്ഥാന മോഹമാകട്ടെ, മറ്റൊരാളോടുള്ള ശത്രുതയാകട്ടെ ഏതു ചക്കരക്കൊതിയും പ്രതികാര ദാഹവും എത്ര വേണമെങ്കിലും ബോധിപ്പിക്കാൻ പറ്റിയ ഒരാൾ . എതിർത്തൊന്നും ഇങ്ങോട്ടു പറയുകയില്ല. ആയതിനാൽ ആ ദൈവം കല്ലായാലും , സ്വർണ്ണവിഗ്രഹമായാലും ലോക്കറ്റായാലും കുരിശുരൂപമായാലും ചരിഞ്ഞ പള്ളിയായാലും മനുഷ്യർക്കൊരു വിരോധവുമില്ല.

ഇതറിയാവുന്നതുകൊണ്ടാണ് നടക്കാത്ത കാര്യത്തിനായി പണം ചെലവാക്കുന്നതിനെ ' വഴിപാട് കൊടുത്ത പോലെ ' എന്നു 'വിശ്വാസികളായ മനുഷ്യർ' കളിയാക്കി പറയുന്നത്. 'പള്ളീപ്പോയി പറഞ്ഞാൽ മതി' എന്ന ഏറ്റവും പ്രചാരമുള്ള ഡയലോഗ് വിശ്വാസികൾ പറയുന്നത് അവിടെപ്പോയതു കൊണ്ട് ഒരു കാര്യവുമില്ല എന്ന അർത്ഥത്തിൽ തന്നെയാണ്.

D) കൊതിപ്പിച്ചും പേടിപ്പിച്ചും വന്ന മതം

മനുഷ്യന്റെ ഭയത്തെയും കൊതിയെയും അതുകളിൽ നിന്നുരുവായ ദൈവത്തെയും ഉയോഗപ്പെടുത്തി വളർന്നു വന്ന വിശ്വാസപ്രസ്ഥാനമാണ് മതം. മതമേതായാലും എല്ലാ മതങ്ങളും ഒരേ ചിന്താരീതിയാണ് വെച്ചു പുലർത്തുന്നത്. അതിനെ മതാത്മക ചിന്താരീതി എന്ന് വിളിക്കാം. കൺമുന്നിൽ കാണുന്ന തെളിവുകൾക്ക് കാൽക്കാശിന്റെ പ്രാധാന്യം നൽകാത്ത ഒരു ചിന്താഗതിയാകുന്നു അത്. കാർന്നോന്മാരിലും പ്രവാചകന്മാരിലും ചില പുസ്തകങ്ങളിലെഴുതി വെച്ച പ്രമാണങ്ങളിലും ആ ചിന്താഗതി വേരൂന്നി നിൽക്കുന്നു. തെളിവുകളിലും നിരീക്ഷണങ്ങളിലും യാതൊരു താൽപ്പര്യമില്ലാതിരുന്നതിനാൽ അറിവുകൾക്കായി കണ്ണടച്ചിരുന്ന് പ്രമാണങ്ങൾ രചിക്കുകയായിരുന്നു പല കാർന്നോന്മാരുടെയും പണി .ഈ പ്രക്രിയയെ ധ്യാനമെന്ന് പിന്നീട് അവർ തന്നെ വിശേഷിപ്പിക്കുകയുണ്ടായി.

കണ്ണടച്ചിരിക്കുമ്പോൾ അവർക്ക് തോന്നിയ പ്രമാണങ്ങൾക്കനുസരിച്ച് പ്രകൃതിയിലെ ഓരോ പ്രതിഭാസങ്ങളെയും അവർ വിശദീകരിച്ചു. തെളിവുകൾ അവരുടെ പ്രമാണങ്ങൾക്ക് വിരുദ്ധമായി വന്നപ്പോഴൊക്കെ അവയെ വ്യാഖ്യാനിച്ച് അനുകൂലമാക്കാൻ വ്യാഖ്യാന ഫാക്ടറികളും അവർ തന്നെ ഉണ്ടാക്കി. അവർ പിന്നീട് പ്രവാചകന്മാരായും ദൈവദൂതന്മാരായും വാഴ്‌ത്തപ്പെട്ടു. ഇവർ ചമച്ച പ്രമാണങ്ങളും വ്യാഖ്യാനങ്ങളും ആരൊക്കൊയൊ അവരവരുടെ ഭാവനാനുസൃതം എഴുതി രേഖപ്പെടുത്തി വെച്ചപ്പോൾ അതിന്റെ പേര് പുണ്യ ഗ്രന്ഥങ്ങൾ എന്നായി.

E) ചിന്താരീതിയെ തിരിച്ചിട്ട നാളുകൾ

കുതിരയും വണ്ടിയും ഗതാഗതം നിയന്ത്രിച്ചിരുന്ന കാലമായതിനാൽ വണ്ടിയുടെ മുന്നിലാണ് കുതിരയെ കെട്ടേണ്ടതെന്ന് മനുഷ്യർക്കൊക്കെ അന്നറിയാമായിരുന്നു. വണ്ടി നീങ്ങണമെങ്കിൽ മിനിമം പ്രയോഗിക്കേണ്ട അറിവാണല്ലോ അത്. പക്ഷെ പ്രവാചകർ ചമക്കുന്ന പ്രമാണങ്ങളുടെയും പ്രകൃതിയിൽ കാണപ്പെടുന്ന പ്രതിഭാസങ്ങളുടെയും കാര്യത്തിൽ ഈ അറിവ് പ്രയോഗിക്കപ്പെടുന്നില്ലല്ലോ എന്ന് വളരെക്കുറച്ച് പേർക്ക് തോന്നിയിരിക്കണം. പ്രകൃതിയിൽ കാണപ്പെടുന്ന പ്രതിഭാസങ്ങളെ നിരീക്ഷിച്ചും ആവർത്തിച്ച് പരിശോധിച്ചുമല്ലേ മനുഷ്യൻ ഒരു പ്രമാണത്തിൽ എത്തിച്ചേരേണ്ടത്. പകരം കണ്ണടച്ച് ഒരു പ്രമാണമുണ്ടാക്കി പ്രകൃതിയിൽ കാണപ്പെടുന്ന പ്രതിഭാസങ്ങളിൽ ആ പ്രമാണങ്ങൾ കൊണ്ടുപോയി ആരോപിക്കുന്നത് കുതിരക്ക് പിന്നിൽ കൊണ്ടുപോയി വണ്ടി കെട്ടുന്നതിനു തുല്യമല്ലേ?

അറിവ് നേടാനുള്ള വഴി പ്രമാണത്തിൽ നിന്ന് പ്രതിഭാസത്തിലേക്കല്ല മറിച്ച് പ്രതിഭാസങ്ങളിൽ നിന്ന് പ്രമാണങ്ങളിലേക്ക് എന്നതാണെന്ന് തിരിച്ചറിഞ്ഞ വളരെക്കുറച്ചു പേരാണ് സമൂഹത്തിൽ ശാസ്ത്രീയ ചിന്താരീതിയുടെ വിത്തുപാകിയത്. ആ ചിന്താരീതി ക്രമേണ സമൂഹത്തിൽ പടരാൻ തുടങ്ങി. പക്ഷെ ദോഷം പറയരുതല്ലോ ; അന്നു മുതൽ തുടങ്ങിയ പാലം വലി തന്നെയാണ് ഇന്നും വിശ്വാസ പ്രസ്ഥാനങ്ങൾ തുടർന്നു പോരുന്നത്. അറിവിനായി പുണ്യപുസ്തകങ്ങളെയും പൂർവികരെയും ആശ്രയിക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ അറിവിന്റെ പ്രവാഹത്തിനുള്ള പ്രധാന തടസ്സം മേൽ സൂചിപ്പിച്ച വിശ്വാസ പ്രസ്ഥാനങ്ങൾ തന്നെയാകുന്നത് സ്വാഭാവികമാണ്. അതായത് കുതിരയെ മുമ്പിൽ കെട്ടാൻ അവർ സമ്മതിക്കുകയില്ലെന്നർത്ഥം.

F) തെളിവുകൾ നയിക്കട്ടെ എന്നത് ഒരു മനോഭാവമാണ്

തെളിവുകളെ പരമപ്രധാനമായി കണ്ടു കൊണ്ടുള്ള ചിന്താരീതി ഒരു മനോഭാവമാണ്. മനുഷ്യൻ ഈ രീതി അവലംബിക്കാൻ തുടങ്ങിയിട്ട് ഏകദേശം 500 വർഷമെ ആയിട്ടുള്ളൂ .അതായത് ബാക്കിയുള്ള സഹസ്രാബ്ദങ്ങൾ മനുഷ്യർ തെളിവു രഹിത വിശ്വാസ രീതിയിലാണ് ജീവിച്ചു പോന്നതെന്നർത്ഥം. കാട്ടിൽ ജീവിച്ചിരുന്ന കാലത്ത് ഒരു സ്പീഷിസ് എന്ന രീതിയിൽ അതിജീവിക്കാൻ അന്ധമായ വിശ്വാസം അവർക്ക് തുണയായിട്ടുണ്ടാകുമെന്ന് നമുക്കൂഹിക്കാം.

'പുലി വരുന്നേ ഓടിക്കോ' എന്ന മുന്നറിയിപ്പ് കേട്ട പാടെ ഒന്നും നോക്കാതെ ഓടിയ മനുഷ്യരായിരിക്കാം അതിജീവിച്ചത്. ശരിക്കും പുലി വരുന്നുണ്ടോ എന്ന് പരിശോധിക്കാൻ നിന്നവരുടെ അതിജീവന സാധ്യത പരമകഷ്ടമായിരിക്കാം. എന്തായാലും മുകളിൽ നിന്നുള്ള ഓർഡർ അനുസരിച്ചും കേട്ടതു വിശ്വസിച്ചും ദുർഘട സാഹചര്യങ്ങളെ അതിജീവിച്ച ഒരു സ്പീഷിസ്സാണ് ഹോമോസാപ്പിയൻസ് എന്ന കാര്യത്തിൽ തർക്കമില്ല. 'തെളിവ് വേണ്ടാ'എന്ന മനോഭാവം ഗോത്ര കാലം മുതൽ മനുഷ്യരുടെ ഉള്ളിൽ കയറിയ ബാധയാണെന്നർത്ഥം.
പിന്നീട് കൃഷിയും കച്ചവടവുമൊക്കെയായി സ്ഥിരമായി ഒരിടത്ത് വാസമുറപ്പിച്ച കാലത്തും ഭൂമി ഉപേക്ഷിക്കേണ്ടി വന്നാൽ ജീവിക്കാൻ പറ്റിയ അന്യഗ്രഹം തപ്പി നടക്കുന്ന ഇക്കാലത്തും ഭൂരിപക്ഷം മനുഷ്യരും തെളിവിന് പരമ പ്രാധാന്യം കൽപ്പിക്കാത്തത് ഗോത്ര കാലത്ത് കയറിക്കൂടിയ ആ ബാധയുടെ ശക്തി വൈശിഷ്ട്യം കൊണ്ടാണ്.

എന്തുകൊണ്ട് യുക്തിവാദികളും സ്വതന്ത്ര ചിന്തകരും സമൂഹത്തിൽ ന്യൂനപക്ഷമായി തന്നെ അവശേഷിക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരവും മേൽ സൂചിപ്പിച്ച ബാധയിൽ തന്നെയുണ്ട്. വിശ്വാസം ഒഴുക്കിനനുസരിച്ച് കിടന്ന് കൊടുക്കലാണ്. നാസ്തികത ഒഴുക്കിനെതിരെയുള്ള നീന്തലാണ്. തീർച്ചയായും ഒരാളുടെ മസ്തിഷ്‌ക്കം സെലക്ട് ചെയ്യുക ഈസിയായ ഓപ്ക്ഷൻ ആയിരിക്കുമല്ലോ. വിശ്വാസം സ്വാഭാവികമായ കാര്യവും യുക്തി ആർജ്ജിക്കേണ്ടതുമാണെന്ന് ഇത് കാണിക്കുന്നു.

G) സ്വതന്ത്ര ചിന്തകരും നാസ്തികരും

യുക്തിയെ അടിസ്ഥാനപ്പെടുത്തിയ അറിവ് മാത്രം സ്വീകരിക്കുക എന്ന മനോഭാവത്തിലേക്ക് വിശ്വാസ മനോഭാവക്കാരെ കൊണ്ടുവരാനായി പരിശ്രമിക്കുന്നവരെയാണ് സ്വതന്ത്ര ചിന്തകർ / നാസ്തികർ എന്നൊക്കെ വിളിച്ചു പോരുന്നത്.

പൊതുവായി അവർ പിന്തുടരുന്ന നിലപാടുകൾ ഇവയാണ്

1 )വസ്തുനിഷ്ഠമായ അറിവ് നേടാനുള്ള സാധുവായ ഒരേയൊരു മാർഗ്ഗം സയൻസാണ്

2 ) ശാസ്ത്രീയമായ അറിവുകൾ സമൂഹ നന്മക്കായി വിനിയോഗിക്കപ്പെടണം

3) ജാതി, കളർ, ധനം, ജീവിത സാഹചര്യങ്ങൾ , അംഗ പരിമിതി തുടങ്ങി ഒരു വ്യക്തിയുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി ആ വ്യക്തിക്ക് തുല്യനീതി നിഷേധിക്കുന്നത് കുറ്റകൃത്യമാണ്.

4) വ്യക്തിയാണ് സമൂഹത്തിന്റെ അടിസ്ഥാന ഘടകം. വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനമാണ്. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന സാഹചര്യങ്ങൾ നിർണ്ണയിക്കുകയും അങ്ങിനെ സംഭവിക്കാതിരിക്കുന്നതിനുതകും വിധം നിയമനിർമ്മാണങ്ങൾ നടത്തുകയും ചെയ്യുന്നത് സ്റ്റേറ്റിന്റെ അധികാരമാണ്. ഇതിനേക്കാൾ കൂടുതൽ അധികാരം സ്റ്റേറ്റിനുണ്ടായിക്കൂടാ.

5) ഇന്ന് നിലനിൽക്കുന്ന വ്യവസ്ഥകളിൽ ഏറ്റവും അനുയോജ്യമായത് പാർലിമെണ്ടറി ജനാധിപത്യമാണ്.

6) മതങ്ങളെയും വിശ്വാസ പ്രമാണങ്ങളെയും ജനാധിപത്യ സംവിധാനത്തിന്റെ നടത്തിപ്പിൽ കൈകടത്താൻ അനുവദിക്കരുത്.

7) ശാസ്ത്രീയമായി തെറ്റെന്നു തെളിയിച്ചതോ ഒരിക്കലും തെറ്റെന്നു തെളിയിക്കാൻ കഴിയാത്ത രൂപത്തിൽ ചമച്ചതോ (Non falsifiable) ആയ പ്രമാണങ്ങളെ നിഷ്‌ക്കരുണം തള്ളിക്കളയേണ്ടതുണ്ട്. അപ്രകാരം ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ചികിത്സാരീതികളായ ഹോമിയോപ്പതി , പ്രകൃതിചികിത്സ ,യോഗ ചികിത്സ, ധ്യാന ശുശ്രൂഷ, മന്ത്രവാദ ചികിത്സ , യുനാനി തുടങ്ങിയവയെ അന്ധവിശ്വാസങ്ങളായി കരുതേണ്ടതുണ്ട്. പ്രവചന രീതികളായ ജ്യോതിഷം, വാസ്തു , കൈനോട്ടം, മഷിനോട്ടം എന്നിവ നിരോധിക്കപ്പെടേണ്ടതാണ്. മിഡ് ബ്രെയിൻ ആക്ടിവേഷൻ , സൺഡേ ക്ലാസ്സ് , ശാഖാ ക്ലാസ് , മദ്രസ്സ ക്ലാസ് പോലുള്ള അശാസ്ത്രീയ വിദ്യാഭാസ രീതികൾ നിർത്തലാക്കേണ്ടതാണ്.

8 ) ഏതെങ്കിലും ഒരു വിഭാഗം സമൂഹത്തിന്റെ പരമാധികാരം കൈക്കലാക്കുന്ന വ്യവസ്ഥയും ഒരു പാർട്ടി പരമാധികാരിയാകുന്ന വ്യവസ്ഥയും ആധുനിക സമൂഹത്തിന് അനുഗുണമല്ല. അതു കൊണ്ടു തന്നെ രാജഭരണം , ഫാസിസം , ലെനിനിസം ,മാവോയിസം,അടിയന്തരാവസ്ഥ എന്നിവയൊന്നും സ്വീകാര്യമല്ല.

9) ശാസ്ത്രീയ മനോവൃത്തിയിലൂടെ (Scientific Temper) മാത്രമെ പുതിയ ലോകം പടുത്തുയർത്താനാകൂ.മനുഷ്യരുടെ മതാത്മക ചിന്താരീതിയെ പുതുക്കി പണിയുന്നതിലൂടെ മാത്രമെ അവർക്ക് ശാസ്ത്രീയ മനോവൃത്തി കൈവരികയുള്ളൂ. അതിനായി ജനങ്ങൾക്കിടയിൽ നടത്തേണ്ട വിദ്യാഭാസം പ്രവർത്തനമാണ് സ്വതന്ത്ര ചിന്താ പ്രവർത്തനം 

10) വിശ്വമാനവികതയെപ്പറ്റിയും വിജ്ഞാനത്തിന്റെ അതിരില്ലാത്ത വ്യാപനത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ പങ്കുവെക്കുന്നു.

H) ലിറ്റ്മസ് 2018

'അടച്ചിട്ട മുറിയിൽ അഞ്ചാറു പേർ '! ' പൊതുവെ നാസ്തികരുടെയും സ്വതന്ത്ര ചിന്തകരുടെയും പ്രോഗ്രാമുകളെ പറ്റി വിശ്വാസികൾ കളിയാക്കാറുള്ളതിങ്ങനെയാണ്. പക്ഷെ കേരളത്തിലെ ജാതി വിരുദ്ധ - മതവിരുദ്ധ -നവോത്ഥാന പ്രസ്ഥാനങ്ങൾ 1939 വരേയും ഇങ്ങിനെയല്ലായിരുന്നു. ഭരണകൂടം പിടിച്ചെടുത്ത് അധികാരം കൈക്കലാക്കിയാൽ സമൂഹത്തെ എളുപ്പം മാറ്റിയെടുക്കാനാകുമെന്ന വ്യാമോഹ പ്രത്യയശാസ്ത്രത്തിലേക്ക് നവോത്ഥാന നായകരിൽ ഭൂരിപക്ഷവും വഴിമാറിപ്പോയതോടെയാണ് കേരളത്തിലെ ജ്ഞാനോദയ പ്രസ്ഥാനത്തിൽ ആളില്ലാതായത്. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു.

ഭരണാധികാരം കൈക്കലാക്കിയവർക്ക് മനുഷ്യന്റെ മനസ്ഥിതി മാറ്റുന്നതിനേക്കാൾ പ്രധാനം അധികാരം നിലനിർത്തുകയെന്നത് മാത്രമായി. അതിനായി മതങ്ങളെ പ്രീണിപ്പിക്കുന്നതിൽ കക്ഷിരാഷ്ട്രീയക്കാർ മത്സരിക്കുന്ന കാഴ്ചയാണ് 1967 മുതലിങ്ങോട്ട് കാണാനായത്. മതങ്ങളെ പ്രീണിപ്പിച്ചു പ്രീണിപ്പിച്ച് പുരോഹിതർക്കും മതമേലാളർക്കും നാട്ടിലെ നിയമ വ്യവസ്ഥ ബാധകമല്ലാത്ത അവസ്ഥ സംജാതമായി. എഴുത്തുകാരൻ എന്തെഴുതണമെന്ന് നിശ്ചയിക്കാനുള്ള അധികാരം മത-വർഗീയതെമ്മാടികൾക്കായി.

ജാതിയും മതവും നോക്കിയാകണം ഓരോ നിയോജക മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ നിശ്ചയിക്കേണ്ടത് എന്ന അപകട സ്ഥിതിയിലേക്ക് ജനാധിപത്യ വ്യവസ്ഥ വഴി മാറി. 'ഭരണകൂടം പിടിച്ചെടുത്ത് മനുഷ്യന്റെ മനസ്ഥിതി മാറ്റുക ' എന്ന മോഡലിന്റെ സമ്പൂർണ്ണ പരാജയമായിരുന്നു അത്. സ്വന്തമായും സ്വതന്ത്രമായും നിർഭയമായി ചിന്തിക്കാൻ ധൈര്യപ്പെടുന്ന വോട്ടു ബാങ്കല്ലാത്ത മനുഷ്യന് ബദലുകളന്വേഷിക്കേണ്ടി വന്നത് അതുകൊണ്ടാണ്. കേരളത്തിൽ ജ്ഞാനോദയം പൂർണ്ണമാകണമെങ്കിൽ മോഹിപ്പിക്കുന്ന എളുപ്പവഴികൾ ഉപേക്ഷിക്കേണ്ടതുണ്ടെന്ന തിരിച്ചറിവാണ് അതിൽ പ്രധാനം. മനുഷ്യന്റെ മനോഭാവത്തെ മാറ്റിയെടുക്കുകയെന്നത് വളരെ ക്ഷമാപൂർവ്വം ചെയ്യേണ്ട വിദ്യാഭ്യാസ പദ്ധതിയാണ്. ജാഥയും ഹർത്താലും വഴി തടയലുമൊന്നും അതിന്റെ വഴികളല്ല.

ജനങ്ങളുടെ ചിന്താരീതിയെ പരിഷ്‌ക്കരിച്ച് സയൻസിന്റെ ചിന്താരീതിയിലേക്ക് കൊണ്ടു വരികയെന്ന മഹത്തായ ലക്ഷ്യത്തോടെ 2012 മാണ്ടോടെയാണ് നവനാസ്തികതയുടെ തുടക്കം സി. രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം' പോലുള്ള പുസ്തകങ്ങൾ , ആ പുസ്തകവുമായി ബന്ധപ്പെട്ടു കേരളത്തിലങ്ങോളമിങ്ങോളം അവതരിപ്പിക്കപ്പെട്ട പവർ പോയിന്റ് പ്രസന്റേഷനുകൾ ,ഫേസ്‌ബുക്ക് പോലുള്ള സാമൂഹ്യ മാധ്യങ്ങളിലൂടെയുള്ള ഇടപെടലുകൾ, ബ്ലോഗെഴുത്തുകൾ തുടങ്ങി ഒരു ചിന്താവിപ്ലവം തന്നെ അരങ്ങേറുകയായിരുന്നു.

സ്വതന്ത്ര ചിന്തകരുടെ പ്രഭാഷണങ്ങൾ ഷൂട്ട് ചെയ്തു യുടൂബിൽ അപ് ലോഡ് ചെയ്യാനാരംഭിച്ചതോടെ സദസ്സിലിരിക്കുന്ന നൂറു പേരിൽ നിന്ന് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പേരിലേക്ക് സ്വതന്ത്ര ചിന്താ പ്രവാഹമുണ്ടായി. 'ശുഷ്‌ക്ക സദസ്സുകൾ നിറഞ്ഞ സദസ്സുകളായി മാറി. 2016 ലാണ് എസൻസ് എന്ന സംഘടന രൂപീകരിക്കപ്പെടുന്നത്. ഈ കൊച്ചു കേരളത്തിൽ മാത്രം അമ്പതോളം പ്രഭാഷകർ എസൻസിന്റെ ബാനറിൽ അണി നിരന്നു. ന്യൂറോൺസ് എന്ന യുടൂബ് ചാനലും കൂടിയെത്തിയതോടെ അടച്ചിട്ട മുറിയിലെ അഞ്ചാറു പേർ എന്നത് പഴങ്കഥയായി. മൂവായിരം പേർക്കിരിക്കാവുന്ന തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയം ലിറ്റ്മസ് - 18 എന്ന് പേരിട്ടിരിക്കുന്ന സ്വതന്ത്ര ചിന്താ സംഗമത്തിന്റെ വേദിയായി മാറി. ഈ കുറിപ്പെഴുതുന്ന സമയം ഒക്ടോബർ 2 ,3 തിയ്യതികളിൽ നടക്കുന്ന ലിറ്റ്മസ് 18 എന്ന അന്തർദേശീയ ശാസ്ത്ര സ്വതന്ത്ര ചിന്താ സെമിനാറിൽ പങ്കെടുക്കാൻ ഓൺലൈൻ രജിസ്റ്റർ ചെയ്തവരുടെ എണ്ണം ആയിരം കടന്നു കഴിഞ്ഞു.

i) ജീനോൺ

ലിറ്റ്മസിലെ ജൈവ പരിണാമത്തെക്കുറിച്ചുള്ള ചോദ്യോത്തര പരിപാടിയാണ് ജീനോൺ. പരിണാമ സംബന്ധിയായി കേരളത്തിൽ നടക്കുന്ന പ്രഥമവും പിന്നീട് കൃഷിയും
ബൃഹത്തുമായ വാദപ്രതിവാദവും ഇതു തന്നെ. പരിണാമശാസ്ത്രത്തിൽ പരിണതപ്രജ്ഞരായ ഡോ : മനോജ് ബ്രൈറ്റ് , ഡോ: പ്രവീൺ ഗോപിനാഥ് , ഡോ: ദിലീപ് മമ്പള്ളിൽ , കൃഷ്ണപ്രസാദ് എന്നിവരാണ് ചോദ്യകർത്താക്കൾക്ക് മറുപടി പറയുക. ചോദ്യം ചോദിക്കുവാനുള്ള മാനസികാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനായി അവാർഡുകളും ഏർപ്പെടുത്തിയിരിക്കുന്നു. ഒന്നാംസമ്മാനം-3000 രൂപ, രണ്ടാംസമ്മാനം-2000 രൂപ, മൂന്നാംസമ്മാനം-1000. പുറമെ 500 രൂപയുടെ നാല് സമാശ്വാസസമ്മാനങ്ങൾ വേറെയും.

J) മൂന്ന് സെക്ഷനുകൾ 16 പ്രഭാഷണങ്ങൾ

ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള 22 പ്രഭാഷകർ ലിറ്റ്മസ് - 18 ന്റെ സവിശേഷതയെ അടയാളപ്പെടുത്തുന്നു . സർവ്വശ്രീ: ഡോ അഗസ്റ്റസ് മോറീസ്, ഡോ. വൈശാഖൻ തമ്പി, ബൈജു രാജ് (UAE) ,ഡോ. സാബു ജോസ്, ഡോ. കെ. എം. ശ്രികുമാർ, അയൂബ് മൗലവി , അനീഷ് ബാലദേവൻ(USA) ,ഡോ സുനിൽകുമാർ, മനുജ മൈത്രി ,രമേശ് രാജശേഖരൻ (Bangalore),
മഞ്ചു മനുമോഹൻ (UK) ,ഉമേഷ് അമ്പാടി,ഡോ. ആൽബി ഏലിയാസ് (Australia),ജോസ് കണ്ടത്തിൽ , തങ്കച്ചൻ പന്തളം(Banglore) ,രവിചന്ദ്രൻ സി എന്നിവരെ നേരിട്ടു കാണാനും കേൾക്കാനുമുള്ള അസുലഭ വേദിയായി മാറുകയാണ് തിരുവനന്തപുരം നിശാഗന്ധി.

k) എസൻസ് അവാർഡ്

ഡോ: വൈശാഖൻ തമ്പിയും ഡോ: ആഗസ്റ്റസ് മോറിസുമാണ് ഈ വർഷത്തെ എസൻസ് അവാർഡിനർഹരായ സയൻസ് പ്രചാരകർ . 15000 രൂപയാണ് അവാർഡ് തുക. നിശാഗന്ധിയിലെ പ്രൗഢ സദസ്സിനെ സാക്ഷിയാക്കി ഡോ: ബി ഇഖ്ബാൽ അവാർഡുകൾ ജേതാക്കൾക്ക് കൈമാറും.

എസൻസ് കസ്റ്റോഡിയൻ ഓഫ് ഹ്യൂമനിസം അവാർഡ് കരസ്ഥമാക്കിയിട്ടുള്ളത് ശ്രീ. ജോബിഷ് ജോസഫാണ്. മഹാപ്രളയത്തിലകപ്പെട്ട നൂറുകണക്കിനു പേരെ രക്ഷിച്ച മാനവികതയെ മുൻനിർത്തി അദ്ദേഹത്തിന് സമ്മാനിക്കപ്പെടുന്ന ഈ അവാർഡ് സ്പോൺസർ ചെയ്തിട്ടുള്ളത് എസൻസിന്റെ UK ഘടകമാണ്. മലയാളത്തിൽ ആദ്യമായി എഴുതപ്പെട്ട ബുദ്ധ മതവിമർശന ഗ്രന്ഥത്തിന്റെ പ്രകാശനവും ലിറ്റ്മസിൽ വച്ചാണ് നടക്കുന്നത്.ഡോ: മനോജ് ബ്രൈറ്റ് എഴുതിയ 'ബോധി വൃക്ഷത്തിലെ മുള്ളുകൾ'' എന്ന പുസ്തകമാണ് ഡോ: ഇഖ്ബാൽ വായനക്കാർക്കായി സമർപ്പിക്കുന്നത്.

ലിറ്റ്മസിന്റെ രണ്ടാം ദിനമായ ഒക്ടോബർ 3ന് പഠന വിനോദയാത്രയാണ്. തിരുവനന്തപുരം ജില്ലയിലെ പ്രകൃതി രമണീയ പ്രദേശങ്ങളിലൂടെയുള്ള ഒരു യാത്രയും പഠനവുമാണ് . വൈകീട്ട് 6 മണിക്ക് തിരുവനന്തപുരം നഗരത്തിൽ തിരിച്ചെത്തുന്ന വിധമാണ് യാത്ര ചിട്ടപ്പെടുത്തിയിരിക്കുന്നത്. ലിറ്റ്മസ് 2018 ; സയൻസിന്റെയും സ്വതന്ത്ര ചിന്തയുടെയും ചരിത്രത്തിൽ ആദ്യത്തേതാണീ സംരഭം.വിജ്ഞാന കുതുകികൾക്ക് മിസ് ചെയ്യാനാകാത്തത്. ഇന്നു തന്നെ രജിസ്റ്റർ ചെയ്യുക . തെളിവുകൾ നയിക്കട്ടെ

ഓൺലൈൻ രജിസ്‌ട്രേഷന് ഇവിടെ ക്ലിക് ചെയ്യുക

( ചലച്ചിത്ര സംവിധായകനും എഴുത്തുകാരനും പ്രഭാഷകനുമായ സജീവൻ അന്തിക്കാട് ലിറ്റ്മസ് സംഘാടക സമിതിയുടെ പ്രസിഡന്റാണ്).

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
നടിമാരിൽ നിന്ന് അഞ്ച് പൈസയുടെ ഗുണം എഎംഎംഎയ്ക്ക് ഇല്ല! അഞ്ചരക്കോടിയോളം രൂപ സംഘടനയിലേക്ക് എത്തിക്കുന്ന ആളോട് ഞങ്ങൾക്ക് വിധേയത്വം ഉണ്ട്; ദിലീപിനെ കൈവിടില്ലെന്ന് സൂചന നൽകി എഎംഎംഎ അംഗം മഹേഷ്; ഒരേ കാര്യം പതിനയ്യായിരം തവണ ആവർത്തിക്കാൻ പറ്റില്ലെന്ന് പാർവ്വതി; നടിമാരും താരസംഘടനയും തമ്മിലുള്ള പോര് ഉടനെയൊന്നും തീരില്ല; നവംബർ 24ലെ ജനറൽ ബോഡി നിർണായകമാകും
അയ്യപ്പഭക്തരെന്ന് തോന്നിക്കുന്ന വലിയ ആൾക്കൂട്ടം മദ്യലഹരിയിൽ അയ്യപ്പ ശരണം വിളിയുമായി വീടിന്റെ മുന്നിൽ; മല ചവിട്ടാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണി; പൊലീസിനെ വിളിച്ചു വരുത്തി ഭീഷണിയെ നേരിട്ട് രേശ്മ; മലചവിട്ടാൻ തനിക്കൊപ്പം നാല് സ്ത്രീകൾ കൂടിയുണ്ടെന്നും കണ്ണൂരുകാരിയുടെ വെളിപ്പെടുത്തൽ; ശബരിമല ദർശനത്തിന് കറുത്ത വസ്ത്രം ധരിച്ച് മാലയിട്ട് വ്രതംനോറ്റ് അവസരം കാത്തിരിക്കുന്നത് കോളേജ് അദ്ധ്യാപികയെ തേടിയെത്തുന്നത് ഭീഷണികൾ
രണ്ടാമൂഴം സിനിമയെ നടിയെ ആക്രമിച്ച കേസുമായി കൂട്ടിക്കെട്ടാൻ ചിലർ ശ്രമിച്ചു; അത്തരക്കാർ സമയം പാഴാക്കുകയാണെന്ന് ശ്രീകുമാർ മേനോൻ; ഇന്നലെ അർദ്ധരാത്രിയും എംടിയുടെ വീട്ടിലെത്തി ക്ഷമ ചോദിച്ച് സംവിധായകൻ; രണ്ടാമൂഴത്തിലെ ചർച്ചകൾ ഫലിച്ചെന്ന് സൂചന; തിരിക്കഥാകൃത്തിന്റെ മനസ്സിലെ മഞ്ഞുരുകിയെന്ന് സൂചന നൽകി ശ്രീകുമാർ മേനോൻ; നിയമയുദ്ധത്തിൽ നിന്ന് എംടി പിന്മാറുമെന്ന് റിപ്പോർട്ട്; മോഹൻലാലിന്റെ രണ്ടാമൂഴം വീണ്ടും ട്രാക്കിലേക്ക്
'പ്രസവത്തേക്കാൾ വേദന തോന്നിയ ഒന്നായിരുന്നു രണ്ടാമത്തെ കുഞ്ഞു പിറന്നപ്പോഴുള്ള നഴ്‌സിന്റെ ചോദ്യം; ജനിച്ചത് പെൺകുട്ടിയാണെന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്ന ആളുകളിൽ നിന്നും മനസിലാക്കാം ഇവിടത്തെ പരോക്ഷ വിവേചനം'; കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര പെൺകുട്ടി ദിനത്തിൽ രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മ കൂടിയായ സൈക്കോളജിസ്റ്റ് ഇട്ട കുറിപ്പ് സമൂഹ മാധ്യമത്തിൽ ചൂടൻ ചർച്ച !
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം; ഹെക്കോടതി ജാമ്യം അനുവദിച്ചത് കർശന വ്യവസ്ഥകളോടെ; കേരളത്തിലേക്ക് പ്രവേശിക്കരുതെന്നും രണ്ടാഴ്‌ച്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകണമെന്നും നിർദ്ദേശം; പാസ്‌പോർട്ട് കോടതിയിൽ കെട്ടിവെക്കണം; പ്രോസിക്യൂഷൻ കാര്യമായി എതിർക്കാത്തതും ഫ്രാങ്കോയ്ക്ക് സഹായകമായി; മൂന്നാഴ്‌ച്ചത്തെ ജയിൽവാസത്തിന് ശേഷം ജലന്ധർ ബിഷപ്പ് അഴിക്കുള്ളിൽ നിന്നും പുറത്തേക്ക്
നടിയെ ആക്രമിച്ചത് പൾസർ സുനിയാണ് ദിലീപ് അല്ല; വനിതാ കൂട്ടായ്മയുടെ ഫെയ്സ് ബുക്ക് പേജിലെ തെറിവിളി ജനവികാരം; നടിയെന്ന് വിളിക്കുന്നത് എങ്ങനെ അപമാനമാകും; ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നടപടി; ആരുടേയും പേരു പറയാതെ തേജോവധം ചെയ്യുന്നത് ശരിയല്ല; ജൽപ്പനങ്ങൾക്ക് മറുപടിയുമില്ല; നടിമാരുടെ ആരോപണങ്ങൾക്ക് മറുപടിയുമായി എഎംഎംഎ; സിനിമയിലെ പോരിന് പുതിയ മുഖം; രേവതിയേയും പാർവ്വതിയേയും പത്മപ്രിയയേയും താരസംഘടനയിൽ നിന്ന് പുറത്താക്കും
എല്ലാ വഴികളും അടഞ്ഞാൽ ശബരിമല നട അനിശ്ചിത കാലത്തേക്ക് അടയ്ക്കാൻ ആലോചിച്ച് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും; ആചാരങ്ങളുടെ കാര്യത്തിൽ പരമാധികാരി തന്ത്രി കുടുംബം ആയതിനാൽ സുപ്രീംകോടതിക്ക് പോലും ഒന്നും ചെയ്യാനാവില്ല; ഒരുതവണ യുവതീ പ്രവേശനം ഉണ്ടായാൽ ഉടൻ പുണ്യാഹത്തിന്റെ പേരിൽ നട അടക്കും; ഇക്കുറി മാലയിട്ട എല്ലാവർക്കും അയ്യപ്പ ദർശനം ലഭിച്ചേക്കില്ല
45 കോടിയുടെ യാതൊരു കോപ്പുമില്ലാതെ കൊച്ചുണ്ണി; കുഴപ്പമില്ല കണ്ടിരിക്കാം എന്നീ വാക്കുകളിൽ വിശേഷിപ്പിക്കാവുന്ന ശരാശരി ചിത്രം; ലോകോത്തര ഫോട്ടോഗ്രാഫി ഹോളിവുഡ് സ്റ്റെലുമൊക്കെ വെറും തള്ളൽ മാത്രം; ശൂന്യമായ ആദ്യപകുതി ബാധ്യത; മോഹൻലാലിന്റെ ഇത്തിക്കരപ്പക്കി കൊലമാസ്; നിവിന് ഇത് എടുത്താൽ പൊന്താത്ത കഥാപാത്രം
യുവതിയും പത്താംക്ലാസുകാരനും പുതിയ സ്ഥലത്ത് താമസം തുടങ്ങിയപ്പോൾ മുതൽ അയൽവാസികൾക്ക് സംശയം തോന്നി; ബീച്ചിലൂടെയുള്ള നടത്തവും ഇടപഴകലും കണ്ടപ്പോൾ പന്തിയല്ലെന്ന് തോന്നി പൊലീസിലും വിവരമെത്തിച്ചു; ഒളിച്ചോടിയ വല്ല്യമ്മയും മകനും ഫോർട്ട് കൊച്ചി പൊലീസിന്റെ പിടിയിൽ; പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച യുവതിക്കെതിരെ പോക്സോയും ചുമത്തി
ആദ്യ വിവാഹം തകർച്ചയിൽ കലാശിച്ചപ്പോൾ ആശ്വാസമായി സരിത കണ്ടത് മുകേഷിനെ; വർഷങ്ങൾക്ക് ശേഷം വേർ പിരിയുമ്പോൾ തെന്നിന്ത്യയിലെ മുൻ സൂപ്പർ താരം ഭർത്താവിനെതിരെ ഉയർത്തിയത് ഗുരുതര ആരോപണങ്ങൾ; നാടക അക്കാദമിയിലെ പ്രണയം പൂത്തുലഞ്ഞപ്പോൾ മേതിൽ ദേവിക ജീവിത സഖിയുമായി; മുകേഷ് കടുത്ത മദ്യപാനാണെന്നും അന്യ സ്ത്രീകളെ പോലും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നുവെന്നുമുള്ള മുൻ ഭാര്യയുടെ ആരോപണം മീ ടൂ കാമ്പൈനിനു ശേഷം സോഷ്യൽ മീഡിയ വീണ്ടും ചർച്ചയാക്കുമ്പോൾ  
മീ ടൂ കാമ്പയിനിൽ കുടുങ്ങി മുകേഷ് എംഎൽഎയും; നടൻ മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തി സിനിമയുടെ സാങ്കേതിക പ്രവർത്തകയുടെ ട്വീറ്റ്; 19 കൊല്ലം മുമ്പ് കോടീശ്വരൻ ഷോയുടെ ഷൂട്ടിംഗിന്റെ ഭാഗമായി ഫോണിൽ വിളിച്ച് ശല്യപ്പെടുത്തി; അന്ന് തന്നെ രക്ഷപ്പെടുത്തി വിമാനം കയറ്റി അയച്ചത് തൃണമൂൽ നേതാവെന്നും ടെസ് ജോസഫ്; മലയാള സിനിമയെ പിടിച്ചുലക്കാൻ പോന്ന വിവാദത്തെ ചിരിച്ച് തള്ളി മുകേഷ്
കാമുകനുമായുള്ള വഴിവിട്ട ബന്ധം അറിഞ്ഞപ്പോൾ കുടുംബ വഴക്ക് സ്ഥിരമായി; വീട്ടു തടങ്കലിൽ പാർപ്പിച്ചതോടെ ഹേബിയസ് കോർപ്പസ് ഹർജിയുമായി കാമുകനുമെത്തി; കാമുകൻ കാണാനെത്തിയതോടെ നിയന്ത്രണം വിട്ട് ചിരവ ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ശാസ്താംകോട്ടയിൽ അദ്ധ്യാപികയെ കൊലപ്പെടുത്തിയത് കാമുകനൊപ്പം പോകുന്നതിലുള്ള വൈരാഗ്യം മൂലം
പ്രളയത്തിന്റെ പേരിലുള്ള ധൂർത്തിന് തടയിട്ട് കേന്ദ്രസർക്കാർ; മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർക്ക് വിദേശത്തേക്ക് പോകാനുള്ള അനുമതി നിഷേധിച്ചു; ഗൾഫിൽ പോകുന്ന മുഖ്യമന്ത്രിക്കും ഔദ്യോഗിക പരിപാടികൾക്ക് വിലക്ക്; നയതന്ത്രചർച്ചകൾക്കും മുതിരേണ്ടതില്ല; കേന്ദ്രം തടഞ്ഞത് പ്രവാസികൾ അയയ്ക്കാവുന്നത്രയും പണം അയച്ചുകഴിഞ്ഞിട്ടും ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ടൂറടിക്കാനുള്ള നീക്കം
മുകേഷിന് പിന്നാലെ മീടൂ കാമ്പയിനിൽ കുടുങ്ങി സംഗീത സംവിധായകൻ ഗോപീസുന്ദറും; തിരിച്ചറിവില്ലാത്ത പ്രായത്തിൽ തന്നോട് സംഗീത സംവിധായകൻ മോശമായി പെരുമാറിയെന്ന് പേരു വെളിപ്പെടുത്താതെ പെൺകുട്ടി; ഫോണിൽ വിളിച്ച് കന്യകയാണോ എന്നു ചോദിച്ചു, അശ്ലീല സംഭാഷണം നടത്തിയെന്നും ആരോപണം; ഗോപീ സുന്ദറിനെതിരായ ഇന്ത്യാ പ്രൊട്ടെസ്റ്റ് പുറത്തുവിട്ടത് ഗുരുതര ആരോപണങ്ങൾ
ടെസ് ജോസഫിനെ തനിക്ക് അറിയില്ല.. എനിക്ക് ഒന്നും ഓർമ്മയില്ല.. ആരോപണം ചിരിച്ചു തള്ളുന്നു... നിങ്ങൾ എന്താണെന്ന് വച്ചാൽ ചെയ്‌തോലൂ.. സുപ്രീം കോടതിയിൽ പൊയ്‌ക്കോളൂ.. ഇത്രയും കൊല്ലം എന്തായിരുന്നു.. ഉറക്കമായിരുന്നോ? മലയാളക്കരയെ ഞെട്ടിച്ച ടെസ് ജോസഫിന്റെ മീ ടൂ.. വെളിപ്പെടുത്തലിനോട് മുകേഷിന്റെ പ്രതികരണം ഇങ്ങനെ
ഉറക്കമില്ലാതെ ബാലു കരഞ്ഞുകൊണ്ടിരുന്ന ആ ചതിയിലെ വില്ലന് ഈ അപകടവുമായി എന്തെങ്കിലും ബന്ധമുണ്ടോ? വടക്കുംനാഥനെ കണ്ട ശേഷം താമസിക്കാനായി തൃശൂരിൽ മുറി ബുക്ക് ചെയ്തിട്ടും ഉറക്കമിളച്ച് തിരുവനന്തപുരത്തേക്ക് മടങ്ങാൻ പ്രേരണ നൽകിയത് എന്ത്? വിദേശത്തെ സ്റ്റേജ് ഷോകൾ വഴിയും സംഗീത പരിപാടികൾ വഴിയും സമ്പാദിച്ച സ്വത്തുക്കൾ ഒക്കെ ആരുടെ പേരിൽ? ബാലഭാസ്‌കറിന്റെ മരണത്തിൽ ചില സംശയങ്ങൾ ഒക്കെയുണ്ടെന്ന് ബന്ധുക്കൾ അടുപ്പക്കാരോട് പറഞ്ഞതായി റിപ്പോർട്ട്
എല്ലാ വഴികളും അടഞ്ഞാൽ ശബരിമല നട അനിശ്ചിത കാലത്തേക്ക് അടയ്ക്കാൻ ആലോചിച്ച് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും; ആചാരങ്ങളുടെ കാര്യത്തിൽ പരമാധികാരി തന്ത്രി കുടുംബം ആയതിനാൽ സുപ്രീംകോടതിക്ക് പോലും ഒന്നും ചെയ്യാനാവില്ല; ഒരുതവണ യുവതീ പ്രവേശനം ഉണ്ടായാൽ ഉടൻ പുണ്യാഹത്തിന്റെ പേരിൽ നട അടക്കും; ഇക്കുറി മാലയിട്ട എല്ലാവർക്കും അയ്യപ്പ ദർശനം ലഭിച്ചേക്കില്ല
ശരണം വിളിയിൽ പ്രകമ്പനം കൊണ്ട് പന്തളം; വട്ടമിട്ടു പറന്ന് കൃഷ്ണപ്പരുന്ത്; അയ്യപ്പനാമം ജപിച്ച് മുസ്ലിങ്ങളും ക്രിസ്ത്യാനികളും: പിന്തുണയേകി പിസിജോർജും ദേവനും തിരുവാഭരണ വാഹകരും പേട്ട സംഘങ്ങളും; മൂവായിരം പേരെ പ്രതീക്ഷിച്ചിടത്ത് വന്നത് അരലക്ഷത്തിലധികം പേർ; അയ്യപ്പന്റെ ജന്മനാട്ടിലെ ഭക്തജന പ്രതിഷേധം കണ്ട് അമ്പരന്ന് രാഷ്ട്രീയക്കാർ; വിശ്വാസികളുടെ താക്കീതെന്ന് ഉദ്‌ഘോഷിച്ച് നാമജപഘോഷയാത്ര
വേദിയെ ഇളക്കി മറിച്ച ആ കൂട്ടുകെട്ട് ഇനി ഇല്ല; അനുജനെ പോലെ ഉലകം ചുറ്റാൻ എപ്പോഴും കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട ബാലയ്ക്ക് വിടനൽകാൻ ശിവമണി എത്തി; വർഷങ്ങൾ നീണ്ട കൂട്ടുകെട്ട് തകർത്ത് ബാല പോയപ്പോൾ അന്ത്യ ചുംബനം നൽകാൻ ശിവമണി എത്തിയത് നെഞ്ചുതകരുന്ന വേദനയോടെ: സ്റ്റീഫൻ ദേവസിയുടെ തോളിൽ ചാരി നിന്ന് വയലിനില്ലാത്ത ബാലയെ കണ്ട് കണ്ണ് തുടച്ച് ശിവമണി
ഫ്രാങ്കോ മുളയ്ക്കലിന്റെ കൈവെള്ളയിൽ മൂന്ന് കറുത്തപാടുകൾ ഉണ്ട്; വിരലുകൾ കൈവെള്ളയിലേക്ക് ചേരുന്ന ഭാഗത്തായുള്ള ഈ പാടുകളാണ് സ്ത്രീപീഡന കേസിൽ ബിഷപ്പിനെ അഴിക്കുള്ളിലാക്കിയത്..! പ്രമുഖ ജ്യോതിഷ പണ്ഡിതന്റെ വിധി അച്ചട്ടായെന്ന് പി സി ജോർജ്ജ്; എന്നെ വളർത്തി വലുതാക്കി ബിഷപ്പാക്കിയ ദൈവം ജയിലിലുമാക്കി, ഇനിയെന്തെന്ന് ദൈവം തീരുമാനിക്കട്ടെയെന്ന് ബിഷപ്പും; ജയിലിൽ എത്തി മെത്രാന്റെ കൈ മുത്തിയ ശേഷം ബലാത്സംഗ കേസ് പ്രതിയെ യേശുവിനോട് ഉപമിച്ചും പിസി ജോർജ്ജ്
കേരളത്തിലേതടക്കം 4230 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി ആർബിഐ; കച്ചവടം പൂട്ടുന്നവരിൽ കൊശമറ്റവും കുറ്റൂക്കാരനും പോപ്പുലറും അടക്കം 58 കേരള സ്ഥാപനങ്ങളും; പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരിയ കോടീശ്വരന്മാരായ വെള്ളക്കോളർ ബ്ലേഡ് കമ്പനി മുതലാളിമാർക്ക് നിനച്ചിരിക്കാതെ പണി കിട്ടിയതിങ്ങനെ; പ്രതിസന്ധിയിലാകുന്നത് മുണ്ടുമുറുക്കിയുടുത്ത് പണം നിക്ഷേപിച്ച അരപ്പട്ടിണിക്കാർ
ബാലഭാസ്‌കറിന് തലയ്ക്കും നെട്ടെല്ലിനും മൾട്ടിപ്പിൾ ഫ്രാക്ച്ചർ; യുവ സംഗീതജ്ഞന്റെ നില അതീവഗുരുതരമെന്ന് വിലയിരുത്തി ഡോക്ടർമാർ; അടിയന്തര ശസ്ത്രക്രിയ നിർണ്ണായകം; ഭാര്യ ലക്ഷ്മിയും ഡ്രൈവറും അപകടനില തരണം ചെയ്തു; ഒന്നരവയസ്സുള്ള മകൾ തേജസ്വനി ബാലയുടെ ജീവനെടുത്തത് അച്ഛന്റെ മടിയിൽ ഇരുന്നുള്ള ഫ്രണ്ട് സീറ്റ് യാത്ര; വയലിനിൽ വിസ്മയം തീർക്കുന്ന ബാലഭാസ്‌കറിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥനയോടെ മലയാളികൾ; കഴക്കൂട്ടത്തെ അപകടത്തിന്റെ ഞെട്ടലിൽ സംഗീത ലോകം
ഒന്നുകിൽ എന്റെ ഫ്രാങ്കോ ചേട്ടനെ പുറത്തുവിടണം; അല്ലെങ്കിൽ എന്നെകൂടി പിടിച്ച് അകത്തിടണം; എന്തുമാത്രം ബിഷപ്പ്‌സിനെയും അച്ചന്മാരെയും ഞാനും റേപ്പ് ചെയ്തിട്ടുണ്ട് എന്ന് അറിയാമോ! ഫ്രാങ്കോ ചേട്ടൻ നേച്ച്വർ കോളിന് ആൻസർ ചെയ്തു എന്നു മാത്രമേയുള്ളൂ'; ശുഭ്രവസ്ത്രത്തിലെത്തി സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കിയ ഈ സ്ത്രീ ആരാണ്? സൈബർ സെൽ അന്വേഷണം തുടങ്ങി; ഫ്രാങ്കോയെ രക്ഷിച്ചെടുക്കാനുള്ള നീക്കമെന്ന് എതിരാളികൾ പറയുമ്പോൾ സഭയെ മൊത്തം പ്രതിക്കൂട്ടിലാക്കാനുള്ള കെണിയെന്ന് ഒരു വിഭാഗം വിശ്വാസികൾ
വടക്കുംനാഥനെ കണ്ട് മടങ്ങവേ കാറപകടത്തിൽ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മകൾക്ക് ദാരുണാന്ത്യം; അകാലത്തിൽ പൊലിഞ്ഞത് വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും നേർച്ചകാഴ്‌ച്ചകൾക്കും ഒടുവിൽ ദൈവം കൊടുത്ത കൺമണി: ബാലഭാസ്‌ക്കറും ഭാര്യയും അതിതീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു: ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ തകർന്നത് നിയന്ത്രണം വിട്ട് മരത്തിലിടിച്ച്