1 usd = 75.97 inr 1 gbp = 93.57 inr 1 eur = 82.04 inr 1 aed = 20.68 inr 1 sar = 20.20 inr 1 kwd = 245.68 inr

Apr / 2020
07
Tuesday

ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത ഒരേടാണ് പറവൂർ; ആദ്യമായി വോട്ടിങ്് യന്ത്രം ഉപയോഗിച്ചത് കേസായി റീപോളിങ്ങ് നടത്തിയപ്പോൾ വിജയിയും മാറി; എന്നും ഈഡൻ കുടുംബത്തിന്റെ ഏദൻതോട്ടമായിരുന്നു എറണാകുളം നിയോജക മണ്ഡലം; കേരളത്തിന്റെ രാഷ്ട്രീയ വെള്ളിത്തിരയിൽ ആദ്യ തിളങ്ങിയ താരം പി ടി കുഞ്ഞു മുഹമ്മദ്; ഒരാൾ തന്നെ മൂന്നു ഉപതിരഞ്ഞെടുപ്പുകൾക്ക് കാരണക്കാരനാകുക എന്ന അപൂർവത സിഎച്ചിന്; ജോർജ് പുളിക്കന്റെ ലേഖന പരമ്പര 'ഉപതെരഞ്ഞെടുപ്പുകളുടെ കഥ' തുടരുന്നു

October 16, 2019 | 02:41 PM IST | Permalinkഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത ഒരേടാണ് പറവൂർ; ആദ്യമായി വോട്ടിങ്് യന്ത്രം ഉപയോഗിച്ചത് കേസായി റീപോളിങ്ങ് നടത്തിയപ്പോൾ വിജയിയും മാറി; എന്നും ഈഡൻ കുടുംബത്തിന്റെ ഏദൻതോട്ടമായിരുന്നു എറണാകുളം നിയോജക മണ്ഡലം; കേരളത്തിന്റെ രാഷ്ട്രീയ വെള്ളിത്തിരയിൽ ആദ്യ തിളങ്ങിയ താരം പി ടി കുഞ്ഞു മുഹമ്മദ്; ഒരാൾ തന്നെ മൂന്നു ഉപതിരഞ്ഞെടുപ്പുകൾക്ക് കാരണക്കാരനാകുക എന്ന അപൂർവത സിഎച്ചിന്; ജോർജ് പുളിക്കന്റെ ലേഖന പരമ്പര 'ഉപതെരഞ്ഞെടുപ്പുകളുടെ കഥ' തുടരുന്നു

ജോർജ് പുളിക്കൻ

ഞ്ച് ഉപതിരഞ്ഞെടുപ്പുകൾ.. കേരളം ആവേശത്തിലാണ്. ഇതിനിടെ ഉപതിരഞ്ഞെടുപ്പിന്റെ രസകരമായ ചരിത്രം കേരളത്തിനുണ്ട്. ഇത് രസകരമായി അവതരിപ്പിക്കുകായണ് മാധ്യമ പ്രവർത്തകനായ ജോർജ് പുളിക്കൻ. പുളിക്കന്റെ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം.

നിർമ്മാതാവ് നായകനായപ്പോൾ

കേരളത്തിന്റെ രാഷ്ട്രീയ വെള്ളിത്തിരയിൽ ആദ്യ തിളങ്ങിയ താരം പി.ടി.കുഞ്ഞുമുഹമ്മദാണ്. സിനിമയുടെ നക്ഷത്രവിതാനത്ത് വേറിട്ട വഴികളിലൂടെ സഞ്ചിരിച്ച് പലതവണ ദേശീയ, സംസ്ഥാന ബഹുമതികൾ നേടിയ നിർമ്മാതാവും സംവിധായകനുമായ കുഞ്ഞുമുഹമ്മദ് സിപിഎമ്മിന്റെ തിരക്കഥയിലും സംവിധാനത്തിലാണ് രാഷ്ട്രീയത്തിൽ നായകവേഷമണിഞ്ഞത്. അശ്വത്ഥാമാവ്, പുരുഷാർഥം, സ്വരൂപം എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായും പവിത്രന്റെ ഉപ്പിൽ അഭിനയിച്ചും താരമായി മാറിയിരുന്ന കുഞ്ഞുമുഹമ്മദിന്റെ ആദ്യ തിരഞ്ഞെടുപ്പു ലൊക്കേഷൻ ഗുരുവായൂരായിരുന്നു.

ബാബറി മസ്ജിദിന്റെ തകർച്ചയെത്തുടർന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് എടുത്ത നിലപാടിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ പ്രസിഡന്റ് ഇബ്രാഹിം സുലൈമാൻ സേട്ട് ലീഗുമായി ഇടഞ്ഞു. തുടർന്ന് അദ്ദേഹം ഇന്ത്യൻ നാഷണൽ ലീഗ് എന്ന പുതിയ പാർട്ടി ഉണ്ടാക്കിയപ്പോൾ ഗുരുവായൂർ എം.എൽ.യായിരുന്ന പി.എം.അബൂബക്കറും അദ്ദേഹത്തോടൊപ്പം കൂടി. പിന്നാലെ അബൂബക്കർ എംഎ‍ൽഎ സ്ഥാനവും രാജിവച്ചു. ഇതേത്തുടർന്നായിരുന്നു ഗുരുവായൂരിൽ ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നത്.

മുസ്ലിംലീഗ് രാഷ്ട്രീയത്തിലുണ്ടായ ഈ കുഴമറിച്ചിൽ മുതലാക്കി മുസ്ലിംലീഗിന്റെ കുത്തക സീറ്റായിരുന്ന ഗുരുവായൂർ തിരിച്ചുപിടിക്കാൻ സിപിഎമ്മും വേറിട്ട ആലോചനകൾ നടത്തി. അങ്ങനെയാണ് കുഞ്ഞുമുഹമ്മദിനെ അണിയിച്ചൊരുക്കിയത്. ചെണ്ട ചിഹ്നവുമായി എത്തിയ കുഞ്ഞുമുഹമ്മദ് കൊട്ടിക്കയറി പ്രമാണിയായപ്പോൾ ഭരണകക്ഷി സ്ഥാനാർത്ഥിക്ക് പിടിച്ചുനിൽക്കാനായില്ല. 1994 മെയ് 26-നു നടന്ന ഉപതിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിലെ അബ്ദു സമദ് സമദാനിയായിരുന്നു കുഞ്ഞുമുഹമ്മദിന്റെ പ്രതിനായകൻ. പൊരിഞ്ഞ പോരാട്ടം നടന്നെങ്കിലും ക്ലൈമാക്‌സിൽ പതിവുപോലെ നായകൻ തന്നെ വിജയിച്ചു. പി.എം.അബൂബക്കർ സിപിഎം.സ്വതന്ത്രനായിരുന്ന അഡ്വ.കെ.കെ.കമ്മുവിനെ 5676 വോട്ടിനു തോലപിച്ച മണ്ഡലത്തിൽ കുഞ്ഞുമുഹമ്മദ് 2052 വോട്ടിന്റെ ഭൂരിപക്ഷം നേടി. ചാവക്കാട് പഞ്ചാരമുക്കു സ്വദേശിയായ കുഞ്ഞുമുഹമ്മദും ഫാൻസ് അസോസിേഷനും വിജയമധുരം നുണഞ്ഞു. അങ്ങനെ നിരവധി സിനിമാ അംഗീകാരങ്ങൾക്കൊപ്പം ഗുരുവായൂരുകാർ സമ്മാനിച്ച എംഎ‍ൽഎ.പുരസ്‌കാരം 1996-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം കാത്തുസൂക്ഷിച്ചു. അപ്പോഴേക്കും ചെണ്ടയിൽ നിന്ന് കുട്ടയിൽ അഭയംതേടിയ അദ്ദേഹം മുസ്ലിംലീഗിലെ ആർ.പി.മൊയ്തൂട്ടിക്കെതിരെ 2836 വോട്ടുകൾ നേടി സ്വന്തം കുട്ട നിറച്ചു.

പറവൂരിൽ യന്ത്രത്തകരാർ

രണ്ടു തവണ ഉപ തിരഞ്ഞെടുപ്പു നടന്ന എറണാകുളം ജില്ലയിലെ പറവൂർ നിയമസഭാ മണ്ഡലം ( ഇപ്പോൾ വടക്കൻ പറവൂർ) ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത ഒരേടാണ്. ഇന്ത്യയിലാദ്യമായി ഇലക്ടോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചത് പറവൂരിലായിരുന്നു. 1982-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂരിൽ ആകെയുണ്ടായിരുന്ന 83 ബൂത്തുകളിൽ 50 ബൂത്തുകളിലായിരുന്നു പരീക്ഷണം. ഇതു തന്നെയാണ് പറവൂരിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുക്കിയതും.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിയപ്പോൾ സിപിഐ സ്ഥാനാർത്ഥി എൻ.ശിവൻപിള്ള എ.സി.ജോസിനെ 123 വോട്ടിന് തോൽപ്പിച്ചു. വോട്ടിങ് യന്ത്രം ഉപയോഗിച്ചി ബൂത്തുകളിലെ വോട്ടെടുപ്പ് അസാധുവാക്കണമെന്നവശ്യപ്പെട്ട് എ.സി.ജോസ് സുപ്രീം കോടതിയെ സമീപിച്ചു. എ.സി ജോസിന്റെ ഹർജി അനുവദിച്ച കോടതി ആ ബൂത്തുകളിൽ മാത്രം വീണ്ടും തിരഞ്ഞെടുപ്പു നടത്താൻ ഉത്തരവിട്ടു. 1984 മെയ് 21ന് അമ്പതു ബൂത്തുകളിൽ ഉപതിരഞ്ഞെടുപ്പു നടന്നു. ഫലം വന്നപ്പോൾ വിജയിയും മാറിമറിഞ്ഞു. 1446 വോട്ടുകൾക്ക് എ.സി.ജോസ് വിജയിച്ചു.

പറവൂർ ഉപതിരഞ്ഞെടുപ്പിനു ആദ്യം സാക്ഷ്യം വഹിച്ചത് 1973 ജനുവരി 23-നായിരുന്നു. അന്നും കോൺഗ്രസ് സ്ഥാനാർത്ഥി എ.സി.ജോസ് തന്നെയായിരുന്നു. പറവൂരിൽ നിന്നു ജയിച്ച കോൺഗ്രസുകാരനും സി.അച്യുതമേനോൻ മന്ത്രിസഭയിൽ ധനമന്ത്രിയുമായിരുന്ന കെ.ടി.ജോർജ് 1972 ഏപ്രിൽ മൂന്നിന് മരിച്ചതിനെത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. സിപിഎം സ്വതന്ത്രൻ വർക്കി പൈനാടനും എ.സി.ജോസും തമ്മിലുള്ള മത്സരത്തിനൊടുവിൽ മണ്ഡലം സിപിഎം പിടിച്ചെടുത്തു. 1970-ലെ തിരഞ്ഞെടുപ്പിൽ സിപിഐക്കാരനായിരുന്ന കെ.ടി.ജോർജ് സിപിഎമ്മിലെ പി.ഗംഗാധരനെ 1949 വോട്ടിനാണ് തോൽപ്പിച്ചതെങ്കിൽ വർക്കി തന്റെ ഭൂരിപക്ഷം 6158 വോട്ടായി ഉയർത്തി.

ഈഡന്റെ ഏദൻതോട്ടം

എറണാകുളം നിയോജകമണ്ഡലം എന്നും ഈഡൻ കുടുംബത്തിന്റെ ഏദൻതോട്ടമാണ്. എറണാകുളത്തെ നിയമസഭാംഗമായിരുന്ന ഹൈബി ഈഡൻ കൂടി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അച്ഛനെയും മകനെയും നിയമസഭയിലേക്കും ലോക്‌സഭയിലേക്കും വമ്പൻ ഭൂരിപക്ഷത്തിൽ ജയിപ്പിച്ച മണ്ഡലം എന്ന അപൂർവത എറണാകുളം സ്വന്തമാക്കുകയാണ്. പിതാവ് ജോർജ് ഈഡനെപ്പോലെ നിയമസഭാഗത്വം രാജിവെച്ച് ലോക്‌സഭയിലേക്ക് മത്സരിച്ചു ജയിച്ച ഹൈബി ഈഡൻ ആ വഴിയിലും അത്യപൂർവത സൃഷ്ടിച്ചിരിക്കുന്നു. രണ്ടു ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകൾ കൂടി കൂട്ടിയാൽ എറണാകുളം മണ്ഡലത്തിൽ ഇതേവരെ നാല് ഉപതിരഞ്ഞെടുപ്പുകൾ നടന്നുകഴിഞ്ഞു. നിയമസഭാംഗങ്ങൾ ലോക്‌സഭയിലേക്ക് മത്സരിച്ചു ജയിച്ചതിനെത്തുടർന്നാണ് ഈ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളെല്ലാം ഉണ്ടായത്് എന്ന അസാധാരണത്വവും എറണാകുളത്തിനുണ്ട്.

1998 ജൂൺ രണ്ടിനായിരുന്നു എറണാകുളത്തെ ആദ്യ ഉപതിരഞ്ഞെടുപ്പ്. കോൺഗ്രസ് എംഎ‍ൽഎയായിരന്ന ജോർജ് ഈഡൻ ലോക്‌സഭയിലേക്ക് പോയതിനെത്തടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ എറണാകുളം കോൺഗ്രസിന് നഷ്ടമായി. ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി ഡോ.സെബാസ്റ്റ്യൻ പോൾ 3940 വോട്ടുകൾക്ക് കോൺഗ്രസ് ഐയിലെ ലിനോ ജേക്കബിനുമേൽ അട്ടിമറി വിജയം നേടി. ജോർജ് ഈഡൻ സിപിഎമ്മിലെ വി.ബി.ചെറിയാനെ 10,710 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോല്പിച്ച മണ്ഡലമായിരുന്നു എറണാകുളം എന്നതാണ് വിജയത്തിന്റെ മാറ്റുകൂട്ടുന്നത്.

2009 നവംബർ പത്തിനായിരുന്നു രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പ്. നിയമസഭാംഗമായിരുന്ന കോൺഗ്രസിലെ കെ.വി.തോമസ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചപ്പോഴായിരുന്നു ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോൺഗ്രസിലെ ഡൊമിനിക്ക് പ്രസന്റേഷനും സിപിഎം.സ്വതന്ത്രൻ പി.എൻ.സീനുലാലും ഏറ്റുമുട്ടിയപ്പോൾ വിജയം ഡൊമിനിക്കിനൊപ്പം നിന്നു. 2006-ലെ തിരഞ്ഞെടുപ്പിൽ കെവി.തോമസ് സിപിഎമ്മിലെ എം.എ.ം.ലോറൻസിനെതിരെ നേടിയ 5800 വോട്ടിന്റെ ഭൂരിപക്ഷം 8620 ആയി വർധിപ്പിക്കാനും ഡൊമിനിക്കിനു കഴിഞ്ഞു.

1997 മെയ് 29നാണ് എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ ആദ്യ ഉപതിരഞ്ഞെടുപ്പ് നടന്നത്. 1997 ഫെബ്രുവരി രണ്ടിന് മരിച്ച സേവ്യർ അറയ്ക്കലിന്റെ ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. സിപിഎം സ്വതന്ത്രനായ അഡ്വ.സെബാസ്റ്റ്യൻ പോളും കോൺഗ്രസ് ഐയിലെ പ്രൊഫ.ആന്റണി ഐസക്കും മത്സരിച്ചപ്പോൾ സെബാസ്റ്റ്യൻപോൾ 24,317 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

ലോക്‌സഭാംഗമായ ജോർജ് ഈഡൻ 2003 ജൂലായ് 26 ന് മരിച്ചതിനെത്തുടർന്നായിരുന്നു രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2003 സെപ്റ്റംബർ 23 നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഐക്കാരനായ എം.ഒ.ജോണും സെബാസ്റ്റ്യൻ പോളും ഏറ്റുമുട്ടിയപ്പോൾ 22,132 വോട്ടിന് സെബാസ്റ്റ്യൻ പോൾ വിജയം ആവർത്തിച്ചു. ഹൈബി ഈഡൻ ലോക്‌സഭാംഗമായതോടെ വീണ്ടുമൊരു നിയമസഭാ ഉപതിരഞ്ഞെടുപ്പിനായി എറണാകുളം തയ്യാറെടുക്കുകയാണ്. അതോടെ ലോക്‌സഭയിലും നിയമസഭയിലേക്കുമായി അഞ്ച് ഉപതിരഞ്ഞെടുപ്പുകൾ നടന്ന മണ്ഡലം എന്ന പ്രത്യേക എറണാകുളത്തിനു സ്വന്തമാകും.രണ്ടു തവണ നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങൾ അഞ്ചെണ്ണം വേറെയുമുണ്ട്. പറവൂർ, ആറ്റിങ്ങൽ, നിലമ്പൂർ, തലശ്ശേരി, പുനലൂർ, താനൂർ, എന്നിവയാണവ.

സി.എച്ചിന്റെ പേരിൽ മൂന്നു തവണ

ഒരാൾ തന്നെ മൂന്നു ഉപതിരഞ്ഞെടുപ്പുകൾക്ക് കാരണക്കാരനാകുക എന്ന അപൂർവതയും കേരളത്തിൽ സംഭവിച്ചിട്ടുണ്ട്. എംഎ‍ൽഎ., മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി, സ്പീക്കർ, ലോക്‌സഭാംഗം എന്നീ സ്ഥാനങ്ങളെല്ലാം വഹിച്ച ഏകവ്യക്തി എന്ന റെക്കോഡ് സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ നേതാവ് സി.എച്ച്.മുഹമ്മദ്‌കോയയാണ് മൂന്നു മണ്ഡലങ്ങലായി മൂന്നു തിരഞ്ഞെടുപ്പുകൾക്ക് കാരണക്കാരനായത്. മൂന്നു നിയമസഭാ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയ സി.എച്ച് ഒരു ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ചെയ്തു. താനൂർ എംഎ‍ൽഎയായിരുന്ന സി.എച്ച്.മുഹമ്മദ്‌കോയ 1962-ൽ നടന്ന ലോക്‌സഭാതിരഞ്ഞെടുപ്പിൽ കോഴിക്കോടു നിന്നു മത്സരിച്ച് ജയിച്ചതിനെത്തുടർാണ്് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 1962 ഏപ്രിൽ 28-ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിലെ ഡോ.സി.മുഹമ്മദ്കുട്ടിയും കോൺഗ്രസിലെ പി.കെ.മൊയ്തീൻകുട്ടിയും തമ്മിലായിരുന്നു മത്സരം. ഫലം പ്രഖ്യാപിച്ചപ്പോൾ 12,936 വോട്ടിന് മുഹമ്മദ് കുട്ടി വിജയിച്ചു.

സി.എച്ചിന്റെ ലോക്‌സഭാ പ്രവേശം തന്നെയാണ് കൊണ്ടോട്ടി ഉപതിരഞ്ഞെടുപ്പിനും കാരണമായത്. കൊണ്ടോട്ടിയിൽ നിന്നു നിയമസഭയിലെത്തിയ സി.എച്ച്. നിയമസഭാംഗത്വം രാജിവെച്ച് മഞ്ചേരി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചു. മഞ്ചേരിയിൽ നിന്നുള്ള ലോക്‌സഭാംഗം ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് 1972 ഏപ്രിൽ നാലിന് മരിച്ചു. ഇതേത്തുടർന്നാണ് മഞ്ചേരിയിൽ ലോക്‌സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നത്.
1973 ഏപ്രിൽ 19ന് കൊണ്ടോട്ടിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിലെ എംപി.എം.അബ്ദുള്ളക്കുട്ടി കുരിക്കളും സിപിഐ സ്വതന്ത്രൻ കെ.പി.വീരാൻകുട്ടിയും ഏറ്റുമുട്ടിയപ്പോൾ 16,148 വോട്ടുകൾക്ക് കുരിക്കൾ വിജയിച്ചു.

സി.എച്ച് മുഹമ്മദ്‌കോയയുടെ അപ്രതീക്ഷിത വേർപാടാണ് അടുത്ത ഉപതിരഞ്ഞെടുപ്പിന് വഴിവെച്ചത്. 1983 സെപ്റ്റംബർ 28ന് മരിക്കുമ്പോൾ സി.എച്ച് മഞ്ചേരിയിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. 1984 മെയ് 21ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ലീഗിലെ എംപി.എം ഇസഹാക്ക് കുരിക്കളും ഇടതു സ്ഥാനാർത്ഥി എം.സി.മുഹമ്മദും തമ്മിലായിരുന്നു മത്സരം. സി.എച്ച് മുഹമ്മദ് കോയ 19,650 വോട്ടുകൾക്ക് അഖിലേന്ത്യാ ലീഗിലെ കെ.കെ.മുഹമ്മദിനെ തോല്പിച്ച മണ്ഡലം ഭൂരിപക്ഷം അല്പം കൂടി ഉയർത്തി 21,809 വോട്ടുകൾക്ക് കുരിക്കൾ സ്വന്തമാക്കി.

(തുടരും).

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
നഴ്‌സിങ് പഠനം നടത്തിയ മൈസൂരിൽ തന്നെ ജോലി കിട്ടിയപ്പോൾ സന്തോഷമായി; ജോലി തുടരുന്നതിനിടെ ലണ്ടനിലേക്ക് കോൾ; മാഞ്ചസ്റ്ററിലെ രണ്ടാം വർഷം ജീവിതത്തിലെ കൂട്ടുകാരിയായി ചാലക്കുടിക്കാരി നിമി; വിവാഹം കഴിഞ്ഞ ശേഷം വീട്ടമ്മയായി നിമിയും സിന്റൊയ്ക്ക് ഒപ്പം ലണ്ടനിൽ; കോവിഡിന്റെ രൂപത്തിൽ 37 കാരനെ മരണം വിളിച്ചപ്പോൾ അവിടേക്ക് എത്താൻ പോലുമാകാത്ത വിഷമത്തിൽ ഇരിട്ടിയിലെ ഉറ്റവർ
കോവിഡ് കാലത്ത് സ്വകാര്യക്ഷേത്രങ്ങൾ അടഞ്ഞുകിടക്കുന്നെങ്കിലും നയാപൈസ സഹായം നൽകിയില്ല; ക്രിസ്ത്യൻ പള്ളികളിലെ സൺഡേ സ്‌കൂൾ അദ്ധ്യാപകർ അടക്കം ഉള്ളവർക്കും ആശ്വാസധനമായി ഒരു രൂപ പോലും കിട്ടിയില്ല; മദ്രസകൾ അടഞ്ഞ് കിടക്കുന്നതിനാൽ തുച്ഛവരുമാനക്കാരായ മദ്രസ അദ്ധ്യാപകർക്ക് മാത്രം ആശ്വാസധനസഹായം; 25,000 ത്തോളം മദ്രസ അദ്ധ്യാപകർക്ക് 2000 രൂപ സഹായമെന്ന് മന്ത്രി ജലീലിന്റെ എഫ്ബി പോസ്റ്റ്; ന്യൂനപക്ഷ -സാമുദായിക പ്രീണനം എന്ന ആരോപണം ഉയരുമ്പോൾ മറുനാടൻ കണ്ടെത്തിയത് ഇങ്ങനെ
ഹിന്ദുക്കൾക്കും ക്രിസ്ത്യനികൾക്കും സിഖുകാർക്കും റേഷൻ പോലും കിട്ടുന്നില്ല; ലോക്ഡൗണിൽ കടകൾ അടഞ്ഞതോടെ പട്ടിണിയിലേക്ക് നീങ്ങി ന്യൂനപക്ഷ സമുദായങ്ങൾ; 'ഷിയാ വൈറസ്' എന്ന് പറഞ്ഞ് അവരെ ആശുപത്രിയിൽ നിന്ന് അടിച്ചോടിക്കുന്നു; സർക്കാർ ജീവനക്കാരും ആരോഗ്യപ്രവർത്തകരും ഷിയകളുമായി സമ്പർക്കം പുലർത്താൻ പാടില്ല; പഞ്ചാബിനെ രക്ഷിക്കാനായി രോഗികളെ പി ഒ കെയിലേക്ക് തള്ളുന്നു; കോവിഡിൽ ജനം മരിച്ചുവീഴുമ്പോഴും പാക്കിസ്ഥാനിൽ നിന്ന് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന മത വിവേചനത്തിന്റെ വാർത്തകൾ
പൊതുജനത്തെ വീട്ടിലിരുത്താൻ ഏത്തമിടീൽ അടക്കമുള്ള കാടൻ മുറകൾ പരീക്ഷിക്കുന്ന യതീഷ് ചന്ദ്രയും അറിയാതെയോ ഈ മുങ്ങൽ? ലോക് ഡൗണിൽ ചുമതലകൾ ബാക്കിയാക്കി കണ്ണൂർ ഡിഎഫ്ഒ മുങ്ങി; ഖൊറ ശ്രീനിവാസ് കേരളം വിട്ട് തെലങ്കാനയിലെത്തിയത് ഭാര്യയ്ക്കും കുഞ്ഞിനും അമ്മയ്ക്കും ഒപ്പം സ്വകാര്യ കാറിൽ; കർണാടക അതിർത്തി അടച്ചിരിക്കെ ഡിഎഫ്ഒ സ്വാധീനം ഉപയോഗിച്ച് കടന്നത് രണ്ടുസംസ്ഥാന അതിർത്തികൾ; ശ്രീനിവാസിന്റെ ഒളിച്ചോട്ടം കൊല്ലം സബ് കളക്ടർ അനൂപ് മിശ്രയുടെ മുങ്ങലിന് പിന്നാലെ
എന്റെ കുഞ്ഞിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടപ്പോൾ അതുവരെ ഞാൻ കാത്ത് സൂക്ഷിച്ച എന്റെ ധൈര്യം എന്നിൽ നിന്നും ചോർന്നു പോയി; പൊട്ടിക്കരയാൻ അല്ലാതെ അവളെ ചേർത്ത് പിടിച്ചൊന്നാശ്വസിപ്പിക്കാൻ പോലും കഴിയുന്നില്ല; കൊവിഡിന് മുന്നിൽ നിന്ന് പൊരുതുന്ന റെസ്പിറേറ്ററി തെറപ്പിസ്റ്റ് ശ്രീരേഖ കുറുപ്പ് അമേരിക്കയിലെ സാഹചര്യങ്ങൾ വിശദീകരിക്കുന്നു
ദീപം തെളിക്കൽ അശാസ്ത്രീയമെങ്കിലും പ്രധാനമന്ത്രി പറഞ്ഞതിനെ എതിർക്കേണ്ടതില്ല; ഇതിനൊപ്പം പാവപ്പെട്ടവർക്ക് സാമ്പത്തിക സുരക്ഷിതത്വത്തിന്റെ വെളിച്ചം കൂടി തെളിയണം; മോഷ്ടാവ്, അജ്ഞാത ജീവി തുടങ്ങിയ പ്രചാരണങ്ങൾ നടത്തി പാവങ്ങളെ കൂട്ടത്തോടെ പുറത്തിറക്കാൻ ശ്രമിക്കുന്ന ചിലർ ഉണ്ട്; കോവിഡിൽ മുഖ്യമന്ത്രിക്ക് പറഞ്ഞത്
കോവിഡ് ഭീതിക്കിടെ രാത്രികാലങ്ങളിൽ അദൃശ്യമനുഷ്യനെത്തി വീടുകളുടെ വാതിലുകളിൽ തട്ടും; ചിലയിടങ്ങളിൽ ജനൽ ചില്ലകളിൽ കൈപാടുകൾ വരെ പതിഞ്ഞു; അസാധാരണ ഉയരമുള്ളയാൾ പ്രത്യേക തരം കോൽ ഉപയോഗിച്ചുകൊണ്ട് ചാടിമറയുന്നത് അതിവേ​ഗത്തിൽ; അദൃശ്യ മനുഷ്യന്റെ പേരിൽ വ്യാപകമായി ലോക്ക് ഡൗൺ ലംഘനം; ഉറക്കമില്ലാതെ നാട്ടുകാർ
ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
ഇന്ദിരാ ഗാന്ധി അന്വേഷിച്ചിട്ടും ഭീകര ബന്ധം കണ്ടെത്താത്ത സാത്വികർ; മത പ്രബോധനത്തിന് വേണ്ടി ആരേയും കുറ്റം പറയാത്ത വേറിട്ട വഴി; നബിയെ പോലെ അറാക്ക് കൊണ്ട് പല്ല് വൃത്തിയാക്കും; പ്രവാചക കാലത്തെ അനുസ്മരിച്ച് പാത്രത്തിന് മുമ്പിൽ കുത്തിയിരുന്ന് ആഹാരം കഴിക്കൽ; എത്തുന്നിടത്തെ ആചാരങ്ങൾ അതേ പോലെ അനുസരിക്കും; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവം; മുന്നിൽ നിന്ന് നയിക്കുന്നത് ഇടി മുഹമ്മദ് ബഷീറിന്റെ മകൻ
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
ആശങ്കകൾക്കൊടുവിൽ മനുഷ്യകുലം രക്ഷപ്പെട്ടു; കൊറോണയെ രണ്ട് ദിവസം കൊണ്ട് കൊല്ലുന്ന മരുന്ന് കണ്ടു പിടിച്ച് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ; ലോകം എമ്പാടും ഇപ്പോൾ ലഭ്യമായ ആന്റി പാരസെറ്റ് മരുന്ന് ഉപയോഗിച്ചാൽ കോവിഡ്-19 അണുക്കൾ ഞൊടിയിടയിൽ നശിക്കും; മനുഷ്യനിൽ പരീക്ഷിച്ച് കഴിഞ്ഞാൽ കൊലയാളി വൈറസിനെ കൊന്നൊടുക്കാൻ ഇവർമെക്ടിൻ രംഗത്തിറങ്ങും; ഇനി ആർക്കും എച്ച്ഐവി-മലേറിയ മരുന്നുകളെ ആശ്രയിച്ച് ജീവൻ കളയേണ്ടി വരില്ല
സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാൽസംഗം ചെയ്യുന്നത് പതിവ്; പെൺകുട്ടികളെ ഉൾപ്പെടെ പരിപൂർണ നഗ്നരാക്കി നിർത്തി ഇടക്കിടെ പരിശോധന; വൃത്തിഹീനമായ ജയിലിൽ ആവശ്യത്തിനു ഭക്ഷണം പോലുമില്ല; വിശപ്പടക്കിയത് എലികളെ ജീവനോടെ പിടിച്ചു തിന്ന്; തുടർച്ചയായി 18 മണിക്കുർ ജോലി; മർദനവും പട്ടിണിയും സഹിക്കാതെ തടവുകാർ മരിച്ചാൽ മൃതദേഹം കൃഷിത്തോട്ടങ്ങളിൽ വളമായി ഉപയോഗിക്കും; ഉത്തരകൊറിയയിലെ കോൺസ്ട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ലോകം
ഞങ്ങൾ എംഎൽഎയുടെ ആൾക്കാർ; പാസും ഹെൽമറ്റുമൊന്നും വേണ്ട! ഞങ്ങളെ തടയാൻ താനാര്? പൊലീസിനോട് തട്ടിക്കയറി യുവാക്കൾ: പൊലീസുകാരൻ ഇൻസ്പെക്ടർക്ക് റിപ്പോർട്ട് നൽകിയപ്പോൾ കേസെടുക്കാൻ പേടി; കോന്നി പൊലീസ് ഇൻസ്പെക്ടർ അർഷദിനെ നിർത്തിപ്പൊരിച്ച് പത്തനംതിട്ട എസ്‌പി കൂടത്തായി സൈമൺ; സഹപ്രവർത്തകരെ സംരക്ഷിക്കാൻ പറ്റില്ലെന്ന് ഈ പണിക്ക് വന്നത് എന്തിനെന്നും ചോദ്യം?
കൊറോണയെ അതിജീവിച്ചെന്ന 'ചങ്കിലെ ചൈനാ തള്ളുകൾ' ശുദ്ധഅസംബന്ധം; ഉദ്ഭവ സ്ഥാനത്ത് തന്നെ നിഷ്പ്രയാസം തടയാമായിരുന്ന വൈറസ് ബാധയെ പിടിപ്പുകേടും മുട്ടാളത്തവും കൊണ്ട് ലോകത്തിലാകെ പടർത്തി; ഒന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാൻ നാൽപ്പതിനായിരത്തോളം കുടുംബങ്ങൾ തയാറാക്കിയ ഭക്ഷ്യവിഭവങ്ങൾ പങ്കിട്ടുകൊണ്ടുള്ള നവവത്സരവിരുന്നു നടത്തി; പ്രതിച്ഛായ മിനുക്കലിന് പ്രതിവർഷം 50 കോടിയോളം കമന്റുകൾ എഴുതുന്ന വൻ സൈബർ ആർമി; കോവിഡ് മഹാമാരി ചൈനയുണ്ടാക്കിയ ചെർണോബിൽ ദുരന്തം!
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ
20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി എതിരാളികളെ അരിഞ്ഞുതള്ളും; തികച്ച സ്ത്രീലമ്പടൻ, ബാലപീഡകനെന്നും ആരോപണം; ലൈംഗിക രഹസ്യങ്ങൾ ചോർത്തി ട്രംപിനെപ്പോലും ബ്ലാക്ക്മെയിൽ ചെയ്തു; ഐഎസിനെ തകർക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു; ലോകം ഭയക്കുന്ന ഏകാധിപതിയായി മാറിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ജീവിതകഥ