1 usd = 75.90 inr 1 gbp = 94.73 inr 1 eur = 83.07 inr 1 aed = 20.66 inr 1 sar = 20.17 inr 1 kwd = 243.26 inr

Apr / 2020
10
Friday

വിഷമങ്ങൾ ഇല്ലാത്തവരില്ല.. ചിലപ്പോൾ ഔദ്യോഗിക രംഗത്തായിരിക്കും, ചിലപ്പോൾ വ്യക്തിജീവിതത്തിൽ; ഈ വിഷമങ്ങളെ അതിജീവിക്കാൻ ചില വഴികൾ ഇതാ: മുരളി തുമ്മാരുകുടി എഴുതുന്നു

July 23, 2019 | 09:32 PM IST | Permalink



വിഷമങ്ങൾ ഇല്ലാത്തവരില്ല.. ചിലപ്പോൾ ഔദ്യോഗിക രംഗത്തായിരിക്കും, ചിലപ്പോൾ വ്യക്തിജീവിതത്തിൽ; ഈ വിഷമങ്ങളെ അതിജീവിക്കാൻ ചില വഴികൾ ഇതാ: മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

ചേട്ടാ, എങ്ങനെയാണ് ജീവിതത്തിൽ വിഷമങ്ങളെ അതിജീവിക്കുന്നത് എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. പതിറ്റാണ്ടുകളായി ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും വെല്ലുവിളികൾ നിരന്തരം നേരിടുന്ന ഒരാളെന്ന നിലക്കുള്ള അനുഭവം വെച്ച് ചില പാഠങ്ങൾ ഞാൻ പറയാം.

1. വിഷമങ്ങൾ ഇല്ലാത്തവരില്ല. ചിലപ്പോൾ ഔദ്യോഗിക രംഗത്തായിരിക്കും, ചിലപ്പോൾ വ്യക്തിജീവിതത്തിൽ. എല്ലായിടത്തും ഒരേ സമയം ഒരുപോലെ പ്രശ്‌നങ്ങൾ വരാറില്ല. അതിനാൽ നമ്മുടെ ജീവിതത്തിന് പരമാവധി വശങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കണം (വ്യക്തിപരം, ഔദ്യോഗികം, പൊതുരംഗം എന്നിങ്ങനെ). ഏത് രംഗത്താണോ പ്രശ്‌നങ്ങൾ ഇല്ലാത്തത്, അല്ലെങ്കിൽ ഏറ്റവും കുറവ്, അവിടെ നമ്മൾ പരമാവധി ശ്രദ്ധ കൊടുക്കുക. എവിടെയെങ്കിലും പോസിറ്റീവ് ആയ റിസൾട്ട് ഉണ്ടായിക്കൊണ്ടിരിക്കുക എന്നത് പ്രധാനമാണ്. ഒരു രംഗത്തിലെ വളർച്ച കൊണ്ട് മറ്റൊരു രംഗത്തെ തളർച്ചകളെ നമുക്ക് പ്രതിരോധിക്കാൻ പറ്റും.

2. മാറി നിന്ന് നോക്കുന്നവർക്ക് വിവിധ ആളുകളുടെ പ്രശ്‌നം വേറെ വേറെ ഗ്രേഡിലാണ് എന്ന് തോന്നിയേക്കാമെങ്കിലും അനുഭവിക്കുന്നവർക്ക് അവരുടെ പ്രശ്‌നങ്ങളാണ് ഏറ്റവും വലുത്. അപകടത്തിൽ കൈ നഷ്ടപ്പെട്ട ഒരാൾക്ക് വിരൽ നഷ്ടപ്പെട്ട ഒരാളുടെ പ്രശ്‌നം അത്ര കാര്യമായി തോന്നില്ല. പക്ഷെ വിരൽ നഷ്ടപ്പെട്ട ആൾ അങ്ങനെയല്ല ചിന്തിക്കുന്നത്. നഖം നഷ്ടപ്പെട്ട ആളുടെ കാര്യവും വ്യത്യസ്തമല്ല.

3. വിഷമവും വിഷാദവും ഒന്നല്ല. ഏറ്റവും വലിയ പ്രശ്‌നങ്ങളുള്ള ആളല്ല ഏറ്റവും വേഗം വിഷാദത്തിൽ എത്തുന്നത്. പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനുള്ള ഇമോഷണൽ ഇന്റലിജൻസ് ഇല്ലാത്തവരാണ്. കുട്ടികളെ മാതാപിതാക്കളുടെ സാന്പത്തികവും മറ്റുമായ എല്ലാ പ്രശ്‌നങ്ങളിൽ നിന്നും ഒളിച്ചു മാറ്റി നടത്തുന്ന ഇപ്പോഴത്തെ രീതി ജീവിതത്തിലെ യഥാർത്ഥ വെല്ലുവിളികൾ ഏറ്റെടുക്കാൻ കുട്ടികളെ തയ്യാറാക്കുന്നില്ല. വിഷാദം ഇനി കൂടിവരികയേ ഉള്ളൂ.

4. നമ്മുടെ പ്രശ്‌നങ്ങൾ പൂർണ്ണമായും പങ്കുവെക്കാൻ പറ്റിയ ഒരാൾ (അല്ലെങ്കിൽ കുറച്ച് ആളുകൾ) നമുക്ക് ചുറ്റും ഉണ്ടാകണം എന്നത് പ്രധാനമാണ്. ഇങ്ങനെ കുറച്ച് ആളുകൾ ചുറ്റുമുണ്ടെങ്കിൽ നമുക്ക് ജീവിതത്തിലെ ഏത് വെല്ലുവിളിയേയും നേരിടാം. എന്റെ ജീവിതത്തെപ്പറ്റി എല്ലാം അറിയാവുന്ന, എനിക്ക് പൂർണ്ണമായും വിശ്വസിക്കാവുന്ന, പിന്തുണ തരുന്ന കുറച്ചാളുകൾ എന്റെ ഔദ്യോഗിക രംഗത്തും വ്യക്തിരംഗത്തും ഉണ്ട്. എന്റെ പ്രധാന തന്ത്രവും ശക്തിയും ഇതാണ്.

5. നമ്മുടെ പ്രശ്‌നങ്ങൾ പങ്കുവെക്കാൻ ഒരാൾ (അല്ലെങ്കിൽ അടുത്ത കുറച്ചു പേർ) ഉണ്ടാകുന്നത് പോലെ പ്രധാനമാണ് നമ്മൾ നാട്ടുകാരോടെല്ലാം പോയി നമ്മുടെ വിഷമങ്ങൾ പറയാതിരിക്കുന്നതും. മറ്റുള്ളവരുടെ പ്രശ്‌നങ്ങൾ നിസ്സാരമായി തോന്നുന്നവരാണ് ഭൂരിഭാഗവും. അവർക്ക് അതിന് 'ഇൻസ്റ്റന്റ്' സൊല്യൂഷൻസ് ഉണ്ടാകും. അതുകൊണ്ടൊന്നും സംഭവിക്കുകയുമില്ല. പോരാത്തതിന് നമ്മുടെ ചുറ്റുമുള്ളതിൽ പത്തിൽ ഒൻപത് പേരും ജഡ്ജമെന്റൽ ആണ്. 'എന്തിനാണ് ആ പണിക്ക് പോയത്?' എന്ന തരത്തിലായിരിക്കും ആദ്യത്തെ ചോദ്യം. ഒരാൾ കുഴിയിൽ കിടക്കുന്‌പോൾ 'എങ്ങനെ ചാടി, എന്തുകൊണ്ട് ചാടി' എന്നൊക്കെ ഗവേഷണം നടത്തുന്നവരെക്കൊണ്ട് ഒരു ഗുണവുമില്ല. എങ്ങനെ നമ്മളെ കരകയറ്റാം എന്ന് ചിന്തിക്കുന്നവരോടാണ് നമ്മുടെ പ്രശ്‌നങ്ങൾ പറയേണ്ടത്. ഗവേഷണം ഒക്കെ അത് കഴിഞ്ഞും ആകാമല്ലോ.

6. നിങ്ങൾ ഒരു വലിയ വിഷമത്തിൽ കൂടെ പോയിക്കണ്ടിരിക്കുന്ന സമയം നിങ്ങൾ ഏറ്റവും വൾനറബിൾ ആയ സമയമാണ്. എല്ലാത്തരം തട്ടിപ്പുകാർക്കും നിങ്ങളെ മുതലെടുക്കാൻ ഏറ്റവും പറ്റിയ അവസരം കൂടിയാണ്. അതുകൊണ്ടു കൂടി ആരോടാണ് നിങ്ങൾ സംസാരിക്കുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. സ്ത്രീകളുടെ കാര്യത്തിൽ ഇത് കൂടുതൽ പ്രധാനമാണ്. പലരും ലൈംഗികമായ പീഡനത്തിൽ എത്തിപ്പറ്റുന്നത് ഇത്തരം സാഹചര്യത്തിൽ സഹായിക്കാൻ എത്തിയവരിൽ കൂടിയാണ്. കുന്പസാരത്തിലൂടെ പോലും കുഴപ്പത്തിലായവരുടെ വാർത്ത നമ്മൾ വായിച്ചല്ലോ.

7. പ്രശ്‌നങ്ങൾ പങ്കുവെക്കുന്നത് ഒരു 'വൺ വേ' പരിപാടിയാണ്. നിങ്ങൾക്ക് ഒരു പ്രശ്‌നം ഉണ്ടാകുന്‌പോൾ എന്നോട് വന്ന് പറഞ്ഞിട്ടുണ്ടെകിൽ എനിക്ക് ഒരു പ്രശ്‌നം ഉണ്ടാകുന്‌പോൾ നിങ്ങളോട് വന്നു പറയാൻ എനിക്ക് തോന്നില്ല. കാരണം. പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ നിങ്ങൾ തന്നെ നിസ്സഹായനാണ്, പോരാത്തതിന് 'ആ ചേട്ടന് ആവശ്യത്തിൽ കൂടുതൽ പ്രശ്‌നം അവിടെത്തന്നെയുണ്ട്' എന്നെനിക്കറിയാം. അതുകൊണ്ട് എന്റെ പ്രശ്‌നവുമായി ഞാൻ ആ വഴിക്ക് വരില്ല. ദൈവത്തിനൊക്കെ വലിയ മാർക്കറ്റ് കിട്ടുന്നത് ഇവിടെയാണ്, പുള്ളിയുടെ പ്രശ്‌നങ്ങൾ ഒന്നും നമ്മോട് പറയാറില്ലല്ലോ.

8. നമുക്ക് വിഷമങ്ങൾ ഉണ്ടെങ്കിൽ ഇനി ഈ വിഷമം മാറിയിട്ട് മതി ജീവിതത്തിൽ സന്തോഷമുള്ള എന്തെങ്കിലും ചെയ്യാൻ എന്ന് വിചാരിച്ചിരിക്കരുത്. വിഷമത്തെ സന്തോഷത്തിന്റെ കുമിളകൾ കൊണ്ട് പൊതിയണം. അതുകൊണ്ടു തന്നെ ഏറ്റവും വിഷമമുള്ള സമയമാണ് നിങ്ങൾക്ക് ഏറ്റവും സന്തോഷമുള്ള കാര്യങ്ങൾ ചെയ്യാൻ തിരഞ്ഞെടുക്കേണ്ടത്. ഇത് ഷോപ്പിങ് ആകാം, നന്നായി ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതാകാം, യാത്ര പോകുന്നതാകാം, സുഹൃത്തുക്കളെ സന്ദർശിക്കുന്നതാകാം, സിനിമക്ക് പോകുന്നതാകാം. നിങ്ങളെ സന്തോഷിപ്പിക്കുന്ന എന്തുമാകാം. ആളുകൾ എന്ത് പറയുന്നു അല്ലെങ്കിൽ എന്ത് പറയും എന്നത് ഈ വിഷയത്തിൽ കണക്കിലെടുക്കേണ്ട ഒരു കാര്യമേ ഇല്ല.

9. നമ്മുടെ വിഷമങ്ങൾ വേണ്ട വിധം കൈകാര്യം ചെയ്തില്ലെങ്കിൽ ഉറക്കമില്ലായ്മ തൊട്ട് വിഷാദം വരെ അതുണ്ടാക്കും. ഇത് നമ്മുടെ ഡ്രൈവിങ് തൊട്ട് വ്യക്തി ബന്ധങ്ങളെ വരെ ബാധിക്കും. അങ്ങനെ ചെറിയ കുഴപ്പം വലിയ കുഴപ്പമാകും. അതുകൊണ്ടു തന്നെ ഈ വിഷയത്തെ കൈകാര്യം ചെയ്യാതെ മാറ്റിവെച്ചിട്ട് കാര്യമില്ല.

10. നമ്മുടെ വിഷമങ്ങൾ തീരാൻ ജ്യോതിഷം തൊട്ട് ധ്യാനം വരെയുള്ള പരിപാടികൾക്ക് പോകുന്നതും മദ്യത്തിലോ മയക്കുമരുന്നിലോ അഭയം തേടുന്നതും പൊട്ടത്തരമാണ്. വാസ്തു മുതൽ ചാത്തൻ വരെയുള്ള ഉത്തരങ്ങൾ കണ്ടെത്താൻ പോകരുത്. നമ്മൾ ഏറ്റവും വൾനറബിൾ ആയുള്ള സമയമാണെന്ന് പറഞ്ഞല്ലോ. ഈ സമയത്താണ് മതമോ മദ്യമോ നമ്മളെ കീഴ്‌പ്പെടുത്തുന്നത്. ഇവയെ എല്ലാം നമുക്ക് നിയന്ത്രിക്കാൻ പറ്റുന്ന കാലത്ത് മാത്രം കൂട്ട് കൂടേണ്ട സുഹൃത്തുക്കളാണ് മദ്യവും മതവും ഒക്കെ.

11. ആധുനിക വൈദ്യശാസ്ത്രത്തിന് നമ്മെ ഏറെ സഹായിക്കാനാകും. നമുക്ക് ഒരു വിഷമം ഉണ്ടെങ്കിൽ ഡോക്ടറെ പോയി കാണുന്നത് നമ്മുടെ ദൗർബല്യമല്ല, ശക്തിയാണ് കാണിക്കുന്നത്. വിഷാദത്തിന് മരുന്ന് കഴിച്ചു തുടങ്ങിയാൽ ആയുഷ്‌കാലം മുഴുവൻ കഴിക്കേണ്ടി വരുമെന്നൊക്കെ പറയുന്നത് തെറ്റിദ്ധാരണയാണ്. നന്നായി ഉറക്കം കിട്ടിയാൽത്തന്നെ പകുതി പ്രശ്‌നങ്ങളും തീരും.

12. ഫിസിക്സും കെമിസ്ട്രിയും പോലെ ഒരു ശാസ്ത്രമല്ല മനഃശ്ശാസ്ത്രം. ആധുനിക വൈദ്യം പോലെ കൃത്യവും കർശനവുമായി നിയന്ത്രിക്കപ്പെടുന്നതും അല്ല. അതുകൊണ്ട് നിങ്ങളുടെ പ്രശ്‌നങ്ങളുമായി അവരെ സമീപിച്ചാൽ എന്താകും എന്നുള്ളത് നിങ്ങൾ ആരെ സമീപിക്കുന്നോ അവരുടെ പ്രൊഫഷണലിസം പൊലീരിക്കും. എന്റെ പൊതുവിലുള്ള അനുഭവം നന്നല്ല, അതുകൊണ്ട് വ്യകതിപരമായി ഞാൻ ഈ കൂട്ടരിൽ നിന്നും ഒഴിഞ്ഞു നിൽക്കാറാണ് പതിവ്.

 

മുരളി തുമ്മാരുകുടി    
അന്താരാഷ്ട്രതലത്തിൽ ഏറ്റവും അറിയപ്പെടുന്ന ദുരന്ത നിവാരണ വിദഗ്ധനാണ് മുരളീ തുമ്മാരുകുടി. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് മലയാളിയായ മുരളീ തുമ്മാരുകുടി.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ഒടുവിൽ കൊറോണ വൈറസിന്റെ ആക്രമണം മനുഷ്യൻ ലൈവായി കണ്ടു; നല്ല ആരോഗ്യമുള്ള കോശങ്ങളിലേക്ക് നടന്നു കയറി രോഗാതുരമാക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ബ്രസീലിയൻ ശാസ്ത്രജ്ഞർ ഈ അപൂർവ്വ നേട്ടം കൈവരിച്ചത് പ്രത്യേക മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് വൈറസിനെ ഇരുപത് ലക്ഷമടങ്ങ് മടങ്ങ് വലുതാക്കി; കോവിഡിനെ മെരുക്കാനുള്ള പോരാട്ടം തുടരുമ്പോൾ
അമേരിക്ക മുതൽ എത്യോപ്യവരേയുള്ള രാജ്യങ്ങളുടെ ഭാവിയെ കുറിച്ച് ഇനി പറയേണ്ട ചുമതല നമ്മുടെ സ്വന്തം ഗീത ഗോപിനാഥിന്; മുഖ്യമന്ത്രിയുടെ ഉപദേശക എന്ന പേരിൽ മലയാളികൾ പരിഹസിച്ചു വിട്ട സാമ്പത്തിക വിദഗ്ധ പറയുന്നത് ഇനി ലോകത്തിന് വേദവാക്യം; മൂന്നാഴ്‌ച്ചകൊണ്ട് ഒന്നേമുക്കാൽ കോടി അമേരിക്കക്കാർക്ക് പണി തെറിച്ചെന്നു വ്യക്തമാക്കി ഐ എം എഫിന്റെ റിപ്പോർട്ട്; കൊറോണയുടെ സാമ്പത്തിക തിരിച്ചടി 170 രാജ്യങ്ങളേയും ബാധിക്കും
കോവിഡിന് എതിരയുള്ള മാനവ രാശിയുടെ പോരാട്ടത്തിന് എല്ലാം ചെയ്യുമെന്ന് മോദി; ഏപ്രിൽ 15ന് തീവണ്ടി ഗതാഗതം പുനരാരംഭിക്കില്ല; വിമാനങ്ങൾക്കും ഉടനൊന്നും രാജ്യത്ത് ഇറങ്ങാൻ അനുമതി കൊടുക്കില്ല; കൊറോണയിൽ ഇന്ത്യയും ഭയന്നു വിറയ്ക്കുന്നു; മുംബൈയിൽ കാര്യങ്ങൾ കൈവിട്ടു പോയ അവസ്ഥയിൽ; അനൗദ്യോഗിക കണക്ക് പ്രകാരം മരണം 226 ആയി; തബ് ലീഗുകാരുടെ രോഗ വ്യാപനത്തിൽ വിറച്ച് ഉത്തരേന്ത്യ; മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഡൽഹിയിലും രാജസ്ഥാനിലും മധ്യപ്രദേശിലും മഹാമാരിയുടെ താണ്ഡവം
കേരളത്തിൽ 93 ഉം 88 ഉം വയസായ രോഗികൾക്ക് വരെ കോവിഡ് ഭേദമാവുമ്പോൾ യുകെയിൽ പ്രായമായവരെ ഒരു ചികിത്സയും ലഭിക്കാതെ മരണത്തിന് വിട്ടുകൊടുക്കുന്നു! ഓരോ നേഴ്‌സിങ് ഹോമുകളിലും വയോധികർ കോഴി വസന്ത പിടിപെട്ട പക്ഷികളെപ്പോലെ കൂട്ടത്തോടെ മരിക്കുന്നു; ആശുപത്രികളിലും വീടുകളിലുമായി എത്രപേർ മരിച്ചുവെന്ന് കണക്കുപോലുമില്ല; സോഷ്യൽ കെയർ ഒരു ഭാരമായാണോ സർക്കാർ കാണുന്നത്; ഒരു വികസിത രാജ്യത്തിന്റെ സാമൂഹ്യക്ഷേമ മുഖം മൂടിയിലേക്ക് ഒരു അന്വേഷണം
ഇതുപോലൊരു പകർച്ച വ്യാധിയോട് മൂഢനായ ഒരു അധികാരി കാണിച്ച നിസ്സംഗതയാണ് നാല് ലക്ഷം പേരുടെ ജീവൻ ഇന്ന് ഭീഷണിയിലായിരിക്കുന്നത്; പ്രായമായവരെ ചികിൽസിക്കാൻ അമേരിക്കക്കു താല്പര്യമില്ല; കുറെ ആളുകൾ ഇതിന്റെ പേരിൽ നഷ്ടപ്പെട്ടാൽ രാജ്യത്തിനു ലാഭം മാത്രം; കൊവിഡ് ബാധിതരായി അമേരിക്കയിൽ കഴിയുന്ന മാതാപിതാക്കളെയും സഹോദരിയേയും കുറിച്ച് സിൻസി അനിലിന്റെ കുറിപ്പ് ഹൃദയമുള്ളവരുടെ കണ്ണു നനയിക്കുന്നു
ഓൺലൈൻ ചാനലിന്റെ ഷൂട്ടിങ് റെക്കോഡിനിടെയുണ്ടായ കോമഡി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ നിറഞ്ഞത് അശ്ലീല കമന്റുകൾ; അടിച്ചാൽ തിരിച്ചടിക്കും കട്ടായം എന്ന് പറഞ്ഞ് അവതാരക കൊടുത്തത് കിടുകിടിലൻ മറുപടി; കമ്മി-സുഡാപ്പിക്കുട്ടന്മാർ വീട്ടിലുള്ള പെണ്ണുങ്ങളെ കൂട്ടിക്കൊടുന്നുവെന്ന് കളിയാക്കിയത് അവതാരക വള്ളിക്കോട്ടുകാരി ശ്രീജ പ്രസാദ്: അശ്ലീല വാമൊഴിക്കെതിരേ കേസെടുത്ത് പത്തനംതിട്ട പൊലീസ്
പരമാവധി ടെസ്റ്റുകൾ നിർദ്ദേശിച്ചപ്പോൾ ചെയ്തത് ഐസൊലേഷനും ക്വാറന്റൈനും; പ്രത്യേക ചികിത്സ ഇല്ലെന്ന് വ്യക്തമാക്കുമ്പോഴും ഇവിടെ നൽകുന്നത് എയ്ഡ്സിനും മലേറിയക്കുമുള്ള മരുന്നുകളും; മുൻകരുതലുകൾ ഇല്ലാത്ത ലോക് ഡൗൺ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും അവ​ഗണിച്ചു; കൊവിഡ്19 വ്യാപനം തടയാൻ ലോകാരോ​ഗ്യ സംഘടന നൽകിയ നിർദ്ദേശങ്ങൾ ഇന്ത്യ മുഖവിലയ്ക്കെടുത്തില്ലെന്ന് റിപ്പോർട്ട്
തിരിച്ചറിയാൻ കാത്തുനിൽക്കാതെ മൃതദേഹങ്ങൾ ലോറികളിൽ കയറ്റി കൂറ്റൻ ശവക്കുഴിയിലേക്ക് തള്ളുന്നു; അന്ത്യയാത്ര പറയാൻ ഒരാളും എത്തി നോക്കുന്നുപോലുമില്ല; ലോകം തങ്ങളുടെ കൈകളിൽ ആണെന്നു കരുതി ജീവിച്ചിരുന്ന അമേരിക്കക്കാരന്റെ ഭയാനകമായ അവസ്ഥ ഇങ്ങനെ; ന്യുയോർക്കിൽ മാത്രം 7067 പേർ മരിച്ചതോടെ അമേരിക്ക എല്ലാം കൈവിട്ട അവസ്ഥയിൽ; ഇതുവരെ രോഗം ബാധിച്ചത് 4,66,969 പേർക്കും മരണം സംഭവിച്ചത് 16,636 പേർക്കും
കോട്ടയം തെക്കുംഗോപുരത്ത് പള്ളിയിൽ ഒളിവിൽ കഴിഞ്ഞ 7 പേരെ പിടിച്ചു! അഗ്നിരക്ഷാസേന ഇവിടെ അണുവിമുക്തമാക്കിയെന്ന വ്യാജ വാർത്തയ്ക്ക് പിന്നിൽ 'മാതൃശാഖ' ഗ്രൂപ്പിന്റെ അഡ്‌മിൻ; വീഡിയോ എടുത്തത് ടയർ കടയിലെ അതിഥി തൊഴിലാളി; അച്ഛന് അയച്ച വീഡിയോ മകന് കിട്ടിയപ്പോൾ അത് ഭീതിപ്പെടുത്തുന്ന വ്യാജ പ്രചരണമായി; തബ് ലീഗ് സമ്മേളനക്കാരുടെ ഒളിച്ചു താമസ വാർത്ത കള്ളമെന്ന് കണ്ടെത്തി പൊലീസ്; അറസ്റ്റിലായത് 10 യുവാക്കൾ
ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
ബിസിനസ് ഉപേക്ഷിച്ച് ഭർത്താവ് തിരിച്ചെത്തിയതോടെ നഷ്ടമായത് കാമുകനുമായി ഇടപഴകാനുള്ള അവസരങ്ങൾ; രാഷ്ട്രീയ നേതാവുമായുള്ള അവിഹിത ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതോടെ രേണുക തീരുമാനിച്ചത് ഭർത്താവിനെ കൊലപ്പെടുത്താനും; ലോക് ഡൗണിനിടെ യുവാവ് ലോറിയിടിച്ച് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകം; ഭാര്യയേയും കാമുകനേയും അറസ്റ്റ് ചെയ്ത് പൊലീസും
ആശങ്കകൾക്കൊടുവിൽ മനുഷ്യകുലം രക്ഷപ്പെട്ടു; കൊറോണയെ രണ്ട് ദിവസം കൊണ്ട് കൊല്ലുന്ന മരുന്ന് കണ്ടു പിടിച്ച് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ; ലോകം എമ്പാടും ഇപ്പോൾ ലഭ്യമായ ആന്റി പാരസെറ്റ് മരുന്ന് ഉപയോഗിച്ചാൽ കോവിഡ്-19 അണുക്കൾ ഞൊടിയിടയിൽ നശിക്കും; മനുഷ്യനിൽ പരീക്ഷിച്ച് കഴിഞ്ഞാൽ കൊലയാളി വൈറസിനെ കൊന്നൊടുക്കാൻ ഇവർമെക്ടിൻ രംഗത്തിറങ്ങും; ഇനി ആർക്കും എച്ച്ഐവി-മലേറിയ മരുന്നുകളെ ആശ്രയിച്ച് ജീവൻ കളയേണ്ടി വരില്ല
ഓൺലൈൻ ചാനലിന്റെ ഷൂട്ടിങ് റെക്കോഡിനിടെയുണ്ടായ കോമഡി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ നിറഞ്ഞത് അശ്ലീല കമന്റുകൾ; അടിച്ചാൽ തിരിച്ചടിക്കും കട്ടായം എന്ന് പറഞ്ഞ് അവതാരക കൊടുത്തത് കിടുകിടിലൻ മറുപടി; കമ്മി-സുഡാപ്പിക്കുട്ടന്മാർ വീട്ടിലുള്ള പെണ്ണുങ്ങളെ കൂട്ടിക്കൊടുന്നുവെന്ന് കളിയാക്കിയത് അവതാരക വള്ളിക്കോട്ടുകാരി ശ്രീജ പ്രസാദ്: അശ്ലീല വാമൊഴിക്കെതിരേ കേസെടുത്ത് പത്തനംതിട്ട പൊലീസ്
സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാൽസംഗം ചെയ്യുന്നത് പതിവ്; പെൺകുട്ടികളെ ഉൾപ്പെടെ പരിപൂർണ നഗ്നരാക്കി നിർത്തി ഇടക്കിടെ പരിശോധന; വൃത്തിഹീനമായ ജയിലിൽ ആവശ്യത്തിനു ഭക്ഷണം പോലുമില്ല; വിശപ്പടക്കിയത് എലികളെ ജീവനോടെ പിടിച്ചു തിന്ന്; തുടർച്ചയായി 18 മണിക്കുർ ജോലി; മർദനവും പട്ടിണിയും സഹിക്കാതെ തടവുകാർ മരിച്ചാൽ മൃതദേഹം കൃഷിത്തോട്ടങ്ങളിൽ വളമായി ഉപയോഗിക്കും; ഉത്തരകൊറിയയിലെ കോൺസ്ട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ലോകം
കൊറോണയെ അതിജീവിച്ചെന്ന 'ചങ്കിലെ ചൈനാ തള്ളുകൾ' ശുദ്ധഅസംബന്ധം; ഉദ്ഭവ സ്ഥാനത്ത് തന്നെ നിഷ്പ്രയാസം തടയാമായിരുന്ന വൈറസ് ബാധയെ പിടിപ്പുകേടും മുട്ടാളത്തവും കൊണ്ട് ലോകത്തിലാകെ പടർത്തി; ഒന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാൻ നാൽപ്പതിനായിരത്തോളം കുടുംബങ്ങൾ തയാറാക്കിയ ഭക്ഷ്യവിഭവങ്ങൾ പങ്കിട്ടുകൊണ്ടുള്ള നവവത്സരവിരുന്നു നടത്തി; പ്രതിച്ഛായ മിനുക്കലിന് പ്രതിവർഷം 50 കോടിയോളം കമന്റുകൾ എഴുതുന്ന വൻ സൈബർ ആർമി; കോവിഡ് മഹാമാരി ചൈനയുണ്ടാക്കിയ ചെർണോബിൽ ദുരന്തം!
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ
20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി എതിരാളികളെ അരിഞ്ഞുതള്ളും; തികച്ച സ്ത്രീലമ്പടൻ, ബാലപീഡകനെന്നും ആരോപണം; ലൈംഗിക രഹസ്യങ്ങൾ ചോർത്തി ട്രംപിനെപ്പോലും ബ്ലാക്ക്മെയിൽ ചെയ്തു; ഐഎസിനെ തകർക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു; ലോകം ഭയക്കുന്ന ഏകാധിപതിയായി മാറിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ജീവിതകഥ
വസ്ത്രം മാറുമ്പോൾ പരിചയമില്ലാത്തയാൾ ജനലിന് അടുത്ത് വന്ന് ജോബി ഉണ്ടോ എന്ന് ചോദിച്ചു; ഇങ്ങോട്ട് വന്നില്ലെന്ന് പറഞ്ഞപ്പോൾ സാധനം കൊണ്ടു പോകാൻ വണ്ടി വിളിച്ചിരുന്നു എന്ന് മറുപടി; തുറന്നപ്പോൾ വാ പൊത്തി പിടിച്ചു പറഞ്ഞത് ഇതൊരു ക്വട്ടേഷൻ എന്ന്; വായിൽ തിരുകിയ തുണി അഴിച്ചു മാറ്റി ഇട്ടത് ഗുളികയും വെള്ളവും; രാത്രി മുഴുവൻ പീഡനം; പിന്നെ പണവും എടിഎമ്മുമായി കടന്നു കളയൽ; കൊട്ടിയൂരിലെ ഫാമിൽ നേരിട്ടത് സമാനതകളില്ലാത്ത പീഡനം; മറുനാടനോട് യുവതി ക്രൂരത പറയുമ്പോൾ
ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം
കൊച്ചി സാമ്രാജ്യം എന്നും സക്കീർ ഭായിയുടേത്! ലോക് ഡൗൺ ബോധവത്കരണത്തിന് നോക്കിയ ഉദ്യോഗസ്ഥനെ സക്കീർ ഹുസൈൻ വിരട്ടിയപ്പോൾ പേടിച്ച് വാല് ചുരുട്ടാതെ കേരള പൊലീസ്; എന്റെ പേര് സക്കീർ ഹുസൈൻ...സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി..മനസ്സിലായോ.. മനസ്സിലാക്കാതെ വർത്തമാനം പറയരുതെന്ന് ഭീഷണി; സാറിനെ ബോധവത്കരണം നടത്തി അത്രേയുള്ളുവെന്നും പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ എന്നും പൊലീസുകാരന്റെ മറുചോദ്യം; ചൂളിപ്പോയി സക്കീർഭായ്
അറസ്റ്റിലായത് 'മേസ്തിരി റിഞ്ചു'; മൊബൈലിൽ ഉള്ളത് ബംഗള, മറാത്ത, ഹിന്ദി ഭാഷകളിലുള്ള നിരവധി വാട്സാപ്പ് ഗ്രൂപ്പുകൾ; കേരളത്തിൽ ജോലി തേടിയെത്തിവരെ ഏകോപിപ്പിക്കുന്ന ഗ്രൂപ്പും ഫോണിൽ; റോഡ് ഉപരോധവും ലോക് ഡൗൺ ലംഘനവും വ്യക്തമായ നിർദ്ദേശങ്ങൾ അനുസരിച്ച്; ആളുകളെ സംഘടിപ്പിച്ചത് ബംഗാൾ സ്വദേശി എന്നതിന് വ്യക്തമായ തെളിവകുൾ; സംശയം നീളുന്നത് തീവ്ര സ്വഭാവമുള്ള സംഘടനയിലേക്ക്; പായിപ്പാട്ടെ വില്ലൻ മുഹമ്മദ് റിഞ്ചു ആളു ചില്ലറക്കാരനല്ലെന്ന് പൊലീസ്