Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ധിഷണയുടെ തീപ്പൊരിയുമായി ആനന്ദ്; ശശികുമാറും വെങ്കിടേഷ് രാമകൃഷ്ണനും മുതൽ ഷാനി പ്രഭാകരനും വീണ ജോർജും വരെയുള്ള മാധ്യമ പ്രവർത്തകർ; മുരളി ഗോപിയും ശ്യാമപ്രസാദും അടക്കമുള്ള സിനിമാക്കാർ; സണ്ണി.എം.കപിക്കാടിനെ പോലെയുള്ള സാമൂഹിക വിമർശകർ വേറെ; ഏറ്റുമാനൂരിൽ നടക്കുന്ന സംസ്‌കാരത്തിന്റെ രാഷ്ട്രീയവും മലയാളത്തിന്റെ ഭാവിയും ദേശീയ സെമിനാർ ശ്രദ്ധേയമാകുന്നത് ഇങ്ങനെ

ധിഷണയുടെ തീപ്പൊരിയുമായി ആനന്ദ്; ശശികുമാറും വെങ്കിടേഷ് രാമകൃഷ്ണനും മുതൽ ഷാനി പ്രഭാകരനും വീണ ജോർജും വരെയുള്ള  മാധ്യമ പ്രവർത്തകർ; മുരളി ഗോപിയും ശ്യാമപ്രസാദും അടക്കമുള്ള സിനിമാക്കാർ; സണ്ണി.എം.കപിക്കാടിനെ പോലെയുള്ള സാമൂഹിക വിമർശകർ വേറെ; ഏറ്റുമാനൂരിൽ നടക്കുന്ന സംസ്‌കാരത്തിന്റെ രാഷ്ട്രീയവും മലയാളത്തിന്റെ ഭാവിയും ദേശീയ സെമിനാർ ശ്രദ്ധേയമാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ഡസ്‌ക്‌

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃതസർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കേന്ദ്ര ത്തിലെ മലയാളവിഭാഗം, ദേശീയ ഉന്നതവിദ്യാഭ്യാസമിഷ(റൂസ)ന്റെ ധനസഹായത്തോടെ ഫെബ്രു വരി 20, 21, 22, 23 ദിവസങ്ങളിൽ 'സാഹിത്യം, സിനിമ, കല, മാധ്യമം: മലയാളത്തിന്റെ ഭാവിപ്ര ത്യയങ്ങൾ' എന്ന വിഷയത്തിൽ ദേശീയ സെമിനാർ നടത്തുന്നു. ഇന്ത്യയ്ക്കുള്ളിലും പുറത്തും നിന്നുള്ള നാൽപ്പതോളം പ്രഗത്ഭർ പ്രബന്ധാവതാരകരും സംവാദകരുമായി സെമിനാറിൽ പങ്കെടുക്കും.

ഫെബ്രുവരി ഇരുപത് ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് സർവകലാശാലാ കേന്ദ്രത്തിലെ അക്കാദമിക് ഹാളിൽ ചിന്തകനും എഴുത്തുകാരനുമായ ആനന്ദ്  'ഭാവന: സ്വപ്നങ്ങളും ബിംബ ങ്ങളും' എന്ന പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് സെമിനാർ ഉദ്ഘാടനം ചെയ്യും. സുരേഷ് കുറുപ്പ് എംഎ‍ൽഎ, സർവകലാശാലാ പ്രോ.വൈസ്ചാൻസിലർ കെ.എസ്. രവികുമാർ, റൂസയുടെ സംസ്ഥാനതല പ്രോജക്ട് കോഓഡിനേറ്റർ എം.എസ്. ജയ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് സെമിനാർ സെഷനുകൾ ആരംഭിക്കും.

ഫെബ്രുവരി 20ന് സാഹിത്യം, 21ന് സിനിമ, 22ന് കല, 23ന് മാധ്യമം എന്നിങ്ങനെയായി രിക്കും വിഷയമേഖലകൾ. പ്രശസ്ത മാധ്യമചലച്ചിത്ര പ്രവർത്തകനും നിരൂപകനുമായ ശശികു മാർ, കലാവിമർശകൻ സദാനന്ദ് മേനോൻ, മുതിർന്ന മാധ്യമപ്രവർത്തകരായ വെങ്കിടേഷ് രാമകൃ ഷ്ണൻ, സി. ഗൗരിദാസൻനായർ, അക്കാദമിക് പണ്ഡിതരും സാംസ്‌കാരിക നിരൂപകരും എഴുത്തു കാരുമായ നിസിം മണ്ണത്തുക്കാരൻ, ജെ. ദേവിക, ടി.ടി. ശ്രീകുമാർ, എം വി നാരായണൻ, മീനാ ടി.പിള്ള, ജോസി ജോസഫ്, ബാബുചെറിയാൻ, ജോസ് കെ. മാനുവൽ, അൻവർ അബ്ദുള്ള, അജു കെ. നാരായണൻ, അനുപാപ്പച്ചൻ, കെ.പി. ജയകുമാർ, ചലച്ചിത്ര നിരൂപകരായ സി.എസ്. വെങ്കിടേ ശ്വരൻ, ജി.പി. രാമചന്ദ്രൻ, എ. സഹദേവൻ, സാമൂഹ്യചിന്തകരായ സണ്ണി എം. കപിക്കാട്, കെ.എം. സീതി, കലാനിരൂപക കവിതാബാലകൃഷ്ണൻ, യുവഗവേഷകരായ ദേവി കെ. വർമ, ഷിജു അല ക്സ്, ആര്യ കെ. തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങളവതരിപ്പിക്കും.

നർത്തകരും കലാനിരൂപകരുമായ രാജശ്രീവാരിയർ, ഉഷാനങ്ങ്യാർ; ചലച്ചിത്രപ്രവർത്തക രായ ശ്യാമപ്രസാദ്, മുരളിഗോപി, ശ്യാംപുഷ്‌കരൻ എന്നിവരുമായുള്ള സംവാദങ്ങളും സാമൂഹ്യമാ ധ്യമങ്ങളിലെ സ്ത്രീ എന്ന വിഷയത്തിൽ ഷാനി ടി.പി, വീണാജോർജ്, എം.എസ്. ശ്രീകല എന്നി വർ പങ്കെടുക്കുന്ന ഓപ്പൺ ഫോറവും സെമിനാറിന്റെ ഭാഗമാണ്. 

സാഹിത്യഭാവനയുടെ സാംസ്‌കാരികമാനങ്ങൾ, വിവർത്തനത്തിന്റെ ലിംഗരാഷ്ട്രീയം, മല യാളത്തിലെ കർതൃപദവിരൂപീകരണം, ഡിജിറ്റൈസേഷൻ മലയാളത്തിനു നൽകുന്ന പുനർനിർണ യനങ്ങൾ (സാഹിത്യം), വെള്ളിത്തിരയിൽനിന്ന് ഡിജിറ്റൽ പ്രതലത്തിലേക്കു മാറുന്ന സിനിമ, ഡിജിറ്റൽ പൊതുമണ്ഡലവും മലയാളസിനിമയിലെ കീഴാള, സ്ത്രീപ്രതിനിധാനങ്ങളും, സാഹിത്യവും സിനിമയും, തിരക്കഥയുടെ കലാ രാഷ്ട്രീയ സിനിമയുടെ സൗന്ദര്യശാസ്ത്രം (സിനിമ), കലയുടെ സംഘർഷബിന്ദുക്കൾ, സമകാലകലയിലെ സങ്കരതയും രൂപശൈഥില്യവും, നൃത്തത്തിന്റെ മാധ്യ മവും ശരീരത്തിന്റെ രാഷ്ട്രീയവും, ഉഷാനങ്ങ്യാരുടെ ഉടൽരൂപകങ്ങൾ, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കലയും വിപണിയും (കല), ഇംഗ്ലീഷ് വാർത്താടെലിവിഷനും ഇന്ത്യൻ ജനാധിപത്യവും, ഇന്ത്യൻ മാധ്യമങ്ങളുടെ കോർപ്പറേറ്റ്‌വർഗീയ മുഖങ്ങൾ, ഇടതുപക്ഷമാധ്യമങ്ങളും മാധ്യമങ്ങളിലെ ഇടതുപക്ഷവും, നവമാധ്യമങ്ങളും സ്വകാര്യതയുടെ മേലുള്ള കയ്യേറ്റങ്ങളും, നവസാമൂഹ്യമാധ്യമങ്ങ ളിലെ സ്ത്രീ എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ പ്രബന്ധാവതരണങ്ങളും ചർച്ചകളും നടക്കും.

ചിന്തയിൽ, ലാവണ്യകലയിൽ, രൂപപദ്ധതിയിൽ, ആവിഷ്‌കാര ത്തിൽ, വിപണിബന്ധങ്ങ ളിൽ, സാങ്കേതികതയിൽ, രാഷ്ട്രീയവിമർശത്തിൽ, ഭാവസന്ധികളിൽ, സാമൂഹ്യവിതാനങ്ങളിൽ, അധികാരമണ്ഡലങ്ങളിൽ, അധിനിവേശത്തിൽ, പ്രതിരോധങ്ങളിൽ സാഹിത്യവും സിനിമയും കലയും മാധ്യമ ങ്ങളും എത്തിനിൽക്കുന്ന വർത്തമാനത്തിൽ നിന്നുള്ള മുന്നോട്ടുനോട്ടങ്ങൾ. വരേണ്യതയു ടെയും ജനപ്രിയതയുടെയും; രൂപത്തിന്റെയും പ്രത്യയശാസ്ത്ര ത്തിന്റെയും; പ്രാദേശികതയുടെയും ആഗോളതയുടെയും ഭാവുകത്വസംലയന ങ്ങൾ. ആധുനികതയുടെ അപനിർമ്മിതിയും അന്തർ വൈജ്ഞാനികതയുടെ സാധ്യതകളും മുൻനിർത്തി ഭാവിമലയാളത്തിന്റെ സാംസ്‌കാരിക പ്രത്യയങ്ങളും
പ്രകാരങ്ങളും ഇഴതിരിച്ചെടുക്കാനുള്ള അക്കാദമിക സംരംഭം.

സംസ്‌കൃതസർവകലാശാല അദ്ധ്യാപകൻ ഡോ. ഷാജി ജേക്കബാണ് സെമിനാർ കോഓ ഡിനേറ്റർ. ഫോൺ നമ്പർ: 9496454343

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP