1 usd = 72.24 inr 1 gbp = 94.44 inr 1 eur = 85.02 inr 1 aed = 19.67 inr 1 sar = 19.29 inr 1 kwd = 238.52 inr

Sep / 2018
22
Saturday

സ്വതന്ത്രചിന്തകരെ വെടിവെച്ചിടുന്ന സനാതൻ സൻസ്തയെ നിരോധിക്കാത്തതെന്ത്? ഇസ്ലാമിക തീവ്രവാദികളുടെ ഹിന്ദുവേർഷൻ അങ്ങേയറ്റം അപകടകരം; ഇത് ഓർമ്മിപ്പിക്കുന്നത് ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയുടെ നരമേധത്തെ; ഗാന്ധിയെ വെടിവച്ചുകൊന്ന ഗോഡ്‌സെയ്ക്ക് വേണ്ടി ക്ഷേത്രമുയരുന്ന പശുവിന്റെ പേരിൽ മനുഷ്യനെ പട്ടിയെപ്പോലെ തല്ലിക്കൊല്ലുന്നവരെ പൂമാലയിട്ടു സ്വീകരിക്കുന്ന മോദിഭാരതം ഈ രാജ്യത്തിന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നു! രജീഷ് പാലവിള എഴുതുന്നു

August 27, 2018 | 04:28 PM IST | Permalinkസ്വതന്ത്രചിന്തകരെ വെടിവെച്ചിടുന്ന സനാതൻ സൻസ്തയെ നിരോധിക്കാത്തതെന്ത്? ഇസ്ലാമിക തീവ്രവാദികളുടെ ഹിന്ദുവേർഷൻ അങ്ങേയറ്റം അപകടകരം; ഇത് ഓർമ്മിപ്പിക്കുന്നത് ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയുടെ നരമേധത്തെ; ഗാന്ധിയെ വെടിവച്ചുകൊന്ന ഗോഡ്‌സെയ്ക്ക് വേണ്ടി ക്ഷേത്രമുയരുന്ന പശുവിന്റെ പേരിൽ മനുഷ്യനെ പട്ടിയെപ്പോലെ തല്ലിക്കൊല്ലുന്നവരെ പൂമാലയിട്ടു സ്വീകരിക്കുന്ന മോദിഭാരതം ഈ രാജ്യത്തിന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നു! രജീഷ് പാലവിള എഴുതുന്നു

രജീഷ് പാലവിള

രണകൂടങ്ങളുടെ നിർലോഭമായ പിന്തുണ കൂടാതെ ഒരു രാജ്യത്തും ഒരുതീവ്രവാദത്തിനും ശക്തിപ്പെടുക സാധ്യമല്ല. ആധുനിക ഇന്ത്യയുടെ ഭീകരമായ മുഖം നമ്മെ അത്രമാത്രം അസ്വസ്ഥപ്പെടുത്തുന്നത് അക്രമസംഭവങ്ങളുടേയും അരുംകൊലകളുടേയും കണക്കുകൾ കൊണ്ടുമാത്രമല്ല. കുറ്റവാളികൾക്ക് അധികാരകേന്ദ്രങ്ങളിൽ നിന്നും കിട്ടുന്ന കരഘോഷങ്ങളുടേയും ആർപ്പ് വിളികളുടേയും പശ്ചാത്തലം കൂടി കണ്ടിട്ടാണ്! പശുവിന്റെ പേരിൽ നടന്ന അരുംകൊലകളുടേയും ആൾക്കൂട്ടവിചാരണകളിലെയും കുറ്റവാളികൾക്ക് വിവിധസംസ്ഥാനങ്ങളിലെ ഭരണാധികാരികളും കേന്ദ്രമന്ത്രിമാരും നൽകിയ 'ആവേശോജ്ജ്വലമായ സ്വീകരണങ്ങൾ' മാനവികബോധമുള്ള ഏതൊരു മനുഷ്യനെയും ഞെട്ടിക്കുന്നതായിരുന്നു.

തീവ്രഹിന്ദുത്വം പുതിയ ഇന്ത്യയിൽ അതിന്റെ വസന്തകാലത്തിലാണ്. മണ്ണിനടിയിലേക്കും ആകാശത്തേക്കുമൊക്കെ അതിന്റെ വേരുകളും ശാഖകളും പുതിയൊരു ജീവാവേശത്തിൽ തഴച്ചുവളരുകയാണ്. വിശ്വാസസംഹിതകളും വംശവെറികളും കൂട്ടി പരുവപ്പെടുത്തിയെടുത്തുകൊണ്ടിരിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം കശ്മീർ മുതൽ കന്യാകുമാരി വരെ നമ്മുടെ നാനാത്വങ്ങളിലേക്കും ബഹുസ്വരതകളിലേക്കും കാൻസർപോലെ പടരുകയാണ്. മുഖംമൂടികളും പ്രച്ഛന്നവേഷങ്ങളുമായി നാളിതേവരെ സഞ്ചരിച്ച ഹിന്ദുത്വവാദികളും അവരുടെ സംഘടനകളും ഫാസിസരാഷ്ട്രീയത്തിന്റെ തലോടലിലും താരാട്ടിലും പാലൂട്ടലിലും കോരിത്തരിച്ച് സംഹാരത്വരയോടെ കരുത്താർജ്ജിക്കുകയാണ്. അതിൽ എടുത്ത് പറയേണ്ട ഒരു പേരാണ് സനാതൻ സൻസ്ത !

ഇസ്ലാമിക തീവ്രവാദികളുടെ ഹിന്ദുവേർഷൻ

സനാതന സൻസ്തയുടെ വിശുദ്ധപിതാവ് ജയന്ത് ബാലാജി 'സ്വപ്രഖ്യാപിത രണ്ടാം വിവേകാനന്ദനും' സ്വശരീരത്തിൽ അനേകം ദൈവികമുദ്രകളുള്ള ദിവ്യപുരുഷനുമാണ്! ഹിന്ദുധർമ്മരാജ്യത്തിന്റെ പ്രാണരക്ഷാർത്ഥം അവതാരംകൊണ്ട അദ്ദേഹത്തിന്റെ ഈ സംഘടനയുടെ പ്രഖ്യാപിതലക്ഷ്യങ്ങളിലൊന്നു അസുരന്മാരെ (യുക്തിവാദികൾ /അഹിന്ദുക്കൾ തുടങ്ങി തങ്ങൾക്ക് എതിരായിട്ടുള്ള ആരും) നിഗ്രഹിക്കുക എന്നാണ്.

ബാലാജിയുടെ നാവിലുള്ള 'ഓംകാര ചിഹ്നം' ലോകത്തിലെ അത്ഭുതങ്ങളിൽ ഒന്നായിട്ടാണ് പ്രചരിപ്പിക്കപ്പെടുന്നത്; ആ പുണ്യദർശനംപോലും ബോധോദയത്തിന്റെ ശീഘ്ര സ്ഖലനമുണ്ടാക്കുമത്രേ! ഇന്ത്യയ്ക്കകത്തും പുറത്തും ഭക്തവൃന്ദങ്ങളും പാദസേവകരുമുള്ള അദ്ദേഹത്തിന്റെ സാമ്രാജ്യം ഇപ്പറയുന്നതിനും കേൾക്കുന്നതിനും അപ്പുറമാണ്. കാഫിറുകളെ കൊന്നൊടുക്കാൻ ഭൂമിയിൽ ജീവിച്ചുമരിക്കുന്ന ഇസ്ലാമികതീവ്രവാദികളുടെ ഹിന്ദുവേർഷനാണ് ഇത്തരം ഗുരുകുലങ്ങളിൽ മുട്ടയിട്ടുവിരിയുന്നത് എന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തിപരമല്ല. അത് തുറന്നുപറയാൻ ഇന്ന് നാം ധൈര്യപ്പെടേണ്ടതുണ്ട് .

സനാതൻ സൻസ്ത എന്ന ഭീകരഹിന്ദുസംഘടന നാൾവഴികളിൽ നടത്തിയ തീവ്രപ്രവർത്തനങ്ങളെക്കുറിച്ച് കാര്യമായ ഒരന്വേഷണവും ഇവിടെ നടക്കുന്നില്ല എന്നത് സംശയാസ്പദമാണ്. കഴിഞ്ഞകുറച്ചു ദിവസങ്ങൾ മുൻപാണ് മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സേന ഈ സംഘത്തിലെ മൂന്നുപ്രവർത്തകരെ അവരുടെ വീടുകളിൽ സൂക്ഷിച്ചിരുന്ന ബോംബുകൾ ഉൾപ്പടെ കൊണ്ട് അറസ്റ്റ് ചെയ്തത്. വളരെ കൃത്യമായ ആസൂത്രണത്തോടെയാണ് ഹൈന്ദവ ഖിലാഫത്തിനുവേണ്ടി ഇവരുടെ പടയൊരുക്കം. ലോകത്തെ മറ്റുപല തീവ്രവാദഗ്രൂപ്പുകളെപ്പോലെയും ഇവരുടെയും ഏറ്റവും വലിയ ശത്രുക്കൾ സ്വതന്ത്രചിന്തകരും യുക്തിവാദികളുമാണ്. ബംഗ്ലാദേശിലോക്കെ ജമാഅത്തെ ഇസ്ലാമിയുടെ വിവിധശാഖകളും പോഷകസംഘടനകളും എഴുത്തുകാർക്കും മതേതരവാദികൾക്കും എതിരെ നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടുകളെ ഓർമ്മപ്പെടുത്തുന്നതാണ് സമീപകാലത്തായി ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന അരുംകൊലകൾ.

ചോര ചിന്തിയ ചില ഫ്ളാഷ് ബാക്കുകൾ നോക്കുക

2013 ഓഗസ്റ്റ് 20, പ്രഭാതസമയം 7:20. പൂനയിലെ ഓങ്കാരേശ്വരക്ഷേത്രപരിസരം. ബൈക്കിലെത്തിയ അജ്ഞാതരായ രണ്ടുപേർ പ്രഭാതസവാരിക്കിറങ്ങിയ ഒരുവൃദ്ധന്റെ നേർക്ക് പോയിന്റ് ബ്ലാങ്കിൽ നാലുതവണ വെടിയുതിർത്തു. തലയിലും നെഞ്ചിലും വെടിയുണ്ടകൾ തറച്ച് ആ മനുഷ്യൻ നിമിഷങ്ങൾക്കകം നിലംപതിച്ചു.തന്റെ രാജ്യത്ത് തന്റെ ജനങ്ങളിൽനിന്നും തനിക്ക് സുരക്ഷിതത്വം വേണ്ടി വരികയാണെങ്കിൽ അതിലെന്തോ തകരാറുണ്ടെന്നും ഇന്ത്യയുടെ ഭരണഘടനയ്ക്കും നീതിന്യായത്തിനുംവേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്നും തന്റെ പോരാട്ടങ്ങൾ ആർക്കെങ്കിലും എതിരെയല്ലെന്നും എല്ലാവർക്കുംവേണ്ടിയാണെന്നും പ്രഖ്യാപിച്ച് ഇരുട്ട് നിറഞ്ഞ തെരുവുകളിൽ ഒരു ചെറുദീപനാളംപോലെ പ്രകാശിച്ച നരേന്ദ്ര ദാഭോൽക്കറായിരുന്നു അത് ! ദുർമന്ത്രവാദത്തിനും അന്ധവിശ്വാസങ്ങൾക്കുമെതിരെ ഉച്ചത്തിൽ ശബ്ദിക്കുകയും ക്രിയാത്മകമായി പ്രവർത്തിക്കുകയും ചെയ്തു എന്നതായിരുന്നു അദ്ദേഹം ചെയ്ത അപരാധം.

2015 ഫെബ്രുവരി 16 മഹാരാഷ്ട്രയിലെ മറ്റൊരുപ്രഭാതം. സമയം:9:25 .പ്രഭാതസവാരി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുന്ന വൃദ്ധദമ്പതികളുടെ നേർക്ക് മോട്ടോർബൈക്കിലെത്തിയ രണ്ടുപേർ അഞ്ചുതവണ നിറയൊഴിച്ചു. കഴുത്തിന്റെ പിൻഭാഗത്തും നെഞ്ചത്തും തലയിലുമായി വെടിയേറ്റ് ഗുരുതരമായ നിലയിലായ അവരെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചു. മരണത്തോട് മല്ലിട്ട് നാലുദിവസങ്ങളോളം അബോധാവസ്ഥയിൽ കിടന്ന് അതിലൊരാൾ ഫെബ്രുവരി ഇരുപതാം തീയതി മരണപ്പെട്ടു. ഇടതുചിന്തകനും ഇരുപത്തിയൊന്നോളം പുസ്തകങ്ങളുടെ രചയിതാവും പ്രഭാഷകനും സാമൂഹികപരിഷ്‌കർത്താവുമായിരുന്ന അഡ്വക്കേറ്റ് ഗോവിന്ദ് പൻസരെയായിരുന്നു തന്റെ എൺപത്തിയേഴാം വയസ്സിൽ ദാരുണമായി കൊല്ലപ്പെട്ട ആ മനുഷ്യൻ. വീര ശിവജിയെക്കുറിച്ച് മറാത്തി ഭാഷയിൽ രചിക്കപ്പെട്ടതും ചർച്ചചെയ്യപ്പെട്ടതും ഏറ്റവും മനോഹരവുമായ ജീവചരിത്രത്തിൽ 'ആരായിരുന്നു ശിവജി' എന്നദ്ദേഹം വിശദീകരിച്ചു എന്നതായിരുന്നു പ്രകോപനം.

ചരിത്രത്തിലെ ശിവജി 'ഹിന്ദുത്വവാദി'കളുടെ ശിവജിയല്ലെന്നും തന്റെ സൈന്യത്തിലും സഭയിലും അനേകം മുസ്ലിങ്ങൾക്ക് അർഹമായ പദവികൾ നൽകിയ മതേതര ബോധമുണ്ടായിരുന്ന പ്രജാസ്‌നേഹിയും പരിഷ്‌കർത്താവുമായിരുന്ന ശിവജിയായിരുന്നു എന്നദ്ദേഹം എല്ലാ തെളിവുകളും നിരത്തി ആധികാരികമായി വരച്ചിട്ടത് ഹിന്ദുഫാസിസ്റ്റുകളേയും ഹിന്ദുഭരണകൂടങ്ങളേയും ചൊടിപ്പിച്ചു.

തങ്ങൾ തീരുമാനിക്കുന്ന 'ധർമ്മ'ത്തിനുവേണ്ടി അവർ അദ്ദേഹത്തെ കൊന്നുകളഞ്ഞു. 'ധർമ്മത്തിനുവേണ്ടി' ആരെയും കൊല്ലാമെന്നാണ് അവരുടെ വേദാന്തം! മഹാരാഷ്ട്രയിൽ സമാനമായ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ട ദാഭോൽക്കറുടേയും പൻസരെയുടേയും കൊലപാതകങ്ങൾക്ക ്പിന്നിൽ ഒരേ ബുദ്ധികേന്ദ്രമായിരുന്നു എന്ന ആരോപണത്തോടും വിമർശനത്തോടും അന്നത്തെ പൊലീസ് മേധാവിയായിരുന്ന കെ.എൽ.ബിഷ്‌ണോയി ലാഘവത്തോടെ പറഞ്ഞത് ഇരുവരും പ്രഭാതസവാരിക്കിടെ കൊല്ലപ്പെട്ടു എന്നതൊഴിച്ചാൽ ഇരുകൊലപാതകങ്ങൾക്കും മറ്റൊരു ബന്ധവുമില്ലെന്നായിരുന്നു!

2015 ഓഗസ്റ്റ് 30 കർണ്ണാടകയിലെ ധാർവാഡ് ജില്ലയിൽ ഒരുപ്രഭാതം. കല്യാൺനഗറിലെ ഒരുവീട്ടിലേക്ക് രണ്ടുപേർ ബൈക്കിലെത്തി. കതകിൽ തട്ടിവിളിച്ച അതിഥികൾക്ക് വാതിൽതുറന്നുകൊടുത്ത പ്രായമായ സ്ത്രീയോട് വന്നവർ ഗൃഹനാഥന്റെ ശിഷ്യരാണ് എന്നുപറയുന്നു. അവർക്കുള്ള കോഫിയുമായിവന്ന ആ സ്ത്രീ പിന്നീട് കേട്ടത് രണ്ടുറൗണ്ട് വെടിയൊച്ചയായിരുന്നു. ഗൃഹനാഥനെ ചോരപുതപ്പിച്ച് അക്രമികൾ കടന്നുകളഞ്ഞു. കന്നഡസാഹിത്യത്തിനും നവോത്ഥാനത്തിനും മൗലികമായ സംഭാവനകൾ നൽകി കേന്ദ്ര-കന്നഡസാഹിത്യഅക്കാഡമികളുടേതുൾപ്പടെ അനവധി പുരസ്‌കാരങ്ങൾ നേടിയ എം.എം.കൽബുർഗിയായിരുന്നു എഴുപത്തിയാറാംവയസ്സിൽ ക്രൂരമായികൊല്ലപ്പെട്ട ആ ഗൃഹനാഥൻ !

2017 സെപ്റ്റംബർ 5 ,ബംഗലുരുവിലെ രാജരാജേശ്വരി നഗറിൽ രാത്രി 8 മണി. ജോലി കഴിഞ്ഞ് വസതിയിലേക്ക് മടങ്ങിയെത്തിയ ഒരു പത്രപ്രവർത്തകയെ അവരുടെ വീടിന്റെ പരിസരത്ത് മറഞ്ഞിരുന്ന ഒരാൾ പോയിന്റ് ബ്ളാങ്കിൽ വെടിവയ്ക്കുന്നു. അവരെ പിന്തുടർന്ന് ഒപ്പം വന്ന മറ്റുരണ്ടുപേർ തുടർന്നും വെടിവയ്ക്കുന്നു. തലയിലും കഴുത്തിലും നെഞ്ചിലും വെടിയുണ്ടകൾ തുളച്ചുകയറി നിമിഷങ്ങൾക്കകം അവർ കൊല്ലപ്പെട്ടു. പത്രികയിലൂടെയും പ്രസംഗങ്ങളിലൂടെയും ആത്മീയവ്യവസായങ്ങളെയും സംഘപരിവാർ അക്രമങ്ങളെയും നിശിതമായി വിമർശിച്ചതിന്റെ പ്രതികാരമായിരുന്നു ആ അക്രമം. അമ്പത്തിയഞ്ചുവയസ്സുണ്ടായിരുന്ന ആ സ്ത്രീയിൽ ലക്ഷ്യംകണ്ടത് ഏഴോളം വെടിയുണ്ടകൾ! കർണ്ണാടകയിലെ വിഖ്യാതമായ ലങ്കേഷ്പത്രികയുടെ പത്രാധിപയായിരുന്ന ഗൗരിലങ്കേശായിരുന്നു അവിടെ നിഷ്‌കരുണം കൊല്ലപ്പെട്ടത്.

മോദിഭാരതം എങ്ങോട്ട്?

മേൽവിവരിച്ച ഏതാണ്ട് സമാനമായ രീതിയിൽ ആക്രമിക്കപ്പെട്ട സാമൂഹികപ്രവർത്തകരും എഴുത്തുകാരും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും രക്തസാക്ഷികളാണ്. അവരുടെ അരുംകൊലകളിലേക്ക് നീണ്ടുചെന്ന പലതരം അന്വേഷണങ്ങൾ വെളിപ്പെടുത്തുന്നത് അപകടകരമായ നിലയിൽ കരുത്താർജ്ജിക്കുന്ന ഹിന്ദുതീവ്രവാദത്തെകുറിച്ചാണ്. വിശുദ്ധരാജ്യത്തിന്റെ(?) പുനർസ്ഥാപനത്തിന് വേണ്ടി ജന്മംകൊണ്ട സനാതന സൻസ്ത എന്ന സംഘടനയ്ക്ക് ഇതിലെല്ലാം സംശയാസ്പദമായ പങ്കുണ്ടായിരുന്നു. പ്രസ്തുത സംഘടനയുടെ പ്രമുഖ പ്രവർത്തകനടക്കം അഞ്ചുപേരെ പൻസരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഉന്നതമായ രാഷ്ട്രീയ ഇടപെടൽ പലരെയും രക്ഷിച്ചു. കൽബുർഗിയുടെ കൊലപാതകത്തിലും ഈ സംഘത്തിനെതിരെ ഉയർന്ന ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിച്ചിരുന്നു.

മേൽകൊലപാതകകൃത്യങ്ങളുടെയും കുപ്രസിദ്ധമായ മറ്റുബോംബുകേസുകളുടെയും മയക്കുമരുന്ന് കേസുകളുടേയുമൊക്കെ കണക്കിൽ ഈ സംഘടന നിരോധിക്കണം എന്ന ആവശ്യവും കാറ്റിൽ പറത്തപ്പെട്ടു. ഇന്ത്യയിലെ മതേതരവാദികൾ എത്രനാൾ മുറവിളി കൂട്ടിയിട്ടാണ് മേൽകൊലപാതകങ്ങളുടെ അന്വേഷണങ്ങളുടെ ചുമതല സിബിഐ യിലേക്ക് ചെന്നെത്തിയത്.അതിനുമുമ്പേ നടന്ന 'വഴിപാട് അന്വേഷണങ്ങൾ' തെളിവുകൾ നശിപ്പിക്കാൻ എല്ലാവിധ സഹായവും സാവധാനവും നൽകുന്നതായിരുന്നു. കുറ്റവാളികൾക്ക് ്പുറകിലെ അധോലോകസാമ്രാജ്യങ്ങൾ ഭരണകൂടങ്ങൾക്ക് മേൽ ചെലുത്തിയ സമ്മർദ്ദങ്ങൾ നമുക്ക് ഊഹിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. അത് സിബിഐയെപ്പോലും ബാധിച്ചിരിക്കാം എന്ന് സംശയിച്ചാൽ തെറ്റല്ല. ഏതായാലും മേൽ അന്വേഷണങ്ങളിൽ സനാതൻ സൻസ്തയുടെ അനവധിപ്രവർത്തകരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലുകൊലപാതകങ്ങളിലും ഈ സംഘടനയുടെ പങ്ക് വ്യക്തമാക്കിയെങ്കിലും അതിന്റെ യഥാർത്ഥ ഗൂഢാലോചനകളിലേക്കും ബുദ്ധികേന്ദ്രങ്ങളിലേക്കും അന്വേഷണം എത്തുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

ഇതൊരു ഒറ്റപ്പെട്ട ഹിന്ദുഭീകരസംഘടനയല്ല. ഇത്തരത്തിൽ അനവധി ഹിന്ദുമൗലികവാദശക്തികൾ രാജ്യമൊട്ടാകെ സംഘടിച്ചും ശക്തിപ്രകടിപ്പിച്ചും നമ്മുടെ ഭരണഘടനയേയും പൗരസ്വാതന്ത്ര്യങ്ങളെയും വെല്ലുവിളിക്കുകയാണ്. അവർക്ക് കൂടുതൽ ഉത്തേജനം നൽകുന്ന തരത്തിൽ സമാന്തരമായി വളരുന്ന ന്യൂനപക്ഷതീവ്രവാദഗ്രൂപ്പുകളും ചെറുതല്ല. ഇത്തരം തീവ്രവാദശക്തികളെ നിലയ്ക്ക് നിർത്താനും നിരോധിക്കാനും ഭരണകൂടങ്ങൾ തയ്യാറാകണം.അതിനുവേണ്ടി മാനവികതയുടെ പക്ഷത്ത്നിന്ന് നാം ഉറക്കെ സംസാരിക്കേണ്ടതുണ്ട് .ഗാന്ധിയെ വെടിവച്ചുകൊന്ന ഗോഡ്‌സെയ്ക്ക് വേണ്ടി ക്ഷേത്രമുയരുന്ന ,പശുവിന്റെ പേരിൽ മനുഷ്യനെ പട്ടിയെപ്പോലെ തല്ലിക്കൊല്ലുന്നവരെ കേന്ദ്രമന്ത്രിമാർവരെ പൂമാലയിട്ടു സ്വീകരിക്കുന്ന മോദിഭാരതം ഈ രാജ്യത്തിന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നുണ്ടെന്ന് ധൈര്യത്തോടെ പറയേണ്ടതുണ്ട് !

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പെണ്ണുകേസിൽ അകത്താകുന്ന ആദ്യ ഇന്ത്യൻ കത്തോലിക്കാ മെത്രാനെന്ന പദവി ഫ്രാങ്കോയെ തേടി എത്തുന്നത് നിർഭാഗ്യം കൊണ്ട്; മലയാളികളായ രണ്ട് മെത്രാന്മാർ തലനാരിഴക്ക് രക്ഷപെട്ടത് വത്തിക്കാന്റെ സമയോചിത ഇടപെടൽ മൂലം; ജോൺ തട്ടുങ്കലും ജോസ് മുക്കാലയും പൊലീസ് കേസാകും മുമ്പ് പദവി ഒഴിഞ്ഞതു പോലെ ഫ്രാങ്കോയും ചെയ്തിരുന്നെങ്കിൽ രക്ഷപെടുമായിരുന്നു; അമിത ആത്മവിശ്വാസം ഫ്രാങ്കോയെ വിലങ്ങണിയിച്ചപ്പോൾ ആശ്വാസനിശ്വാസം വിട്ടു രണ്ട് മുൻ മെത്രാന്മാർ
വല്ലാത്ത ശബ്ദത്തോടെ കൊടുംവളവ് തിരിഞ്ഞുവന്ന ബസിന്റെ ചക്രങ്ങൾ റോഡിൽ നിന്ന് തെറിച്ച് പുറത്തേക്ക് പോയപ്പോൾ കൂട്ടനിലവിളി ഉയർന്നു; വലതുഭാഗത്തെ കൊക്കയിലേക്ക് അതിവേഗം ചെരിയുന്ന ബസ്; എന്തുചെയ്യണമെന്നറിയാതെ ഒരുനിമിഷം വിറങ്ങലിച്ചുനിന്നെങ്കിലും പെട്ടെന്നുള്ള ബുദ്ധിയിൽ ജെസിബി പ്രവർത്തിപ്പിച്ച് ബസിനെ യന്ത്രക്കൈകളിൽ താങ്ങി നിർത്തി; രാജാക്കാട്ട് 80 പേരുടെ ജീവൻ കാത്തത് ദൈവത്തിന്റെ കരങ്ങൾ തന്നെയെന്ന് യന്ത്രക്കൈയുടെ അമരത്തിരുന്ന കപിൽദേവ് മറുനാടനോട്
അറസ്റ്റിൽ ആശയക്കുഴപ്പങ്ങൾ നീങ്ങിയത് രണ്ട് കന്യാസ്ത്രീകൾ കൂടി ലൈംഗിക ആരോപണം ഉന്നയിച്ചു പരാതി നൽകിതോടെ; ഇപ്പോഴത്തെ കേസിൽ പുറത്തിറങ്ങിയാലും ഫ്രാങ്കോ വീണ്ടും അകത്താകും; കന്യാസ്ത്രീകൾക്ക് പ്രണയ നൈരാശ്യം ആണെന്ന് സ്ഥാപിക്കാൻ കൃത്രിമമായി ചമച്ച കോൾ റെക്കോർഡുകളും വിനയായി; ബിഷപ്പിന്റെ ഓരോ വാക്കുകളും കേട്ട് വിലയിരുത്തിയ ശേഷം അറസ്റ്റു ഉത്തരവ് നൽകിയത് ഡിജിപി നേരിട്ട്: അവസാന നിമിഷം വരെ നിഷേധിച്ചിട്ടും ഫ്രാങ്കോ അകത്തായത് ഇങ്ങനെ
വിശ്വാസ സമൂഹത്തെ നാണംകെടുത്തി ഫ്രാങ്കോ മുളയ്ക്കൽ ജയിൽ കയറുമ്പോൾ നാണക്കേടിന്റെ അച്ചുനിരത്തി ആഞ്ഞടിച്ചു ലോക മാധ്യമങ്ങൾ; അറസ്റ്റു വൈകിയത് പൊലീസിനും സർക്കാരിനും ചീത്തപ്പേര്; ബ്രിട്ടനിലും അമേരിക്കയിലും ഏഷ്യൻ രാജ്യങ്ങളിലും പത്രങ്ങളിൽ തലക്കെട്ടുകളിൽ നിറഞ്ഞ് ബിഷപ്പ് ഫ്രാങ്കോ; വത്തിക്കാനെയും പിടിച്ചുകുലുക്കിയ സംഭവം ഗതികെട്ട് കത്തോലിക്കാ മാധ്യമങ്ങളും വാർത്തയാക്കി
ഫ്രാങ്കോയെ ജലന്ധറിൽ കരുത്തനാക്കിയത് ബ്രിട്ടനിൽ നിന്നെത്തിയ ഫാ: മാർക്ക് ബർണാസിന്റെ വെടിപൊട്ടിയുള്ള മരണം; തന്നെ കണ്ണ് വെച്ചിരുന്ന ബിഷപ്പ് സിംഫോറിയനെ അടിക്കാൻ വൈദികന്റെ മരണത്തെ കൂട്ടുപിടിച്ചു ഫ്രാങ്കോ; മാർക്കിന്റെ ശാപവും പേറിയ ജലന്ധർ രൂപതയിൽ ഒടുവിൽ ഇടിത്തീയായി പീഡനകേസ്; 13 വർഷം പിന്നിലേക്ക് പോയാൽ തെളിയുന്നതും ഫ്രാങ്കോയുടെ കുതികാൽ വെട്ടിന്റെയും കള്ളക്കളിയുടെയും കഥ
ഇത് ഇരയായ കന്യാസ്ത്രിയുടെ മാത്രം വിജയമല്ല; നീതിക്കു വേണ്ടി സഭയുടെ വിലക്കുകൾ ഭേദിച്ച് സമരപ്പന്തലിലേക്ക് ഇറങ്ങിയ അഞ്ച് കന്യാസ്ത്രീമാരുടെ കൂടി വിജയം: ബിഷപ്പിന് വേണ്ടി ഭരണ പക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നിന്നപ്പോൾ സഹനമല്ല പ്രതിരോധമാണെന്ന് തിരിച്ചറിഞ്ഞ ആ അഞ്ച് കന്യാസ്ത്രീകൾക്ക് കയ്യടിച്ച് സോഷ്യൽ മീഡിയയും
ഷൂട്ടിങ്ങിനു വേണ്ടി വാടകയ്ക്ക് നൽകിയ വീട്ടിൽ നിന്നും മകളും കൂട്ടുകാരും ഇറങ്ങി പോയില്ല; നടൻ വിജയ്കുമാറിന്റെ പരാതിയിൽ മകൾ വനിതയേയും കൂട്ടുകാരേയും പൊലീസെത്തി വീട്ടിൽ നിന്നും ഇറക്കി വിട്ടു: അച്ഛൻ തന്നെയും സുഹൃത്തുക്കളേയും ഗുണ്ടകളെ ഉപയോഗിച്ച് തല്ലിയിറക്കിയെന്ന് പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് നടി വനിത
തിരുവനന്തപുരത്ത് മോഹൻലാൽ...കൊല്ലത്ത് സുരേഷ് ഗോപി...എറണാകുളത്ത് ശ്രീശാന്ത്; ഡൽഹയിൽ സേവാഗും അക്ഷയ് കുമാറും; മുംബൈ പിടിക്കാൻ സാക്ഷാൽ മാധുരി ദീക്ഷിത്ത്; സണ്ണി ഡിയോളിനേയും മത്സരിപ്പിക്കാൻ ആഗ്രഹം; ലോകസഭയിൽ 350 കടക്കാൻ 70ഓളം പ്രമുഖരെ രംഗത്തിറക്കാൻ പദ്ധതിയുമായി അമിത് ഷാ; മനസ്സ് തുറക്കാത്തത് മോഹൻലാൽ മാത്രം; പരിവാറിലൂടെ സൂപ്പർ സ്റ്റാറും അടുക്കുമെന്ന് പ്രതീക്ഷ; മോദി ഭരണം ഉറപ്പിക്കാൻ ബിജെപി തന്ത്രങ്ങൾ ഇങ്ങനെ
ബഷീർ ബഷിക്കെതിരെ പൊലീസിനെ സമീപിച്ച് രണ്ടാം ഭാര്യ! ആദ്യ ഭാര്യയ്‌ക്കൊപ്പം തന്നെ ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെട്ട തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഷിക്കെതിരെ മോഡലായ യുവതി രംഗത്ത്; ബിഗ് ബോസിൽ നിന്നും പുറത്തായ ബഷീർ ബഷി അഴിയെണ്ണേണ്ടി വരുമോ? ബിഗ് ബോസിലെ സെലബ്രിറ്റി പരിവേഷം ഫ്രീക്കൻ ബഷിക്ക് രക്ഷയാകുമോ?
അവൻ നമ്മുടെയാളല്ല തട്ടിയേക്കൂ എന്നു ഫോണിൽ പറയുന്ന മെത്രാൻ! കൂട്ടിക്കൊടുപ്പുകാരിയുടെ തലത്തിലേക്ക് അധ:പതിച്ച മദർ സുപ്പീരിയർ; സ്വത്ത് വരെ സഭയ്ക്ക് നൽകി നിത്യവ്രതം അനുഷ്ഠിക്കുന്നതിനാൽ പുറത്താക്കാൻ ആർക്കും കഴിയില്ല; പ്രശ്‌നത്തിനെല്ലാം കാരണം അമ്മയെ പിതാവിനൊപ്പം കിടക്കാൻ സമ്മതിക്കാത്തതും; ഫ്രാങ്കോയുടെ ക്രൂരതകൾ സിസ്റ്റർ അനുപമ ഓർത്തെടുക്കുമ്പോൾ
സമ്മതമില്ലാതെ ചുംബിക്കാൻ ശ്രമിച്ചു, വീട്ടിനടുത്തുള്ള സ്‌കൂൾ വിദ്യർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചു'; നടൻ ഹരിനാരായണന്റെ മരണത്തിനിടയക്കിയത് ചില ഫെമിനിസ്റ്റുകളുടെ ഈ ഗുരുതര ആരോപണങ്ങളോ? അപവാദത്തിൽ മനസ്സുനീറി വിഷാദരോഗിയായി മാറിയ നടൻ അമിതമായ ഗുളിക കഴിച്ച് മരണം സ്വയം വരിച്ചുവോ? ജോൺ എബ്രഹാമിന്റെ പ്രിയപ്പെട്ട നടന്റെ മരണം ഒരുകൂട്ടം ഫെമിനിസ്റ്റുകൾ നടത്തിയ 'കൊല'യെന്ന് സുഹൃത്തുക്കൾ
രതി വൈകൃതം സുഗമമാക്കാൻ ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം മുറികളൊരുക്കി; അച്ചൻ പട്ടം പോകാതിരിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് വസ്ത്രങ്ങൾ വലിച്ചു കീറി പൂർണ്ണ നഗ്നനാക്കി ഇരയുടെ വിഡിയോ ഷൂട്ട് ചെയ്തു; കുളിമുറിയിൽ ഒളിച്ചിരുന്ന് ജനനേന്ദ്രിയത്തിൽ മർദ്ദനവും; പീഡനക്കേസിൽ 14 ദിവസത്തിനകം ജാമ്യം നേടിയിട്ടും ലൈംഗിക ഭീകരത പുറത്തെത്തിച്ച ഇരയേയും അച്ഛനേയും കഞ്ചാവ് കേസിൽ കുടുക്കാൻ കരുക്കൾ നീക്കി വീണ്ടും അഴിക്കുള്ളിലാക്കി; ഇരിട്ടിയിലെ മുൻ വൈദികൻ ജെയിംസ് തെക്കേമുറി ചില്ലറക്കാരനല്ല
ഷാജൻ സ്‌കറിയ മറുനാടൻ മലയാളി ചീഫ് എഡിറ്റർ മാനേജിങ് എഡിറ്റർ പദവികൾ രാജി വച്ചു; ചെയർമാന്റെ ചുമതല തുടരും; പകരം ചീഫ് എഡിറ്ററായി എക്സിക്യൂട്ടീവ് എഡിറ്റർ എം റിജുവും മാനേജിങ് ഡയറക്ടറായി സിഇഒ ആൻ മേരി ജോർജും നാളെ ചുമതലയേൽക്കും; തലശ്ശേരിക്കാരിയായ ആൻ ചുമതലയേൽക്കുന്നത് മലയാളത്തിലെ ആദ്യ മാധ്യമ മേധാവിയായ വനിത എന്ന റെക്കോർഡോടെ
ഇറ്റാലിയൻ പാർലമെന്റ് അംഗങ്ങളായ കാതറിനും ലൂസിയയും ഓടി നടന്നിട്ടും ഫലം കണ്ടില്ല; ഫ്രാങ്കോയിൽ പരിശുദ്ധാത്മാവല്ല, ചെകുത്താനാണ് വാഴുന്നതെന്ന വൈദികരുടെ നിലപാട് നിർണ്ണായകമായി; മുംബൈ രൂപതയുടെ ഇടപെടൽ ഫലം കണ്ടു; ഒടുവിൽ ജലന്ധറിലെ പീഡനം മാർപ്പാപ്പയും അറിഞ്ഞു; അടിയന്തര റിപ്പോർട്ട് തേടി വത്തിക്കാൻ ഇടപെടൽ; ഫ്രാങ്കോ മുളയ്ക്കലിന് മെത്രാൻ സ്ഥാനം ഒഴിയേണ്ടി വരും; കന്യാസ്ത്രീകളുടെ പ്രതിഷേധക്കരുത്ത് തിരിച്ചറിഞ്ഞ് ആഗോള സഭാ നേതൃത്വം; ഫ്രാങ്കോയെ എല്ലാവരും കൈവിടുന്നുവോ?
ഒന്നുമറിയാത്തപോലെ കൈവീശി നിന്ന് സ്ത്രീകൾ അടുത്തു കൂടി നടന്നു പോകുമ്പോൾ പിന്നിൽ സ്പർശിക്കുന്ന ഏമാന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ; പട്ടാപ്പകൽ നടുറോഡിൽ ഡ്യൂട്ടിക്കിടയിൽ നടത്തുന്ന വിക്രിയകളിൽ ഇയാൾ വിദ്യാർത്ഥിനികളെ പോലെും വെറുതെ വിടുന്നില്ല; സംശയം തോന്നി ചിലർ തിരിഞ്ഞു നോക്കിയിട്ടും യാതൊരു കൂസലുമില്ലാതെ പിന്നെയും പരിപാടി തുടരുന്നു; സേനക്ക് ആകെ നാണക്കേടായ കാക്കിക്കുള്ളിലെ ഞരമ്പുരോഗി ഹോം ഗാർഡാണെന്ന് കേരളാ പൊലീസ്
ക്യാപ്റ്റൻ രാജു അന്തരിച്ചു; അന്ത്യം കൊച്ചിയിലെ വസതിയിൽ; വിമാനയാത്രയ്ക്കിടയിലെ മസ്തിഷ്‌കാഘാതം അതിജീവിക്കാനാവാതെ നടന്റെ വിടപറയൽ; ഓർമ്മയാകുന്നത് വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളിയെ ചിരിപ്പിച്ച അഭിനയ പ്രതിഭ; പട്ടാളക്കാരന്റെ ജീവിത വേഷം അഴിച്ച ശേഷം സിനിമയിലെത്തിയ രാജു ഡാനിയൽ അഭിനയിച്ചത് മലയാളത്തിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായി 500ഓളം സിനിമകളിൽ; ക്യാപ്ടൻ രാജുവിന്റെ വിയോഗത്തിൽ വേദന പങ്കിട്ട് മലയാള സിനിമാ ലോകം
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? ഇതേക്കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ജീവൻ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും വായ്‌പ്പകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട എൽദോ എബ്രഹാം എൽഎൽയോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ചോദ്യം; പിണറായിയുടെ ഇടപെടലിൽ സഭ പകച്ചുപോയ നിമിഷം..!
വെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ച് അവതാരിക; ചിരിച്ച് തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തിൽ പൊട്ടിത്തെറിച്ച് ചോദ്യശരങ്ങൾ; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാർ എംഎൽഎ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോർജ് റിപ്പബ്ലിക് ചാനൽ അവതാരികയുടെ ചോദ്യത്തിന് മുമ്പിൽ പെട്ട് പോയത് ഇങ്ങനെ
ദിവസം രണ്ടരക്കിലോ ചിക്കനും അൻപത് മുട്ടയുടെ വെള്ളയും ഇനി എവിടെ നിന്നു കിട്ടും? പീഡന കേസിൽ അകത്തായ മുരളീകുമാറിന്റെ ഭക്ഷണചര്യകൾ കേട്ടു ഞെട്ടി പൊലീസും; ഓർമ്മ വെച്ചപ്പോൾ മുതൽ തുടർന്ന ഭക്ഷണവും എക്‌സർസൈസും ഇരുമ്പഴിക്കുള്ളിൽ മുടങ്ങുമ്പോൾ നഷ്ടമാകുന്നത് വർഷങ്ങളായി കാത്തു സൂക്ഷിച്ച ശരീരസൗന്ദര്യം: മിസ്റ്റർ ഏഷ്യയുടെ ആരാധകർക്കും സങ്കടം ഉള്ളിൽ ഒതുക്കാൻ വയ്യ
ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ ഒരു മടിയുമില്ല; ഷൊർണ്ണൂരിലെ മണൽ മാഫിയയുടെ തലതൊട്ടപ്പൻ; പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുൻകോപം തന്നെ; പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശി അത്ര ചെറുമീനല്ല
ആറുമാസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ ബോഡി ബിൽഡർ പരിചയം തുടങ്ങി; വീട്ടുകാരുമായും അടുത്ത് യുവതിയിൽ വിശ്വാസം നേടിയെടുത്തു; പിന്നെ ഭക്ഷണത്തിന് വിളിച്ച് കോട്ടയത്തെ ഹോട്ടൽ ഐഡയിൽ മുറിയെടുത്ത് ബലാത്സംഗം; നിലയ്ക്കാത്ത രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിൽ കൊണ്ടു വന്നതും മിസ്റ്റർ ഏഷ്യ പട്ടത്തിനുടമ; അവിവാഹിതയെ വിവാഹിതനായ നാവിക സേന പെറ്റി ഓഫീസർ പീഡിപ്പിച്ചത് അതിക്രൂരമായി; മുരളി കുമാർ അറസ്റ്റിൽ
പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം; നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി രൂപീകരിക്കണം; എങ്കിൽ എട്ട് വർഷംകൊണ്ട് പുതിയകേരളം പടുത്തുയർത്താൻ കഴിയും; ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി; ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു; മനസു തുറന്ന് ഇ ശ്രീധരൻ; പുനർനിർമ്മാണം മെട്രോമാനെ ഏൽപ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യൽ മീഡിയ
അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂർത്തിയാക്കി ലേക് ഷോറിൽ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും രോഹിത്തുമായുള്ള ആത്മബന്ധം തുടർന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളിൽ വിവാഹ നിശ്ചയം നടന്നപ്പോൾ പൂവണിയുന്നത് വർഷങ്ങളുടെ പ്രണയം