1 usd = 71.80 inr 1 gbp = 92.13 inr 1 eur = 81.92 inr 1 aed = 19.55 inr 1 sar = 19.13 inr 1 kwd = 236.02 inr

Nov / 2018
17
Saturday

യുഎസ് ജയിലുകളിൽ വെച്ച് പ്രതിവർഷം മുപ്പത്തിഅയ്യായിരം തടവുപുള്ളികൾ ഇസ്ലാമിലേക്ക് മാറുന്നു; 'നന്നാക്കിയെടുക്കലിന്റെയും' ഭാഗമായ മതപഠനങ്ങൾ ജിഹാദികളെ സൃഷ്ടിക്കുന്നോ? സ്റ്റീവൻ എമേഴ്സൺ എഴുതിയ 'അമേരിക്കൻ ജിഹാദ്' എന്ന പുസ്തകം പറയുന്നത് മതതീവ്രവാദത്തിന്റെ ഭയാനക വേർഷൻ; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഈ അനുഭവം ഓർക്കണം; രജീഷ് പാലവിള എഴുതുന്നു

August 30, 2018 | 05:53 PM IST | Permalinkയുഎസ് ജയിലുകളിൽ വെച്ച് പ്രതിവർഷം മുപ്പത്തിഅയ്യായിരം തടവുപുള്ളികൾ ഇസ്ലാമിലേക്ക് മാറുന്നു; 'നന്നാക്കിയെടുക്കലിന്റെയും' ഭാഗമായ മതപഠനങ്ങൾ ജിഹാദികളെ സൃഷ്ടിക്കുന്നോ? സ്റ്റീവൻ എമേഴ്സൺ എഴുതിയ 'അമേരിക്കൻ ജിഹാദ്' എന്ന പുസ്തകം പറയുന്നത് മതതീവ്രവാദത്തിന്റെ ഭയാനക വേർഷൻ; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഈ അനുഭവം ഓർക്കണം; രജീഷ് പാലവിള എഴുതുന്നു

രജീഷ് പാലവിള

ലോകത്തെ സാമ്പത്തികവും സാമൂഹികവും നൈതികവുമായ പ്രവർത്തനത്തിനും നിയന്ത്രണത്തിനും ഇസ്ലാം മാത്രമാണ് ഒരേയൊരു വ്യവസ്ഥയെന്നും ശരീഅത്ത് മാത്രമാണ് പരിഹാരമെന്നും അടിയുറച്ചു വിശ്വസിക്കുന്നവരാണ് ഇസ്ലാമിക മതമൗലികവാദികൾ. അതിനുവേണ്ടി ജിഹാദ് അനിവാര്യമാണ് എന്ന കാര്യത്തിൽ അവർക്ക് സംശയലേശമില്ല. ഇസ്ലാമിലെ മിതവാദിക്കും തീവ്രവാദിക്കും ഒക്കെ പ്രചോദനം അടിസ്ഥാനപരമായി അതിന്റെ പ്രമാണങ്ങൾ തന്നെയാണ്. ദൈവത്തിന്റെ മാർഗ്ഗത്തിൽ കുറ്റബോധമില്ലാതെ കൊല്ലാനും മരിക്കാനും ആളുകളെ ഈ പ്രമാണങ്ങൾ ഉദ്ധരിച്ച് തന്നെ പരുവപ്പെടുത്തിയെടുക്കാം എന്നത് ഒരപ്രിയ സത്യമാണ്. അത്തരത്തിൽ, മുസ്ലിം മതതീവ്രസംഘടനകളുടെ പിറവിക്ക് പിന്നിൽ, രാഷ്ട്രീയവും സാമ്പത്തികവുമായ താൽപര്യങ്ങളും കാരണങ്ങളും കൂടിയുണ്ടെങ്കിലും ഇസ്ലാമിക പ്രമാണങ്ങളെക്കൂടാതെ ഇസ്ലാമിക തീവ്രവാദത്തിന് വളരാൻ കഴിയില്ല എന്നത് പഠനവിഷയമാണ്.

അവിശ്വാസികൾക്ക് നേർക്ക് നടപ്പാക്കാൻ ഇസ്ലാമിന്റെ ആത്യന്തിക പ്രമാണമായ ഖുറാനിൽ തന്നെയുള്ള ശിക്ഷകൾ തീവ്ര ഇസ്ലാംരാഷ്ട്രീയത്തിന്റെ പ്രയോക്താക്കൾക്ക് നൽകുന്ന 'ദൈവിക'പിന്തുണ ചെറുതല്ല. നിരപരാധികളും അജ്ഞരുമായ ആളുകളെ അതുപയോഗിച്ച് മസ്തിഷ്‌കപ്രക്ഷാളനം ചെയ്ത് കലാപകാരികളും മനുഷ്യബോംബുകളുമാക്കാമെന്ന് എത്രയോ കാലംമുൻപേ തിരിച്ചറിഞ്ഞവരാണ് അവർ. എന്നാൽ ഭൂരിപക്ഷം വരുന്ന മിതവാദികളായ വിശ്വാസികൾക്ക് അമുസ്ലിംകൾക്ക് നേർക്കുള്ള 'ദൈവത്തിന്റെ' യുദ്ധാഹ്വാനങ്ങളെല്ലാം അക്കാലത്തെ 'യുദ്ധസന്ദർഭങ്ങളാണ്'. എങ്കിൽ പോലും ദൈവപ്രമാണത്തിൽ 'മാനവിക വിരുദ്ധമായ' യാതൊന്നുമില്ലെന്നും വള്ളിയും പുള്ളിയുംപോലും തിരുത്താനില്ലെന്നുമാണ് അവരുടേയും വിശ്വാസം!

അന്നത്തെ കേവലം 'യുദ്ധസന്ദർഭത്തിലെ ഹിംസാത്മകമായ ആഹ്വാനങ്ങൾക്ക്, എക്കാലത്തേക്കും എല്ലാ മനുഷ്യർക്കുംവേണ്ടി' എന്ന് സ്വയംപ്രഖ്യാപിക്കുന്ന ഒരു തിരുവെഴുത്തിലെ ന്യായമെന്താണ് എന്ന ചോദ്യത്തിന് തൃപ്തികരമായ ഒരുത്തരം ആർക്കും നൽകാനുമില്ല. ചോദ്യങ്ങളേതുമില്ലാതെ വിശ്വസിക്കുക എന്നത് മാത്രമാണല്ലോ ഓരോ മതത്തിന്റെയും കല്പന! തീവ്രമതവികാരം കൊണ്ടുനടക്കുന്നവരെ ആകർഷിക്കാനും തങ്ങളിലേക്ക് ചേർക്കാനും തീവ്രവാദഗ്രൂപ്പുകൾ ഉപയോഗിക്കുന്നതും അതിന്റെ മതപ്രമാണങ്ങളാണ്! ഇസ്ലാമികതീവ്രവാദം ചോദ്യംചെയ്യപ്പെടുമ്പോഴെല്ലാം അതിന്റെ ആധികാരികഗ്രന്ഥങ്ങളും വിമർശിക്കപ്പെടുന്നത് അതുകൊണ്ടാണ്. എന്നാലിതൊന്നും ഇസ്ലാമിക തീവ്രവാദികൾ മാത്രം തിരിച്ചറിഞ്ഞ കാര്യമല്ല എന്നതാണ് സത്യം!

ഇറാൻ അഫ്ഗാൻ അവസാനം അമേരിക്കയിലേക്കും

ഇന്ന് നാം അറിയുന്ന പോലെയുള്ള ഇസ്ലാമികരാഷ്ട്രീയത്തിലൂന്നിയ മതഭീകരവാദം അത്ര പഴക്കമുള്ളതല്ല. 1979കളിൽ ഇറാനിലെ ഷാ ചക്രവർത്തിക്കുമേൽ വിജയക്കൊടി പാറിപ്പിച്ച 'ഇസ്ലാമികവിപ്ലവം' ലോകത്തെ ഇസ്ലാമിസ്റ്റുകളെ ഇസ്ലാമികരാഷ്ട്രീയത്തിന്റെയും തീവ്രമതമൗലികവാദത്തിന്റെയും വഴിയിൽ നീങ്ങുവാൻ കൂടുതൽ പ്രചോദനമേകുകയായിരുന്നു. ലോകത്തേക്കെങ്ങും പുതിയൊരു ശക്തിയോടെ ഇസ്ലാമികമതമൗലികവാദം ഉണർന്നുവന്നതിൽ ഇറാനിലെ ഷിയാവിപ്ലവത്തിന്റെ പങ്ക് ചെറുതല്ലെന്ന് ചരിത്രം പറയുന്നു.

അഫ്ഗാനിസ്ഥാനിലൂടെ കൊമ്പുകുലുക്കിയെത്തിയതാകട്ടെ തീവ്രവാദത്തിന്റെ പുതിയൊരു മുഖമായിരുന്നു! എഴുപത്തിയൊമ്പതുകളുടെ ഒടുക്കത്തിൽ അഫ്ഗാനിസ്ഥാനിലെ കമ്മ്യൂണിസ്റ്റ് അനുകൂല സർക്കാരിനെ എങ്ങനെയും തുരത്തുക എന്ന അമേരിക്കയുടെ ആവശ്യം ഒരു ഭാഗത്ത്. ഇസ്ലാമിന്റെ ആത്മീയസാമ്രാജ്യങ്ങൾക്ക് അന്തകനായി 'കമ്മ്യൂണിസ്റ്റ് അഫ്ഗാനിസ്ഥാൻ' മാറുമെന്ന ആശങ്ക അറബ് രാജ്യങ്ങൾക്ക്. മതപ്രമാണങ്ങളാൽ തയ്യാറായി നിന്ന വിശുദ്ധ പോരാളികൾ വേറൊരു ഭാഗത്ത്. ഫലത്തിൽ മതഭീകരവാദത്തിന്റെ തന്ത്രങ്ങൾ 'ഉപ്പും മുളകും' ചേർത്ത് ഓരോരുത്തരും അവരുടെ ആവിശ്യങ്ങൾക്ക് വേണ്ടി പയറ്റി. ചുരുക്കത്തിൽ, 'ദൈവികപ്രമാണങ്ങളും' മതമൗലികവാദികളും മതരാഷ്ട്രങ്ങളും സാമ്രാജ്യത്വശക്തികളും സംയുക്തമായി അവതരിപ്പിച്ച ഒന്നാണ് ലോകമിന്നേറെ ഭയത്തോടെ നോക്കുന്ന ഇസ്ലാമികതീവ്രവാദം! ഇന്ന് നാം കേൾക്കുന്ന തരത്തിൽ തീവ്രവാദം അതിന്റെ മുഴുവൻ ഭീകരതയോടും വളരുകയാണ്. ലോകത്തിന്റെ മാറിയ സാഹചര്യങ്ങളിൽ അത് പുതുവഴികൾ തേടിക്കൊണ്ടിരിക്കുന്നു.

റാഡിക്കൽ ഇസ്ലാമികഗ്രൂപ്പുകളുടെ പ്രവർത്തനം അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളിൽ പോലും അത്രമേൽ പ്രബലമാണ്. കുപ്രസിദ്ധരായ തീവ്രവാദികളോടും സംഘടനകളോടും തങ്ങളുടെ താൽപര്യങ്ങളെ മുൻനിർത്തി ഇണങ്ങിയും പിണങ്ങിയും നിലപാടുകൾ സ്വീകരിച്ചിട്ടുള്ള രാജ്യമാണ് അമേരിക്ക. ലോക പൊലീസ് വേഷംകെട്ടി തീവ്രവാദത്തിനെതിരെ സന്ധിയില്ലാത്ത യുദ്ധം പ്രഖ്യാപിച്ച അമേരിക്ക റാഡിക്കൽ ഇസ്ലാമിന്റെ വിളഭൂമിയായി കൊണ്ടിരിക്കുകയാണ് എന്നത് മറ്റൊരു വിരോധാഭാസം.

അമേരിക്കൻ ജയിലുകൾ ജിഹാദ് അക്കാദമികളോ?

വിഖ്യാത എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ അയാൻ ഹിർസിഅലി കുറച്ചുനാൾ മുൻപ് പ്രശസ്തമായ 'വാൾ സ്ട്രീറ്റ് ജേർണലിൽ ' ഒരു ലേഖനം എഴുതി. അമേരിക്കയിൽ അപകടകരമായി വളർന്നുകൊണ്ടിരിക്കുന്ന ഇസ്ലാമികതീവ്രവാദ ഗ്രൂപ്പുകളെകുറിച്ചായിരുന്നു അത്.

അമേരിക്കയിൽ ഇസ്ലാമികതീവ്രവാദം ഏറ്റവും ശക്തമായും ക്രിയാത്മകമായും പ്രചരിക്കുന്നതും വളരുന്നതും അവിടുത്തെ ജയിലുകളിലാണ് എന്നതായിരുന്നു അതിലെ ഉള്ളടക്കം. അമേരിക്കൻ ജയിലുകളെ 'ജിഹാദിന്റെ അക്കാഡമികൾ ' എന്നാണ് അയാൻ വിവരിക്കുന്നത് .ഡന്മാർക്കിൽനിന്നും അമേരിക്കയിൽ കുടിയേറിയ കാലത്ത് പിറ്റ്സ്ബർഗ് കോളേജിൽ ഒരു പ്രഭാഷണത്തിനായ് ക്ഷണിക്കപ്പെട്ട തന്നെ അവിടുത്തെ ഇസ്ലാമിക സെന്ററലെ ഒരു ഇമാം (ഈജിപ്റ്റിൽ ജനിച്ച ഇദ്ദേഹം1976 മുതൽ അമേരിക്കയിൽ ജീവിക്കുന്ന ആളാണ് ) ഭീഷണിപ്പെടുത്തിയ സംഭവം അയാൻ വിവരിക്കുന്നു. ഇസ്ലാമികപ്രമാണങ്ങളെ അപകീർത്തിപ്പെടുത്തുന്നതിനുള്ള ശിക്ഷ മരണമാണ് എന്നയാൾ ആ പരിപാടിയിൽ പരസ്യമായിപ്പറഞ്ഞു. ഒരു പ്രാദേശികപത്രത്തിൽ ഈ സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അദ്ദേഹം അവിടെ നിന്നും രാജിവയ്ക്കാൻ നിർബന്ധിതനായി. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആ മനുഷ്യനെ കുറിച്ച് താൻ പിന്നീട് കേൾക്കുന്നത് അമേരിക്കൻ ജയിലുകളിൽ സർക്കാർ ചെലവിൽ ഇസ്ലാമിക വിദ്യാഭ്യാസം നൽകാൻ അയാൾ നിയമിക്കപ്പെട്ടിട്ടുണ്ട് എന്ന ഞെട്ടിക്കുന്ന വാർത്തയാണ് എന്ന് അയാൻ കുറിക്കുന്നു .

കുറ്റവാളികളുടെ എണ്ണംകൊണ്ട് ലോകത്തെ തന്നെ വലിയ ജയിലുകളാണ് അമേരിക്കയിൽ ഉള്ളത്. അവിടെ കുറ്റവാളികളുടെ മതസ്വാതന്ത്ര്യത്തിന്റെയും 'നന്നാക്കിയെടുക്കലിന്റെയും' ഭാഗമായാണ് ഇത്തരം മതപഠനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്! രണ്ടുദശാബ്ദങ്ങളോളം ന്യൂയോർക്കിലെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നടത്തിയ ഇസ്ലാമിക് ജയിൽ പരിപാടികൾ നയിച്ച മറ്റൊരു ഇമാമിനെക്കുറിച്ചും അവർ സൂചിപ്പിക്കുന്നു. 2003ലെ 9/11അക്രമത്തിനു വിമാനറാഞ്ചികളെ 'സ്തുതിച്ചുകൊണ്ട്' അയാൾ ഒരു ന്യൂസ്പേപ്പറിൽ നൽകിയ അഭിമുഖവും പരാമർശിക്കുന്നു. അത്തരം അനേകം പട്ടികകൾ നിരത്തിവയ്ക്കുന്നു. ഏകാന്തതടവറകളിൽ ഇത്തരം ഇമാംമാരാണ് മതംപഠിപ്പിക്കാൻ വരുന്നത് എന്നത് കെടുകാര്യസ്ഥതയായി അവർ ഉറക്കെപ്പറയുന്നുണ്ട്.

അവർ ജയിലുകളിൽനിന്ന് ഇസ്ലാം ആശ്ലേഷിക്കുന്നു!

2003ൽ ലോസ് എയ്ഞ്ചലസ് പൊലീസ് പുറത്തുവിട്ട കണക്കിൽ അമേരിക്കൻ ജയിലുകളിലെ ഇരുപത് ശതമാനത്തോളം വരുന്ന ജനസംഖ്യയിൽ മൂന്നുലക്ഷത്തി അൻപതിനായിരത്തോളം പേർ മുസ്ലീങ്ങളാണ്.അതിൽ നല്ലൊരുശതമാനത്തോളംപേർ ജയിലുകളിൽവച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരാണ്. പ്രതിവർഷം മുപ്പത്തിയയ്യായിരം തടവുപുള്ളികൾ ഇത്തരത്തിൽ മതം മാറുന്നു എന്നാണ് കണക്ക്. ഇതിലെ ദുരന്തം എന്താണെന്നാൽ കടുത്തമതമൗലികവാദികളാൽ ഇവരിലേറെപ്പേരും തീവ്രവാദത്തിന്റെ പ്രഥമപാഠങ്ങൾ പഠിക്കുകയും ജയിൽ മോചിതരായി തുടർപഠനങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഉത്സുകരാവുകയും ചെയ്യുന്നു .

ഇത്തരത്തിൽ അമേരിക്കൻ ജയിലുകളിൽ നിന്നും ജിഹാദപ്രവർത്തനങ്ങളിലേക്ക് പോകുന്നവരുടെ ഞെട്ടിക്കുന്ന കണക്കുകളുണ്ട്. അമേരിക്കയിൽ നടന്ന തീവ്രവാദ സ്ഫോടനങ്ങളിലും അക്രമങ്ങളിലും അവിടുത്തെ ജയിലുകളിൽ മുട്ടയിട്ടു വിരിഞ്ഞ ഇത്തരം ജിഹാദികളുടെ പങ്ക് കണ്ടെത്തിയിട്ടുണ്ട് ! അമേരിക്കയിലെ ഇസ്ലാമിക സംഘടനകളിൽ പലതിന്റെയും നേതൃത്വം റാഡിക്കൽ ഇസ്ലാമിസ്റ്റ്കളിലേക്ക് ചെന്നെത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. അമേരിക്കൻ ജയിലുകളിലെ സർക്കാർ സ്പോൺസർ മതപഠനം സലഫികളെപ്പോലെയുള്ള കടുത്ത മതചിന്തകരാൽ നയിക്കപ്പെടുന്നത് ഇതിനകം ചർച്ചചെയ്യപ്പെടുകയും വാർത്തയാകുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിൽ നിന്നും ഐഎസ് അടക്കമുള്ള അനേകം തീവ്രസംഘടനകളിലേക്ക് പോയവരിൽ ഇങ്ങനെ 'ജയിലിൽ ജനിച്ച ജിഹാദികൾ' ധാരാളമുണ്ട്.

അതീവ ഗൗരവമുള്ള സുരക്ഷാപാളിച്ചയാണ് ഇത്. റാഡിക്കൽ ഇസ്ലാം പഠനം അവസാനിപ്പിക്കാനും നിയന്ത്രിക്കാനുമുള്ള അനേകം നടപടികളും നിയന്ത്രണങ്ങളും ഇതിനോടകം ജയിലുകളിൽ ആരംഭിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുന്നു. ആരൊക്കെയാണ് മതം പഠിക്കുന്നത് എന്നതിനേക്കാൾ ആരാണ് മതം പഠിപ്പിക്കുന്നത് എന്നതാണ് പ്രധാനചോദ്യം. തീവ്രചിന്തകരാൽ പഠിപ്പിക്കപ്പെടുന്നതും വ്യാഖ്യാനിക്കപ്പെടുന്നതുമായ ഏതൊന്നും ആത്യന്തികമായി സൃഷ്ടിക്കുക അപകടകാരികളായ മനുഷ്യരെയായിരിക്കും.

അമേരിക്കയുടെ ഉള്ളിൽ വളരുന്ന ജിഹാദി ഗ്രൂപ്പുകളെകുറിച്ചുള്ള ശ്രദ്ധേയമായ ഏറെ നിരീക്ഷണങ്ങൾ ഇതിനോടകം നടന്നിട്ടുണ്ട്. പ്രമുഖ അമേരിക്കൻ പത്രപ്രവർത്തകനും എഴുത്തുകാരനുമായ സ്റ്റീവൻ എമേഴ്സൺ എഴുതിയ 'അമേരിക്കൻ ജിഹാദ് ' എന്ന ബെസ്റ്റ് സെല്ലർ പുസ്തകം ഈ വിഷയത്തിൽ വസ്തുനിഷ്ഠമായ ഒട്ടേറെ നിരീക്ഷണങ്ങളും പഠനങ്ങളുമടങ്ങുന്നതാണ്. ലോകം മുഴുവൻ തീവ്രവാദികളെ തേടിയിറങ്ങിയിരിക്കുന്ന അമേരിക്ക അതിന്റെ ഉള്ളിൽ വളരുന്ന തീവ്രവാദത്തെക്കുറിച്ച് അതീവജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ഈ കൃതി ബോധ്യപ്പെടുത്തുന്നു!

വാൽകഷ്ണം:

ഇനി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വന്നുനോക്കുക. ഇവിടെയും ജയിലുകളിൽ മത സംഘടനകളുടെ വിളയാട്ടമാണ്. കൗൺസിലിങ്ങും ക്ലാസുമൊക്കെയായി വിവധി മതസംഘങ്ങളെ ജയിലുകളിലും കാണാം. അമേരിക്കൻ മോഡൽ അപകടം നമുക്ക് ഉണ്ടാവാതിരിക്കട്ടെ.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ആദ്യ ദിനം കലുഷിതം! ചരിത്രത്തിൽ ഇല്ലാത്ത നിയന്ത്രണങ്ങളുമായി പൊലീസ്; ഹരിവരാസനം പാടി നടഅടച്ചു; മലചവിട്ടാനെത്തിയ ശശികലയെ മരക്കൂട്ടത്തിൽ തടഞ്ഞു; പുലർച്ചെ മല ചവിട്ടിയാൽ മതിയെന്ന് നിർദ്ദേശം; നട അടക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപ് നിലക്കലിൽ കെഎസ്ആർടിസി സർവീസ് നിർത്തും; സംഘർഷ സാധ്യത കണക്കിലെടുത്ത് സമര സമിതി നേതാക്കളെ കസ്റ്റഡിയിൽ എടുത്ത് പൊലീസിന്റെ മുൻകരുതൽ;വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് ശ്രീധരൻ പിള്ള; ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി
ഒടുവിൽ തൃപ്തി ദേശായി തോറ്റോടി; ഭക്ത വികാരത്തിന് മുൻപിൽ അടിയറവ് പറഞ്ഞ് മനസ്സില്ലാമനസ്സോടെ മടങ്ങി; ഒൻപതരയ്ക്ക് എയർ ഇന്ത്യയുടെ മുബൈ വിമാനത്തിൽ കേരളം വിട്ടു; ആഹ്ലാദാരവങ്ങൾ മുഴക്കി നെടുമ്പാശ്ശേരിയിൽ തടിച്ചു കൂടിയ ഭക്ത ജനങ്ങൾ; കേരളത്തിന്റെ മണ്ണിൽ കാലു കുത്താൻ പോലും ആവാതെ 14 മണിക്കൂർ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് അതൃപ്തിയോടെ തൃപ്തിയുടെ മടക്കം; മുന്നറിയിപ്പില്ലാതെ അടുത്ത വരവെന്നും പ്രഖ്യാപനം
'വാഹനം വേണോ വേണ്ടയോ എന്നുപറയില്ല; പകരം സ്‌പെഷ്യൽ ബ്രാഞ്ചിന്റെ അന്വേഷണം എന്നെ കുറിച്ച് മാത്രം! വണ്ടി എപ്പോൾ വരുമെന്ന ചോദ്യത്തിന് സർക്കാർ പറയട്ടെ..അപ്പോൾ എന്ന് പറഞ്ഞയുടൻ തെറി ജപം തുടങ്ങി; തൃപ്തി ദേശായിക്ക് വാഹനം നൽകാമെന്ന് പറഞ്ഞ സിപിഐഎംഎൽ നേതാവിന് കിട്ടിയത് പൊലീസിന്റെ തെറിവിളിയും ഭീഷണിയും; ഫേസ്‌ബുക്കിലൂടെ ആഞ്ഞടിച്ച് എംകെ ദാസൻ
ഒരു തുള്ളി ചോര പൊടിയാതെ... ഒരു അസഭ്യവാക്ക് ഉയർന്ന് മുഴങ്ങാതെ... നിങ്ങൾ നേടിയ ചരിത്ര വിജയം ആർക്കാണ് അഭിമാനം നൽകാത്തത്? ഹിന്ദുവിന്റെ ആത്മാഭിമാനത്തെ സംഘപരിവാർ ഭീകരതയായി വ്യാഖ്യാനിച്ച് നേടാൻ ശ്രമിക്കുന്നതിന് ഭഗവാൻ നൽകിയ മറുപടിയായിരുന്നു ഈ മടക്കം; അവകാശവാദക്കാർ അരങ്ങ് തകർക്കട്ടെ; ഭക്തരേ, നിങ്ങൾ സുഖമായി ഉറങ്ങുക
തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന പ്രഖ്യാപനത്തോടെ വന്ന തൃപ്തി ദേശായിക്ക് ഇത് കയ്‌പേറിയ അനുഭവം തന്നെ! ശനി ശിംഘ്‌നാപൂരിൽ മാർച്ച് തടഞ്ഞാൽ ഹെലികോപ്ടറിൽ നൂഴ്ന്നിറങ്ങാൻ വരെ പ്ലാനിട്ട സംഘത്തിന് കൊച്ചിയിൽ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ പോലുമാവാതെ സഹനത്തിന്റെ 13 മണിക്കൂർ; ടാക്‌സിയോ താമസിക്കാൻ ഹോട്ടൽ മുറിയോ കിട്ടാതെ വിശ്വാസികളുടെ പ്രതിഷേധച്ചൂടിൽ ഒരുപകൽ മുഴുവൻ; മുന്നറിയിപ്പില്ലാതെ മടങ്ങിവന്നാലും ദേശായിക്ക് മലകയറ്റം അതികഠിനം തന്നെ
ശബരിമല കയറാൻ ഈ വനിതാ ആക്ടിവിസ്റ്റുകൾക്ക് എന്താ ആവേശം! ഗാർഹിക പീഡനവും ബലാൽസംഗവും പീഡനവും മൂലം സ്ത്രീകൾ വലയുന്ന ഗ്രാമങ്ങളിൽ അവർക്ക് പൊയ്ക്കൂടെ? വിദ്യാഭ്യാസമോ, ജോലിയോ തുല്യവേതനമോ ഇല്ലാതെ ദുരിതത്തിലായ പെൺകുട്ടികളെ ഇവർക്ക് സഹായിച്ചുകൂടേ? വനിതാ ആക്ടിവിസ്റ്റുകൾക്കെതിരെ ശക്തമായ വിമർശനവുമായി തസ്ലീമ നസ്രീൻ
35 വയസ്സുള്ള ഭർത്താവുമൊത്തുള്ള ആദ്യരാത്രിയിൽ അരക്കെട്ടു തകർന്ന് പത്തു വയസ്സുള്ള ഭാര്യ മരിച്ചതാണ് വിവാഹപ്രായം വർധിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് ബ്രിട്ടീഷുകാരെ എത്തിച്ചത്; പത്ത് വയസ്സല്ല, പന്ത്രണ്ടു വയസ്സായാലേ കല്യാണം കഴിപ്പിക്കാവൂ എന്ന നിയമം വന്നപ്പോൾ ഉറഞ്ഞുതുള്ളിയവരിൽ ബാലഗംഗാധര തിലകൻ പോലും പെട്ടിരുന്നു; കാലം ആ സമരങ്ങളെ തോൽപ്പിച്ചുകളഞ്ഞു; രണ്ടാം തരമാണ് എന്ന് സ്ത്രീകൾ ഉദ്‌ഘോഷിക്കുന്ന ഈ സമരത്തേയും കാലം പൊളിച്ചടുക്കും; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
യുവതി പ്രവേശന വിധിയിലെ വിവാദങ്ങൾ തിരിച്ചടിയാകും; തമിഴ്‌നാട്ടിലെ അയ്യപ്പഭക്തർ കൂട്ടത്തോടെ മഹാലിംഗപുരം അയ്യപ്പക്ഷേത്രത്തിലേക്ക് നീങ്ങും; ശബരിമലയിലേക്ക് ഭക്തജനപ്രവാഹം കുറയും; നുഗമ്പാക്കത്തെ അയ്യപ്പക്ഷേത്രം പണിതത് മലയാളികൾ; താന്ത്രിക വിധിയിലൂടെ കലിയുഗവരദന്റെ ഭാവങ്ങൾ ആവാഹിക്കാൻ താഴ്മൺ കുടുംബത്തിന്റെ സഹായവും തേടും; ശബരിമലയ്ക്ക് ബദലായി മഹാലിംഗപുരം മാറുമോ?
ആരോരുമില്ലാത്ത റോസാക്കുട്ടിയെ വയസ്സാംകാലത്ത് നോക്കിക്കോളാമെന്ന് പറഞ്ഞ് വീട്ടുവേലക്കാരിയാക്കി; ജോലി ചെയ്യാൻ ആവതില്ലാതായതോടെ ശമ്പളം നൽകാതെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു; 30 വർഷക്കാലം തുറവൂർ പാറേക്കാട്ടിൽ പാപ്പച്ചന്റെ വീട്ടിൽ അടിമയെ പോലെ പണിചെയ്തിട്ടും വീട്ടുകാർ നിഷ്‌ക്കരുണം ഇറക്കി വിട്ടു; നീതി തേടി 85കാരി വനിതാ കമ്മീഷനിൽ
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്‌പി ബി ഹരികുമാർ ആത്മഹത്യ ചെയ്തു; ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് കല്ലമ്പലത്തെ സ്വന്തം വസതിയിൽ; ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതുകൊല്ലപ്പെട്ട സനലിന്റെ കുടുംബം കുറ്റവാളിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചതിനും കൊലപാതക കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെ; ദൈവത്തിന്റെ വിധി നടപ്പിലായെന്ന് സനലിന്റെ കുടുംബം
വിമാനം ഇറങ്ങിയാൽ സഞ്ചരിക്കാൻ കാറ് വേണം; കോട്ടയത്ത് എത്തുമ്പോൾ താമസിക്കാൻ വേണ്ടത് ഗസ്റ്റ് ഹൗസോ ഹോട്ടൽ മുറിയോ; ഭക്ഷണ സൗകര്യവും സുരക്ഷയും ഉറപ്പു വരുത്തണം; പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് ഏഴ് മണിയോടെ സന്നിധാനത്ത് ദർശനത്തിന് സൗകര്യം ഒരുക്കണം; മടങ്ങിപ്പോകാനുള്ള വിമാനടിക്കറ്റും എടുത്തിട്ടില്ല; എല്ലാ ചിലവുകളും കേരളാ സർക്കാർ വഹിക്കണം; ശബരിമല കയറാൻ എത്തുന്ന തൃപ്തി ദേശായിയുടെ ആവശ്യങ്ങൾ കണ്ട് കണ്ണുതള്ളി സംസ്ഥാന സർക്കാർ
ഇഷ്ടതാരങ്ങളുമായി 20 മിനിറ്റ് ആഡംബരഹോട്ടലിൽ ചെലവിടാൻ നൽകാമെന്നേറ്റത് പത്തുകോടി വീതം; ഐശ്വര്യ റായിയും ദീപിക പദുക്കോണുമടക്കം 26 താരങ്ങൾക്കായി ചെലവാക്കാൻ ഉറച്ചത് 300 കോടി; രണ്ടുമൂന്നുപേരെ കണ്ടപ്പോൾ ഉദ്ദേശിച്ച കാര്യം നടക്കില്ലെന്നുറപ്പായതോടെ കരാറിൽനിന്ന് പിന്മാറി; ബെഹ്‌റീൻ രാജകുമാരനോട് 300 കോടി നഷ്ടപരിഹാരം ചോദിച്ച് ഏജന്റ് നൽകിയ കേസ് ലണ്ടൻ ഹൈക്കോടതിയിൽ
സ്വന്തമായി ഗുണ്ടകളും കുഴൽപ്പണ ബിസിനസുമുള്ള പൊലീസ് ഉദ്യോഗസ്ഥൻ! പരാതിയുമായി എത്തുന്നത് സ്ത്രീകളാണെങ്കിൽ ഇംഗിതത്തിന് വഴങ്ങണമെന്ന് ഭീഷണി; പെരിന്തൽമണ്ണ സ്വദേശിക്കെതിരെ ബിസിനസ് പങ്കാളി നൽകിയ പരാതി പിൻവലിച്ചിട്ടും തട്ടിയത് ലക്ഷങ്ങൾ; വീട്ടിലെത്തി അറസ്റ്റ് ചെയ്ത ശേഷം ഭാര്യയോട് പറഞ്ഞത് ഇനി ഇവന്റെ ഒപ്പം നീ അടുത്തൊന്നും കിടക്കില്ലെന്നും; പൊലീസ് വേഷവും ഗുണ്ടകളേയും തരാമെന്നും കുഴൽപ്പണം കടത്താൻ സഹായിക്കണമെന്നും നിർബന്ധിച്ചു; കേരളപ്പൊലീസിലെ സിഐ `ഗുണ്ട` ശിവശങ്കരന്റെ ഞെട്ടിക്കുന്ന കഥ
സ്വാമി ശരണം.....ഭക്തർക്കൊപ്പം എന്ന നിലപാട് മലയാളം ന്യൂസ് ചാനൽ റേറ്റിംഗിനെ മാറ്റി മറിക്കുന്നു; ഏഷ്യാനെറ്റ് ന്യൂസിനേയും വെല്ലുവിളിച്ച് ജനം ടിവിയുടെ വമ്പൻ കുതിപ്പ്; ആട്ട ചിത്തിര ആഘോഷത്തിനായുള്ള നടതുറപ്പിൽ ആർഎസ്എസ് ചാനലിന് ഉണ്ടായത് ചരിത്ര നേട്ടം; ഏഷ്യാനെറ്റ് ന്യൂസുമായുള്ള വ്യത്യാസം 17 പോയിന്റ് മാത്രം; 40000 ഇപ്രഷ്ൻസ് കടക്കുന്ന മലയാളത്തിലെ രണ്ടാം ചാനലായി സംഘപരിവാർ ടിവി; മണ്ഡലകാലത്ത് മലയാളത്തിൽ ന്യൂസ് ചാനലിൽ പോരാട്ടം മുറുകും
പരാതി നൽകാനെത്തിയ യുവതിയെ സിഐ ശിവശങ്കർ കെണിയിലാക്കിയത് കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും; തെളിവെടുക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വന്തം ഇന്നോവയിൽ കയറ്റി ഹോട്ടൽ മുറിയിൽ എത്തിച്ച് ബലാത്സംഗം ചെയ്തു; നിസ്സഹായയെന്ന് അറിഞ്ഞപ്പോൾ ഊട്ടിയിലേക്കു വരണമെന്നും സെക്സിൽ ഏർപ്പെടണമെന്നും വീണ്ടും ആവശ്യപ്പെട്ടു; സഹിക്ക വയ്യാതായപ്പോൾ എസ്‌പിക്ക് പരാതി നൽകി; അന്വേഷണ ഘട്ടത്തിൽ വധഭീഷണിയും; കേസൊതുക്കാൻ പലതവണ യുവതിയുടെ വീട്ടിലെത്തി ബിജെപി നേതാക്കളും
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
വാഗമണ്ണിൽ മൂന്നു ദിവസം പാർട്ടി; മദ്യവും ലഹരിയും ഉപയോഗിച്ച് നൃത്തം ചെയ്ത അടിച്ചു പൊളിച്ചത് അഞ്ഞൂറോളം ആക്ടിവിസ്റ്റുകൾ; വാഗമണ്ണിലെ രഹസ്യ സങ്കേതത്തിലെ തീരുമാനം അനുസരിച്ച് മലചവിട്ടാനുള്ള ആദ്യ നിയോഗമെത്തിയത് ചുംബന സമരനായികക്കെന്ന് ഓൺലൈനിൽ വാർത്ത; ചിത്രങ്ങളും പുറത്തു വിട്ടു; രഹ്ന ഫാത്തിമ സന്നിധാനത്ത് യാത്ര തിരിച്ചത് എവിടെ നിന്ന് എന്ന ചർച്ച പുരോഗമിക്കുമ്പോൾ എല്ലാം പിൻവലിച്ച് മംഗളം
അകത്തളത്തിൽ രണ്ടായിരം സ്‌ക്വയർ ഫീറ്റിനടുത്ത് വലുപ്പമുള്ള നീന്തൽ കുളം; ശീതീകരിച്ച ഓഫീസ് മുറി; പുറത്ത് കുളിക്കടവിലേക്കുള്ള കവാടം; കരമനയാറിന്റെ ദൃശ്യഭംഗി ആസ്വദിക്കാനും സൗകര്യം; സ്‌കൂൾ ഓഫ് ഭഗവത് ഗീതയ്ക്കുള്ളത് ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ ഗോൾഡ് ഹൗസ് കാറ്റഗറി അംഗീകാരം; കുണ്ടമൺകടവിലെ സാളാഗ്രാം ആശ്രമത്തിനുള്ളത് ഹോം സ്റ്റേ രജിസ്ട്രേഷൻ; സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
അക്രമിക്കപ്പെട്ട നടിക്കൊപ്പം ഉറച്ചു നിന്നു; പാർവ്വതിക്ക് നഷ്ടമായത് കത്തിജ്വലിച്ച് നിന്ന കരിയർ; നടി ആക്രമിക്കപ്പെട്ടത് തനിക്ക് വേണ്ടിയാണെന്ന് അറിയാമായിരുന്നിട്ടും അപകടം മനസ്സിലാക്കി പിന്മാറിയതു കൊണ്ട് രണ്ടാംവരവിലെ തിളക്കത്തിൽ തന്നെ തുടർന്ന് മഞ്ജു വാര്യർ; സത്യത്തിനൊപ്പം നിന്നതിന് പാർവ്വതിക്ക് ലഭിച്ച ശിക്ഷയുടെ അളവ് ഊഹിക്കാവുന്നതിലും അപ്പുറം
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
ബിനീഷ് കോടിയേരി ചങ്ക് സഹോദരൻ! ഗണപതി കോവിൽ വരെ സ്വന്തം റിസ്‌കിലെത്തിയാൽ എല്ലാം ശരിയാക്കമെന്ന് ഉറപ്പ് നൽകിയത് കളക്ടർ നൂഹുവും ഐജി മനോജ് എബ്രഹാമും; പൊലീസ് പറഞ്ഞിടം വരെ പെൺകുട്ടിയെന്ന് ആരും തിരിച്ചറിയാതെ എത്തി; ഐജി ശ്രീജിത്തും നല്ല രീതിയിൽ പിന്തുണ നൽകി; നടപ്പന്തൽ വരെ എത്തിയത് എങ്ങനെ എന്ന് രഹ്നാ ഫാത്തിമ വിശദീകരിക്കുന്ന ഓഡിയോ പുറത്ത്; പൊലീസിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാൻ പരിവാറുകാർ; ശബരിമല വിവാദം പുതിയ തലത്തിലേക്ക്
മകൾ ഗോവേണിയിൽ നിന്നു വീണു മരിച്ചു എന്ന അമ്മയുടെ കള്ള കഥ ഗൾഫിൽ നിന്നെത്തിയ അച്ഛനും വിശ്വസിക്കാനായില്ല; ഏഴു വയസ്സുകാരിയുടെ ദേഹത്തെ മുറിവേറ്റ പാടുകൾ പൊലീസിന്റെയും സംശയം വർദ്ധിപ്പിച്ചു; ചോദ്യം ചെയ്തപ്പോൾ മൊഴിമാറ്റി പറഞ്ഞും പിടിച്ചു നിൽക്കാൻ അമ്മയുടെ ശ്രമം; ഒടുവിൽ മകളുടെ ദുരൂഹ മരണത്തിൽ അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
മകളേയും ഭർത്താവിനേയും ചോദ്യം ചെയ്തപ്പോൾ അച്ഛന്റേയും അമ്മയുടേയും ഒളിത്താവളം പൊലീസ് അറിഞ്ഞു; അറസ്റ്റിലായതോടെ മാനസികമായി തകർന്നു; ആരും കാണാതെ മുങ്ങിയത് ആറാം നിലയിൽ നിന്ന് ചാടാനും; നൂറു വർഷത്തെ പാരമ്പര്യവും കണ്ണായ സ്ഥലത്ത് ആസ്തികളുണ്ടായിട്ടും 'കുന്നത്തുകളത്തിൽ' പൊളിഞ്ഞത് എങ്ങനെ? മുതലാളിയെ കടക്കാരനാക്കിയത് മക്കളുടേയും മരുമക്കളുടേയും അടിപൊളി ജീവിതം; വിശ്വനാഥന്റെ ആത്മഹത്യ തകർത്തത് തട്ടിപ്പിനിരയായ പാവങ്ങളുടെ അവസാന പ്രതീക്ഷകളെ