1 usd = 71.26 inr 1 gbp = 91.80 inr 1 eur = 81.03 inr 1 aed = 19.40 inr 1 sar = 18.99 inr 1 kwd = 234.82 inr

Jan / 2019
20
Sunday

ശബരിമല ഹിന്ദുക്കളുടെ പൊതു ആരാധനാ കേന്ദ്രമാകുന്നതിനെ ആരാണ് പേടിക്കുന്നത്? സമരത്തിലെ പ്രധാനികൾക്കൊക്കെ ഈ വിഷയത്തിൽ ലാഭചേതങ്ങളുണ്ട്; ആർത്തവ വിലക്കല്ല ഹിന്ദുക്കളുടെ പൊതു ആരാധാനകേന്ദ്രം എന്നതിലാണ് സുപ്രീം കോടതി വിധിയുടെ മർമ്മം; വെട്ടിമാറ്റപ്പെടുന്നത് ബ്രാഹ്മണർക്കും മറ്റു സവർണ്ണ ഹിന്ദുക്കൾക്കും ഉണ്ടായിരിക്കുന്ന പ്രകടമായ മേൽക്കൈ; ജാതി വർഗീയത പ്രച്ഛന്നവേഷമിട്ട് കേരളീയതയെ ഭരിക്കുമ്പോൾ; വിജു വി നായർ എഴുതുന്നു

October 17, 2018 | 11:45 AM IST | Permalinkശബരിമല ഹിന്ദുക്കളുടെ പൊതു ആരാധനാ കേന്ദ്രമാകുന്നതിനെ ആരാണ് പേടിക്കുന്നത്? സമരത്തിലെ പ്രധാനികൾക്കൊക്കെ ഈ വിഷയത്തിൽ ലാഭചേതങ്ങളുണ്ട്; ആർത്തവ വിലക്കല്ല ഹിന്ദുക്കളുടെ പൊതു ആരാധാനകേന്ദ്രം എന്നതിലാണ് സുപ്രീം കോടതി വിധിയുടെ മർമ്മം;  വെട്ടിമാറ്റപ്പെടുന്നത് ബ്രാഹ്മണർക്കും മറ്റു സവർണ്ണ ഹിന്ദുക്കൾക്കും ഉണ്ടായിരിക്കുന്ന പ്രകടമായ മേൽക്കൈ; ജാതി വർഗീയത പ്രച്ഛന്നവേഷമിട്ട് കേരളീയതയെ ഭരിക്കുമ്പോൾ; വിജു വി നായർ എഴുതുന്നു

വിജു വി നായർ

ബരിമല അയ്യപ്പന്റെ ബ്രഹ്മചര്യം സംരക്ഷിക്കാൻ നാട്ടിലെ പരമ്പരാഗത ദിവ്യന്മാർ കുഞ്ഞുകുട്ടിപരാതീനങ്ങൾ സഹിതം തെരുവിലാണ്. ആദ്യഘട്ട മസിലുപിടിത്തത്തിന് ശേഷം ഭരണപക്ഷം അയഞ്ഞിരിക്കുന്നു .ദേവസം ബോർഡ് മുഖേന തല്പരകക്ഷികളെ ചർച്ചയ്ക്കു ക്ഷണിച്ചുകൊണ്ട്. ചർച്ചാഫലമെന്തായാലും ഇംഗിതം വ്യക്തം. ഇരുകൂട്ടർക്കും വലിയ പരിക്കില്ലാതെ തലയൂരണം. കാരണം രണ്ടുണ്ട്.

ഒന്ന് ഒരു സമരം നടത്താനിറങ്ങുമ്പോൾ അതിന്റെ പ്രകൃതവും ഘട്ടങ്ങളും മാത്രമല്ല പരിണാമഗുപ്തി കൂടി മുമ്പേറായി നിശ്ചയിക്കുന്നതാണ് സമരം എന്ന പ്രതിഭാസത്തിന്റെ രീതിശാസ്ത്രം തന്നെ. എപ്പോൾ തുടങ്ങണം എന്നതുപോലെ എങ്ങനെ തീർക്കണം എന്നതും ഈ നിശ്ചയത്തിൽ പെടുന്നു. അതറിയാതെ ചാടിപ്പുറപ്പെടുമ്പോഴാണ് സമരങ്ങൾ സമരക്കാർക്ക് തന്നെ തൊന്തരവാവുക. മികച്ച ഉദാഹരണം, സോളാർ കേസിന്മേൽ സിപിഎം നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധം, പുലിവാലു പിടിച്ച നിലയിൽ പൊടുന്നനെ കർട്ടനിടേണ്ടി വന്നതിന്റെ ക്ഷീണം ഇന്നും മാറിയിട്ടില്ല, പാർട്ടിക്ക്. അതേ ലൈനിൽ ഉപരോധത്തിന് പുറപ്പെട്ട നാമജപസമരക്കാരുടെ അവസ്ഥയും ഏറെക്കുറെ അതേ മട്ടിലായിട്ടുണ്ട്. കോടതിവിധിക്കും ആസന്നമായ മണ്ഡലപൂജയ്ക്കും ഇടയിൽപ്പെട്ട സർക്കാരിന്റെ നിലയും വ്യത്യസ്തമല്ല. ഇരുകൂട്ടർക്കും തൽക്കാലം തടികാക്കണം.

രണ്ട്, എല്ലാ പക്ഷക്കാരേയും ഒരുപോലെ വൈക്ലബ്യത്തിലാക്കുന്നത് കോടതിവിധിയാണ്. പരമോന്നത കോടതിയുടെ ഭരണഘടനാബഞ്ച് (ടി കോടതിയിലെ പരമോന്നത പീഠം) സുദീർഘമായ വ്യവഹാര ശേഷം എത്തിച്ചേർന്ന നിഗമനങ്ങൾക്ക് മേൽ അപ്പീലില്ല. പുനഃപരിശോധന എന്നൊരു ചടങ്ങേയുള്ളു. പുറപ്പെടുവിച്ച വിധിയിൽ വസ്തുതാപരമായ പിശകു വല്ലതുമുണ്ടെങ്കിൽ അത് തിരുത്താമെന്നല്ലാതെ വിധി റദ്ദാക്കാനൊന്നും ഒരു പുനഃപരിശോധനാ ഹർജിക്കും സാധാരണഗതിയിൽ കഴിയില്ല. ഈ കേസിലാകട്ടെ അതിനൊരു തിരുത്തിനുള്ള വക കൂടിയില്ല. ആവലാതിക്കാരുടെ ആളെണ്ണം നോക്കിയല്ല ആധുനിക ജൂറിസ്പ്രുഡൻസിന്റെ നടപടി പ്രക്രിയ. ആചാരസംരക്ഷകർ പറഞ്ഞു നടക്കുന്ന ന്യായങ്ങളും ജുഡീഷ്യൽ പ്രക്രിയയും തമ്മിൽ ബന്ധമില്ലെതാനും. ഓർഡിനൻസ്, ഓർഡിനൻസ് എന്ന മന്ത്രജപത്തിനും ഇതു തന്നെയാണ് വിധി. ഇനി, നിയമനിർമ്മാണസഭകൾ വഴി ഇക്കാര്യത്തിൽ പുതിയൊരു നിയമം കൊണ്ടുവന്നാലും രക്ഷയില്ല. കോടതിവിധി മറികടക്കാനുള്ള ഇത്തരം തന്ത്രങ്ങൾ വീണ്ടും കോടതിയുടെ മുന്നിലെത്തും, പുതിയ നിയമത്തിൽ ഭരണഘടനാ ലംഘനമുണ്ടെങ്കിൽ റദ്ദാക്കപ്പെടും. കോടതിവിധിക്ക് ഭരണഘടനാ സാധുത ഇല്ലെന്നു വരുത്തണം. ഇവിടെ നേരേ മറിച്ചാണ് വസ്തുതകളുടെ കിടപ്പുവശം. ഇവിടെ ഭരണഘടനാ ലംഘനം നടത്തുന്ന ഒരാചാരവ്യവസ്ഥയാണ് കോടതി റദ്ദാക്കിയിരിക്കുന്നത് തന്നെ. ചുരുക്കിയാൽ, ഈ വിധി ചുമക്കുകയേ പൗരാവലിക്കും സർക്കാരുകൾക്കും മാർഗമുള്ളു. അതറിവുള്ളതുകൊണ്ടാണ് എല്ലാത്തരം രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ വിഷയത്തിലെ യഥാർത്ഥ പ്രതിയായ കോടതിക്കെതിരെ കമാന്ന് മിണ്ടാത്തത്. അപ്പോൾ പിന്നെ എന്തിനാണീ തെരുവുകലാപരിപാടി? അവിടെയാണ് ഈ ഒച്ചപ്പാടിന്റെ യഥാർത്ഥ ആവശ്യക്കാർ ആരെന്നും അവരുടെ യഥാർത്ഥ ചേതോവികാരം എന്തെന്നും തിരിച്ചറിയേണ്ടത്. ഒപ്പം, രാഷ്ട്രീയ മണ്ഡലത്തിലെ വിവിധ കക്ഷികളുടെ ഇംഗിതങ്ങൾ എന്തെന്നും.

പ്രധാന കളിക്കാർക്ക് നേരിട്ട് ലാഭചേതങ്ങളുണ്ട്
സമരക്കാർ പൊതുസമൂഹത്തിനും മുമ്പിൽ പിടിച്ചിട്ടുള്ള പ്രത്യക്ഷന്യായം ലളിതമാണ്. അതായത്, കോടതിവ്യവഹാരമത്രയും ഒറ്റത്തർക്കത്തിന്മേലായിരുന്നു - രജസ്വലകളായ സ്ത്രീകൾക്ക് ശബരിമല അമ്പലത്തിൽ കയറാൻ വകുപ്പുണ്ടോ? ഉണ്ടെന്നാണ് കോടതി വിധി. അത് പ്രതിഷ്ഠാമൂർത്തിയുടെ നൈഷ്ഠിക ബ്രഹ്മചര്യവ്രതം തെറ്റിക്കും, വിശ്വാസികളുടെ ആചാരബലം ക്ഷയിപ്പിക്കും, വിശ്വാസം തന്നെ ദുർബലപ്പെടും. അങ്ങനെ, ഭരണഘടനാദത്തമായ വിശ്വാസസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാകുന്നു ടി വിധി എന്നാണ് പ്രതിഷേധകരുടെ വ്യഖ്യാനം. ഇനി, ഈ ടീമിലുള്ള പ്രധാന കളിക്കാരെ ശ്രദ്ധിക്കുക. ഒന്ന്, താഴമൺമഠം, രണ്ട്, പന്തളം കൊട്ടാരം, മൂന്ന് നായർ സർവ്വീസ് സൊസൈറ്റി. നാല്, ബിജെപി.

ഇതിൽ, ആദ്യ രണ്ട് കൂട്ടരും ശബരിമല ക്ഷേത്രത്തിൽ നേരിട്ട് ലാഭചേതങ്ങളുള്ളവരാണ്. താഴമൺമഠത്തിലെ തന്ത്രിമാർക്കാണ് അവിടുത്തെ പൗരോഹിത്യമേലധികാരത്തിന്റെ പരമ്പരാഗത കുത്തക. പന്തളം രാജവംശത്തിനുള്ളത് മിത്തു വഴിയുള്ള പിതൃസ്ഥാനം. ഇതു രണ്ടും പച്ചയായ ജാതിത്താവഴി സംവരണങ്ങളാണ്. ഒരു ബ്രാഹ്മണകുടുംബവും ഒരു ക്ഷത്രിയ കുടുംബവും വഴിയുള്ള സംവരണം. മൂന്നാം കക്ഷിയായ എൻഎസ്എസിന്റെ പങ്കും പങ്കാളിത്തവും ഇത്രകണ്ട് പച്ചയ്ക്കുള്ളതല്ല,. മേല്പറഞ്ഞ രണ്ട് ജാതികളുടെയും 'കണ്ണും കയ്യും കല്പനയും' എന്ന് ചരിത്രപരമായി പേരെടുത്ത ജാതിവിഭാഗത്തിന്റെ ഔദ്യോഗിക സംഘടനയാണ് എൻഎസ്എസ്. സ്വഭാവികമായും ആ വഴിക്കുള്ള സ്വന്തം 'ജാതിധർമ്മ' പരിപാലനം ജനാധിപത്യകാലത്തും അവർ നിർവഹിക്കുന്നു. രണ്ട്, ദേവസ്വം ബോർഡിലെ നിയമനം കൊണ്ട് ടി ദേവസ്വത്തിന് കീഴിലുള്ള അമ്പലങ്ങളിലെ നിയമനങ്ങളിൽ വരെയുള്ള വ്യക്തമായ മേൽക്കൈ. ഈ രണ്ടുമാണ് എൻഎസ്എസിന് ഇക്കാര്യത്തിലുള്ള വിശേഷതാല്പര്യം.

നാലാം കക്ഷിയായ ബിജെപിയുടെ ഇംഗിതം തികച്ചും രാഷ്ട്രീയപരമാണ്. വ്യത്യസ്ത ജാതിക്കൂട്ടങ്ങളായി നിൽക്കുന്ന ' ഹിന്ദുക്കളെ' രാഷ്ട്രീയമായി സമന്വയിപ്പിച്ച് ഭൂരിപക്ഷ മതത്തിന്റെ ചൊല്പടിയിൽ രാജ്യാധികാരത്തെ നിർത്തുക എന്നതാണ് ഈ സംഘടനയുടെ ജന്മോദ്ദേശ്യം തന്നെ. സ്വഭാവികമായും മേല്പറഞ്ഞ മൂന്നു ജാതികളുടെ ആകസ്മിക സമന്വയം അതിന് ഗുണമുള്ള ലാഭാവസരമാണ്. വിശേഷിച്ചും, മതവിശ്വാസത്തെ രാഷ്ട്രീയായുധമാക്കുന്നതിൽ ശീലവും സന്തോഷവുമുള്ള ഒരു കക്ഷിക്ക്. സമരമുന്നണിയുടെ ഉള്ളടക്കവും അംഗഘടകങ്ങളുടെ ലാഭചേതങ്ങളും ഇത്തരത്തിൽ പൊരുത്തപ്പെടുമ്പോൾ അവർ ഉന്നയിക്കുന്ന പ്രശ്‌നമല്ല, അതിന്റെ അകപ്പൊരുളാണ് പ്രസക്തമാവുന്നത്. അഥവാ അതിന്റെ അകപ്പൊരുളാണ് പ്രസക്തമാവുന്നത്. അഥവാ പ്രദർശിപ്പിക്കപ്പെടുന്ന പുറംതോടല്ല യഥാർത്ഥ പ്രശ്‌നമെന്നർത്ഥം.

ശബരിമല ഹൈന്ദവവിശ്വാസമുള്ളവരുടെ പൊതു ആരാധാനകേന്ദ്രം
ആർത്തവമുള്ള സ്ത്രീകൾക്ക് മല ചവിട്ടാനുള്ള അനുമതിയാണ് ഇവരെല്ലാം ഉയർത്തിപ്പറയുന്ന പ്രശ്‌നം. അതുതന്നെയാണ് അവർ സമർത്ഥമായി ഒരുക്കുന്ന പുകമറയും. 411 പേജുള്ള സു സുപ്രീംകോടതി വിധിന്യായത്തിന്റെ മർമ്മം ഈ സ്ത്രീ പ്രശ്മല്ല. മറിച്ച്, സ്ത്രീയുടെ ശബരിമല പ്രവേശനം ആ മർമ്മത്തിന്റെ സ്വഭാവിക പരിണതമാത്രമാണ്. സ്ത്രീപ്രവേശന തർക്കത്തിൽ നിന്നുദ്ഭവിച്ച ദീർഘവ്യവഹാരത്തിന് ഒടുവിൽ കോടതി എത്തിച്ചേർന്ന നിഗമനമാണ് ആ മർമ്മം - ശബരിമല എന്നത് ഹൈന്ദവവിശ്വാസമുള്ളവരുടെ പൊതു ആരാധാനകേന്ദ്രമാണ്.

അയ്യപ്പഭക്തർ ഒരു പ്രത്യേക മതമോ, മതവിശ്വാസമോ അല്ലെന്നും സനാതന ഹിന്ദുമതത്തിൽപ്പെട്ട വിശ്വാസികൾ തന്നെയാണെന്നും കോടതി 'മുടിനാരിഴ കീറി' കണ്ടെത്തി. ഇതിലിത്ര മുടിനാരൊന്നും കീറേണ്ട കാര്യം സാമാന്യബുദ്ധിയുള്ളവർക്കില്ല. പതിനെട്ടാം പടി കയറി സന്നിധാനത്തിലെത്തുന്ന ആർക്കും കാണാവുന്ന ഒരു ബോർഡ് അയ്യപ്പ ക്ഷേത്രത്തിന്റെ നെറുകയിൽ ഫിറ്റു ചെയ്തിട്ടുണ്ട്. -'തത്വമസി'. നിലവിലുള്ള 'ഹിന്ദുമത'ത്തിന്റെ തത്വശാസ്ത്രഹൃദയമാണ് ഈ വേദാന്തസാരം. അർഥം : 'അത് നീയാകുന്നു'. ജീവാത്മാവും പരമാത്മാവും പ്രപഞ്ചവുമെല്ലാം ഏകമാകുന്ന ഈ തത്വം തള്ളിക്കളയാൻ ഒരു തന്ത്രിക്കും നിർവാഹമില്ല. അതുകൊണ്ടുതന്നെ അയ്യപ്പവിശ്വാസത്തെ ഹിന്ദുത്വത്തിൽ നിന്നുംവേർതിരിക്കാനുമാവില്ല. (അല്ലെങ്കിൽ പിന്നെ ശ്രീരാമകൃഷ്ണ മിഷൻ ചെയ്തപോലെ തങ്ങൾ ഹിന്ദുമതക്കാരല്ലെന്നു സമർത്ഥിക്കണം. കൊൽക്കത്താ ഹൈക്കോടതി അതിൽ പ്രകാരം അവരെ ഒരു പ്രത്യേക മതിവിഭാഗമായി കല്പിക്കുകയും ചെയ്തു. ) ഹൈന്ദവ വിശ്വാസത്തിൽ ഉൾപ്പെടുന്ന അയ്യപ്പഭക്തി സമ്പ്രദായത്തിൽ സ്ത്രീകളെ എന്തെങ്കിലും സൂത്രം പറഞ്ഞ് ഒഴിവാക്കി നിർത്താൻ വകുപ്പില്ല. യുവതീപ്രവേശനത്തിനുള്ള കോടതിയുടെ അനുമതി വരുന്നത് ഈ നിഗമനത്തിന്റെ ഉപഫലമായിട്ടാണ്. ആയതിനാൽ, കോടതിയുടെ ശരിയായ പ്രത്യാഘാതങ്ങൾ ബ്രഹ്മചാരി അയ്യപ്പനോ മല ചവിട്ടുന്ന ഭക്തർക്കോ അല്ല, മറ്റു ചിലർക്കാണ്.

രാഹുൽ ഈശ്വരന്മാരുടെ ആധിവ്യാതികളുടെ പൊരുൾ ഇതാണ്
ശബരിമല ഹൈന്ദവവിശ്വാസികളുടെ പൊതു ആരാധനാലയമാകുന്നതോടെ നാളിതുവരെ അതിന്മേൽ കൈവശംവെച്ച് അനുഭവിച്ചിരുന്ന ചില സംവരണങ്ങൾ ഒറ്റയടിക്ക് റദ്ദാക്കപ്പെടുകയാണ്. ഉദാഹരണമായി, തന്ത്രിമാർക്കും, ശാന്തിപ്പണിക്കാരായി വരുന്ന നമ്പൂതിരിമാർക്കുമുള്ള ജാതിസംവരണം അസ്ഥാനത്താകുന്നു. അബ്രാഹ്മണരായ പൂജാരികൾക്കും ഈ തസ്തികയിലേയ്ക്ക് ഇനിമേൽ അവകാശവാദമുന്നയിക്കാം, അപേക്ഷ കൊടുക്കാം.

പൂജാരിപ്പണിക്ക് പറഞ്ഞിട്ടുള്ള തൊഴിൽയോഗ്യത സ്വായത്തമാകുന്നപക്ഷം. മറ്റൊന്ന്, ദേവസ്വം നിയമനങ്ങളിലും ഭരണത്തിലും വർണ്ണ ഹിന്ദുക്കൾക്ക് പ്രത്യേകിച്ചും നായർക്ക് ഉണ്ടായിരിക്കുന്ന മേൽക്കൈ വെള്ളത്തിലാവും. ഹൈന്ദവ വിശ്വാസികളായ ആർക്കും ഇനി ഇക്കാര്യത്തിൽ മത്സരിക്കാം. പന്തളം കൊട്ടാരത്തിനും കേവലമായ ആലങ്കാരിക പ്രസക്തിക്കപ്പുറം പോകാൻ ഇനി പാങ്ങുണ്ടാവില്ല. ചുരുക്കിയാൽ, ബ്രാഹ്മണർക്കും മറ്റു സവർണ്ണഹിന്ദുക്കൾക്കും ഉണ്ടായിരിക്കുന്ന പ്രകടമായ മേൽക്കൈ വെട്ടിമാറ്റപ്പെടുകയാണ്. ഇത്രകണ്ട് വമ്പിച്ച വരുമാനവും സാമൂഹികപദവിയുമുള്ള ഒരധികാര സ്ഥാപനത്തെ അങ്ങനെ വിശ്വാസികളുടെ പൊതുവകയാക്കാൻ ഇക്കൂട്ടർ എങ്ങനെ സമ്മതിക്കും.?

അതാണ് രാഹുൽ ഈശ്വരന്മാർ ഓടിനടന്ന് പ്രകടിപ്പിക്കുന്ന ആധിവ്യാതികളുടെ പൊരുൾ. ശാന്തിപ്പണിക്കാരായ നമ്പൂതിരുമാരുടെ കൂട്ടായ്മ പ്രകടിപ്പിക്കുന്ന മുറുമുറുപ്പിന്റെ പൊരുൾ. പെരുന്ന പോപ്പിന്റെ പടപ്പുറപ്പാടിന്റെ സാരം. ശിഷ്ടം, ഈ കലക്കവെള്ളത്തിലെ രാഷ്ട്രീയ മത്സ്യബന്ധനമാണ്.

ഈ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ബിജെപി
ബിജെപിയെ സംബന്ധിച്ച് ദീർഘമായ അമാവാസിക്ക് ശേഷം കിട്ടിയ 15% വോട്ടിന്റെ ഉണർവ് മോദിഭരണത്തിന്റെ അഞ്ചുകൊല്ലം കൊണ്ട് ഒരു വഴിക്കായി. ഈഴവജനസാമാന്യത്തെ പിടിച്ച് മാർക്‌സിസ്റ്റ് പാർട്ടിയെ ക്ഷയിപ്പിക്കാൻ നോക്കി. ഫലിച്ചില്ല. മാണിക്ക് വലവീശി നോക്കി, ഒത്തുകിട്ടിയില്ല. ജാനു വഴി ആദിവാസികളെ ചാക്കിലാക്കാൻ നോക്കി, ഏശിയില്ല, ഒടുവിലിപ്പോൾ ജാനുപോലും ചാക്കിൽ നിന്നു ചോർന്നുപോയി. ഇനി ആകെയുള്ള പ്രതീക്ഷ കോൺഗ്രസിലാണ്. എന്നുവച്ചാൽ കോൺഗ്രസിനുണ്ടാകുന്ന ക്ഷയത്തിൽ. ഈ പ്രത്യാശയ്ക്ക് യുക്തിയുണ്ടുതാനും.

കഴിഞ്ഞ നാലുപതിറ്റാണ്ടായി കേരളം വാഴുന്ന ദ്വിമുന്നണിരാഷ്ട്രീയത്തിന്റെ സമകാലിക ഘടന നോക്കുക. പിന്നാക്ക അധഃപ്പത ജാതികളും മതേതര രാഷ്ട്രീയക്കാരുമാണ് ഇടതുപക്ഷ മുന്നണിയുടെ ജനസമാജം. അവരോടു ചേർന്നുനിൽക്കുന്ന ന്യൂനപക്ഷമതക്കാരും വർണ്ണ ഹിന്ദുക്കളും തുലോം തുച്ഛം. യുഡിഎഫിൽ മുസ്ലീങ്ങളുടെ ലീഗ്, കത്തോലിക്കരുടെ കേരളാ കോൺഗ്രസുകൾ, ശിഷ്ടം കോൺഗ്രസ്. ആ പാർട്ടിയാകട്ടെ വന്നുവന്നിപ്പോൾ സുറിയാനി ക്രിസ്ത്യാനിയുടെ പൊന്നാപുരംകോട്ട. ആൾബലമില്ലാത്ത മുല്ലപ്പള്ളി, സുധീരൻ വിടാം. ചെന്നിത്തലുടെ ഐ - ഗ്രൂപ്പിനാണ് പേരിനെങ്കിലും വർണ്ണഹിന്ദുക്കളുടെ പങ്കാലിത്തം. മോദിതരംഗത്തിൽ ബിജെപി കേരളത്തിലുണ്ടാക്കിയ അലയിളക്കം ബാധിക്കുന്നത് ഈ കടവത്താണ്. കാരണം, പരമ്പരാഗതമായി കോൺഗ്രസിനൊപ്പം നിന്ന കേരളത്തിലെ വർണ്ണഹിന്ദുക്കളുടെ കണ്ണിൽ യുഡിഎഫ് എന്നത് കുറേക്കാലമായി നസ്രാണി/മുസ്ലിം ഐക്യമുന്നണിയാണ്.

ഈ പൊതുധാരണ തിരുത്താൻ കഴിയുന്ന നയമോ നടപടികളോ മുന്നണിലീഡറായ കോൺഗ്രസ് അവലംബിച്ചിട്ടുമില്ല. കൂടെക്കൂടെ മതേതരത്വം എന്ന് ജെല്ലിവർത്താമാന പറയുന്നതല്ലാതെ ജനങ്ങൾക്ക് ബോധ്യമാകുന്ന രാഷ്ട്രീയ പ്രവൃത്തി ആ പാർട്ടി എടുക്കുന്നില്ല. കേന്ദ്രത്തിൽ അധികാരം പോവുകയും മുക്കാൽ പങ്ക് സംസ്ഥാനങ്ങളും കൈവിടുകയും കൂടി ചെയ്തതോടെ ദേശീയായിത്തമുള്ള അച്ചുതണ്ടുസ്ഥാനം നഷ്ടമായ കോൺഗ്രസിന് കേരളത്തിലെ ഈ സവിശേഷപ്രതിസന്ധി ഗൗരവമായി സംബോധന ചെയ്യാൻ വേണ്ട ത്രാണിയില്ലതാനും. രണ്ടു മുന്നണികൾ മാത്രമല്ല ബലാബലത്തിൽ മുമ്പ് മുന്നണികളിലെ അമർഷം ഒഴുക്കിവിടാനുള്ള ചാലുകളില്ലായിരുന്നു. മതന്യൂനപക്ഷങ്ങൾക്കും വർണഹിന്ദുക്കൾക്കും പരമ്പരാഗതമായിത്തന്നെ ഇടതുപക്ഷത്തോട് ആഭിമുഖ്യമില്ലാത്തതുകൊണ്ട് അങ്ങനെ ചെയ്ത ഒവുക്ക് ഏറെക്കുറെ അസാധ്യവുമാണ്. എന്നാൽ ബിജെപി നവോന്മേഷശാലിയായതോടെ ആ ഗാരണ്ടി അവസാനിച്ചു. യുഡിഎഫ് അനുഭാവികളായ വർണഹിന്ദുക്കൾക്ക് ഖാദി ഊരി കാവിയുടുക്കാൻ പ്രത്യയശാസ്ത്രപരമായ വൈക്ലബ്യം പോലും ഉണ്ടാവേണ്ട കാര്യമല്ലല്ലോ. ഈ ഉത്തരേന്ത്യൻ നാട്ടുനടപ്പ് കേരളത്തിലുണ്ടാവില്ല എന്ന അന്ധവിശ്വാസത്തിലാണ് കോൺഗ്രസിന്റെ അകർമ്മങ്ങൾ എന്ന തുടരുന്നത്. ഇവിടെത്തന്നെയാണ് ബിജെപിയുടെ മോഹമുകുളം മൊട്ടിടുന്നത്. 15 ശതമാനത്തിൽ നിന്ന് ഇടിഞ്ഞുതുടങ്ങിയ ജനപിന്തുണയിൽ ഹതാശരായി നിന്ന അവർക്ക് ശബരിമലപ്രശ്‌നം വീണുകിട്ടിയ തുറുപ്പാവുന്നതും.

അയിത്തോച്ചാടന സമര ചരിത്രവുമൊക്കെ പണയംവെക്കുമ്പോൾ
കോടതിവിധി വന്നപാടേ ബിജെപിയുടെയും കോൺഗ്രസിന്റെയുമെല്ലാം കേന്ദനേതൃത്വങ്ങൾ അതിനെ പുരോഗമനപരമായ വിധിയായി വാഴ്‌ത്തി. എന്നാൽ ബിജെപിയുടെ കേരളഘടകം വൈകാതെ അവസരലാക്കുകണ്ട് ലൈൻ മാറ്റി. വർണ്ണ ഹിന്ദുക്കളെ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽവച്ച് ഹിന്ദു രാഷ്ട്രീയക്കാർ റാഞ്ചുമെന്ന നടുക്കത്തിൽ ഗാന്ധിയന്മാരും ഉടനേ അവരുടെ സംരക്ഷകരായി. വൈക്കം, ഗുരുവായൂർ സത്യഗ്രഹങ്ങളും അയിത്തോച്ചാടന സമര ചരിത്രവുമൊക്കെ പണയത്തിന് വച്ചു.അതേസമയം കോടതിവിരുദ്ധം പറയാനുള്ള ആമ്പിയറുമില്ല. അതുകൊണ്ട്, പിണറായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ബിജെപിതന്ത്രം തന്നെ കോൺഗ്രസുമെടുത്തു. എന്നു വച്ച് തെരുവിലിറങ്ങാനുള്ള മൂച്ചൊന്നുമല്ല. അവിടെയുമുണ്ട് ഒരു കെണി - ബിജെപിക്കൊപ്പം തെരുവിലിറങ്ങിയിൽ തീർന്നില്ലേ 'മതേതരത്വ' ഡയലോഗ്?

സുപ്രീം കോടതിവിധി തുറന്നു കാട്ടിയിരിക്കുന്നത് കേവലം ലിംഗസമത്വത്തിന്റെ അസംബന്ധം മാത്രമല്ല. ജാതി വർഗീയത പ്രഛന്നവേഷമിട്ട് കേരളീയതയെ ഭരിക്കുന്ന വിധം കൂടിയാണ്. കൊട്ടിഘോഷിക്കുന്ന നവോത്ഥാനം കാതലിൽ ഏശാതെ പോയ ഒരു സമൂഹം എങ്ങനെ പ്രബുദ്ധതയുടെ പുകമറയിൽ 21-ാം നൂറ്റാണ്ടിലും പിന്നാക്കം നടക്കുന്നു എന്നും. ആത്മീയതയുടെ പേരിലാണല്ലോ തന്ത്രിപുഗംവന്മാർ തൊട്ട് ഗാന്ധിശിഷ്യർ വരെ യുക്തിന്യായത്തെ തള്ളുന്നത്. ഇവരുടെ ആത്മീയത എത്ര വിഭാഗീയവും പുരുഷാർത്ഥജടിലവും (അതെ, ആ നാല് വിഭക്തിമൂലകങ്ങൾ തന്നെ) ആണെന്ന് ഇത് യുക്തിനിരാകരണം വഴി അവർ തന്നെ തെളിയിക്കുന്നു. ഒരു കേവലയുക്തി കൊണ്ട് അതിന്റെ അസംബന്ധം കൂടി പറഞ്ഞവസാനിപ്പിക്കാം.

ആർത്തവം അശുദ്ധിയാണെന്നാണല്ലോ ആചാരവിശ്വാസികളുടെ ന്യായമറ. അവർണ്ണ ജാതിക്കാർക്ക് അമ്പലപ്രവേശനവും സ്വതന്ത്ര വഴിനടപ്പും വിലക്കിയിരുന്നതിനും പറഞ്ഞ ന്യായം ഇതുതന്നെയാണ് - 'അശുദ്ധി'. ഇപ്പോഴത്തെ വിശ്വാസയുക്തി വച്ച് ഇനി അവർണർ അമ്പലത്തിൽ കയറുന്നതും വിലക്കാം. അതിനെ പ്രതിഷ്ഠാമൂർത്തിയുടെ താന്ത്രികവിധികൾ പറഞ്ഞ് ന്യായീകരിക്കാം. തടസം പറഞ്ഞാൽ കോടതിയോട് വിശ്വാസസ്വാതന്ത്ര്യത്തിന്റെ ഭരണഘടനാവകുപ്പ് മറുത്തുചൊല്ലാം. തന്ത്രിവിത്തുകളെ ചാനലുകളിലും ഭക്തപ്പെൺപടയെ തെരുവിലും വിന്യസിക്കാം. അങ്ങനെ, പ്രബുദ്ധതയുടെ പതിനെട്ടാം പടിയും കടന്ന് തത്വമസിക്ക് സിന്ദാബാദും വിളിക്കാം.

( എഴുത്തുകാരനും കോളമിസ്റ്റും മാധ്യമ പ്രവർത്തകനുമായ വിജു വി നായർ മറുനാടൻ മലയാളിക്കുവേണ്ടി പ്രത്യേകമായി എഴുതിയതാണ് ഈ ലേഖനം)

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ബിജെപിക്ക് 160 സീറ്റു വരെ കിട്ടുമെന്ന് ശശി തരൂർ; കോൺഗ്രസിന് ബിജെപിയേക്കാൾ കുറവായിരിക്കുമെന്നും കോൺഗ്രസ് നേതാവ്; സത്യമായ വിലയിരുത്തലെങ്കിൽ സമുന്നത പദവിയിൽ ഇരിക്കവേ ഇങ്ങനെ സത്യം വിളിച്ചു പറയാമോ എന്നു ചോദിച്ചു സോഷ്യൽ മീഡിയ; ബിജെപി അധികാരത്തിൽ എത്തുകയില്ലെന്ന് സ്ഥാപിക്കാൻ ശശി തരൂർ പുറത്തുപറഞ്ഞ കണക്കു വിവാദമാകുമ്പോൾ
മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൊല നടത്തിയ അജേഷിന് രണ്ട് ഭാര്യമാർ; ലൈംഗികപീഡനം എതിർത്ത പെൺകുട്ടിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി; പിന്നീട് പുരയിടത്തിൽ ഇളകിക്കിടന്ന മണ്ണിൽ മൃതദേഹം കുഴിച്ചുമൂടി; ശേഷം ഒന്നുമറിയാത്തതു പോലെ ജോലിക്ക് പോയി; കേസ് അന്വേഷണത്തിൽ നിർണായകമായത് പെൺകുട്ടിയുടെ മൊബൈൽ ഫോൺലിസ്റ്റ് അജേഷുമായുള്ള ബന്ധം പുറത്തുവന്നത്; മൃതദേഹം കുഴിച്ചിടാൻ മറ്റാരുടെയെങ്കിലും സഹായം തേടിയോ എന്ന അന്വേഷണത്തിൽ പൊലീസ്: അയർകുന്നത്തെ കൊലപാതകത്തിൽ നടുങ്ങി നാട്ടുകാർ
നഴ്സായ മകളുടെ ദുരൂഹ മരണത്തിൽ നീതിതേടിയ പ്രവാസി മാതാപിതാക്കളുടെ പോരാട്ടം വിജയത്തിലേക്ക്; ആൻലിയയെ പെരിയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവ് റിമാൻഡിൽ; ഗാർഹിക പീഡനത്തിന് തെളിവുണ്ടായിട്ടും കേസ് ഒതുക്കാൻ നടത്തിയ ശ്രമങ്ങളും ഹൈജിനസ്-ലീലാമ്മ ദമ്പതികളുടെ പോരാട്ടത്തിൽ പൊളിഞ്ഞു; 'ഇനിയും ഇവിടെ നിന്നാൽ അവരെന്നെ കൊല്ലും..' എന്ന് സഹോദരന് വാട്സ് ആപ്പിൽ അയച്ച സന്ദേശം ഗാർഹിക പീഡനത്തിന് തെളിവായി
ഇത് അതിരുകൾ കടന്നുള്ള സ്‌നേഹ സംഗമം! മുന്നിൽ മുട്ടുകുത്തി 'ലാലേട്ടൻ'; നാദിയ പറഞ്ഞു 'എന്നാ എന്നോടു പറ ഐ ലവ് യു എന്ന്'; 'ഐ ലവ് യു' എന്നു മോഹൻലാൽ പറഞ്ഞപ്പോൾ ഉടൻ വന്നു അടുത്ത മറുപടി 'പോ മോനേ ദിനേശാ; കുവൈത്തുകാരിയായ കടുത്ത ആരാധികയെ കണ്ട് ലാലേട്ടൻ മടങ്ങിയത് കൈയിൽ കരുതിയ സമ്മാനവും നാദിയയുടെ നെറുകയിൽ ചുംബനവും നൽകി
സാക്കിർ നായിക്കുമായി ബന്ധപ്പെട്ട 16 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി; ഇതോടെ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയത് 50 കോടിയോളം രൂപ; പീസ് ടീവി നിരോധിച്ചതിന് പിന്നാലെ വന്ന നഷ്ടങ്ങൾ ഇതിന് പുറമെയും; സംഘടനയുടെ പേരിൽ നായിക്കിന് പ്രസംഗങ്ങൾ നടത്താനോ ഫണ്ടുകൾ സ്വീകരിക്കാനോ സാധിക്കുന്നില്ല; മതപരിവർത്തനവും ഐഎസ് റിക്രൂട്ട്മെന്റും അടക്കമുള്ള വിവാദങ്ങളിൽപെട്ട ഇസ്ലാമിക പ്രഭാഷകന്റെ സാമ്പത്തിക സാമ്രാജ്യം കേന്ദ്ര നടപടികളിൽ തകരുന്നു; മോദി സർക്കാർ സാക്കിർ നായിക്കിനെ പൂട്ടിയത് ഇങ്ങനെ
പഠിത്തം അവസാനിപ്പിച്ച് ഞാൻ നടന്നു കയറിയ ജീവിതം ഒരു പേടിസ്വപ്നമായിരുന്നു; അന്ന് ഒരുപാട് കരഞ്ഞു; ആരോടും ഒന്നും പങ്കുവച്ചില്ല; ആ സ്വപ്ന ജീവിതം വിട്ടിറങ്ങുമ്പോൾ ഉണ്ടായിരുന്നത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞും സീറോ ബാലൻസ് അക്കൗണ്ടും; അഹങ്കാരിയെന്നും ഒന്നിനും കൊള്ളാത്തവളെന്നും മുദ്രകുത്തി; ഇപ്പോൾ ഞാൻ ആരാണെന്ന് എനിക്കറിയാം: അമൃത സുരേഷ് ജീവിതം പറയുന്നു
ഭർത്താവ് അറിഞ്ഞില്ല, അടുത്ത ലക്ഷ്യം താനാണെന്ന്; ബോബിനും കപിലയും തമ്മിലുള്ള വഴിവിട്ട ബന്ധം അറിയാതെ കൊലയാളിയെ സഹായിച്ച് ഇസ്രവേൽ; പണം സ്വന്തമാക്കി കാമുകിക്കൊപ്പം ജീവിക്കാൻ ഇരട്ടകൊല നടത്തിയ ബോബിൻ കുട്ടിക്കാലം മുതൽ അക്രമവാസനയുള്ളയാൾ; എറണാകുളം സ്വദേശിനിയെ വിവാഹം ചെയ്ത ശേഷം മുങ്ങിനടന്നു; എന്തു ജോലിയും ചെയ്യാൻ മടിക്കാത്ത ബോബിൻ കയ്യിൽ പണം കിട്ടിയാൽ ആർഭാട ജീവിതം നയിക്കുന്ന വ്യക്തി; കൊലപാതകത്തിലൂടെ ലക്ഷ്യമിട്ടത് കാമുകിയുമൊത്തുള്ള സുഖജീവിതം
ഓണപ്പതിപ്പിനായി ദിലീപിന്റെയും കുടുംബത്തിന്റെയും ഫോട്ടോ എടുക്കാനാണ് വീട്ടിൽ പോയത്; ഇറങ്ങാൻ നേരം ദിലീപ് എന്നോടു പറഞ്ഞു: ഒരുനടൻ എന്നെ വല്ലാതെ ദ്രോഹിക്കുന്നു... അവനെ കയറൂരി വിട്ടാൽ എനിക്ക് ഭീഷണിയായി വളരും..അതുകൊണ്ട് അവന്റെ വളർച്ച തടയണം: കുഞ്ചാക്കോ ബോബൻ- അവനെ ഒന്ന് ഒതുക്കി തരണം..ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം; പല്ലിശേരിയുടെ പരമ്പര തുടരുന്നു
ഓപ്പറേഷൻ തിയേറ്ററിൽ വച്ച് സിവിൽ സർജനും സുന്ദരിയായ നഴ്‌സും തമ്മിൽ ചൂടൻ ചുംബനം ! ഉജ്ജൈനിലെ ആശുപത്രിയിൽ വച്ച് നടന്ന സംഭവം പുറംലോകമറിഞ്ഞത് വാട്‌സാപ്പ് വീഡിയോ വഴി; നഴ്‌സുമാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡോക്ടറുടെ പണി തെറിച്ചു; ആശുപത്രിയിലെ ചൂഷണത്തിന്റെ മറ്റൊരു മുഖമിങ്ങനെ
പീഡിപ്പിച്ച ശേഷം വിവരം ഭർത്താവറിയാതിരിക്കാൻ കാശു ചോദിച്ച് ബ്ലാക് മെയിലിംഗും ചെയ്തു; ഓർത്തഡോക്‌സ് സഭാ വൈദികന്റെ പീഡനം അതിരു കടന്നപ്പോൾ വീട്ടമ്മ ആത്മഹത്യ ചെയ്തു; നീതി തേടി പൊലീസിന്റെ മുമ്പിലും സഭാ നേതൃത്വത്തിന്റെ മുമ്പിലും കയറി ഇറങ്ങി മടുത്ത് ഒരു പാവം ഭർത്താവ്; നേതി തേടിയുള്ള കുറിച്ചിക്കാരൻ റെജിയുടെ പോരാട്ടം വിജയിക്കുമോ?
കോബാറിലെ കുടുംബവീട്ടിൽ ജിഫിലി ഉറങ്ങാൻ കിടക്കുമ്പോൾ ആരുകരുതി ഉണരില്ലെന്ന്! ജിഫിന്റെ മുറിയിൽ കിടക്കാൻ വാശിപിടിച്ചും അവന്റെ പുതപ്പ് പുതച്ചും വഴുതി വീണത് അവസാന ഉറക്കത്തിലേക്ക്; ഒരുമാസം മുമ്പേ സഹോദരൻ വിടവാങ്ങിയപ്പോൾ ജിഫിലി ഹൃദയം പൊട്ടി പാടിയ 'മറുകരയിൽ നാം കണ്ടീടും' എന്ന ഗാനം ഓർത്ത് അച്ഛൻ ജോർജും കുടുംബവും; ഇത്തവണ ആ ഗാനം മുഴങ്ങുക ജിഫിലിക്കായ്; സൗദിയിൽ രണ്ടുമക്കളുടെയും മരണം ഹൃദയാഘാതം മൂലം; ചെങ്ങന്നൂരിലെ കുടുംബത്തിന്റെ ദുരന്തത്തിൽ ആശ്വാസവാക്കുകളില്ലാതെ ഉറ്റവർ
തിരക്കേറിയ സന്ദർശനത്തിനിടയിൽ രാഹുൽ ഗാന്ധി യൂസഫലിയുടെ അബുദാബിയിലെ ആഡംബര വസതിയിലുമെത്തി; കണ്ടാൽ കൊതി തീരാത്ത അത്യാഡംബരത്തിൽ മയങ്ങി ഭാവി ഇന്ത്യൻ പ്രധാനമന്ത്രി; യൂസഫലിയും ഭാര്യയായ സാബിറയും മകൾ ഷിഫയും മരുമകൻ ഷംസീറും ചേർന്ന് വിശിഷ്ടാതിഥിയെ വീട് ചുറ്റി കാണിച്ചു; ഷെയ്ഖ് സെയ്ദ ഗ്രാന്റ് പള്ളിയും കണ്ട് ദുബായിലേക്ക് തിരിച്ച രാഹുൽ ഇന്ന് ഡൽഹിയിൽ മടങ്ങിയെത്തും
അകമണ്ണിൽ ചതരഞ്ഞത് തീർന്നത് രണ്ട് കുരുന്നുകളും അവരുടെ അമ്മയും നാത്തൂനും മകളും അടക്കം ഒരു കുടുംബത്തിലെ ആറു പേർ; എതിരെ വന്ന ബസ് കാണാതെ ടിപ്പർ ലോറിയെ അമിത വേഗത്തിൽ ഓവർടേക്ക് ചെയ്തത് ദുരന്തകാരണമായി; ബസിനിടയിലേക്ക് ഇടിച്ചു കയറിയ കാറിൽ നിന്നും പുറത്തേക്ക് തെറിച്ചത് ചോരയും മാംസകഷ്ണങ്ങളും; ചാമുണ്ടേശ്വരിയെ കണ്ടിട്ടുള്ള യാത്ര കൊടിയ ദുരന്തമായപ്പോൾ ദുബായിൽ ഇരുന്ന് മനോജ് അലറി വിളിച്ചു; ഇന്നലെ നടന്നത് എംസി റോഡ് കണ്ട ദാരുണ അപകടങ്ങളിൽ ഒന്ന്
ആറു വയസ് മുതൽ ദിവസവും നാലു തവണ പിതാവിന്റെ ക്രൂര ലൈംഗിക പീഡനത്തിന് ഇരയായി ! 'രണ്ടു തവണ ഗർഭം ധരിച്ച ഞാൻ പതിമൂന്നാം വയസിൽ പിതാവിന്റെ കുഞ്ഞിനെ പ്രസവിച്ചു; ഗൂഗിളിൽ നോക്കി ഗർഭം അലസിപ്പിക്കാനുള്ള വഴികൾ തിരഞ്ഞ് അച്ഛൻ നിർബന്ധിച്ച് ചെയ്യിപ്പിച്ചത് കഠിന വ്യായാമങ്ങൾ'; താൻ വർഷങ്ങളായി അനുഭവിച്ച നരകയാതന തുറന്ന് പറഞ്ഞ് 18കാരി ഷാനോൺ
ഇന്നലെ വരെ ബുർഖക്കുള്ളിൽ പൊതിഞ്ഞ് അടിമയെ പോലൊരു ഒറ്റപ്പെട്ട ജീവിതം; ഇന്ന് തലമുണ്ടില്ലാത്ത ബർമുഡയും ധരിച്ച ന്യൂജെൻ സ്‌റ്റൈൽ; പുതു ജീവിതത്തിലേക്ക് ഇറങ്ങിയ റാഫ് മുഹമ്മദിനെ ടൊറന്റോ എയർപോർട്ടിൽ സ്വീകരിക്കാൻ മന്ത്രിമാർ വരെ എത്തി; സൗദിയിൽ നിന്നും രക്ഷപ്പെട്ട് ബാങ്ക്കോംഗിൽ എത്തി കാനഡയിൽ രാഷ്ട്രീയ അഭയാർത്ഥിയായ 18കാരിക്ക് ഇനി സുഖജീവിതം
ആറു വർഷം പ്രേമിച്ച ശേഷം വിവാഹം കഴിഞ്ഞ് മൂന്നു മാസം മധുവിധു ആഘോഷമാക്കിയ യുവാവ് ഒന്നാം തീയതി ദുബായിലെ ജോലി സ്ഥലത്തെത്തി; 11ന് ഭാര്യയെ കാണാൻ ഇല്ല എന്ന് വീട്ടുകാർ പറഞ്ഞപ്പോൾ നെഞ്ച് പൊട്ടി പ്രാർത്ഥിച്ചത് വെറുതെയായി; മറ്റൊരു കാമുകനൊപ്പം ഭാര്യ ഒളിച്ചോടിയെന്ന് തിരിച്ചറിഞ്ഞപ്പോൾ തകർന്നു പോകാതിരിക്കാൻ ഒളിച്ചോട്ടം സുഹൃത്തുക്കൾക്കൊപ്പം ആഘോഷമാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വിഷേഷും കൂട്ടരും; ദുബായിലെ വേറിട്ട ആഘോഷം ഷെയർ ചെയ്ത് സോഷ്യൽ മീഡിയ
അവസരം നൽകാമെന്ന് പറഞ്ഞ് ഫ്‌ളാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയെ തുടർന്ന് നിർമ്മതാവായ വൈശാഖ് രാജനെ തേടി പൊലീസ്; മറുനാടൻ പുറത്തു വിട്ട സിനിമാ പീഡനക്കേസിൽ നിർമ്മതാവിന്റെ പേരിൽ പൊലീസ് ചുമത്തിയിരിക്കുന്നത് ബലാത്സംഗ കേസ്; ഒത്തുതീർപ്പ് ശ്രമങ്ങൾ പൊളിഞ്ഞതോടെ ഒട്ടേറെ ദിലീപ് സിനിമകളുടെ നിർമ്മാതാവായ ഗൾഫ് വ്യവസായിയെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും; ബ്ലാക് മെയിൽ ശ്രമമെന്ന് ആരോപിച്ച് നിർമ്മാതാവ്; മലയാള സിനിമയെ പിടിച്ചു കുലുക്കി പുതിയ പീഡന കേസ്
മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടും ലൈംഗിക പീഡന പരാതി; പ്രമുഖ യുവനടിയുടെ ആരോപണം പ്രമുഖ നടന്മാരെ വെച്ച് ഹിറ്റ് സിനിമകൾ ഒരുക്കിയ നിർമ്മാതാവിനെതിരെ; കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി ഒതുക്കിത്തീർക്കാൻ ശ്രമങ്ങൾ തകൃതി; പ്രാഥമിക അന്വേഷണത്തിന്റ പേരിൽ ആരോപണ വിധേയനെതിരെ എഫ്‌ഐആർ ഇടാതെ നടപടികൾ നീട്ടി ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് അവസരമൊരുക്കി ഉദ്യോഗസ്ഥൻ; അന്വേഷണത്തിന്റെ വാസ്തവം ബോധ്യമാകട്ടെ എന്ന് കൊച്ചി സിറ്റി പൊലീസ്
വിപണിയുടെ താരം ലാലേട്ടൻ, പ്രേക്ഷകരുടെ താരം ഫഹദ്; മമ്മൂട്ടിക്ക് ആശ്വസിക്കാൻ 'അബ്രഹാമിന്റെ സന്തതികൾ' മാത്രം; ടൊവീനോയ്ക്ക് സൂപ്പർ സ്റ്റാറുകൾക്ക് പോലുമില്ലാത്ത മിനിമം ഗ്യാരണ്ടി; വെടി തീർന്ന് ദിലീപ്; പ്രതീക്ഷ നിലനിർത്തി നിവിൻ; പൃത്ഥിയുടെ വിജയം 'കൂടെ ' മാത്രം; ദൂൽഖറിന് ചിത്രങ്ങളില്ല; ബോറടിപ്പിച്ച് കുഞ്ചാക്കോ ബോബൻ; നടിമാർ പൊടി പോലുമില്ല, സാന്നിധ്യം മഞ്ജു തന്നെ; പുതിയ താരോദയമായി പ്രണവ്; 2018ലെ മലയാളത്തിന്റെ താരങ്ങളുടെ പ്രകടനം ഇങ്ങനെയാണ്
ട്രെയിൻ ബെർത്തിലും വിമാനത്തിലും കാട്ടിലും അടക്കം വിചിത്രമായ സ്ഥലങ്ങളിൽ വച്ച് സ്വയംഭോഗം ചെയ്ത അനുഭവം സുഹൃത്തുക്കൾ ലാഘവത്തോടെ പറയുന്നത് കേട്ട് അത്ഭുതം തോന്നി; അന്ന് ഞാൻ പുരുഷനെക്കുറിച്ച് അറിയാത്ത ഒരിക്കലും അറിയാൻ സാധ്യത ഇല്ലാത്ത കുറേ കാര്യങ്ങൾ അറിഞ്ഞു; സ്വയംഭോഗത്തെക്കുറിച്ച് ബ്ലോഗിലൂടെ തുറന്നെഴുതി അർച്ചന കവി
ഓണപ്പതിപ്പിനായി ദിലീപിന്റെയും കുടുംബത്തിന്റെയും ഫോട്ടോ എടുക്കാനാണ് വീട്ടിൽ പോയത്; ഇറങ്ങാൻ നേരം ദിലീപ് എന്നോടു പറഞ്ഞു: ഒരുനടൻ എന്നെ വല്ലാതെ ദ്രോഹിക്കുന്നു... അവനെ കയറൂരി വിട്ടാൽ എനിക്ക് ഭീഷണിയായി വളരും..അതുകൊണ്ട് അവന്റെ വളർച്ച തടയണം: കുഞ്ചാക്കോ ബോബൻ- അവനെ ഒന്ന് ഒതുക്കി തരണം..ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം; പല്ലിശേരിയുടെ പരമ്പര തുടരുന്നു
ശ്രീലങ്കക്കാരിക്ക് പുറമെ മൂന്ന് മലേഷ്യൻ യുവതികൾ.. ഒരു മഹാരാഷ്ട്രക്കാരി... രണ്ട് വിദേശികൾ; കനകദുർഗയും ബിന്ദുവും ഉൾപ്പെടെ ഇതുവരെ പൊലീസ് മലചവിട്ടിച്ചത് പത്ത് യുവതികളെ; എല്ലാം സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാൻ സർക്കാർ ഒരുക്കിയ നാടകം; ശബരിമലയിൽ സംഘപരിവാറിനെ പൊളിക്കാൻ പിണറായിയെ തുണച്ചത് ബെഹറയുടെ അതിബുദ്ധി; ഡിജിപി തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ; ആക്ഷൻ സീനുകളില്ലാതെ ക്ലൈമാക്സ് ഗംഭീരമാക്കി പൊലീസ് മേധാവി
ഓപ്പറേഷൻ തിയേറ്ററിൽ വച്ച് സിവിൽ സർജനും സുന്ദരിയായ നഴ്‌സും തമ്മിൽ ചൂടൻ ചുംബനം ! ഉജ്ജൈനിലെ ആശുപത്രിയിൽ വച്ച് നടന്ന സംഭവം പുറംലോകമറിഞ്ഞത് വാട്‌സാപ്പ് വീഡിയോ വഴി; നഴ്‌സുമാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡോക്ടറുടെ പണി തെറിച്ചു; ആശുപത്രിയിലെ ചൂഷണത്തിന്റെ മറ്റൊരു മുഖമിങ്ങനെ
കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയാതെ മമ്മൂട്ടി; ഇത്തവണത്തെ സൂപ്പർ ഫ്ളോപ്പുകളിൽ കൂടുതലും മമ്മൂട്ടി ചിത്രങ്ങൾ; എട്ടുനിലയിൽ പൊട്ടിയവയിൽ മുൻപന്തിയിൽ ദിലീപ് ചിത്രം കമ്മാരസംഭവം; പ്രതീക്ഷിച്ച വിജയം നേടാനാവതെ മോഹൻലാലിന്റെ നീരാളിയും; ആമിയും പൂമരവും രണവും തീയേറ്ററുകളിൽ ആവിയായി; 2018ൽ മലപോലെ വന്ന് എലിപോലെ പോയ സിനിമകൾ ഇവയാണ്!
ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ തെളിവായി നൽകി പ്രമുഖ നടി; ബ്‌ളാക്ക് മെയിൽ സംഭാഷണത്തിന്റെ ചുവയുള്ള സംഭാഷണം പൊലീസിന് നൽകി പ്രമുഖ നിർമ്മാതാവ്; നടപടികൾ മനഃപൂർവം വൈകിപ്പിച്ച് കൊച്ചി പൊലീസ്; എഫ്‌ഐആർ അടക്കമുള്ള നടപടികൾ വൈകിപ്പിക്കാൻ വേണ്ടി പൊലീസിൽ സമ്മർദ്ദം ചെലുത്തി മലയാളം സിനിമാരംഗത്തെ പ്രമുഖരും; നടിയുടെ ലൈംഗിക പരാതിയിൽ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവിന് മേൽ കൈവിലങ്ങ് വീഴുമോ? ആകാംക്ഷയുമായി സിനിമാ ലോകം