1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
19
Tuesday

മതരഹിത സമൂഹങ്ങളിലാണ് ഉയർന്ന ജീവിത നിലവാരവും കുറ്റകൃത്യങ്ങളിൽ കുറവുമുള്ളത്; ലിംഗസമത്വം, ആരോഗ്യം, ശുചിത്വം, സാമൂഹിക സുരക്ഷിതത്വം, അങ്ങനെ എത്രയോ തലങ്ങളിൽ മുന്നിലാണവർ; മത പൗരോഹിത്യങ്ങൾ അടക്കി ഭരിക്കുന്ന സമൂഹങ്ങൾ അക്രമോത്സുകവും അടിച്ചമർത്തപ്പെട്ടതും ദാരിദ്ര്യം നിറയുന്നതുമാണ്; രജീഷ് പാലവിള എഴുതുന്നു

September 05, 2018 | 02:24 PM IST | Permalink



മതരഹിത സമൂഹങ്ങളിലാണ് ഉയർന്ന ജീവിത നിലവാരവും കുറ്റകൃത്യങ്ങളിൽ കുറവുമുള്ളത്; ലിംഗസമത്വം, ആരോഗ്യം, ശുചിത്വം, സാമൂഹിക സുരക്ഷിതത്വം, അങ്ങനെ എത്രയോ തലങ്ങളിൽ മുന്നിലാണവർ; മത പൗരോഹിത്യങ്ങൾ അടക്കി ഭരിക്കുന്ന സമൂഹങ്ങൾ അക്രമോത്സുകവും അടിച്ചമർത്തപ്പെട്ടതും ദാരിദ്ര്യം നിറയുന്നതുമാണ്; രജീഷ് പാലവിള എഴുതുന്നു

രജീഷ് പാലവിള

കാലിഫോർണിയയിലെ പിട്സർ(Pitzer) സർവ്വകലാശാലയിലെ സോഷ്യോളജിവിഭാഗം അദ്ധ്യാപകനാണ് പ്രൊഫ:ഫിൽ സുക്കർമാൻ. അദ്ദേഹം ഇന്ന് ലോകത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനും കൂടിയാണ്. സോഷ്യോളജിയിൽ ബിരുദ-ബിരുദാനന്തരങ്ങളും ഡോക്ടറേറ്റുമുള്ള സുക്കർമാന് മതേതര സമൂഹങ്ങളിലെ മനുഷ്യ ജീവിതങ്ങൾ എന്നും പഠനവിഷയമാണ്. ഈ വിഷയത്തിലുള്ള താല്പര്യവും അധ്വാനവും ട്രിനിറ്റി കോളേജിൽ ആദ്യമായി മതേതരസമൂഹത്തെ ഒരു പ്രത്യേകപാഠ്യ വിഷയമാക്കി ഒരു കോ്ഴ്സ് (Institute for the Study of Secularism in Society and Culture)തുടങ്ങുന്നതിന് അദ്ദേഹത്തെ സഹായിച്ചു.

അതിനു പ്രചോദനമായതാകട്ടെ ഡന്മാർക്ക് ,സ്വീഡൻ പോലെയുള്ള സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലെ മതേതര സമൂഹങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണഫലങ്ങളും നിരീക്ഷണങ്ങളും. 2005-06 വർഷങ്ങളിൽ സ്വീഡനിലും ഡന്മാർക്കിലും പതിന്നാല് മാസങ്ങൾ താമസിച്ച തന്റെ അനുഭവങ്ങൾ സുക്കർമാൻ വർണ്ണിച്ചപ്പോൾ ലോകം അത് കൗതുകത്തോടെ കേട്ടിരുന്നു . ഏതാണ്ട് നൂറ്റിയമ്പതോളം ഡച്ച്/സ്വീഡൻ പൗരന്മാരുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും അഭിമുഖങ്ങളും കോർത്തിണക്കിയ ദൈവരഹിതസമൂഹം (Society without God-Published on 2008) എന്ന പുസ്തകം സുക്കർമാനെ വളരെയധികം പ്രശസ്തനാക്കി. Fore Word Magazine³sd silver book of the year award നേടിയ ഈ കൃതി 'ബെസ്റ്റ്സെല്ലർ' പട്ടികയിലാണ്.

മതഭീകരതകൾകൊണ്ട് പൊറുതിമുട്ടുന്നലോകത്ത് മതസമൂഹങ്ങളിലെയും മതരഹിത സമൂഹങ്ങളിലെയും ജീവിതങ്ങളെക്കുറിച്ചുള്ള താരതമ്യ പഠനങ്ങൾ എത്രയോ പ്രസക്തമാണ്.ഈ പുസ്തകത്തിന്റെ പ്രസക്തിയാകട്ടെ ആ മേഖലയ്ക്കുള്ള മഹത്തായൊരു സംഭാവന എന്ന നിലയ്ക്ക് മാത്രമല്ല, മതരഹിത സമൂഹങ്ങളിലെ ജനങ്ങളുടെ ഉയർന്ന ജീവിത നിലവാരവും കുറ്റകൃത്യങ്ങളിലെ തുലോം തുച്ഛമായ കണക്കും ആരുടേയും കണ്ണുതുറപ്പിക്കേണ്ടതാണ്.മത കഥാപുസ്തകങ്ങളിൽ വീണുകിടന്ന് ജീവിതത്തെ യാന്ത്രികവും നിരർഥകവുമാക്കുന്നവർ തങ്ങളുടെ കണ്ണുകൾക്ക് മുന്നിൽ ഒരു സമൂഹം എങ്ങനെ ആനന്ദത്തോടെ-ആഘോഷത്തോടെ-ആരോഗ്യത്തോടെ ജീവിക്കുന്നു എന്നത് പഠിക്കേണ്ട വിഷയം തന്നെ. ധാർമ്മികതയുടെ മൊത്തവിതരണക്കാരായ മതപൗരോഹിത്യങ്ങൾ അടക്കിഭരിക്കുന്ന സമൂഹങ്ങളാകട്ടെ അത്രമാത്രം അക്രമോത്സുകവും അടിച്ചമർത്തപ്പെട്ടവരുമാണ്.

അവർക്ക് പള്ളിയോടുള്ള ഈ ബന്ധം ഇൻഷുറൻസ് പോളിസിപോലെ
സ്‌കാൻഡിനേവിയൻ രാജ്യളിലേക്ക് ഒരു നിമിഷം നോക്കാൻ നാം തയ്യാറാകേണ്ടതുണ്ട്; വിദ്യാലയങ്ങൾ,രാഷ്ട്രീയം,മാധ്യമങ്ങൾ തുടങ്ങി ഒരു സമൂഹത്തിന്റെ ഗതിനിർണ്ണായക കേന്ദ്രങ്ങളിലെല്ലാം ദൈവരഹിത മസ്തിഷ്‌കങ്ങൾ എത്രമാത്രം പുരോഗമനപരമായും ക്രിയാത്മകമായും പ്രവർത്തിക്കുന്നു എന്നതും മതാതിഷ്ഠിതസമൂഹങ്ങളിലെ അഴുക്കുചാലുകളിൽ മേൽ പറഞ്ഞവ പ്രവർത്തിക്കുന്നതും മനസിലാക്കുക എന്നത് വളരെ പ്രധാനമാണ്;

പൂർണ്ണഅവിശാസികൾ /അൽപവിശ്വാസികൾ /പൂർണ്ണവിശ്വാസികൾ എന്നിങ്ങനെ മനുഷ്യരെയും അവരുടെ ജീവിതങ്ങളെയും തരംതിരിച്ച് തന്നെ അറിയേണ്ടതുണ്ട്.സുക്കർമാൻ തന്റെ പഠനത്തിനായി തിരഞ്ഞെടുത്ത ഡച്ച് /സ്വീഡൻ പൗരന്മാരിൽ പലതരം വിദ്യാഭ്യാസ യോഗ്യതയുള്ളവരും പലപ്രായക്കാരും ഉണ്ടായിരുന്നു. മതപാതകളില്ലാതെ ജീവിതയാത്രചെയ്യുന്ന അവരുടെ ഹൃദയം തുറന്നുകാണുവാൻ അദ്ദേഹം ഉത്സുകനായി.അന്തസ്സായി ജീവിക്കുന്നതിൽ, കുട്ടികളെ വളർത്തുന്നതിൽ പഠിക്കുന്നതിൽ ജോലിനേടുന്നതിൽ ജീവിതം നൽകുന്ന വെല്ലുവിളികളെ നേരിടുന്നതിൽ ദൈവാനുഗ്രഹങ്ങൾ പ്രതീക്ഷിക്കാത്ത അനേകംപേരുടെ സമൂഹം അദ്ദേഹത്തിൽ ആവേശമുണ്ടാക്കി; സങ്കൽപ്പിക്കാൻ കഴിയുന്ന ഒരു നല്ല സമൂഹം ! അതായിരുന്നു ഡെന്മാർക്ക്; അതിന്റെ സാമൂഹികഘടന, ലിംഗസമത്വം, ആരോഗ്യം, ശുചിത്വം, ജീവിതത്തെക്കുറിച്ചുള്ള ആളുകളുടെ പ്രത്യാശകൾ ,കുറ്റകൃത്യങ്ങളുടെ അഭാവം, സാമൂഹിക സുരക്ഷിതത്വം, അങ്ങനെ എത്രയോ തലങ്ങളിൽ മുന്നിലാണവർ.അതിന്റെ സൗന്ദര്യം അത്രമാത്രം പ്രചോദനാതമകവുമാണ്.

കണ്ടുമുട്ടിയവരോട്, ഫിൽ അവരുടെ ജീവിതത്തെക്കുറിച്ച് ചോദിച്ചു.മരണത്തെക്കുറിച്ചും മരണാനന്തരത്തെക്കുറിച്ചും ചോദിച്ചു.അവരുടെ ഉത്തരങ്ങൾ അത്രമേൽ ലളിതവും അകൃത്രിമവുമായിരുന്നു.നമ്മെ അസൂയപ്പെടുത്തിക്കൊണ്ട് ജീവിക്കുമ്പോഴും ജീവിതത്തിന് പ്രത്യേകിച്ച് ഒരർത്ഥവുമില്ലെന്നു അവർ ചിരിച്ചു കൊണ്ട് പറയും ;മരണമാകട്ടെ ജീവിതത്തിന്റെ സ്വാഭാവികമായ ഒരു ഭാഗവും!മരണാനന്തരമെന്നതോ അവർക്ക് നിരർഥകമായ ഒരു ചോദ്യം മാത്രം!മതം ദൈവം ജീവിത ലക്ഷ്യം മരണാനന്തരം പാപം പുണ്യം നരകം സ്വർഗ്ഗം തുടങ്ങിയ പദങ്ങൾക്ക് അവരുടെ ജീവിതത്തിൽ അത്ര പ്രധാന്യമില്ല.

ഇത്തരം വാക്കുകൾ ആരും പറയാറോ ശ്രദ്ധിക്കാറോ ഇല്ല ;ഒരു ഡേ-കേയർ സ്‌കൂളിലെ 24കാരിയായ മെറ്റി എന്ന ടീച്ചറോട് സംസാരിക്കുമ്പോൾ സുക്കർമാൻ ചോദിച്ചു ,എന്തുകൊണ്ടാണ് നിങ്ങൾ ഇത്രമാത്രം മതവിമുഖതയുള്ളവർ ആയിരിക്കുന്നത് ;അവളുടെ ഉത്തരം വളരെ ലളിതമായിരുന്നു :''I don't know, because...we just don't care.' .ഇതായിരുന്നു താൻ കണ്ടുമുട്ടിയ ഭൂരിപക്ഷം ആളുകളുടെയും നിലപാട് .മതവിഷയങ്ങളോടുള്ള അവരുടെ ഈ നിഷേധാത്മക അത്രമേൽ സ്വാഭാവികമായിരുന്നു.വിശ്വാസികളെയും അദ്ദേഹം കണ്ടുമുട്ടി അവരാകട്ടെ വിശ്വാസത്തെ കേവല സ്വകാര്യതയായി കൊണ്ട് നടക്കുന്നവരാണ്.അവർ വിശ്വാസികളാണ് എന്ന് അറിയുകപോലും സാധ്യമല്ല! രസകരമായ വിശേഷം രാജ്യത്തെ ബഹുഭൂരിപക്ഷം അവിശ്വാസികൾ നാഷണൽ ചർച്ചിന്റെ നടത്തിപ്പിന് പരാതികളില്ലാതെ നികുതി കൊടുക്കുന്നവരും തങ്ങളുടെ വിവാഹത്തിനും ശവമടക്കിനും പള്ളിയെ ഉപയോഗിക്കുന്നവരുമാണ് .പള്ളിയോടുള്ള ഈ ബന്ധം ഇൻഷുറൻസ് പോളിസി പോലെ മാത്രമാണ് എന്നാണ് സുക്കർമാൻ ഇതിനെക്കുറിച്ച് പറയുന്നത്.പള്ളിയിലെ അംഗത്വത്തിനു 'ദൈവിക'കാരണങ്ങൾ ഒന്നും തന്നെ അവർക്കില്ല!

ദൈവരഹിതസമൂഹം ഭാവനയല്ല
സ്‌കാൻഡിനേവിയ മതേതരമായിരിക്കുന്നതിലേക്കുള്ള മൂന്നു വഴികളെക്കുറിച്ച് ഫിൽ പറയുന്നു, ഒന്ന് മതത്തോടുള്ള വിമുഖതയും (reluctance) മിതഭാഷിത്വവും (reticence),രണ്ട് ആരോഗ്യകരമായ നിഷ്പക്ഷത (benign indifference), മൂന്ന് പൂർണ്ണമായ വിസ്മരണത്വം (utter obliviounsess). താൻ കണ്ടുമുട്ടിയ ആളുകൾ ഈ മൂന്നുവിഭാഗങ്ങളിൽ പെട്ടവരാണ് .ആദ്യകൂട്ടർ മതത്തെക്കുറിച്ച് സംസാരിക്കാൻ അത്രത്തോളം തയ്യാറാവാറില്ല;സംസാരിച്ചാൽ തന്നെ അത് നീണ്ടുപോകാറുമില്ല! ബഹുഭൂരിപക്ഷം വരുന്ന രണ്ടാമത്തെ നിഷ്പക്ഷ ഗ്രൂപ്പുകളാകട്ടെ ,വ്യക്തിപരമായി മതാത്മകതയില്ലാത്തവരെങ്കിലും മതപുസ്തകങ്ങളിലെ കഥകളെക്കുറിച്ചൊക്കെ പോസിറ്റീവായി പറയുന്നതിൽ അത്ര ബുദ്ധിമുട്ടുകളില്ലാത്തവരാണ്. മൂന്നാമത്തെ ചെറിയ ഗ്രൂപ്പാകട്ടെ , ഇത്തരം കാര്യങ്ങൾ കേൾക്കാനും പറയാനും യാതൊരു താൽപര്യവും കാണിക്കാത്തവരും തങ്ങൾ അതിനെക്കുറിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ല എന്ന് തുറന്നുപറയുന്നവരുമാണ്.

ആളുകൾ മതങ്ങൾക്കായി ഹാർഡ്വെയർ ചെയ്യപ്പെട്ടവരാണ് എന്ന അമേരിക്കൻ അക്കാഡമിക് നിരീക്ഷണങ്ങളെ നിരൂപാധികം നിഷേധിക്കുന്ന നിഗമനങ്ങളിലേക്കാണ് ഇത്തരം സംഭാഷണങ്ങൾ സുക്കർമാനെ കൊണ്ടെത്തിച്ചത്. ജീവശാസ്ത്രപരമായ സ്വാഭാവികതയല്ല ,മറിച്ച് സാംസ്‌കാരികം ,സാമൂഹികം മനഃശാസ്ത്രപരം സാമ്പത്തികം താത്വികം രാഷ്ട്രീയം തുടങ്ങി പലതുമാവാം മതവിശ്വാസങ്ങളുടെ കാരണം എന്ന് അദ്ദേഹം അടിവരയിട്ട് കുറിക്കുന്നു.

ദൈവരഹിതസമൂഹം' എന്ന പുസ്തകം ഒരു എഴുത്തുകാരന്റെ ഭാവനയല്ല. ഒരു ഗവേഷകന്റെ സിദ്ധാന്തങ്ങളല്ല; ഒരു യുക്തിവാദിയുടെ സ്വപ്നങ്ങളുമല്ല; കണ്ണുകൾകൊണ്ട് , ഹൃദയംകൊണ്ട് ഒരാൾ തൊട്ടറിഞ്ഞതിന്റെ പ്രതിബിംബമാണ് അതിലെ വാക്കുകൾ ഭൗതികയാഥാർത്ഥ്യങ്ങളാണ് അതിലെ ചിത്രങ്ങൾ ! ആ സമൂഹം നമ്മിൽ അസൂയ ഉണർത്തും. മതവിശ്വാസങ്ങളാകുന്ന പാരമ്പര്യരോഗങ്ങളാൽ ദുർബലമാക്കപ്പെട്ട നമ്മുടെ സ്വന്തം സമൂഹങ്ങളെക്കുറിച്ച് അസ്വസ്ഥമായ ഓർമ്മകൾ ഉണ്ടാക്കും.വെട്ടിനുറുക്കപ്പെട്ട പച്ചമാംസങ്ങൾക്കും കെട്ടിക്കിടക്കുന്ന ചോരക്കളങ്ങൾക്കുമരികിൽ അരയും തലയും മുറുക്കി വിശ്വാസങ്ങൾക്ക് വേണ്ടി കൊല്ലാനും ചാവാനും നടക്കുന്ന ഇരുകാലികളെ എങ്ങനെ മാറ്റിയെടുക്കും എന്ന വിഷമവൃത്തത്തിലേക്ക് നാം വീണുരുകും!സ്‌കാൻഡിനേവിയിലേക്കുള്ള നമ്മുടെ ദൂരം അത്രമേൽ അപാരവും സങ്കീർണ്ണവുമാണെന്നാവും നാം തിരിച്ചറിയുക.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഈ അഭിനയത്തിന് ഓസ്‌കർ കൊടുക്കണം..ക്യാമറയിൽ നോക്കി കരയുന്ന മഹാനായ നേതാവ്: മുല്ലപ്പള്ളിയുടെ കണ്ണീരിനെ ട്രോളി ഒരുകൂട്ടർ; കണ്ണീര് കണ്ടാൽ മനസ്സാക്ഷിയുള്ളവർ കൂടെ കരയും... ഹൃദയമുള്ള മനുഷ്യർ അങ്ങനെയാണ്...അതിനെ മികച്ച നടൻ എന്നൊക്കെ പറഞ്ഞ് കളിയാക്കുന്നവരുടെ തൊലിക്കട്ടി അപാരമാണ്; ഇത് സ്വാതന്ത്ര്യസമരസേനാനിയായ മുല്ലപ്പള്ളി ഗോപാലന്റെ മകന്റെ തേങ്ങലാണ്: മറുപടിയുമായി എതിർപക്ഷം വന്നതോടെ രണ്ടായി തിരിഞ്ഞ് പോരടിച്ച് സോഷ്യൽ മീഡിയ
ഭീകരാക്രമണം ഉണ്ടായ ഉടൻ പാക്കിസ്ഥാൻ സന്ദർശനം റദ്ദ് ചെയ്ത് ഇന്ത്യയിൽ മാത്രം എത്താൻ ഇന്ത്യ വച്ച നിർദ്ദേശം സൗദി നിരസിച്ചതോടെ ബൾഗേറിയക്കു പോയ സുഷമയെ ഇറാനിൽ ഇറക്കി തിരിച്ചടിച്ച് മോദി; സുഷമയുടെ ഇറാൻ സന്ദർശനത്തിൽ പ്രകോപിതനായി പാക്കിസ്ഥാൻ ഏറ്റവും അടുത്ത രാജ്യമെന്ന് പ്രഖ്യാപിച്ച് എംബിഎസ്; പാക്കിസ്ഥാനെ കെട്ടിപ്പുണരുന്ന സൗദി രാജകുമാരൻ ഡൽഹിയിൽ എത്തുമ്പോൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാൻ കൗതുകത്തോടെ ലോകം
യേശു ഒരു വിപ്ലവകാരിയോ സാമൂഹികപരിഷ്‌ക്കർത്താവോ ആയിരുന്നില്ല; സിപിഎം നേതാവ് എംഎ ബേബിയെപ്പോലുള്ളവർ അങ്ങനെ പ്രസംഗിക്കുന്നത് മനസ്സിലാവുന്നില്ല; യഹോവയുടെയും മോസസിന്റെയും നിയമം അതേപടി നടപ്പാക്കാണ് യേശു വന്നതെന്ന് ബൈബിളിൽ വ്യക്തമായി പറയുന്നുണ്ട്; യേശുവിന്റെ ജീവിതത്തിൽ നടന്നുവെന്ന് പറയുന്ന കാര്യങ്ങൾക്ക് ചരിത്രത്തിന്റെയോ ആർക്കിയോളജിക്കൽ തെളിവുകളുടേയോ യാതൊരു പിന്തുണയുമില്ല; കടുത്ത ബൈബിൾ സംവാദങ്ങൾക്ക് തിരികൊളുത്തി വീണ്ടും സി രവിചന്ദ്രൻ
ഉള്ളുലയ്ക്കുന്ന നിലവിളികളും തേങ്ങലും അടങ്ങുന്നില്ല! കൃപേഷിനും ശരത് ലാലിനും ആയിരങ്ങളുടെ അന്ത്യാഞ്ജലി; കല്യോട്ട് കൂരാങ്കരിയിൽ അടുത്തടുത്ത് ഇരുവർക്കും അന്ത്യവിശ്രമം; വിലാപയാത്രയ്ക്കിടെ പരക്കെ അക്രമം; എകെജി ഭവനും സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരേയും ആക്രമണം; സംഘർഷം നിയന്ത്രിക്കാൻ വൻപൊലീസ് സന്നാഹം; യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി; കുറ്റവാളികൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്ന് പിണറായി വിജയൻ
ഇല്ലാത്ത കേസുകൾ ചമച്ച് പിണറായി വിജയൻ നിരന്തരം വേട്ടയാടുമ്പോഴും ടി പി സെൻകുമാറിനെ കൈവിടാതെ കേന്ദ്രസർക്കാർ; ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഇൻസ്റ്റിറ്റ്യൂട്ട് വിഭാഗത്തിൽ അംഗമായി മുൻ ഡിജിപിക്ക് നിയമനം; ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പം നിന്നതോടെ ആറ്റിങ്ങലിൽ സ്ഥാനാർത്ഥിയാകുമെന്ന് കരുതപ്പെട്ട സെൻകുമാറിനെ കൈവിടാതെ ബിജെപി
സിപിഎം ഒരു പാർട്ടിയാണോ അതോ ഗോത്രമാണോ? മത ഗോത്രീയതയ്ക്ക് പകരമോ പ്രത്യയശാസ്ത്ര ഗോത്രീയത? പാർട്ടിയാണ് എല്ലാറ്റിലും വലുതെന്നും പാർട്ടിക്കു വേണ്ടി കൊല്ലലും ചാവലും മഹത്തായ കർമ്മമാണെന്നുമുള്ള ചിന്തയാണ് രാഷ്ട്രീയ ചാവേറുകളെ സൃഷ്ടിക്കുന്നത്; ജയിലിൽ ആയാൽ പാർട്ടി സംരക്ഷിക്കും, രക്തസാക്ഷിയായാൽ ജോലി നൽകും; കൊന്നാലും കൊല്ലപ്പെട്ടാലും സ്വർഗം കിട്ടുന്ന ജിഹാദി ചിന്തപോലെ തന്നെയല്ലേ ഇതും; പിണറായീ, ചോര കണ്ടാൽ മാത്രം തൃപ്തിവരുന്ന പഴയ നിയമത്തിലെ 'യഹോവ'യാകരുത് താങ്കൾ
കമ്രാൻ എന്ന അബ്ദുൾ റഷീദ് ഖാസിയെ വെടിവച്ചിട്ടപ്പോൾ ഇന്ത്യൻ സേനയിലെ ചുണക്കുട്ടികൾ ചിതറിച്ചത് ജയ്‌ഷെയുടെ 'തലച്ചോറ്'; സൈനികരുടെ ചോരവീണ പുൽവാമയിൽ തന്നെ ഭീകരനെ ഒളിത്താവളം വളഞ്ഞ് 'സ്വർഗത്തിലെ ഹൂറി'മാരുടെ അടുത്തേക്ക് അയച്ച് ഇന്ത്യയുടെ പ്രതികാരം; കഴിഞ്ഞ ഡിസംബറിൽ അതിർത്തി കടന്ന് നുഴഞ്ഞെത്തിയ ഖാസി ഒളിഞ്ഞുതാമസിച്ചത് സാധാരണക്കാരെ പോലെ ഇടവഴികളിലൂടെ സഞ്ചരിച്ച്; അഫ്ഗാനിൽ കാർബോംബ് വിദഗ്ധനായി വിലസിയ മസൂദിന്റെ വലംകൈയിനെ തന്നെ വെട്ടി വീഴ്‌ത്തിയതോടെ പാക്കിസ്ഥാനും ശക്തമായ സന്ദേശം നൽകി ഇന്ത്യ
ഓലപ്പുരയിൽ നിന്നും പുതിയ വീടെന്ന കൃപേഷിന്റെ സ്വപ്‌നം യഥാർത്ഥ്യമാക്കാൻ ഹൈബി ഈഡൻ എംൽഎയുടെ തണൽ; എറണാകുളം നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന തണൽ ഭവന പദ്ധതുടെ ഭാഗമായി കൃപേഷിന്റെ കുടുംബത്തിന് വീടു നിർമ്മിച്ചു നൽകും; കാസർഗോഡ് ഡിസിസി പ്രസിഡന്റുമായി സംസാരിച്ചെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ മാതാപിതാക്കൾക്ക് വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുമെന്നും ഹൈബി
ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും
ജെസ്ന പോയത് അന്യമതസ്ഥനായ കാമുകനൊപ്പമോ? ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയായ ജിഗിണിയിൽ താമസം; നിത്യവൃത്തിക്ക് വ്യാജപ്പേരിൽ കമ്പനിയിൽ ജോലിയും; ആളെ തിരിച്ചറിയാതിരിക്കാൻ പല്ലിൽ ഇട്ടിരുന്ന കമ്പി ഊരിമാറ്റി; ദിവസവും കുർത്തയും ജീൻസും ധരിച്ച് പോകുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് മലയാളിയായ കടക്കാരനും; ജെസ്‌ന ജീവിച്ചിരിക്കുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചത് ഇയാൾ കൈമാറിയ വീഡിയോ പരിശോധനയ്ക്ക് ശേഷം; മുക്കൂട്ടുതറയിലെ തിരോധാനത്തിൽ നിർണ്ണായക ട്വിസ്റ്റെന്ന് സൂചന
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം
ഉത്തര മലബാറിൽ അഞ്ചിൽ നാലിലും ഇടതിന് മേൽക്കൈ; നേരിയ മാർജിനിൽ കാസർകോടും കണ്ണൂരും നിലനിർത്തുന്ന എൽഡിഎഫ് കോഴിക്കോടും വടകരയും പിടിച്ചെടുക്കാനും സാധ്യത; വയനാട്ടിൽ യുഡിഎഫ് ബഹുദൂരം മുന്നിൽ; 12 ശതമാനം വോട്ടുവ്യത്യാസം സൂചിപ്പിക്കുന്നത് മണ്ഡലത്തിലെ യുഡിഎഫ് തരംഗം; ബിജെപി എവിടെയും ചിത്രത്തിലില്ല; മറുനാടൻ മലയാളി ലോക്‌സഭാ തെരഞ്ഞെടുപ്പ് അഭിപ്രായ സർവേയിലെ അഞ്ച് മണ്ഡലങ്ങളിലെ സൂചനകൾ ഇങ്ങനെ
മഞ്ജു ചേച്ചിയോട് നിങ്ങളുടെ റിലേഷൻഷിപ്പിനെ കുറിച്ച് ആരൊക്കെയോ ധരിപ്പിച്ചിട്ടുണ്ട്; അക്കാര്യം മനസ്സിലാക്കിയതോണ്ടാ നിന്റെ വിവാഹത്തിനു ദിലീപേട്ടൻ സമ്മതിച്ചത്; മഞ്ജു ചേച്ചിയുടെ കണ്ണ് മൂടിക്കെട്ടാൻ ഒരു തന്ത്രം; നിന്നെ മറ്റാർക്കും വിട്ടു കൊടുക്കില്ല എന്നാണ് ദിലീപേട്ടൻ എന്നോട് പറഞ്ഞത്; നിങ്ങൾ രണ്ടുപേരും ഒപ്പം വേണമെന്നാണ് ദിലീപേട്ടന്റെ ആഗ്രഹം; 'ചതിക്കാത്ത സുജ' പറഞ്ഞതുകേട്ട് ഞെട്ടി കാവ്യ: ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്- പല്ലിശ്ശേരിയുടെ പരമ്പര തുടരുന്നു
മുൻനിരയിൽ ഇരിപ്പിടം ലഭിച്ചില്ല; ദുബായിലെ ലോകകേരള സഭാ വേദിയിൽ പൊട്ടിത്തെറിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്; ഞാൻ ആരാണെന്നാണ് കരുതിയത്? സംസ്ഥാനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഇങ്ങനെയാണോ ഇരിപ്പിടം ഒരുക്കുന്നതെന്ന് ചോദിച്ച് കോപം കൊണ്ടു ജ്വലിച്ചു; മുഖ്യമന്ത്രി വേദിയിലിരിക്കെ സദസ് വിട്ട് പോകാനൊരുങ്ങിയ ചീഫ്സെക്രട്ടറിയെ അനുനയിപ്പിക്കാൻ പണിപ്പെട്ട് നോർക്ക ഉദ്യോഗസ്ഥർ; ഒടുവിൽ ചീഫ് സെക്രട്ടറിക്കായി പ്രത്യേക നിര ഒരുക്കി; പ്രവാസി വ്യവസായികൾക്ക് മുന്നിൽ ഇന്നലെ നടന്ന 'കസേരകളി'യുടെ കഥ
കാശ്മീരിനെ രക്ഷിക്കാൻ യുദ്ധം ഏതുനിമിഷവും: മിന്നലാക്രമണമോ മിസൈൽ ആക്രമണമോ ആദ്യം തുടങ്ങേണ്ടതെന്ന് ആലോചന; സർവ സന്നാഹവുമായി ഉത്തരവ് കാത്ത് കര, വ്യോമ സേനകളുടെ കമാൻഡോ വിഭാഗങ്ങൾ; കപ്പലുകൾ എല്ലാം മിസൈലുകൾ തൊടുക്കാവുന്ന നിർണായക പോർമുഖങ്ങളിലേക്ക്; അതിർത്തിയിൽ ആകാശ് മിസൈലുകൾ വിന്യസിച്ചു; ബിൻലാദനെ അമേരിക്ക ഇല്ലാതാക്കിയ പോലെ മസൂദ് അസറിനെ ഇന്ത്യൻ കമാൻഡോ ഓപ്പറേഷനിൽ തീർക്കണമെന്നും ആവശ്യം; ഇന്ന് നാലുപേർ കൂടി കൊല്ലപ്പെട്ടതോടെ ശത്രുക്കളെ തുടച്ചുനീക്കാൻ ശപഥം ചെയ്ത് സേന
ജയിച്ചാലും തോറ്റാലും സ്വർഗം കിട്ടുന്ന അപൂർവ ഗെയിം; പ്രതീക്ഷിക്കുന്നത് മദ്യപ്പുഴയും 72 ഹൂറിമാരുമൊക്കെയുള്ള മത സ്വർഗ്ഗം; ഓരോ ജിഹാദിയും വിശ്വസിക്കുന്നു ഇത് വിശുദ്ധയുദ്ധമാണെന്ന്; മതം തന്നെയാണ് ഭീകരത! ജെയ്ഷെ മുഹമ്മദ് എന്ന വാക്കിന്റെ അർഥം തന്നെ മുഹമ്മദിന്റെ സൈന്യം എന്നും; ഈ വീഡിയോ നിങ്ങളിലെത്തുമ്പോഴെക്കും ഞാൻ സ്വർഗത്തിലെത്തിയിരിക്കുമെന്ന് ചാവേർ പറഞ്ഞതും ഈ വിശ്വാസത്താൽ; ആടുമെയ്‌ക്കൽ സംഘങ്ങൾ പലതവണയുണ്ടായ കേരളവും കശ്മീരിൽ നിന്നുപഠിക്കണം ഒരുപാട്
എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തും യുഡിഎഫ് തരംഗം; ആറ്റിങ്ങലിലും കൊല്ലത്തും എൽഡിഎഫ് മുന്നേറ്റം; കടുത്ത മൽസരം നടക്കുന്ന ആലപ്പുഴയിലും തിരുവനന്തപുരത്തും യുഡിഎഫിന് നേരിയ മുൻതൂക്കം; തിരുവനന്തപുരത്ത് ഒരു ശതമാനം വോട്ടിൽ ബിജെപി മൂന്നാമത്; മുഴുവൻ മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം പുറത്തുവരുമ്പോൾ 9 സീറ്റുമായി എൽഡിഎഫും 11 സീറ്റുമായി യുഡിഎഫും മുന്നിൽ; ബിജെപിക്ക് ബാക്കിയാകുന്നത് കുമ്മനത്തെ ഇറക്കിയാൽ തിരുവനന്തപുരം പിടിക്കാം എന്ന പ്രതീക്ഷ മാത്രം
ഒരു രസത്തിനു തുടങ്ങി അടിമയായി പോയ യുവതി; ഭർത്താവിന്റെ മദ്യപാനശീലവും ബോധം കെട്ടുള്ള ഉറക്കവും ലൈംഗിക വൈകൃതങ്ങൾ ബാലന് മേൽ പ്രയോഗിക്കാൻ പ്രേരണയായി; ഒൻപതുകാരന്റെ അമ്മയുമായി ഉണ്ടായിരുന്ന അടുപ്പം നാലാം ക്ലാസുകാരനെ യുവതിയുടെ അടുക്കൽ എത്തിച്ചു; കുട്ടിയുടെ രോഗം പറഞ്ഞ് പണം പിരിച്ച് അടിച്ചു പൊളിച്ചു; ഡോക്ടറോട് പറഞ്ഞത് പൊലീസിനോടും കുട്ടി ആവർത്തിച്ചപ്പോൾ പീഡകയ്ക്ക് പോക്‌സോയിൽ ജയിൽ വാസം; കാടപ്പാറ രാജിയുടെ വൈകൃതങ്ങൾ പിടിക്കപ്പെടുമ്പോൾ
മദ്യപിച്ച് ഭർത്താവുറങ്ങുമ്പോൾ അതേ മുറിയിൽ നാലാം ക്ലാസുകാരനുമായി കാമകേളി; ഇഷ്ടങ്ങൾ മുഴുവൻ നടത്തിച്ച് സംതൃപ്തി നേടി യുവതി നയിച്ചത് അടിപൊളി ജീവിതം; റെയിൽവേ സ്റ്റേഷനിൽ അഭയം തേടിയ അമ്മയ്ക്കും മകനും മാനസിക പിന്തുണ നടിച്ചെത്തി ചെയ്തതുകൊടുംക്രൂരത; ലിവർ കാൻസർ രോഗിയായ ഒൻപതു വയസ്സുകാരനുമായി ഇരുപത്തിയഞ്ചുകാരി ഗോവയിലും ചുറ്റിക്കറങ്ങി; കുട്ടിയുടെ ദേഹത്തെ തടിപ്പുകളും വ്രണങ്ങളും സംശയമായപ്പോൾ കൗൺസിലിങ്; രാജി കാട്ടിക്കൂട്ടിയത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
വിവാഹ ചിത്രത്തിൽ വധുവിന് വരനേക്കാൾ പ്രായം കൂടുതൽ തോന്നിയാൽ സദാചാര കമ്മറ്റിക്കാർക്ക് എന്താണ് പ്രശ്നം? കണ്ണൂർ ചെറുപുഴയിലെ 25കാരൻ യുവാവ് 48കാരിയെ വധുവാക്കിയെന്ന് വിവാഹ പരസ്യത്തിലെ ചിത്രം ചൂണ്ടി സൈബർ ലോകത്ത് കുപ്രചരണം; പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ അടുപ്പം വിവാഹത്തിൽ കലാശിച്ചപ്പോൾ ഇരിക്കപ്പൊറുതി ഇല്ലാതായത് കുന്നായ്മക്കാർക്ക്; വധുവിന് പ്രായം കുറവെന്ന് വീട്ടുകാർ തറപ്പിച്ചു പറഞ്ഞിട്ടും കുപ്രചരണം തുടരുന്നതിൽ മനോവിഷമത്തിൽ നവദമ്പതികൾ
ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും
ജെസ്ന പോയത് അന്യമതസ്ഥനായ കാമുകനൊപ്പമോ? ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയായ ജിഗിണിയിൽ താമസം; നിത്യവൃത്തിക്ക് വ്യാജപ്പേരിൽ കമ്പനിയിൽ ജോലിയും; ആളെ തിരിച്ചറിയാതിരിക്കാൻ പല്ലിൽ ഇട്ടിരുന്ന കമ്പി ഊരിമാറ്റി; ദിവസവും കുർത്തയും ജീൻസും ധരിച്ച് പോകുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് മലയാളിയായ കടക്കാരനും; ജെസ്‌ന ജീവിച്ചിരിക്കുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചത് ഇയാൾ കൈമാറിയ വീഡിയോ പരിശോധനയ്ക്ക് ശേഷം; മുക്കൂട്ടുതറയിലെ തിരോധാനത്തിൽ നിർണ്ണായക ട്വിസ്റ്റെന്ന് സൂചന
കാവ്യമാധവനിൽ നിന്നും ഊറ്റി എടുക്കാവുന്നതെല്ലാം എടുത്ത ശേഷം ദിലീപ് ഒഴിവാക്കാൻ ശ്രമിച്ചു..! തന്ത്രം മനസിലാക്കിയ കാവ്യ മറ്റ് നായകർക്കൊപ്പം സിനിമ കമ്മിറ്റ് ചെയ്തപ്പോൾ ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പു നൽകി കൂടെ നിർത്തി; ലയൺ സിനിമയിലെ വിവാഹരംഗം സിനിമാ സീഡിയിൽ കവർ അടിക്കാൻ പ്ലാൻ ചെയ്തു; സിനിമയിൽ നിന്നും പി ശ്രീകുമാറിനെ മാറ്റിയത് തന്ത്രപരമായി; അനൂപ് ചന്ദ്രനെയും ഇല്ലാക്കഥ പറഞ്ഞ് സിനിമയിലെ വഴിമുടക്കി: പല്ലിശേരിയുടെ തുറന്നു പറച്ചിൽ തുടരുന്നു
ദിലീപേട്ടാ, ഇതെന്റെ ജീവിതമാണ്....; ഞാൻ എന്തു ചെയ്യണം; ദിലീപേട്ടന്റെ തീരുമാനമാണ് എന്റേതും ഒടുവിൽ ഞാൻ ചതിക്കപ്പെടരുത്; കല്ല്യാണ നിശ്ചയകാര്യം കാവ്യ അറിയിച്ചത് നിയന്ത്രണംവിട്ട കരച്ചിലിലൂടെ; കരഞ്ഞാൽ താനും നിയന്ത്രണം വിട്ടു കരയുമെന്ന നമ്പറിൽ എല്ലാം പറഞ്ഞൊതുക്കി നായകന്റെ സൂപ്പർ ഇടപെടൽ; ദിലീപിനെകുറിച്ചു കേട്ട വാർത്ത ഒരു ചെവിയിലൂടെ കേട്ടു മറു ചെവിയിലൂടെ കളഞ്ഞ് മഞ്ജുവും; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശേരി പരമ്പര തുടരുന്നു
നാലാം വയസിൽ സ്‌കൂൾ സ്‌കിറ്റിനായി വിവാഹം; 22 വർഷങ്ങൾക്ക് ശേഷം പള്ളുരുത്തി ഭവാനി ശിവക്ഷേത്രത്തിൽ വെച്ച് ആ 'കുട്ടിക്കളി'യിലെ കഥാപാത്രങ്ങൾ ജീവിതത്തിൽ ഒരുമിച്ചു; 'നമുക്ക് ഒന്നുകൂടി വിവാഹം ചെയ്താലോ' എന്ന ആർമ്മി ക്യാപ്ടന്റെ സന്ദേശത്തിന് യേസ് മൂളി വനിതാ ഡോക്ടർ; സിനിമാക്കഥകളിലെ അനശ്വര വിവാഹ മുഹൂർത്തങ്ങളെ അനുസ്മരിപ്പിക്കും വിധത്തിൽ ആര്യശ്രീയുടെ കഴുത്തിൽ താലികെട്ടി ശ്രീരാം
ചീഫ് ജസ്റ്റീസിന്റെ പതിവില്ലാത്ത ഗൗരവവും രോഷവും താക്കീതും നൽകുന്ന സൂചനയെന്ത്? ചീഫ് ജസ്റ്റീസും ജസ്റ്റീസ് ഖാൻവിൽക്കറും മൗനം പാലിച്ചത് എന്തുകൊണ്ട്? ജസ്റ്റീസ് നരിമാൻ പല തവണ ഇടപെട്ടിട്ടും വിധിയെ അനുകൂലിക്കുന്ന ജസ്റ്റീസ് ചന്ദ്രചൂഡ് പ്രതികരിക്കാത്ത് എന്തുകൊണ്ട്? ജസ്റ്റീസ് ഇന്ദു മൽഹോത്ര ഹിന്ദുമതാചാര നിയമം ചോദിച്ചത് എന്തിന്? ശബരിമല പുനപരിശോധനാ ഹർജികളിലെ വിധിയിൽ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പ്രതീക്ഷ പുലർത്തുന്നത് മൂന്ന് ജഡ്ജിമാരുടെ മൗനവും ശരീര ഭാഷയും വിലയിരുത്തി
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം