1 usd = 75.64 inr 1 gbp = 93.29 inr 1 eur = 83.82 inr 1 aed = 20.59 inr 1 sar = 20.13 inr 1 kwd = 245.10 inr

May / 2020
29
Friday

അർദ്ധനഗ്‌നയായി മത്തിക്കറി വെച്ചുകൊണ്ട് ഇത്തരത്തിൽ ഒരു 'സാമൂഹ്യ വിപ്ലവം' സൃഷ്ടിക്കുവാൻ രഹന ഫാത്തിമക്കു സാധിക്കുമോ? പുരോഗമന രാഷ്ട്രീയം പറയുന്നവർക്ക് പോലും രഹ്ന ഫാത്തിമയുടെ 'ബോഡി പൊളിറ്റിക്‌സ്' ഉൾക്കൊള്ളാൻ സാധിക്കണമെന്നില്ല; പുരോഗമനം പറയുമ്പോഴും കേരളം യാഥാസ്ഥികമാണ്; വെള്ളാശ്ശേരി ജോസഫ് എഴുതുന്നു

April 28, 2020 | 08:21 PM IST | Permalinkഅർദ്ധനഗ്‌നയായി മത്തിക്കറി വെച്ചുകൊണ്ട് ഇത്തരത്തിൽ ഒരു 'സാമൂഹ്യ വിപ്ലവം' സൃഷ്ടിക്കുവാൻ രഹന ഫാത്തിമക്കു സാധിക്കുമോ? പുരോഗമന രാഷ്ട്രീയം പറയുന്നവർക്ക് പോലും രഹ്ന ഫാത്തിമയുടെ 'ബോഡി പൊളിറ്റിക്‌സ്' ഉൾക്കൊള്ളാൻ സാധിക്കണമെന്നില്ല; പുരോഗമനം പറയുമ്പോഴും കേരളം യാഥാസ്ഥികമാണ്; വെള്ളാശ്ശേരി ജോസഫ് എഴുതുന്നു

വെള്ളാശേരി ജോസഫ്

അർദ്ധ നഗ്‌നയായി രഹ്ന ഫാത്തിമ മത്തിക്കറി വെക്കുന്ന വീഡിയോ ഇപ്പോൾ യു ട്യൂബിൽ സൂപ്പർ ഹിറ്റാണ്. സ്ത്രീ ഉടലിന്റെ നഗ്‌നതയെ എത്ര തെറി വിളിച്ചാലും പലരും കാണാൻ കൊതിക്കുന്നതാണല്ലോ അത്. പക്ഷെ ഈ നഗ്‌നതയിലൂടെയുള്ള പ്രതിഷേധം ഇന്ത്യയെ പോലുള്ള ഒരു യാഥാസ്ഥിതിക രാജ്യത്ത് പോസിറ്റീവ് ആയി എത്ര പേർക്ക് ഉൾക്കൊള്ളാൻ സാധിക്കും എന്നത് യാഥാർഥ്യബോധത്തോടെ വിലയിരുത്തപ്പെടേണ്ടതാണ്.

'കേവലം പ്രശസ്തിക്കായി മാത്രം റോഡിൽ ചുംബനസമരം....വത്തക്ക മാഷിനെതിരെ മാറു തുറക്കൽ സമരം...ശബരിമലയിലെ സുപ്രീം കോടതി വിധിയെ മുൻനിർത്തി വിശ്വാസികളെ വെല്ലുവിളിച്ചു അയ്യപ്പവേഷം കെട്ടി തുട കാണിക്കൽ....മാധ്യമ ശ്രദ്ധ ആകർഷിക്കാൻ ക്ഷണിച്ചു വരുത്തിയ സന്ദർഭങ്ങൾ' - ഇങ്ങനെ രഹ്ന ഫാത്തിമക്കെതിരെ അനേകം വിമർശനങ്ങൾ ഇപ്പോൾ തന്നെയുണ്ട്. ഇനി അർദ്ധനഗ്‌നയായി മത്തിക്കറി വെച്ചതുകൊണ്ട് യു ട്യൂബ് പോസ്റ്റ് മൂലം കേരളത്തിലെ യാഥാസ്ഥിതിക സമൂഹത്തിൽ നിന്ന് രഹ്ന ഫാത്തിമക്കെതിരെ വിമർശനങ്ങൾ കൂടാനേ പോകുന്നുള്ളൂ.

രഹ്നാ ഫാത്തിമക്കെതിരെ ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നവർ ഒരു ജനാധിപത്യ സമൂഹത്തിൽ ആർക്കും സമൂഹത്തെ അക്രമ രഹിത മാർഗത്തിലൂടെ പ്രകോപിപ്പിക്കാനുള്ള അവകാശവുമുണ്ടെന്നുള്ള കാര്യം വിസ്മരിക്കുന്നു. കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഡാനിഷ് കാർട്ടൂൺ വിഷയത്തിൽ ഇസ്ലാമിക മതമൗലികവാദികൾക്കെതിരെ ഉയർത്തിയ ചോദ്യവും ഒരു ജനാധിപത്യ സമൂഹത്തിൽ പ്രകോപിപ്പിക്കുവാനുള്ള അവകാശമായിരുന്നു. അതു തന്നെയാണ് രഹ്ന ഫാത്തിമയും തന്റ്റെ നഗ്‌നതാ പ്രദർശനത്തിലൂടെ ചെയ്തത്. ഇത് അരാജകത്വമാണെന്ന് ചിലരൊക്കെ പറയുമ്പോൾ ബഹുസ്വരത നിലനിൽക്കുന്ന രാജ്യത്ത് അരാജകവാദിയായി ജീവിക്കാനുള്ള ഒരു വ്യക്തിയുടെ താല്പര്യവും മാനിക്കപ്പെടേണ്ടതാണെന്നുള്ള കാര്യവും ആരും മറക്കരുത്.

രഹ്‌ന പറയുന്നത് ശരീരത്തിന്റെ രാഷ്ട്രീയം

ഒരു സമൂഹത്തിൽ മാറ്റം കൊണ്ടുവരുവാൻ ആഗ്രഹിക്കുന്നവർ സമൂഹത്തിന്റെ സാന്മാർഗിക ബോധത്തിലും മാറ്റം കൊണ്ടുവരേണ്ടതുണ്ട്. തത്വത്തിൽ നമ്മുടെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഇത് അംഗീകരിക്കുമെങ്കിലും പ്രാക്റ്റിക്കലായി അവർക്ക് ഇത് അംഗീകരിക്കുവാൻ സാധിക്കുകയില്ല. അതുകൊണ്ടാണ് കേരളത്തിലെ സിപിഎം സർക്കാർ തന്നെ രഹന ഫാത്തിമയെ പിടിച്ചു ജയിലിൽ ഇട്ടത്. രഹന ഫാത്തിമയുടെ ഫെയിസ് ബുക്ക് ഫോട്ടോകൾ കണ്ട എൽഡിഫ് സർക്കാരിനു കീഴിലുള്ള പൊലീസുകാർ തന്നെ അവർക്കെതിരെ കേസെടുത്തത് രഹ്ന ഫാത്തിമയുടെ മൂല്യബോധം സർക്കാർ അംഗീകരിക്കുന്നില്ല എന്ന സന്ദേശം നൽകാനായിരുന്നു. അതിന്റെ കൂടെ സർക്കാർ ജാമ്യം നിഷേധിക്കുവാനുള്ള എല്ലാ അടവുകളും പയറ്റുകയും ചെയ്തു. പൊലീസിലുള്ളവരുടെയോ, ഭരിക്കുന്നവരുടെയോ മൂല്യബോധം മാറ്റാനറിയിത്തവർക്കു എങ്ങനെ 'സമ്പൂർണ വിപ്ലവം' പറയാൻ സാധിക്കും? പ്രായോഗിക രാഷ്ട്രിയം മാത്രം നോക്കിയാണ് രഹന ഫാത്തിമയെ സംസ്ഥാന സർക്കാർ ജയിലിൽ ഇട്ടത് എന്നുള്ളത് കേരളത്തിലെ സുബോധമുള്ളവർക്കൊക്ക അറിയാം. അതിനർത്ഥം വലിയ സാമൂഹിക മാറ്റം ഉൾക്കൊള്ളാനുള്ള വിവേകമൊന്നും ഇപ്പോഴും കേരളീയ ജനതയ്ക്കില്ല എന്നതാണ്.

കുറച്ചു നാളുകൾക്ക് മുമ്പ് പൂർണ നഗ്‌നരായ ജൈന സന്യാസിമാർക്ക് സ്ത്രീകൾ പാദപൂജ ചെയ്യുന്ന വീഡിയോ കേരളത്തിൽ പോലും വാട്ട്‌സാപ്പിലൂടെ പ്രചരിച്ചിരുന്നു. ജൈനരുടെ ആചാരങ്ങൾ ഇങ്ങനെയൊക്കെ ആണ്. പുരോഗമനകാരികളും, യുക്തിവാദികളും അതിൽ പരിഭവിച്ചിട്ട് കാര്യമില്ല. സത്യം നഗ്‌നമാണ്; ഭക്തിയും നഗ്‌നമാണ്. വസ്ത്രം ഒരു 'ഫാൾസ് കോൺഷ്യസ്സ്‌നെസ്സ്' കൊടുക്കുന്നു എന്നാണ് ഇന്ത്യൻ യോഗിമാരൊക്കെ അഭിപ്രായപ്പെടുന്നത്. വസ്ത്രം ധരിക്കാത്ത ദിഗംബരരുടെ നാടാണ് ഇന്ത്യ. കൗപീന ധാരികളായവരും ഇഷ്ടം പോലെ. നമ്മുടെ ക്ഷേത്രങ്ങളിൽ എണ്ണിയാൽ ഒടുങ്ങാത്ത ജീവൻ തുളുമ്പുന്ന രതി ശിൽപ്പങ്ങൾ ഉണ്ട്. ആധുനികത എന്നാൽ വസ്ത്രത്തിലൂടെ മാത്രം മനസിലാക്കേണ്ട ഒന്നല്ല എന്ന് കാണിച്ചു കൊടുക്കുവാൻ വേണ്ടിയാണ് നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി ഒറ്റമുണ്ടുടുത്തുകൊണ്ട് ബ്രിട്ടീഷ് ചക്രവർത്തിയെ സന്ദർശിച്ചത്. അതിനെക്കുറിച്ച് പത്രക്കാർ ചോദിച്ചപ്പോൾ 'ദ കിങ് വാസ് വിയറിങ്ങ് ഇനഫ് ക്ലോത്ത്‌സ് ഫോർ ബോത്ത് ഓഫ്് അസ്' എന്ന് തമാശ പറയുക കൂടി ചെയ്തു ഗാന്ധി. വസ്ത്രത്തിലല്ല ഒരാളുടെ മഹത്ത്വം കുടികൊള്ളുന്നത്. രമണമഹർഷി വെറും കൗപീനധാരിയായിരുന്നു. പക്ഷെ രമണ മഹർഷിയുടെയും, മഹാത്മാ ഗാന്ധിയുടേയും ആ മഹത്തായ സന്ദേശം ആധുനിക സമൂഹം ഉൾക്കൊള്ളണമെന്നില്ല.

ശരീരത്തിന്റെ രാഷ്ട്രീയം പറഞ്ഞു സമൂഹത്തിന്റ്റെ ചിന്താഗതി മാറ്റാൻ ശ്രമിക്കുന്നത് അത്ര നിസാരമായ കാര്യമല്ല. അർദ്ധനഗ്‌നയായി മത്തിക്കറി വെച്ചുകൊണ്ട് ഇത്തരത്തിൽ ഒരു 'സാമൂഹ്യ വിപ്ലവം' സൃഷ്ടിക്കുവാൻ രഹന ഫാത്തിമക്കു സാധിക്കുമോ? ഇല്ലെന്നാണ് തോന്നുന്നത്. ശരീരമെന്ന ടൂൾ ഉപയോഗിച്ച് സമൂഹത്തോട് സംവദിക്കുമ്പോൾ നമ്മുടെ അങ്ങേയറ്റം യാഥാസ്ഥിതികമായ സമൂഹം പലപ്പോഴും അത് ഉൾക്കൊള്ളണമെന്നില്ലാ. ഇവിടെയാണ് രഹന ഫാത്തിമയെ പോലുള്ളവർക്ക് പിഴക്കുന്നതും. ഇവിടെയാണ് സാമൂഹ്യ മാറ്റങ്ങളുടെ കാര്യത്തിൽ ഗാന്ധി പറഞ്ഞ വൺ സ്‌റ്റെപ്പ് എഹെഡ് ഈസ് ഇനഫ് എന്ന വാചകത്തിനു പ്രസക്തി ഉള്ളതും.

നഗ്‌നതാ പ്രതിഷേധത്തെ കുറിച്ച് പറഞ്ഞാൽ അടിവീഴുന്ന നാട്

പാശ്ചാത്യ രാജ്യങ്ങളിൽ 'ന്യൂഡ് റാലിയും', 'ന്യൂഡ് ബീച്ചും', 'ന്യൂഡ് സൈക്കിൾ റാലിയും' ഒക്കെ ഉണ്ട്. പക്ഷെ കേരളത്തിലോ, ഇന്ത്യയിലോ ഇങ്ങനെയുള്ള ഒരു നഗ്‌നതാ പ്രതിഷേധത്തെ കുറിച്ച് പറഞ്ഞാൽ പറയേണ്ട താമസം അടി വീഴും. അതെ സമയം തന്നെ ജനം നഗ്‌നത ആസ്വദിക്കുന്നുമുണ്ട്; പ്രത്യേകിച്ച് സ്ത്രീകളുടെ നഗ്‌നത. ഉളിഞ്ഞു നോട്ടം കാലാകാലങ്ങളായി കേരളത്തിലും, ഇന്ത്യയുടെ പല ഭാഗങ്ങളിലും ജനം വികസിപ്പിച്ചെടുത്തിരിക്കുന്ന ഒരു കല ആണല്ലോ. ഉളിഞ്ഞു നോട്ടത്തിനപ്പുറം നഗ്‌നതാ പ്രതിഷേധം പോലുള്ള ഒരു സമര പരിപാടി സ്ത്രീ ശരീരം ഉപയോഗിച്ച് കൊണ്ട് നടത്തിയാൽ നമ്മുടെ അങ്ങേയറ്റം യാഥാസ്ഥികമായ സമൂഹം വളരെ വൈകാരിതയോടെ പ്രതികരിക്കും. അതുകൊണ്ടാണ് മതവികാരം വ്രണപ്പെടുത്തി എന്ന കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത രഹന ഫാത്തിമക്കു നേരത്തേ 18 ദിവസം ജയിലിൽ കഴിയേണ്ടി വന്നത്. രഹന ഫാത്തിമയുടെ ഫെയിസ് ബുക്ക് പോസ്റ്റുകൾ കണ്ട പലരും അവർ ശബരിമല തകർക്കാൻ പോവുകയായിരുന്നു എന്ന് വിശ്വസിച്ചു പോയാൽ അവരെ ഇന്നത്തെ മൂല്യ ബോധത്തിൽ നിന്നുകൊണ്ട് കുറ്റം പറയാൻ ആവില്ല.

സത്യത്തിൽ നമ്മൾ നഗ്‌നതയെ എങ്ങനെ നോക്കികാണുന്നു എന്നനുസരിച്ചായിരിക്കും നമ്മുടെ വൈകാരികമായ റെസ്‌പോൺസ്. അമേരിക്കയിലും പാശ്ചാത്യ നാടുകളിലും ന്യൂഡ് ബീച്ചസും, ന്യൂഡ് സൈക്കിൾ റാലികളും ഉണ്ടെന്നുള്ള കാര്യം പലർക്കും അറിയാവുന്നതാണ്. ന്യൂഡ് മാർച്ചുകളും അവിടെ സ്ഥിരം സംഘടിപ്പിക്കാറുണ്ട്. അധികമാരും അങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല. ഇന്ത്യാക്കാരെ പോലെ ഞരമ്പ് രോഗികളല്ല അവിടങ്ങളിൽ ഉള്ളതെന്ന് സാരം. നമ്മുടെ നാട്ടിൽ ഞരമ്പ് രോഗികൾ കണ്ടമാനം ഉള്ളത് ഒളിച്ചുവെക്കുന്നതും, മൂടി വെക്കുന്നതും കൊണ്ടു മാത്രമാണ്. മാനസിക വൈകല്യങ്ങൾ കൂടുതൽ കൂടുതൽ ഒളിച്ചുവെക്കുന്നതിലൂടെ കൂടാൻ മാത്രമേ പോകുന്നുള്ളൂ.

ഉത്സവങ്ങളിലും, പെരുന്നാളുകളിലും, വലിയ ജനക്കൂട്ടങ്ങൾക്കിടയിലും മലയാളി പുരുഷൻ അവന്റ്റെ ഞരമ്പ് രോഗം പുറത്തു കാട്ടുന്നു. ആളുകൾ ഒരു പരിധിക്കപ്പുറം തടിച്ചു കൂടുന്ന ഇടങ്ങളിലെല്ലാം ഇത്തരം ലൈംഗിക ചേഷ്ടകൾ കാണാം. ജനക്കൂട്ടത്തിലുള്ള പുരുഷന്മാരുടെ ഒരു വല്ലാത്ത മാനസികാവസ്ഥയാണ് ഇത്. പലരും ഇതിനെക്കുറിച്ചൊന്നും തുറന്നു പറയാറില്ല എന്ന് മാത്രം. മലയാളി പുരുഷന്മാരുടെ ഈ ഞരമ്പു രോഗം മാറേണ്ടിയിരിക്കുന്നു. ഈ ഞരമ്പ് രോഗത്തിന് ജാതിയുമില്ല; മതവുമില്ല. കേരളത്തിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ക്രമാതീതമായ തിരക്കുണ്ടാവുന്ന ഏരിയകളിലെല്ലാം സ്ത്രീകൾക്കെതിരെ 'ഞെക്കിനോക്കൽ' ഉണ്ടെന്നുള്ള കാര്യം പരസ്യമായ രഹസ്യമാണ്. അടിച്ചമർത്തപ്പെട്ട പുരുഷകാമം മുതൽ പെരുമാറ്റ സംസ്‌ക്കാരത്തിന്റ്റെ അഭാവം വരെ ഈ ലൈംഗിക ബോധത്തിൽ നിഴലിച്ചു കാണാം. യാഥാർഥ്യബോധത്തോടെ ഈ സമൂഹത്തെ നിരീക്ഷിച്ചു ജീവിക്കുന്ന ഒരാൾക്ക് നിഷേധിക്കാനാവാത്ത വസ്തുതകളാണിത്. ലൈംഗിക കടന്നുകയറ്റങ്ങൾ ഇല്ല എന്ന് പറയുന്നത് യാഥാർഥ്യത്തിന് നിരക്കാത്ത കാര്യമാണ്. ആൾക്കൂട്ടത്തിലെ ലൈംഗിക കടന്നുകയറ്റം എന്ന ജനറലൈസേഷനിലിൽ പലരും ഈ ലൈംഗികാക്രമണം ഒതുക്കുകയാണ് പതിവ്. ഇത്തരം ലൈംഗിക ബോധ്യങ്ങൾ മാറണമെങ്കിൽ ഇതിനെ കുറിച്ചൊക്കെയുള്ള ഒരു 'തുറന്നു പറച്ചിൽ' അത്യന്താപേക്ഷിതമാണ്.

'നമ്മുടെ സ്ത്രീകളെ ശീലാവതികളാക്കി മാറ്റണം'

ഒരു നൂറ്റാണ്ട് മുമ്പുള്ള കേരളത്തിലെ വേഷവിധാനങ്ങൾ ബ്‌ളാക് ആൻഡ് വയിറ്റ് ചിത്രങ്ങളിലൂടെ ഇന്നും ലഭ്യമാണ്. നഗ്‌നതയെ സംബന്ധിച്ച് മൂല്യബോധം അന്ന് വ്യത്യസ്തമായിരുന്നു. അതുകൊണ്ട് അന്നത്തെ മാറ് മറക്കാതിരുന്നവർക്കും അരയിൽ ഒറ്റ മുണ്ട് മാത്രം ധരിച്ചവർക്കും എന്തെങ്കിലും ആത്മവിശ്വാസക്കുറവ് ഇല്ലായിരുന്നു. രാജസ്ഥാനിൽ ഇന്നും മാൻകുഞ്ഞുങ്ങൾക്ക് പരസ്യമായി മുലയൂട്ടുന്ന നാടോടി സ്ത്രീകൾ ഉണ്ട്. വലിയ പുരോഗമനം നടിക്കുകയും അതേസമയം മനസ്സിൽ കടുത്ത യാഥാസ്ഥികത കൊണ്ടു നടക്കുകയും ചെയ്യുന്നവരാണ് കേരളത്തിലെ ബഹു ഭൂരിപക്ഷം പുരുഷ കേസരികളും. അത്തരക്കാർ ഇന്നും നഗ്‌നതയുടെ രാഷ്ട്രീയം ഉൾക്കൊള്ളണമെന്നില്ല. മലയാളികളുടെ ഫ്യൂഡൽ മനസ്സിൽ ഇന്നും കണ്ടമാനം കപട സദാചാരം മാത്രമാണുള്ളത്.

വെനിസ്വല, കൊളംബിയ - തുടങ്ങിയ രാജ്യങ്ങളിൽ ആഭ്യന്തര സംഘർഷങ്ങളുടെ ഭാഗമായി ധാരാളം കുറ്റ കൃത്യങ്ങൾ ഉണ്ടാകാറുണ്ട്. പക്ഷെ ലിബറൽ മൂല്യങ്ങളാണ് അവിടെയൊക്കെ പുലരുന്നത്. കേരളത്തിലെ പോലെ കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കുമ്പോൾ ഉളിഞ്ഞു നോക്കുകയും, സദാചാരം വിളമ്പുകയും ചെയ്യുന്നവരല്ല വെനിസ്വലയിലും കൊളംബിയയിലും ഉള്ളവർ. അതുകൊണ്ട് അവിടെയൊക്കെ സ്ത്രീകൾ കുഞ്ഞുങ്ങൾക്ക് പരസ്യമായി മുലയൂട്ടുന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ആണുങ്ങളെല്ലാം കേരളത്തിലുള്ളത് പോലെ കടുത്ത യാഥാസ്ഥികരല്ലാ. പുരോഗമനകാരികൾ എന്ന് സ്വയം നടിക്കുന്ന മലയാളികൾ ഇതൊക്കെ മനസിലാക്കുകയാണെങ്കിൽ അത് നല്ലതാണ്. പക്ഷെ ഇതൊക്കെ പറയാമെന്നേയുള്ളൂ. പരസ്യമായ സ്ഥലങ്ങളിൽ ഒരു രീതിയിലുള്ള സ്ത്രീകളുടെ നഗ്‌നതയും 'ടോളറേറ്റ്' ചെയ്യുന്ന സാമൂഹ്യ ബോധമല്ല നമുക്കുള്ളത്.

കേരളത്തിലെ മിക്ക ഹിന്ദു കുടുംബങ്ങളിലുള്ള സ്ത്രീകളും ഒരു നൂറ്റാണ്ട് മുമ്പ് മാറു മറച്ചിരുന്നില്ല. തകഴി ശിവശങ്കരപിള്ളയുടെ ജ്ഞാനപീഠം കിട്ടിയ 'കയർ' എന്ന നോവലിൽ കരക്ക് നാഥന്മാർ വരുമ്പോൾ സ്ത്രീകൾ മേൽമുണ്ട് മാറ്റുന്ന കാര്യം പറയുന്നുണ്ടല്ലോ. അതുപോലെ തന്നെ വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഒരു ഭഗവദ് ഗീതയും കുറെ മുലകളും' എന്ന രചനയും വളരെ പ്രസിദ്ധമാണല്ലോ. ആ പുസ്തകത്തിൽ ബഷീർ മാറ് മറക്കാത്ത സ്ത്രീകളെ വിവരിക്കുന്ന രംഗമുണ്ട്. പക്ഷെ ഇപ്പോൾ സദാചാരത്തിന് വേണ്ടിയും, സംസ്‌കാരത്തിന് വേണ്ടിയും കേരളത്തിൽ വാദിക്കുന്നവരോട് ഇതൊന്നും പറയാൻ പാടില്ലല്ലോ. ഇന്ത്യയിൽ തന്നെ ഇപ്പോൾ കണ്ടമാനം സദാചാര ബോധം കാണിക്കുന്നവരുണ്ട്. അതേസമയം നരവംശ ശാസ്ത്രത്തിൽ ഗവേഷണം നടത്തിയ ഇതെഴുന്നയാളുടെ ഒരു സുഹൃത്ത് പറഞ്ഞത് ഉത്തരേന്ത്യയിൽ പോലും ഇപ്പോൾ കാണുന്ന വേഷ വിധാനങ്ങൾക്കും, മൊറാലിറ്റിക്കും ഏതാനും നൂറ്റാണ്ടിന്റെ പഴക്കം മാത്രമേ അവകാശപ്പെടാനുള്ളൂ എന്നാണ്.

നായർ സ്ത്രീകൾ മാറ് മറക്കാൻ തുടങ്ങിയിറ്റ് അധിക കാലമൊന്നും ആയിട്ടില്ല എന്നത് അവരുടെ പഴയ ബ്‌ളാക് ആൻഡ് വയിറ്റ് ഫോട്ടോകൾ കാണുമ്പോൾ ആർക്കും മനസിലാകും. പക്ഷെ മന്നത്ത് പത്മനാഭൻ തന്നെ പണ്ടൊരു പ്രസംഗത്തിൽ പറഞ്ഞത് നമ്മുടെ സ്ത്രീകളെ ശീലാവതികളാക്കി മാറ്റണം എന്നാണ്. അങ്ങനെ ശീലാവതികളാക്കി മാറ്റാനുള്ള യജ്ഞമായിരുന്നു ഈയടുത്ത കാലം വരെ. അപ്പോൾ 'ബോഡി പൊളിറ്റിക്‌സ്' പറഞ്ഞുകൊണ്ട് അത്തരക്കാരുടെ അടുത്തേക്ക് ചെന്നാൽ എത്ര മാത്രം സ്വീകാര്യത കിട്ടും എന്ന് രഹനാ ഫാത്തിമയെ പോലുള്ളവർ അത്തരത്തിൽ ഒരു ഉദ്യമത്തിന് പുറപ്പെടും മുമ്പ് ചിന്തിക്കേണ്ടതുണ്ട്.

പുരോഗമന രാഷ്ട്രീയം പറയുന്നവർക്ക് പോലും രഹന ഫാത്തിമയുടെ 'ബോഡി പൊളിറ്റിക്‌സ്' ഉൾക്കൊള്ളാൻ സാധിക്കണമെന്നില്ല. അത് രഹന ഫാത്തിമയുടെ കുറ്റമല്ല; സമൂഹത്തിലുള്ള യാഥാസ്ഥിതിക മൂല്യ ബോധത്തിന്റ്റെ കുഴപ്പമാണത്. നിയമത്തിന്റ്റെ ഭാഷയിൽ നോക്കുകയാണെങ്കിൽ രഹന ഫാത്തിമയ്ക്ക് സ്വന്തം ശരീരം കൊണ്ട് സാമൂഹിക വിഷയങ്ങളോട് പ്രതികരിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. സ്വന്തം ശരീരത്തെ പ്രതിഷേധത്തിന് ഉപകരണമാക്കുമ്പോൾ അത് വിശാലമായ അർദ്ധത്തിൽ സാമൂഹ്യ മാറ്റത്തിനാണെന്നുള്ള ബോധം ജനത്തിനു വരണമെന്നില്ല. ജനത്തെ മാറി ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുകയാണ് എന്ന ബോധം തന്നെ വരണമെങ്കിൽ സമൂഹത്തിന്റ്റെ കണ്ണിൽ പ്രതിഷേധിക്കുന്നവർ ഗുണവാന്മാരായിരിക്കണം. ഇവിടെയാണ് ഗാന്ധിയെ പോലുള്ളവരുടെ 'ഇമേജിന്റ്റെ' പ്രസക്തി. ജനത്തെ പ്രകോപിപ്പിച്ചുകൊണ്ടല്ല ആരും സാമൂഹ്യ മാറ്റത്തിനിന് വേണ്ടി ശ്രമിക്കേണ്ടത്. ഇവിടെയാണ് ഗാന്ധി പറഞ്ഞ 'വൺ സറ്റെപ്പ് എഹെഡ് ഈസ് ഇനഫ്്' എന്ന എന്ന വാചകത്തിനു പ്രസക്തി ഉള്ളതും.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
കടിയേറ്റ ആളിന്റെ മാംസം പോയിട്ട് രക്തം പോലും പാമ്പിന്റെ പല്ലിൽ നിന്ന് കിട്ടില്ല - അതും ഇത്രയും ദിവസങ്ങൾക്ക് ശേഷം... ഞാൻ പാമ്പിനെ ഭാര്യയുടെ ദേഹത്തേക്ക് എറിഞ്ഞില്ല എന്ന് പ്രതി പറഞ്ഞാൽ പ്രൊസിക്യൂഷന് മറിച്ചു തെളിയിക്കാൻ കയ്യിലൊന്നുമില്ല! ഉത്ര കൊലക്കേസിൽ പ്രതി സൂരജിന് ശിക്ഷ കിട്ടാൻ സാദ്ധ്യത വളരെ കുറവാണെന്ന് ടി.ജി.മോഹൻദാസ്
കുട്ടിസഖാക്കളെ പൊലീസ് പൊക്കിയത് ബൈക്കിൽ ട്രിപ്പിളടിച്ചു മാസ്‌ക്ക് ധരിക്കാതെ ചുറ്റിക്കറങ്ങിയപ്പോൾ; കേസ് ഒതുക്കാൻ ചെന്ന സിപിഎം നേതാക്കളെ ചൊടിപ്പിച്ചത് ആയിരം രൂപ ഫൈനടിച്ചു പൊയ്‌ക്കോളാൻ പൊലീസ് പറഞ്ഞത്; കലി കയറി വീട്ടിൽ കയറി വെട്ടുമെന്ന് പറഞ്ഞ സഖാക്കളും വെട്ടിലായി; പൊലീസിന്റെ കൃത്യ നിർവ്വഹണം തടസപ്പെടുത്തിയത് കേസെടുത്തതോടെ തലയൂരാനാകാതെ പാർട്ടിയും; സോഷ്യൽ മീഡിയാ പൊങ്കാലയും പ്രതിരോധിക്കാതെ സിപിഎമ്മുകാർ; മുഷ്‌ക്ക് കാണിക്കാൻ ഇറങ്ങിയ നേതാക്കൾ കാറ്റുപോയ അവസ്ഥയിൽ
എഴുത്തുകാരനും മാതൃഭൂമി മാനേജിങ് ഡയറക്ടറും മുൻ കേന്ദ്രമന്ത്രിയുമായ എംപി.വീരേന്ദ്ര കുമാർ എംപി അന്തരിച്ചു; വിടവാങ്ങുന്നത് മാധ്യമ-രാഷ്ട്രീയ-സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭ; മരണം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന്; മാതൃഭൂമി പത്രത്തിന്റെ എല്ലാമെല്ലാമായ വീരേന്ദ്രകുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി സാംസ്‌കാരിക കേരളം; അന്തരിക്കുന്നത് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തോടൊപ്പം വളർന്ന രാഷ്ട്രീയ നേതാവ്
മാർച്ച് രണ്ടിന് വെറുതെ പായസം ഉണ്ടാക്കിയത് അമ്മ; മയക്ക് മരുന്ന് ചേർത്ത് ഭാര്യയ്ക്ക് നൽകി മകനും; അണലിയെ പ്രകോപിപ്പിച്ച് കൊത്തിച്ചതും ആശുപത്രിയിൽ കൊണ്ടു പോകാൻ വൈകിച്ചതും മരണം ഉറപ്പാക്കാൻ; പായസത്തിൽ മയക്കു മരുന്ന് കലക്കി കൊടുത്തുവെന്ന തുറന്നു പറച്ചിൽ പ്രതിക്കൂട്ടിലാക്കുന്നത് അമ്മ രേണുകയെ; കുടുംബത്തിന്റെ പ്രതിരോധമൊരുക്കൽ അഭിഭാഷക ഉപദേശം അനുസരിച്ചെന്നും വ്യക്തം; ഗൂഢാലോചനയിൽ രേണുകയേയും സംശയം; ഉത്രാ കൊലക്കേസ് ആസൂത്രണത്തിൽ നിറയുന്നത് പണത്തോടുള്ള ആർത്തി മാത്രം
വനം മന്ത്രിയായപ്പോൾ ആദ്യം ഒപ്പിട്ടത് വനത്തിലെ മരം മുറിക്കരുതെന്ന ഉത്തരവിൽ; പ്ലാച്ചിമടയിലെ കൊക്കകോളയ്‌ക്കെതിരായ സമരത്തിലും ഉയർത്തിയത് അതിജീവനത്തിന്റെ പരിസ്ഥിതി മുദ്രാവാക്യം; ദേവഗൗഡയോടും നിതീഷ് കുമാറിനോടും ബിജെപി ബന്ധത്തിന്റെ പേരിൽ ഗുഡ് ബൈ പറഞ്ഞ മതേതരവാദി; അടിയന്തരാവസ്ഥയിൽ പതറാതെ മുന്നേറിയ രാഷ്ട്രീയ വീര്യം; ഓടക്കുഴലിന്റെ തിളക്കമുള്ള എഴുത്തുകാരൻ; ഓർമയാകുന്നത് രാഷ്ട്രീയ-സാംസ്‌കാരിക-സാഹിത്യ രംഗത്തെ അതികായൻ; വീരേന്ദ്രകുമാറിന് അന്ത്യാജ്ഞലി
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
പതിനായിരം രൂപയ്ക്ക് പാമ്പിനെ വാങ്ങി; ബാഗിൽ ഒളിപ്പിച്ച 'ആയുധവുമായി' ഭാര്യവീട്ടിൽ എത്തിയത് നിറ പുഞ്ചിരിയോടെ; എല്ലാവരും ഉറങ്ങിയപ്പോൾ മൂർഖനെ കൈയിലെടുത്ത് കിടന്ന കട്ടിലിൽ ഇരുന്ന് തൊട്ടടുത്ത കട്ടിലിൽ കിടന്ന ഉത്രയുടെ ഇടതു കൈയിൽ കടിപ്പിച്ചു; അലമാരയ്ക്ക് അടിയിൽ വിഷജന്തുവിനെ ഒളിപ്പിച്ച ശേഷം നേരം വെളുപ്പിച്ചത് ഭാര്യ വേദന കൊണ്ട് പിടഞ്ഞ് മരിക്കുന്നത് തൽസമയം കണ്ട്; ഒടുവിൽ മറുനാടന്റെ ഇടപെടൽ ഫലം കണ്ടു; ഉത്രയെ വകവരുത്തിയത് സ്വത്ത് സ്വന്തമാക്കാൻ; അഞ്ചലിലെ വില്ലൻ സൂരജ് തന്നെ
ബസും പശു-ആട് ഫാമും ഉള്ള മുതലാളി; പാമ്പു പിടിത്തവും പ്രശസ്തിയും പണവും മോഹിച്ച്; പാമ്പിനെ കിട്ടിയാൽ ചാവറുകാവ് ക്ഷേത്രത്തിന്റെയും അർത്തുങ്കൽ പള്ളിയുടെയുമൊക്കെ സഹായമുള്ളതു കൊണ്ടാണ് പിടികൂടാൻ കഴിഞ്ഞത് എന്ന് കാണികളോട് തട്ടിവിടുന്ന ഷോ മാൻ; രാജവെമ്പാലയെ പിടിക്കാൻ വെമ്പിയ യൂട്യൂബ് മനസ്സും; വീട്ടിലെ പരിശോധനയിൽ വനംവകുപ്പിന് കിട്ടിയത് ജീവനുള്ള മുർഖനേയും; അഞ്ചലിൽ ഉത്രയെ കൊല്ലാൻ സൂരജിന് താങ്ങും തണലുമായ ചാവറുകാവ് സുരേഷിന് എല്ലാം ഒരു തമാശ
ആഡംബര വാഹനങ്ങളും സിക്സ് പായ്ക്കും കാണിച്ച് വലയിൽ വീഴ്‌ത്തിയത് നൂറിലധികം സ്ത്രീകളെ; കോഴിക്കച്ചവടക്കാരന്റെ മകനായ തൊഴിൽരഹിതന്റെ ഇരകൾ ഏറെയും ലേഡി ഡോക്ടർമാർ; നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങൾ; കെണിയിൽ പെട്ടവരിൽ മലയാളികളും; നാഗർകോവിലുകാരൻ പുരുഷവേശ്യയായും പണം സമ്പാദിച്ചു; കാശി എന്ന സുജിയുടെ വിദേശബന്ധങ്ങളും സംശയത്തിൽ; ഇന്ത്യ കണ്ട ഏറ്റവു വലിയ പീഡനക്കേസിന് ചുരുളഴിയുമ്പോൾ ഞെട്ടി തമിഴകം
'ബാഗിലാക്കി നീ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ എവിടെ ഒളിപ്പിച്ചു'; ഒരൊറ്റ ചോദ്യത്തിൽ സൂരജിന്റെ ചങ്കിടിപ്പ് കൂടി..കണ്ണുകളിൽ വിറയലും; രഹസ്യമായി സൂരജിന്റെ ഫോൺ കൂടി പരിശോധിച്ചതോടെ അന്നേ ഉറപ്പിച്ചു: ഈ മരണം കൊലപാതകം തന്നെ; കൊവിഡ് കാലത്തെ തിരക്കേറിയ ജോലിക്കിടയിലും ഇരട്ട പാമ്പുകടിയിലെ ദുരൂഹത തിരിച്ചറിഞ്ഞ് ഉണർന്ന് പ്രവർത്തിച്ചത് അഞ്ചൽ എസ്ഐ പുഷ്പകുമാർ; 'മറുനാടനിൽ' വന്ന വാർത്തയും സംശയങ്ങൾ വർധിപ്പിച്ചു; ഉത്ര കൊലക്കേസിലെ യഥാർത്ഥ സൂപ്പർ ഹീറോ ഇവിടെയുണ്ട്
എന്റെ കുഞ്ഞെവിടെ? മാതാപിതാക്കളോട് സൂരജിന്റെ ചോദ്യം ഇങ്ങനെ; ഇവിടില്ലെന്ന് പറഞ്ഞപ്പോൾ മുഖംപൊത്തി പൊട്ടിക്കരച്ചിൽ; അണലിയെ സൂക്ഷിച്ച വിറകുപുര ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിവരിച്ചു; ടെറസിൽ നിന്ന് വലിച്ചെറിഞ്ഞ രീതിയും കാണിച്ചു കൊടുത്തു; ഒന്നാം നിലയിലെ തെളിവെടുപ്പ് നീണ്ടത് അര മണിക്കൂറോളം; അമ്മ രേണുകയും സഹോദരി സൂര്യയും സൂരജിനെ കാണാൻ ഹാളിലെത്തിയപ്പോഴും പൊട്ടിക്കരച്ചിൽ; പറക്കോട്ടെ വീട്ടിൽ സൂരജിന്റെ തെളിവെടുപ്പ് ഇങ്ങനെ
എയർഹോളുകൾ അടച്ച മുറി; ബാത്ത് റൂമിന്റെ എയർഹോളും തെർമോക്കോൾ ഉപയോഗിച്ച് അടച്ചിരിക്കുന്നു; ജനാല വഴി എത്തിയ പാമ്പ് സൂരജ് കിടന്ന കട്ടിലും കടന്ന് മാർബിൾ പാകിയ പ്രതലത്തിലൂടെ ഇഴഞ്ഞ് ഉത്രയെ ലക്ഷ്യമാക്കിയെത്തി എന്നത് അവിശ്വസനീയം; സാധാരണ എട്ടു മണിക്ക് പോലും ഉറക്കമെഴുന്നേൽക്കാത്ത സൂരജ് അന്ന് പുലർച്ചെ അഞ്ചരയോടെ എഴുന്നേറ്റ് വീട്ടിന് പിന്നിൽ പോയി നിന്ന് പല്ലുതേച്ചതിലും അച്ഛനും അമ്മയ്ക്കും സംശയം; ഉത്രയുടെ പാമ്പുകടി മരണത്തിൽ ദുരൂഹത; അഞ്ചലിൽ മറുനാടൻ കണ്ടതും അസ്വാഭവികത മാത്രം
ആദ്യം പാമ്പ് കടിയേൽക്കുന്നതിന് രണ്ടു ദിവസം മുൻപ് ഭർതൃവീട്ടിലെ കിടപ്പുമുറിക്ക് സമീപം ഉത്ര പാമ്പിനെ കണ്ടു; മൊബൈൽ ഫോൺ എടുക്കാൻ ഭർത്താവ് നിർദേശിച്ചപ്പോൾ സ്റ്റെപ്പ് കയറി മുകളിലെ മുറിയിലെത്തിയപ്പോൾ പാമ്പിനെ കണ്ട് ഉത്ര ഉറക്കെ നിലവിളിച്ചു; നിലവിളി കേട്ടെത്തിയ സൂരജ് പാമ്പിനെ നിഷ്പ്രയാസം കൈയിലെടുത്ത് ചാക്കിലാക്കി; രണ്ടാം തവണ പാമ്പ് കടിയേൽക്കുന്ന ദിവസം സൂരജ് വീട്ടിലേക്ക് ഒരു ബാഗ് കൊണ്ടുവന്നു; ഇതിൽ എന്തായിരുന്നു എന്നറിയില്ല; ഉത്രയുടെ മരണത്തിൽ അസ്വഭാവികത ആവർത്തിച്ചു മാതാപിതാക്കൾ
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
അച്ഛനേയും അമ്മയേയും നാട്ടിലേക്ക് വിട്ടതും ഭാര്യയെ കൊല്ലത്താക്കിയതും കാമുകിയുടെ ബുദ്ധി; രണ്ട് ദിവസം ഇരുവരും അടിച്ചു പൊളിച്ചു; കാമുകന്റെ കുട്ടിയുടെ അമ്മയാകണമെന്ന യുവതിയുടെ നിർബന്ധ ബുദ്ധി കലഹമായി; നിരസിച്ചപ്പോൾ ബന്ധം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിയും; ഫോൺ കേബിൾ കഴുത്തി കുരുക്കി കൊല; കൈയും കാലും വെട്ടി നുറുക്കി കത്തിക്കാനുള്ള ശ്രമം പൊളിഞ്ഞപ്പോൾ കുഴിച്ചു മൂടി; സുചിത്രാ പിള്ളയെ കൊന്നത് അകന്ന ബന്ധുവിന്റെ ഭർത്താവ്; കൊല്ലത്തെ ബ്യൂട്ടിഷ്യന്റെ കൊലയിലും അവിഹിതം
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
സന്ധ്യ മയങ്ങിയപ്പോൾ കേബിൾ കഴുത്തിൽ മുറുക്കി കൊല; അത്താഴം കഴിച്ച് പുതപ്പിനടിയിൽ മൃതദേഹത്തെ കെട്ടിപ്പിടിച്ച് ഉറക്കം; രാവിലെ എണീറ്റ് പ്രഭാത കർമ്മങ്ങൾ ചെയ്ത ശേഷം പോയത് പെട്രോൾ വാങ്ങാൻ; മുട്ടിന് മുകളിൽ വച്ച് കാലിനെ മുറിച്ചത് മൃതദേഹം ഒറ്റയ്ക്ക് എടുക്കാനാകില്ലെന്ന തിരിച്ചറിവിൽ; രക്തം ഒഴുകുന്ന ശവശരീരത്തിന് അടുത്ത് ഒരു പകൽ സംഗീതാധ്യാപകൻ കഴിഞ്ഞതും നിർവ്വികാരനായി; പ്രശാന്തിനെ കുടുക്കിയത് മണലിയിൽ നിന്നുള്ള ആ ഫോൺ കോൾ; സുചിത്രാ പിള്ളയുടെ കൊലയിലെ സത്യം പുറത്തായത് ഇങ്ങനെ
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഹൈന്ദവ-ക്രൈസ്തവ വിശ്വാസങ്ങളെ നിരന്തരം അവഹേളിക്കുന്നു; ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രചരണം നടത്തുന്നു; പിണറായിയെ പുകഴ്‌ത്തി കൈയടി നേടുമ്പോഴും മോദിക്കെതിരെ നിർത്താതെ തെറിവിളി; സ്ത്രീകളേയും കുട്ടികളേയും കുറിച്ച് അശ്ലീല പരമാർശങ്ങൾ നടത്തും; വിമർശിക്കുന്നവരുടെ വീട്ടിൽ ഇരിക്കുന്നവരെ പച്ചക്ക് തെറിവിളിക്കും; ചെകുത്താൻ എന്ന അപരനാമത്തിൽ നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്ന തിരുവല്ലക്കാരനായ അജു അലക്‌സിനെതിരെ പരാതി പ്രവാഹം; പരാതി ഗൗരവമായെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
കുടുംബസുഹൃത്തിന്റെ വിവാഹത്തിന് വന്ന സുന്ദരനിൽ ആദ്യമേ കണ്ണുടക്കി; നാളുകൾക്ക് ശേഷം വീണ്ടും കാണുന്നത് പ്രശാന്തിന്റെ ഭാര്യയുടെ മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങിനിടെ; ഫോൺ നമ്പർ കൈമാറിയതോടെ ഗായകനും സംഗീതാദ്ധ്യാപകനുമായ കാമുകനുമായി നിരന്തരം ചാറ്റും വീഡിയോ കോളും; പ്രണയം വളർന്നതോടെ വിവാഹത്തിന് നിർബന്ധിച്ചെങ്കിലും പ്രശാന്തിന് ലക്ഷ്യം വേറെ; കൊല്ലത്തെ ബ്യൂട്ടീഷൻ സുചിത്ര പിള്ളയുടെ കൊലയ്ക്ക് പിന്നിലെ സംഭവങ്ങൾ