Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്ത്യൻ വിവാഹ പാർട്ടികളിൽ ചുംബനം പാടില്ല; ചൈനീസ് പാർട്ടികളിൽനിന്നും ചുവപ്പും കറുപ്പും ഒഴിവാക്കുക; ലോകത്തെ സാംസ്‌കാരിക വൈവിദ്ധ്യങ്ങളുടെ കഥ

ഇന്ത്യൻ വിവാഹ പാർട്ടികളിൽ ചുംബനം പാടില്ല; ചൈനീസ് പാർട്ടികളിൽനിന്നും ചുവപ്പും കറുപ്പും ഒഴിവാക്കുക; ലോകത്തെ സാംസ്‌കാരിക വൈവിദ്ധ്യങ്ങളുടെ കഥ

ദേശങ്ങൾ മാറുന്നതനുസരിച്ച് ആചാരങ്ങളും രീതികളും മാറുന്നതാണ് ലോകത്തിന്റെ വ്യവസ്ഥ. നടക്കുന്നത് ഒരേ ചടങ്ങാണെങ്കിലും എത്രത്തോളം വൈവിധ്യമാണ് ലോകമെന്ന് അറിയണമെങ്കിൽ വിവാഹപാർട്ടികളുടെ മാത്രം കാര്യമെടുത്താൽ മതി. ഏതെങ്കിലും യൂറോപ്യൻ രാജ്യത്തുവച്ചു നടക്കുമ്പോൾപ്പോലും വ്യത്യസ്ത രാജ്യക്കാർ വ്യത്യസ്തമായ ആചാരങ്ങൾ പിന്തുടരുന്നുവെന്ന് ആയിരത്തിലേറെ വിവാഹങ്ങൾ ക്യാമറയിൽ പകർത്തിയിട്ടുള്ള റേച്ചൽ ബെന്റിക് പറയുന്നു.

ചൈനീസ് വിവാഹങ്ങളിൽ ചുവപ്പും വെള്ളയുമാണ് വധുവിന്റെ സാധാരണ വേഷം. അതുകൊണ്ടുതന്നെ മറ്റുള്ളവർ ഈ നിറങ്ങൾ ഒഴിവാക്കുകയാണ് പതിവ്. മാത്രമല്ല, കറുപ്പണിഞ്ഞും വിവാഹത്തിന് പോകാൻ പാടില്ല. കറുപ്പ് നിർഭാഗ്യത്തിന്റ നിറമാണ്. പിങ്ക്, പീച്ച്, പർപ്പിൾ തുടങ്ങിയ നിറങ്ങളാണ് ചൈനീസ് വിവാഹത്തിന് പോകുമ്പോൾ അതിഥികൾക്ക് അനുയോജ്യം. വിളമ്പിവച്ചിരിക്കുന്ന ഭക്ഷണത്തെ അധിക്ഷേപിച്ച് സംസാരിക്കുന്നതും ചൈനീസ് രീതിയനുസരിച്ച് മര്യാദകേടാണ്. ഭക്ഷണത്തെക്കുറിച്ച് കമന്റുകൾ പാസ്സാക്കാതെ അത് കഴിക്കാൻ ശ്രമിക്കുകയാണ് നല്ലതെന്ന് ബെന്റിക് അഭിപ്രായപ്പെടുന്നു.

മറ്റ് രാജ്യക്കാരുടെ വിവാഹ വേദിയിൽ വധുവിനെ ചുംബിക്കുന്നത് സ്വാഭാവികമായി മാത്രമേ കരുതാറുള്ളൂവെങ്കിലും, ഇന്ത്യൻ വിവാഹങ്ങളിൽ വധുവിനെ ചുംബിക്കാനുള്ള അവകാശം വരനുമാത്രമാണെന്ന് ബെന്റിക് ഓർമപ്പെടുത്തുന്നു. എന്നാൽ, മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ചുംബിക്കാൻ വധുവും വരനും തയ്യാറാകാറില്ല. പരമ്പരാഗത രീതിയിൽ സാരി ധരിച്ചെത്തുകയാണ് ഇന്ത്യൻ രീതി. വധുവിനെയും സുഹൃത്തുക്കളെയും ഒരുക്കുക ശ്രമകരമായ ദൗത്യമാണെന്നും ബെന്റെക്ക് പറയുന്നു. മറ്റേത് രാജ്യക്കാരെക്കാളും ആചാരങ്ങൾ ഇന്ത്യൻ വിവാഹങ്ങൾക്കാണെന്നാണ് അവരുടെ അഭിപ്രായം.

യഹൂദന്മാരുടെ വിവാഹത്തിന് പോകുമ്പോൾ, പരമ്പരാഗത ശിരോവസ്ത്രമായ കിപ്പാ കൈയിൽ കരുതണം. യഹൂദ വിഭാഗത്തിൽപ്പെട്ടവരല്ലെങ്കിൽക്കൂടി അതിഥികളെല്ലാവരും കിപ്പാ ഉപയോഗിച്ച് തല മൂടുന്നതാണ് രീതി. സിനഗോഗിനുള്ളിലാണ് വിവാഹം നടക്കുന്നതെന്നതിനാൽ, ആചാരങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. കുട്ടിയുടുപ്പുകൾ ഒഴിവാക്കി മാന്യമായി വസ്ത്രം ധരിച്ചുവേണം യഹൂദ വിവാഹങ്ങളിൽ പങ്കെടുക്കുവാൻ.

ഗ്രീക്ക് വിവാഹത്തിന് പോവുകയാണെങ്കിൽ, എല്ലാ ചടങ്ങുകളും കഴിയുന്നതുവരെ അവിടെ ഉണ്ടായിരിക്കണമെന്ന കാര്യം നിർബന്ധമാണ്. ചടങ്ങുകൾക്കൊടുവിൽ ഓരോ അതിഥിയുടെയും അരികിലെത്തി അവരോട് വരനും വധുവും സംസാരിക്കുന്ന രീതി ഗ്രീക്കുകാർക്കിടയിലുണ്ട്. വധുവിനെയും വരനെയും അശ്ലേഷിച്ച് അവരെ അനുഗ്രഹിക്കുകയെന്നതാണ് മര്യാദ.

വലിയ ഡ്രമ്മുകളുടെ പ്രകമ്പനമാണ് ലെബനീസ് വിവാഹങ്ങളുടെ പ്രത്യേകത. വലിയ ആഘോഷത്തോടെയാണ് വിവാഹച്ചടങ്ങുകൾ നടക്കുന്നത്. ഏറ്റവും മികച്ച വസ്ത്രങ്ങൾ ധരിച്ചുവേണം അതിഥികൾ വിവാഹത്തിനെത്താനെന്നും ലെബനീസുകാർക്ക് നിർബന്ധമുണ്ടെന്ന് ബെന്റെക്ക് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP