Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചെറിയ തെറ്റിന് വലിയ ശിക്ഷ

ചെറിയ തെറ്റിന് വലിയ ശിക്ഷ

പാറയിടുക്കിലെ ഉരുമ്പിൻ താവളത്തിൽ 'ങുർ ങുർ ന്ന് ഉറങ്ങുകയായിരുന്നു മിട്ടു ആന. അപ്പോഴാണ് കട്ടുറുമ്പും കൂട്ടരും വീട്ടിലേക്കു വന്നത്.


''ഹും... ഞാനിവിടെക്കിടന്ന് ഉറങ്ങും. എന്നെ വിരട്ടുന്നോ''ത്തമിട്ടുവും വിട്ടുകൊടുത്തില്ല. കലിപുരണ്ട ഉറുമ്പു കൂട്ടം മിട്ടുവിന്റെ തുമ്പി
ക്കൈയിലും ചെവിയിലുമെല്ലാം കയറിക്കടിച്ചു. വേദനകൊണ്ട് പുളഞ്ഞ മിട്ടു 'ചറപറോ ന്ന് ഓട്ടമായി. അപ്പോഴാണ് കാടിന്റെ ഒരു ഭാഗത്ത് കാട്ടു തീ പടർന്നിരിക്കുന്നത് മിട്ടു കണ്ടത്.

''അഹങ്കാരികളേ... കാട്ടു തീയിൽ പെടുത്തി ഞാൻ എല്ലാറ്റിനെയും കൊല്ലും മിട്ടു വിളിച്ചു പറഞ്ഞു. അതുകേട്ടതേ ഉറുമ്പുകൾ മിട്ടുവിന്റെ പുറത്തു നിന്നും ചാടിരക്ഷപ്പെട്ടു. ഇതൊന്നുമറിയാതെ മിട്ടു തീയിലേക്കെടുത്തു ചാടി.

''യ്യോ... മ്മോ... എന്റെ മേലാകെ പൊള്ളിയേ''

നീറ്റൽ സഹിക്കവയ്യാതെ മിട്ടു തൊട്ടടുത്ത കുളത്തിലേക്കു ചാടി. മുതലക്കുളമായിരുന്നു അത്. തങ്ങളുടെ കുളം കലക്കാനെത്തിയതാണ് മിട്ടു എന്നാണ് മുതലകൾ കരുതിയത്. അവ മിട്ടുവിന്റെ കാലിലും വാലിലും കടിച്ചു.

''യ്യോ... മ്മോ മുതലകളുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട മിട്ടു ഉറക്കെ കരഞ്ഞു കൊണ്ട് ഒരു മരച്ചുവട്ടിലെത്തി. എല്ലാം കണ്ടു കൊണ്ട് മരത്തിലിരിക്കുകയായിരുന്ന ചാരുത്തത്ത പറഞ്ഞു.

''കണ്ടില്ലേ... നീ ചെയ്തത് ചെറിയ തെറ്റാണെങ്കിലും നിനക്ക് കിട്ടിയത് വലിയ ശിക്ഷ തന്നെ. അതിനാൽ തെറ്റുകളൊന്നും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.

കടപ്പാട്: ബാലമംഗളം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP