Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോൾസ് റോയിസ് ഫാന്റം വിറ്റതിന് പിന്നാലെ ബിഗ് ബിയുടെ ഗാരേജിലേക്ക് പുത്തൻ അതിഥി; അത്യാഡംബരത്തിന്റെ പര്യായമായ മെഴ്‌സിഡസ് ബെൻസ് വി ക്ലാസ് സ്വന്തമാക്കി അമിതാഭ് ബച്ചൻ; ഒരു കോടി രൂപയുടെ ബെൻസ് കുമാരന് 100 കിലോമീറ്ററിലെത്താൻ വേണ്ടത് വെറും 10 സെക്കണ്ട്; മണിക്കൂറിൽ 195 കിലോമീറ്റർ സ്പീഡിൽ കുതിക്കുന്ന 'ബെൻസ് കുതിരയെ' അറിയാം

റോൾസ് റോയിസ് ഫാന്റം വിറ്റതിന് പിന്നാലെ ബിഗ് ബിയുടെ ഗാരേജിലേക്ക് പുത്തൻ അതിഥി; അത്യാഡംബരത്തിന്റെ പര്യായമായ മെഴ്‌സിഡസ് ബെൻസ് വി ക്ലാസ് സ്വന്തമാക്കി അമിതാഭ് ബച്ചൻ; ഒരു കോടി രൂപയുടെ ബെൻസ് കുമാരന് 100 കിലോമീറ്ററിലെത്താൻ വേണ്ടത് വെറും 10 സെക്കണ്ട്; മണിക്കൂറിൽ 195 കിലോമീറ്റർ സ്പീഡിൽ കുതിക്കുന്ന 'ബെൻസ് കുതിരയെ' അറിയാം

മറുനാടൻ ഡെസ്‌ക്‌

ബോളിവുഡ് ചക്രവർത്തി അമിതാഭ് ബച്ചൻ വാഹന പ്രേമിയാണെന്ന കാര്യം ആരും പ്രത്യേകിച്ച് എടുത്ത് പറയേണ്ട കാര്യമില്ല. ആഡംബര വാഹനങ്ങളുടെ കലവറയായ ബിഗ് ബിയുടെ ഗാരേജിൽ നിന്നും റോൾസ് റോയിസ് ഫാന്റം അടുത്തിടെ വിട പറഞ്ഞതും ആരും മറന്നിട്ടില്ല. പഴയ വാഹനങ്ങളിൽ തന്നെ മുന്നോട്ട് ഒതുങ്ങിക്കൂടാനാണ് ബിഗ് ബിയുടെ തീരുമാനമെന്ന് കരുതിയവർക്ക് തെറ്റി. അത്യാഡംബരം എന്ന സ്വപ്‌നത്തിന് ചിറക് വിരിയിക്കുന്ന ജർമ്മൻ വാഹന നിർമ്മാതാക്കളായ ബെൻസിന്റെ പുത്തൻ വാഹനം ബച്ചൻ സ്വന്തമാക്കിയതാണ് ഇപ്പോൾ ആരാധകർ അടക്കമുള്ളവർക്കിടയിൽ പ്രധാന ചർച്ചയായിരിക്കുന്നത്.

ബെൻസിന്റെ ഏറ്റവും പുതിയ ആഡംബര മോഡലായ ബെൻസ് വി ക്ലാസാണ് ബച്ചൻ സ്വന്തമാക്കിയത്. ഏതാനും ദിവസം മുൻപ് മുംബൈയിലെ ബെൻസ് ഡീലർഷിപ്പായ ഓട്ടോഹാങ്ങിൽ നിന്നുമാണ് താരം വി ക്ലാസ് സ്വന്തമാക്കിയത്. 2143 സിസി നാലു സിലിണ്ടർ ഡീസൽ എൻജിനാണ് ഈ വർഷം ആദ്യം ഇന്ത്യൻ വിപണിയിലെത്തിയ വി ക്ലാസിന്റെ ഹൃദയം. 163 എച്ച്പി കരുത്തും 380 എൻഎം ടോർക്കും ഈ എഞ്ചിൻ സൃഷ്ടിക്കും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്ററിലെത്താൻ വെറും 10.9 സെക്കൻഡുകൾ മാത്രം മതി ഈ വാഹനത്തിന്. മണിക്കൂറിൽ 195 കിലോമീറ്ററാണ് ഉയർന്ന വേഗം.

ഏകദേശം 68.40 ലക്ഷം മുതൽ 81.90 ലക്ഷം രൂപ വരെയാണ് വി ക്ലാസ് മോഡലുകളുടെ ഇന്ത്യയിലെ എക്‌സ് ഷോറൂം വില. നിരത്തിലെത്തുമ്പോൾ ഇത് ഏകദേശം ഒരു കോടി രൂപയോളം വരും. വാഹനത്തിന് മുൻപിൽ താരം നിൽക്കുന്നതിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹ മാധ്യമത്തിൽ വൈറലാവുകയും ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP