Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കീശ കീറാത്ത വണ്ടി വേണോ? ഒരു തവണ ചാർജ്ജ് ചെയ്താൽ 100 കിലോമീറ്റർ ദൂരം സഞ്ചരിക്കാം; 40 കിമി വേഗതയിൽ സുഖയാത്ര ഉറപ്പ് തന്ന് ഹീറോയുടെ ഇലക്ട്രിക്ക് സ്‌കൂട്ടർ ഒപ്റ്റിമയുടെ പുതിയ മുഖം; 68,000 രൂപ വിലവരുന്ന സ്‌കൂട്ടർ ഫുൾ ചാർജ് ചെയ്യാൻ വെറും നാലു മണിക്കൂർ മതിയെന്ന് കമ്പനി

കീശ കീറാത്ത വണ്ടി വേണോ? ഒരു തവണ ചാർജ്ജ് ചെയ്താൽ 100 കിലോമീറ്റർ ദൂരം സഞ്ചരിക്കാം; 40 കിമി വേഗതയിൽ സുഖയാത്ര ഉറപ്പ് തന്ന് ഹീറോയുടെ ഇലക്ട്രിക്ക് സ്‌കൂട്ടർ ഒപ്റ്റിമയുടെ പുതിയ മുഖം; 68,000 രൂപ വിലവരുന്ന സ്‌കൂട്ടർ ഫുൾ ചാർജ് ചെയ്യാൻ വെറും നാലു മണിക്കൂർ മതിയെന്ന് കമ്പനി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: രാജ്യത്തെ മലിനീകരണം അടക്കമുള്ളവയ്ക്ക് കടിഞ്ഞാണിടുന്നതിന്റെ ഭാഗമായി ഇലക്ട്രിക്ക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് മോദി സർക്കാർ. ഈ വേളയിലാണ് പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ഹീറോ ജനഹൃദങ്ങൾ കീഴടക്കുന്നത്. ഒപ്റ്റിമ ഇആർ, നൈക്സ് ഇആർ എന്നിവയാണ് മോഡലുകൾ. 68721 രൂപയും 69754 രൂപയുമാണ് ഇതിന്റെ വില. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത സ്‌കൂട്ടർ നൽകുമെന്നും കമ്പനി ഉറപ്പ് തരുന്നു.

വാഹനം ഫുൾ ചാർജ് ആകാൻ വെറും നാലു മണിക്കൂർ മതി. ഒറ്റത്തവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ ദൂരം സഞ്ചരിക്കാമെന്നും കമ്പനി അവകശപ്പെടുന്നു. നേരത്തെ ഹീറോ ഇറക്കിയ ഒപ്റ്റിമ ഇ5, എൻവൈഎക്സ് ഇ 5 എന്നിവയുമായി താരതമ്യം ചെയ്താൽ പുത്തൻ സ്‌കൂട്ടറുകൾ മികച്ച പ്രകടനമാണ് കാഴ്‌ച്ചവെക്കുന്നത്.

48w ബാറ്ററി പായ്ക്കും ഒപ്റ്റിമയിലെ 600w ബിഎൽഡിസി മോട്ടറുമാണ് ഹീറോ നൈക്സ് ഇ ആർ ലും ഉപയോഗിക്കുക. അതുപോലെ തന്നെ ഒപ്റ്റിമ വാഗ്ദാനം ചെയ്യുന്ന അതേ പ്രകടനം, ടോപ്പ് സ്പീഡ്, എന്നിവയും നൈക്സ് ലും ലഭ്യമാകും. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയും ഒറ്റ ചാർജിൽ പരമാവധി 100 കിലോമീറ്ററും ഇതിൽ ഹീറോ വാഗ്ദാനം ചെയ്യുന്നു. പുതിയ ഹീറോ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഇന്ത്യൻ വിപണിയിലെ അവാൻ ട്രെൻഡ് ഇ, ഓകിനാവ പ്രൈസ്, ആതർ 450 എന്നിവയ്ക്ക് എതിരാളികളാകും.

രണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണത്തിന് പുറമെ, ഹീറോ ഇലക്ട്രിക്കിന്റെ ബാംഗ്ലൂരിലെ പുതിയ കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനവും പ്രഖ്യാപിച്ചു. ദക്ഷിണേന്ത്യയ്ക്കുള്ള കമ്പനിയുടെ വിപുലീകരണ പദ്ധതികളുടെ ഭാഗമായാണിത്. 2020 അവസാനത്തോടെ ഉപഭോക്തൃ ടച്ച് പോയിന്റുകൾ 615-ൽ നിന്ന് 1000-മാക്കി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP