'വലതു കൈപ്പത്തിയുടെ പുറം ഇടതു കൈവെള്ള കൊണ്ടു തിരുമ്മുക; പിന്നെ ഇടതു കൈപ്പത്തിയുടെ പുറം വലതു കൈ വെള്ള കൊണ്ട് തിരുമ്മുക; കൈവെള്ളകൾ തമ്മിൽ വിരലുകൾ കോർത്ത് തിരുമ്മുക....' കൊറോണക്കാലത്തെ കൈകഴുകൽ സാധാരണ പോലെയല്ല; ഇൻഫോക്ലിനിക്കിന്റെ ലേഖനം വായിക്കാം
ഇൻഫോ ക്ലിനിക്
തിരുവനന്തപുരം: കോവിഡ് 19 തടയാനുള്ള ഏറ്റവും നല്ല മാർഗം കൈ കഴുകലാണ്. ഓരോ വ്യക്തിക്കും സ്വീകരിക്കാൻ കഴിയുന്ന എറ്റവും നല്ല കരുതൽ. പക്ഷേ സാധാരണ നാം ചെയ്യാറുള്ള പോലുള്ള കൈ കഴുകലല്ല അതിന് വേണ്ടത്. ഇക്കാര്യം വിശദമായി വിശദീകരിക്കയാണ് ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ്മയാ ഇൻഫോക്ലിനിക്ക്. കൈകഴുകൽ ഒരു ചെറിയ കാര്യമല്ലെന്നും കൈ കഴുകാനായി നമ്മൾ ചെലവാക്കുന്ന കുറച്ചു നിമിഷങ്ങൾ നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യവും ജീവനും സംരക്ഷിക്കാൻ കഴിയുമെന്നും അവർ പറയുന്നു.
ഇൻഫോക്ലിനക്കിലെ ലേഖനത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:
കൊറോണ ഉൾപ്പടെയുള്ള പകർച്ച വ്യാധികൾ തടയാനുള്ള മാർഗങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഹാൻഡ് വാഷിങ് അഥവാ കൈ കഴുകൽ.
ഇഗ്നസ് സെമ്മെൽവിസ് എന്ന ഡോക്ടർ ആണ് കൈകഴുകലിന്റെ പ്രാധാന്യം ആദ്യമായി മനസ്സിലാക്കിയത്. ക്ലോറിൻ വെള്ളം ഉപയോഗിച്ച് കൈകഴുകാൻ തുടങ്ങിയതോടെ അദ്ദേഹം ജോലി ചെയ്തു വന്ന ആശുപത്രിയിൽ പ്രസവശേഷം അമ്മമാർ മരിക്കുന്നത് കാര്യമായി കുറഞ്ഞതായി അദ്ദേഹം നിരീക്ഷിച്ചു.
അന്നും ഇന്നും, ഒരാളിൽ നിന്ന് മറ്റൊരാളിലേക്കു രോഗാണുക്കൾ പകരുന്നത് തടയാൻ ഇതിൽ പരം നല്ല ഒരു മാർഗം വേറെ ഇല്ല തന്നെ..
പ്രതിവർഷം മൂന്നര മില്യൺ ശിശു മരണങ്ങൾ ഉണ്ടാകുന്നു എന്നാണ് ലോകാരോഗ്യസംഘടന കണക്കാക്കിയിരിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനു മുൻപും, മലമൂത്രവിസർജനത്തിനു ശേഷവും, വെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകുക എന്ന ശീലം കൊണ്ട് മാത്രം, പ്രതിരോധ കുത്തിവയ്പ്പ് കൊണ്ടും മറ്റു വൈദ്യ ഇടപെടലുകൾ കൊണ്ടും രക്ഷിക്കാവുന്നതിലും കൂടുതൽ കുട്ടികളെ രക്ഷപ്പെടുത്താമെന്നും, മേല്പറഞ്ഞതിൽ 50% ശിശുമരണങ്ങളും ഇല്ലാതാക്കാം എന്നും ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ആവശ്യത്തിന് സോപ്പുപയോഗിച്ചു ഒഴുകുന്ന വെള്ളത്തിൽ അര മുതൽ ഒരു മിനിറ്റ് വരെ നീണ്ടു നിൽക്കണം കൈ കഴുകൽ ...
കൈ കഴുകാൻ തുടങ്ങുന്നതിനു മുൻപായി കയ്യിൽ അണിഞ്ഞിരിക്കുന്ന ആഭരണങ്ങൾ, വാച്ച് എന്നിവ ഊരി മാറ്റണം. അതിനു ശേഷം, താഴെ പറയുന്ന സ്റ്റെപ്പുകൾ ഒന്നിന് പുറകെ ഒന്നായി പൂർത്തീകരിക്കണം...
ആവശ്യത്തിന് വെള്ളം ഉപയോഗിച്ച് കൈ നനയ്ക്കുക, സോപ്പ് തേക്കുക
കൈ വെള്ളകൾ തമ്മിൽ തിരുമ്മുക
വലതു കൈപ്പത്തിയുടെ പുറം ഇടതു കൈവെള്ള കൊണ്ടു തിരുമ്മുക,
പിന്നെ ഇടതു കൈപ്പത്തിയുടെ പുറം വലതു കൈ വെള്ള കൊണ്ട് തിരുമ്മുക
കൈവെള്ളകൾ തമ്മിൽ വിരലുകൾ കോർത്ത് തിരുമ്മുക
വിരലുകൾ മടക്കി കൈ പത്തികൾ തമ്മിൽ കൊളുത്തി പിടിച്ചു കൊണ്ട് വലതു കൈ വിരലുകളുടെ പുറം ഇടതു കൈവെള്ള കൊണ്ടും ഇടതു കൈ വിരലുകളുടെ പുറം വലതു കൈ വെള്ള കൊണ്ടും തിരുമ്മുക
വലതു തള്ളവിരൽ ഇടതു കൈവെള്ള കൊണ്ട് ചുറ്റി പിടിച്ച് ഉരസുക, പിന്നെ ഇടതു തള്ളവിരൽ വലതു കൈവെള്ള കൊണ്ട് ചുറ്റി പിടിച്ചു ഉരസുക
വലതു കൈവിരലുകളുടെ അഗ്രം ഇടതു കൈവെള്ളയിലും ഇടതു കൈവിരലുകളുടെ അഗ്രം വലതു കൈ വെള്ളയിലും ഉരസുക
വലതു കൈത്തണ്ട ഇടതു കൈ വെള്ള കൊണ്ടും വലതു കൈത്തണ്ട വലതു കൈ വെള്ള കൊണ്ടും തിരുമ്മുക
ഇത്രയും കാര്യങ്ങൾ കുറഞ്ഞത് അര മിനിറ്റ് എടുത്തു പൂർത്തിയാക്കണം, ഹാപ്പി ബർത്തഡേ ടു യൂ എന്ന പാട്ട് 2 പ്രാവശ്യം പാടുന്ന അത്രയും നേരം അല്ലെങ്കിൽ ഏകദേശം മുപ്പതു വരെ എണ്ണുന്ന നേരം എന്നും പറയാം...
ഇതിനു ശേഷവും നഖത്തിനടിയിൽ അഴുക്ക് നിലനിൽക്കുന്നു എങ്കിൽ ബ്രഷോ മറ്റൊ ഉപയോഗിച്ച് നീക്കം ചെയ്യാം.
നഖം നീട്ടി വളർത്തുന്നത് ഒഴിവാക്കണം.
കൈ കഴുകിയ ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ചു തുടക്കുകയോ എയർ ഡ്രൈ ചെയ്യുകയോ ആകാം.
സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് പ്രായോഗികമല്ലാത്ത ഘട്ടങ്ങളിൽ മാത്രം , ഉദാഹരണത്തിന് യാത്രയ്ക്കിടെ, ശുദ്ധമായ വെള്ളവും ടൗവലും ലഭ്യമല്ലാത്ത ഇടങ്ങളിൽ, ഇതേ സ്റ്റെപ്പുകൾ ഒരു ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചു ചെയ്യാം, ഏറ്റവും ചുരുങ്ങിയത് 20 സെക്കന്റ് ആണ് ഇങ്ങനെ കൈകൾ ശുചിയാക്കേണ്ടത്.
നഗ്ന നേത്രങ്ങൾ കൊണ്ട് കാണാവുന്ന തരത്തിൽ അഴുക്ക് പുരണ്ട അവസ്ഥയിൽ സാനിറ്റൈസറുകൾ ഉപയോഗപ്പെടില്ല. അത്തരം അവസരങ്ങളിൽ സോപ്പും വെള്ളവും ഉപയോഗിച്ച് തന്നെ കൈകൾ കഴുകണം.
രണ്ടു തരത്തിലുള്ള ഹാൻഡ് സാനിറ്റൈസറുകൾ ലഭ്യമാണ് -
ആൽക്കഹോൾ അടങ്ങിയതും ആൽക്കഹോളിനു പകരം ട്രൈക്ളോസാൻ, ബെൻസാൽക്കോണിയം ക്ലോറൈഡ്, പോവിഡോൺ അയഡിൻ എന്നിവ അടങ്ങിയതും.
ബാക്റ്റീരിയകൾ, ഫംഗസുകൾ, വൈറസുകൾ എന്നിങ്ങനെ ഒരു കൂട്ടം രോഗാണുക്കൾക്കെതിരെ പ്രവർത്തിക്കുവാനുള്ള കഴിവ് ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറുകൾക്ക് ഉണ്ട്. രോഗാണുക്കളുടെ പുറം ചട്ടയിലെ പ്രോട്ടീനുകളെ വിഘടിപ്പിച്ച് നശിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്. പക്ഷെ രോഗാണുക്കളുടെ സ്പോറുകൾക്കെതിരെ ഇവ ഫലപ്രദമല്ല.
ലോകാരോഗ്യ സംഘടനയും, The American Centers for Disease Control and Prevention (CDC) യും നിർദ്ദേശിക്കുന്നത് കുറഞ്ഞത് 60 % എങ്കിലും ആൽക്കഹോൾ അടങ്ങിയിരിക്കുന്ന ഹാൻഡ് സാനിറ്റൈസറുകൾ മാത്രമേ രോഗപ്പകർച്ച തടയുന്നതിൽ ഫലപ്രദമാവുകയുള്ളൂ എന്നാണ്.
പല അളവിൽ ആൽക്കഹോൾ അടങ്ങിയവ മാർക്കറ്റിൽ ലഭ്യമാണ്. സുരക്ഷ ഉറപ്പു വരുത്താൻ നിങ്ങൾ വാങ്ങുന്ന ഹാൻഡ് സാനിറ്റൈസറിൽ ഏറ്റവും കുറഞ്ഞത് 60% ആൽക്കഹോൾ അടങ്ങിയിട്ടുണ്ടാകണം.
ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ എങ്ങനെ ഉപയോഗിക്കണം ?
നോസിലിൽ അമർത്തുമ്പോൾ പുറത്തു വരുന്ന രീതിയിലുള്ള ഡിസ്പെന്സറുകളിൽ ആണ് സാനിറ്റൈസറുകൾ സാധാരണയായി ലഭ്യമാകുക. ഇരു കൈപ്പത്തികളിലും പുരളാൻ ആവശ്യമുള്ളത്ര സാനിറ്റൈസർ ഡിസ്പെന്സറിൽ നിന്നും ഒരു കൈയിലേക്ക് പകർന്നെടുക്കുക. ശേഷം മുകളിൽ വിശദീകരിച്ച അതേ സ്റ്റെപ്പുകൾ പിന്തുടരുക . അതിനു ശേഷം സാനിറ്റൈസർ കൈത്തലത്തിൽ പരിപൂർണ്ണമായി ഉണങ്ങുന്നതു വരെ കാത്തിരിക്കണം. അതിനു മുൻപ് അത് തുടച്ചു നീക്കിയാൽ ഉദ്ദേശിക്കുന്ന ഫലം ലഭിക്കില്ല.
ഓർക്കുക...
ഹാൻഡ് സാനിറ്റൈസർ ഒരിക്കലും സോപ്പും വെള്ളവും ഉപയോഗിച്ചു കൈകൾ ശുചിയാക്കുന്നതിനു പകരമാവില്ല. അതിനാൽ തന്നെ ഹാൻഡ് സാനിറ്റൈസർ കിട്ടാനില്ല എന്ന വേവലാതി വേണ്ട.
എപ്പോഴൊക്കെ കൈകൾ ശുചിയാക്കണം
പുറത്തു പോയി തിരികെ വീട്ടിലെത്തിയാലുടൻ
രോഗി /ആശുപത്രി സന്ദർശനത്തിനും രോഗീപരിചരണത്തിനും ശേഷം
ആഹാരം കഴിക്കുന്നതിനു മുൻപും ശേഷവും
ആഹാരം പാചകം ചെയ്യുന്നതിന് മുൻപ്
മലമൂത്രവിസർജനത്തിനു ശേഷം
മൃഗങ്ങളെ സ്പർശിച്ചതിനു ശേഷം
മുറിവുകളിൽ സ്പർശിക്കുന്നതിനു മുൻപും ശേഷവും
മാസ്ക് ധരിക്കുന്നതിന് മുൻപും, ഉപയോഗിച്ച മാസ്ക് ഊരി മാറ്റി വേസ്റ്റ് ബാസ്കറ്റിൽ നിക്ഷേപിച്ച ശേഷവും
കൊറോണ പോലെയുള്ള പകർച്ച വ്യാധികൾ പകരുന്ന സാഹചര്യങ്ങളിൽ മേല്പറഞ്ഞ സാഹചര്യങ്ങൾ കൂടാതെ തന്നെ കൃത്യമായ ഇടവേളകളിൽ കൈകൾ ശുചിയാക്കണം. ശുചിയാക്കാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ സ്പർശിക്കുന്നത് അണുബാധയുണ്ടാകാൻ കാരണമാകും.
ചുരുക്കി പറഞ്ഞാൽ കൈകഴുകൽ ഒരു ചെറിയ കാര്യമല്ല. കൈ കഴുകാനായി നമ്മൾ ചെലവാക്കുന്ന കുറച്ചു നിമിഷങ്ങൾ നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യവും ജീവനും സംരക്ഷിക്കും.
എഴുതിയത്: Dr. Aswini R, Dr. Kiran Narayanan & Dr. Navajeevan N.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍