Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വീട്ടമ്മമാർക്ക് ഇനി വീശിയടിക്കാതെ വീട്ടിൽ തന്നെ പൊറോട്ട ഉണ്ടാകാം; പൊറൊട്ട എളുപ്പത്തിൽ ഉണ്ടാക്കാൻ പഠിപ്പിച്ച് ലക്ഷ്മി നായർ; വീഡിയോ കാണാം..

വീട്ടമ്മമാർക്ക് ഇനി വീശിയടിക്കാതെ വീട്ടിൽ തന്നെ പൊറോട്ട ഉണ്ടാകാം; പൊറൊട്ട എളുപ്പത്തിൽ ഉണ്ടാക്കാൻ പഠിപ്പിച്ച് ലക്ഷ്മി നായർ; വീഡിയോ കാണാം..

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ടെലിവിഷൻ അവതാരകയും പാചക വിദഗ്ദയും ം ലോ അക്കാഡമി പ്രിൻസിപലുമൊക്കെയായ ലക്ഷ്മീ നായർ മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഫ്‌ളേവേഴ്സ് ഓഫ് ഇന്ത്യ, മാജിക് ഓവൻ എന്നീ കുക്കറി ഷോകളിലൂടെ മലയാളി വീട്ടമ്മമാരുടെ മനസ്സിൽ ഇടം നേടാൻ ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടുന്ന ലക്ഷ്മി നായരുടെ പൊറൊട്ട ഉണ്ടാക്കുന്ന വിധമാണ് ഇപ്പോൾ വൈറലാകുന്നത്.

ലക്ഷ്മി നായരുടെ യുട്യൂബ് വീഡിയോ വ്‌ളോഗാണ് ലക്ഷ്മി നായർ വ്‌ളോഗ്.ഏതാനും മാസങ്ങൾക്ക മുൻപ് ആരംഭിച്ച വ്‌ളോഗിൽ ഒരുപിടി റെസിപ്പികളും, പാചക പരീക്ഷണങ്ങളുമായിട്ടാണ് താരം എത്തുന്നത്. സ്വന്തം വീട്ടിലെ അടുക്കളയിലാണ് വ്‌ളോഗ് വീഡിയോസ്് ഷൂട്ട് ചെയ്യുന്നത്. ഇപ്പോൾ തന്റെ 31ാം വ്‌ളോഗിലൂടെ കേരളീയരുടെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നായ പറോട്ട ഉണ്ടാക്കുന്ന വിധമാണ് ലക്ഷ്മി പങ്കുവച്ചിരിക്കുന്നത്..നല്ല മൃദുവായ ലെയേർഡ് പറോട്ട ഏറ്റവും എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം എന്ന് അടിക്കുറിപ്പോടെ പങ്കുവച്ചിരിക്കുന്ന വീഡിയോ ഇതിനോകം തന്നെ വീട്ടമ്മമാർ അടക്കമുള്ള പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

സാധാരണ പറോട്ട ഉണ്ടാക്കുന്ന രീതിയിൽ നിന്നും വ്യത്യസ്ഥമായ ശൈലിയിൽ വീട്ടമ്മമാർക്ക് വീട്ടിലെ അടുക്കളയിൽ വീശിയടിക്കാതൈ എളുപ്പത്തിൽ ഇനി കേരള പറോട്ട ഉണ്ടാക്കാമെന്നാണ് വ്ളോഗിൽ ലക്ഷ്മി പറയുന്നത്. ഒരു കിലോ മൈദാമാവിലേക്ക ഒന്നര ടെബിൾസ്പൂൺ പഞ്ചസാരയും ഒരുമുട്ടയും എണ്ണയും, ഉപ്പും ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി അയച്ചെടുത്ത മാവാണ് പറോട്ട ഉണ്ടാക്കാനായി ഉപയോഗിച്ചിരിക്കുന്നത്.പറോട്ടയിലെ ലയർ ഉണ്ടാക്കുന്നതാണ് ലെയേർഡ് പറോട്ട ഏറ്റവും പ്രധാനപ്പെട്ട ഘടകം.

സോധാരണ ചപ്പാത്തി പരുത്തുന്നതു പോലെ തന്നെ പരുത്തിയതിനു ശേഷം ഒന്നിനു മുകളിൽ ഒന്നായി 10 ലയർ അടുക്കിവച്ചാണ് ഉണ്ടാക്കുന്നത്. 10 ലയർ ഉണ്ടാക്കുന്ന സമയം ഒരോ ലയറിലും അല്പം എണ്ണയും മൈദയും തോച്ചുകൊടുക്കണം. പരത്തിയ മാവു അല്പനേരം മൂടിവെച്ചതിനു ശേഷം ആദ്യത്തെ ലയറിന്റെ മുകൾ ഭാഗത്തുനിന്നും പതിയെ വലിച്ചെടുത്ത് കൈവെള്ളയിൽവച്ച് പറോട്ടോയ്ക്കുള്ള പരുവത്തിൽ ചുരുട്ടി എടുക്കണം. ശേഷം കൈകൾ ഉപയോഗിച്ച നല്ലതുപോലെ വീണ്ടും പരത്തി എടുത്ത് ചുട്ട് എടുത്താൽ ലയേർ പറോട്ട തയ്യാർ. വീശി അടിക്കാതെ തന്നെ സാധാരണ രീതിയിലുള്ള രുചികരമായ പറോട്ടയാണ് ലയേർഡ് പറോട്ട..!

Stories you may Like

MNM Recommends +

Go to TOP