Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കേരളത്തിലെ ആദ്യ ലംബോർഗിനി ഉറൂസ് സ്വന്തമാക്കി കോഴിക്കോട്ടുകാരൻ അബ്ദുൾ അസീസ്; മൂന്ന് കോടി അറുപത് ലക്ഷം രൂപ ഷോറൂം വില വരുന്ന ആഡംബര കാറിന് നികുതിയായി മാത്രം അടച്ചത് 73.5 ലക്ഷം രൂപ; കെഎൽ 11 ബിആർ 1 എന്ന ഫാൻസി നമ്പർ സ്വന്തമാക്കാൻ ചെലവിട്ടത് ഒരു ലക്ഷം രൂപയും

കേരളത്തിലെ ആദ്യ ലംബോർഗിനി ഉറൂസ് സ്വന്തമാക്കി കോഴിക്കോട്ടുകാരൻ അബ്ദുൾ അസീസ്; മൂന്ന് കോടി അറുപത് ലക്ഷം രൂപ ഷോറൂം വില വരുന്ന ആഡംബര കാറിന് നികുതിയായി മാത്രം അടച്ചത് 73.5 ലക്ഷം രൂപ; കെഎൽ 11 ബിആർ 1 എന്ന ഫാൻസി നമ്പർ സ്വന്തമാക്കാൻ ചെലവിട്ടത് ഒരു ലക്ഷം രൂപയും

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ലംബോർഗിനി ആഡംബര കാറുള്ള നിരവധി പേർ കേരളത്തിലുണ്ട്. നടൻ പൃഥ്വിരാജ് അടക്കം ഇത്തരം വാഹനം ഓടിക്കുന്ന ആളാണ്. എന്നാൽ, ലംബോർഗിനിയുടെ ലേറ്റസ്റ്റ് മോഡൽ ആഡംബര കാർ സ്വന്തമാക്കിയിരിക്കയാണ് ഒരു മലയാളി യുവാവ്. കോഴിക്കോട്ടുകാരനാണ് സംസ്ഥാനത്തെ ആദ്യത്തെ ലംബോർഗിനി സ്വന്തമാക്കിയത്. കോഴിക്കോട് സ്വദേശി അബ്ദുൾ അസീസാണ് ഈ ആഡംബര വാഹനത്തിന്റെ ഉടമ.

കേരളത്തിന് ഏറെ യോജിച്ച ലംബോർഗിനിയാണ് ഉറൂസ് എന്നാണ് അബ്ദുൾ അസീസ് പറയുന്നത്. മൂന്ന് കോടി അറുപത് ലക്ഷം രൂപ ഷോറൂം വില വരുന്ന ഈ വാഹനത്തിന്റെ റോഡ് ടാക്സ് മാത്രം 73.5 ലക്ഷം രൂപയാണ്. കൂടാതെ കെഎൽ 11 ബിആർ 1 എന്ന നമ്പർ ഒരു ലക്ഷം രൂപയ്ക്കു സ്വന്തമാക്കുകയും ചെയ്തു. കേരളാ രജിസ്റ്റ്രേഷനുള്ള ഏക ഉറൂസാണ് അബ്ദുൾ അസീസിന് സ്വന്തമായുള്ളത്. ബെംഗളൂരു ഷോറൂമിൽ നിന്നാണ് ലംബോർഗിനി സ്വന്തമാക്കിയത്. സൂപ്പർകാർ നിർമ്മാതാക്കളായ ലംബോർഗിനിയുടെ ആദ്യ എസ്യുവിയാണ് ഉറുസ്.

സൂപ്പർ എസ്യുവിയെന്നു ലംബോർഗിനി വിശേഷിപ്പിക്കുന്ന ഉറുസിനു കരുത്തേകുന്നത് നാലു ലീറ്റർ, ഇരട്ട ടർബോ, വി എയ്റ്റ് പെട്രോൾ എൻജിനാണ്. 650 ബിഎച്ച്പി വരെ കരുത്തും 850 എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ഉറുസിന് വെറും 3.6 സെക്കൻഡ് മതി.

മണിക്കൂറിൽ 305 കിലോമീറ്ററാണ് ഉറുസിന്റെ പരമാവധി വേഗം. ഉറുസിലെ 440 എംഎം കാർബൺ, സിറാമിക് മുൻ ഡിസ്‌ക് ബ്രേക്ക് വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്ന കാറുകളിലെ ഏറ്റവും വലിയ ബ്രേക്കാണെന്നും ലംബോർഗിനി അവകാശപ്പെടുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP