Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപൂർവ്വ സുന്ദരമായ ഒരു ദിവസത്തിന്റെ ഓർമ്മയ്ക്ക്! ഈ സ്വപ്ന സൗധത്തിൽ ഒരു ദിവസം ജീവിച്ചാൽ ഭാര്യയും മക്കളും ഹാപ്പിയാകുമെന്ന് തീർച്ച

അപൂർവ്വ സുന്ദരമായ ഒരു ദിവസത്തിന്റെ ഓർമ്മയ്ക്ക്! ഈ സ്വപ്ന സൗധത്തിൽ ഒരു ദിവസം ജീവിച്ചാൽ ഭാര്യയും മക്കളും ഹാപ്പിയാകുമെന്ന് തീർച്ച

ജോലിയുടെ അമിതമായ സമ്മർദ്ദത്തിൽ നിന്നും കുറച്ച് നേരം എങ്കിലും മാറി നിൽക്കാൻ സാധിക്കുന്നത് ഭാര്യയെയും മക്കളെയും കൂട്ടി ഏതെങ്കിലും ഒരു റിസോർട്ടിൽ താമസിക്കുമ്പോഴാണ്. എന്നാൽ എത്ര റിസോർട്ടുകൾ സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതായുണ്ട്. എന്ന ചോദ്യം പ്രസക്തമാണ്. വാസ്തവത്തിൽ ടൂറിസ്റ്റ് മേഖലയെ സംബന്ധിച്ചടുത്തോളം ഇത് ഓഫ് സീസൺ ആയതിനാൽ ഏത് വലിയ റിസോർട്ടും ശ്രമിച്ചാൽ ചെറിയ നിരക്കിൽ ലഭിക്കും എന്നതാണ് സത്യം. പതിനായിരത്തിനും 20, 00ത്തിനും ഇടയിൽ നിരക്കുള്ള റിസോർട്ടുകൾ മാത്രമേ നമുക്ക് സങ്കല്പിക്കാൻ സാധിക്കൂ. എന്നാൽ ഉന്നത സ്റ്റാർ റിസോർട്ടുകളിൽ പലതിലും ഇതിന്റെ നാലിൽ ഒന്ന് നിരക്കിൽ ഈ സമയത്ത് താമസിക്കാൻ കഴിയുമെന്നതാണ് സത്യം.

പ്രവാസികളുടെ അവധിക്കാലം എന്ന നിലയിൽ ഈ ഓഫ് സീസൺ വാസ്തവത്തിൽ ഒട്ടേറെ കുടുംബങ്ങൾക്ക് ആശ്വാസം ആകേണ്ടതാണ്. നൂറും ഇരുന്നൂറും ഡോളറുകൾ കൊടുത്താൽ മാത്രം ഒരു ബ്രഡ് ആന്റ് ബ്രേക്ക് ഫാസ്റ്റ് പോലും ലഭിക്കാൻ പാടുപെടുന്ന നാട്ടിൽ നിന്നും ഒരു ഫൈവ് സ്റ്റാർ റിസോർട്ടിൽ മൂവായിരമോ നാലായിരമോ ഒക്കെ കൊടുത്ത് തങ്ങൾ കഴിഞ്ഞാൽ അത് ഭാഗ്യമാകില്ലേ? വീട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒക്കെ കണ്ടുമടങ്ങുമ്പോഴും കുടുംബത്തോടൊപ്പം മനസിൽ തങ്ങി നിൽക്കാൻ ഒരു യാത്ര ചെയ്യാൻ ആരാണ് മോഹിക്കാത്തത്. അത്തരക്കാർക്ക് വേണ്ടിയാണ് ഈ കുറിപ്പ് എഴുതുന്നത്. അതും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ.

തലസ്ഥാനത്ത് തന്നെ സഥിര താമസം ആയതിനാൽ ഒരുപാട് ദൂരമില്ലാതെയുള്ള ഒരു റിസോർട്ട് കണ്ടെത്താനായിരുന്നു ട്രാവൽ ഏജന്റ് കൂടിയായ നോബിളിനെ ചുമതലപ്പെടുത്തിയത്. കേരള വിസിറ്റ് 4 യു എന്ന ഹോളിഡേ ബുക്കിങ് സ്ഥാപനം നടത്തുന്ന നോബിൾ സംസ്ഥാനത്തെവിടെയും ഏറ്റവും മികച്ച ഹോട്ടലുകൾ കണ്ടെത്താൻ മിടുക്കനായത് കൊണ്ട് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ നോബിളിനെയാണ് സാധാരണ ഏല്പിക്കുക. പൂവാറിലെ പൂവാർ ഐലന്റ് റിസോർട്ട് എന്ന മനോഹരമായ റിസോർട്ടിൽ താമസിച്ച മുൻ പരിചയവും ഈ പണി നോബിളിനെ ഏല്പിക്കാൻ പ്രേരണയായി.

 

ഒന്നും ആലോചിക്കാതെ തന്നെ നോബിൾ നിർദ്ദേശിച്ചത് വിഴിഞ്ഞത്ത് നിന്നും പൂവാറിന് പോകുന്ന വഴിയിൽ ചൊവ്വര എന്ന സ്ഥലത്തെ ട്രാവൻകൂർ ഹെറിട്ടേജ് എന്ന റിസോർട്ടായിരുന്നു. ഞങ്ങൾ മൂന്നു കുടുംബങ്ങൾ ഒരുമിച്ചായിരുന്നു ചൊവ്വരക്കാർക്ക് യാത്ര പോയത്. റിസോർട്ടിലേക്കുള്ള വഴി ഇടുങ്ങിയതായിരുന്നു എന്നത് കൊണ്ട് തന്നെ സംശയത്തോടെ ആയിരുന്നു ട്രാവൻകൂർ ഹെറിട്ടേജിലേക്ക് വണ്ടി ഓടിച്ചത്. പക്ഷെ റിസോർട്ടിൽ ചെന്ന പാടെ മനസ്സിന്റെ മൂട് മാറി. കേരളീയമായ രീതിയിൽ സ്ഥാപിച്ച 15 ഏക്കർ സ്ഥത്ത് നിറഞ്ഞ് നിൽക്കുകയാണ് ട്രാവൻകൂർ ഹെറിട്ടേജ്. ചെക്കിങ്ങ് കഴിഞ്ഞു റൂമിലേക്ക് പോകുമ്പോൾ ഇടത് വശത്ത് മെയിൻ റിസോർട്ട് കാണാം. റിസോർട്ടിന് മുൻപിലാണ് പ്രധാന സ്വിമ്മിങ് പൂൾ.

 

സ്വിമ്മിങ് പൂൾ കടന്ന് ഇറങ്ങി പോയപ്പോൾ അവിശ്വസനീയമായ സൗന്ദര്യത്തോടെ നിറയെ കോട്ടേജുകളാണ്. ഒരു കോട്ടേജിന് തന്നെ രണ്ട് കവാടങ്ങൾ. പഴയ അറയും പുരയുമുള്ള വീടുകൾ വാങ്ങി കൊണ്ട് വന്നു സ്ഥാപിച്ചവയാണ്. ആറ് തരത്തിലുള്ള താമസ സൗകര്യമാണ് ട്രാവൻകൂർ ഹെറിട്ടേജ് ഒരുക്കുന്നത്. നൂറുകണക്കിന് അടി പൊക്കമുള്ള ഒരു ക്ലിഫിന് മുകളിലാണ് പ്രധാന കോട്ടേജുകൾ എല്ലാം തന്നെ സ്ഥിതി ചെയ്യുന്നത്. അത് കൂടാതെയാണ് ക്ലിഫിന് താഴെ കടലിനോട് ചേർന്ന് ഒന്നാന്തരം മുറികൾ പണി തീർത്തിരിക്കുന്നത്.

 

പ്രൈവറ്റ് സ്വിമ്മിങ് പൂളോട് കൂടിയ രണ്ട് പൂൾ മാൻഷനുകളാണ് ഇതിലെ ഏറ്റവും വിലകൂടിയത്. വിഐപികൾക്കും ഹണിമൂണുകൾക്കും മാത്രമായി കൊടുക്കുന്ന ഈ അടിപൊളി മാൻഷന്റെ നിരക്ക് പോലും അന്വേഷിച്ചില്ല. അത്രയ്ക്കും സ്വകാര്യത സൂക്ഷിക്കുന്ന ഈ ഇടത്തേക്ക് പ്രവേശനം സമ്പന്നർക്ക് മാത്രമെന്ന് തീർച്ച. ഇതിന്റെ ചിത്രമാണ് ചുവടെ കൊടുത്തിരിക്കുന്നത്. രണ്ടാമത്തെ അക്കമഡേഷൻ പ്രീമിയം സ്യൂട്ടുകളാണ്. ലോകത്തെ ഏറ്റലും ആഢംബര പൂർവ്വമായ സൗകര്യങ്ങളോടെയുള്ള ഈ താമസം നാല് എണ്ണം മാത്രമേ ഉള്ളൂ. ഇതിന്റെ മറ്റൊരു രീതിയിലാണ് പ്രീമിയം മാൻഷനുകൾ. 120 അടി ഉയരമുള്ള ക്ലിഫിന് മുകളിലെ ഈ മാൻഷനുകൾ 15 എണ്ണമാണ് കൊടുക്കുന്നത്.

 

ഹെറിട്ടേജ് പ്രീമിയവും ഹെറിട്ടേജ് ഹോമുമാണ് പ്രധാന കോട്ടേജുകൾ. 22 ഹെറിട്ടേജ് പ്രീമിയം കോട്ടേജുകളും 23 ഹെറിട്ടേജ് ഹോമുകളുമാണ് ഉള്ളത്. നാല് കെട്ട് രൂപത്തിൽ നിർമ്മിച്ച ഈ വീടുകളുടെ വരാന്തയിൽ ഇരുന്നാൽ നമ്മുടെ നാടിന്റെ പാരമ്പര്യം തന്നെ മനസ്സിൽ എത്തും. ക്ലിഫിന് മുകളിലൂടെ കടലിന്റെ സൗന്ദര്യം ആസ്വദിക്കാൻ 15 ഏക്കർ നീണ്ട പുരയിടത്തിലെ മുഴുവൻ സൗന്ദര്യവും ഈ ഉമ്മറത്ത് നിന്നും കാണാം. പുല്ല മേഞ്ഞ വഴികളും ഒന്നാന്തരം തെങ്ങിൻ തോട്ടവുമാണ് ഒറ്റ കാഴ്ചയിൽ. പൂന്തോട്ടങ്ങൾക്ക് നടുവിലൂടെ നടന്ന് ലിഫ്റ്റ് ഇറങ്ങി വേണം ക്ലിഫിൽ നിന്നും കടൽ തീരത്തേയ്ക്ക് പോവാൻ. 120 അടി നീളമുള്ള ക്ലിഫ് ഇറങ്ങുന്നത് നാല് നില താഴോട്ട് ഇറങ്ങിയാണ്. ഇതിൽ ഒന്നിലാണ് ഫിറ്റ്‌നസ് സെന്റർ. ബീച്ചിനോട് ചേർന്നാണ് ബീച്ച് ഗ്രോ എന്ന വലിയ കെട്ടിടം പണി തീർത്തിരിക്കുന്നത്. മൂന്ന് നിലകളായി തീർത്ത ഈ കെട്ടിടത്തിൽ അത്യാധുനിക സൗകര്യം ഉള്ള റൂമുകളാണ്. ഇതിലെ മുറികളായിരുന്നു ഞങ്ങൾ ബുക്ക് ചെയ്തിരുന്നത്. മുൻപിൽ മറ്റൊരു സ്വിമ്മിങ് പൂൾ കൂടി ഉണ്ട്. ഇത് കടന്ന് മുൻപോട്ട പോയാൽ രാജ്യതന്നെ ഏറ്റവും നീളം കൂടിയതും വലുതുമായ അടിമലത്തുറ ബീച്ച്. ബീച്ചിലെ സായാഹ്നം മനോഹരമായിരുന്നു ഒരിക്കലും തീരാത്ത പോലെ നീണ്ട് നീണ്ട് കിടക്കുന്ന ബീച്ച്. കോവളത്തെയും ശംഖുമുഖത്തെയും പോലെ ആൾക്കൂട്ടമില്ല. ബീച്ച് സൈഡിൽ നാട്ടുകാരുടെ വക ഫുട്‌ബോളും വോളിബോളും ക്രിക്കറ്റും മുതൽ ചീട്ടുകളി വരെ നടക്കുന്നു. സാധാരണക്കാരായ സായിപ്പന്മാർ വരെ കളിക്കാരോടൊപ്പം കൂടുന്നു. ബീച്ചിലൂടെ എത്ര നേരം നടന്നാലും അവസാനിക്കുകയില്ല. ബീച്ചിൽ നിന്ന് മടങ്ങി എത്തുമ്പോൾ സ്വിമ്മിങ് പൂളിന് സമീപം സീ ഫുഡ് മാത്രം വിളമ്പുന്ന രണ്ടാമത്തെ റിസോർട്ടും ഉണ്ട്.

 

രുചികരമായ ഭക്ഷണം. റിസോർട്ട് മാനേജ്‌മെന്റിന് താല്പര്യം നിങ്ങൾ ബുഫെ കഴിക്കണം. കേരളത്തിലെയും വിദേശത്തെയും സർവ്വ വിഭവങ്ങളും അടങ്ങിയ ഡിന്നർ ബുഫെ വഴി കഴിച്ചാൽ 750 രൂപയും ടാക്‌സും നൽകേണ്ടി വരും. വേണ്ടത് മാത്രം സെലക്റ്റ് ചെയ്ത് കഴിച്ചാൽ ഈ നിരക്ക് പാതിയായി കുറക്കാം. സർവ്വ വിഭവങ്ങളും അടങ്ങിയ ബ്രേക്ക് ഫാസ്റ്റ് ഹോട്ടൽ നിരക്കിന്റെ കൂടെ ഉൾപ്പെടാത്തതാണ്. ഇംഗ്ലീഷ് ബ്രേക്ക് ഫാസ്റ്റ് മുതൽ നാടൻ ഭക്ഷണം വരെ എല്ലാം ഉണ്ട് വിഭവങ്ങളായി.

 

ആയുർവേദ മസാജും ഡേ ട്രിപ്പുകൾക്കും ഒക്കെ ഇവിടെ സൗകര്യം ഉണ്ട്. എന്നാൽ അതിനൊക്കെ പ്രത്യേക നിരക്ക് നൽകേണ്ടി വരും. ഭാര്യയും ഭർത്താവും ആറ് വയസ്സിൽ താഴെ അടങ്ങുന്ന കുഞ്ഞുങ്ങളും അടങ്ങുന്ന ഒരു കുടുംബത്തിന് ഈ സ്റ്റാർ ഹോട്ടലിൽ സീസൺ സമയത്ത് 10, 000 മുതൽ 20, 000 വരെയാണ് നിരക്ക്. എന്നാൽ ഞങ്ങൾ താമസിച്ചത് 3500 രൂപയ്ക്കായിരുന്നു. നിങ്ങൾ നേരിട്ട് ചെന്നാൽ ഈ നിരക്ക് കിട്ടണമെന്നില്ല. കേരള വിസിറ്റിന് വേണ്ടി നൽകിയ പ്രത്യേക നിരക്കാണ് ഇതെന്ന് നോബിൾ പറയുന്നത്. റിസോർട്ടിൽ എത്തി നിരക്ക് ചോദിച്ചപ്പോൾ കേട്ട മറുപടി ഈ വാദം ശരി വയ്ക്കുന്നതായി. അത് കൊണ്ട് ഈ റിസോർട്ടിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർ നോബിളിനെ വിളിച്ച് ബുക്ക് ചെയ്യുന്നതായിരിക്കും നല്ലത്. എങ്കിലേ ഈ ഓഫർ ലഭിക്കൂ. ബ്രിട്ടീഷ് മലയാളിയുടെ പേര് പറഞ്ഞാൽ ഡിസ്‌കൗണ്ട് നൽകുമെന്ന് നോബിൾ അറിയിച്ചിട്ടുണ്ട്. ഭാര്യയും കുഞ്ഞുങ്ങളുമായി ഒരു അടിപൊളി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ചുവടെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ വിളിക്കുകയോ ഈമെയിൽ അയക്കുകയോ ചെയ്യുക മൊബൈൽ - 9037403446 ഈമെയിൽ [email protected]


ട്രാവൻകൂർ ഹെറിട്ടേജിൽ നിന്നിറങ്ങിയാൽ വിഴിഞ്ഞവും കോവളവും ശംഖുമുഖവും ഒക്കെ നിങ്ങളെ കാത്ത് കിടപ്പുണ്ട്. കോവളം കടൽ തീരത്തു കൂടിയുള്ള ബോട്ടിങ് അവിസമരണീയമാണ്. വേളി കായലിലും ഉണ്ട് സ്പീഡ് ബോട്ടിങ്. സമയത്ത് ചെന്ന് ബുക്ക് ചെയ്യേണ്ടതേയുള്ളൂ. തിരുവനന്തപുരത്തെ കാഴ്ച ബംഗ്ലാവും പത്മനാഭസ്വാമി ക്ഷേത്രവും പ്ലാനിട്ടോറിയവും വിഴിഞ്ഞത്തെ അക്വേറിയവും ഒന്നും മക്കൾ മറക്കില്ലെന്ന് തീർച്ച, ഇനി അതിനൊന്നും നേരം ലഭിച്ചില്ലെന്നാലും നിങ്ങൾക്ക് ഒരു ദിവസം ട്രാവൻകൂർ ഹെറിറ്റേജിൽ താമസിച്ചാൽ ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. ഹൗസ്‌ബോട്ട്, റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവ ബുക്ക് ചെയ്യാൻ കേരളവിസിറ്റ് ഫോർ യൂവിന്റെ വെബ്‌സൈറ്റ് സന്ദർശിക്കാം-www.keralavisit4u.com

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP