1 usd = 71.89 inr 1 gbp = 92.97 inr 1 eur = 78.00 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.63 inr

Feb / 2020
25
Tuesday

ഗുജറാത്ത് എങ്ങിനെ ചിന്തിക്കുന്നു.?

May 19, 2013 | 02:35 PM IST | Permalinkഗുജറാത്ത് എങ്ങിനെ ചിന്തിക്കുന്നു.?

ഞ്ച് വർഷങ്ങൾക്കുശേഷമാണ് ഞാൻ വീണ്ടും ഗുജറാത്തിലേക്ക് പോകുന്നത്.കഴിഞ്ഞ തവണ എന്നെ സ്വീകരിക്കാനും ചർച്ച നടത്താനും ഞങ്ങളുടെ മഗൻ ഭായ് അവിടെ ഉണ്ടായിരുന്നു. 1974-ൽ സി.പി.ഐ.(എം)-ൽ നിന്നും രാജി വച്ച് പുറത്തുവന്ന് പുതിയ ഒരു തൊഴിലാളി സംഘടന രൂപീകരിച്ച വ്യക്തിയാണ് മഗൻ ദേശായ്. അദ്ദേഹത്തിന്റെ ലഘുലേഖ ' ഞാൻ എന്തുകൊണ്ട് സി.പി.ഐ.എം ഉപേക്ഷിക്കുന്നു.ന'ന' ഇപ്പോഴും ബറോഡയിൽ പ്രശസ്തമാണ്. ഒരു പരിധിവരെ മഗൻ ഭായ് തന്നെയാണ് ബറോഡയിൽ ഇടതുപക്ഷ മനസ്സാക്ഷി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ബറോഡ കാംഗാർ യൂണിയൻ ബറോഡയിൽ ഏറ്റവും ശക്തമായ സംഘടനയാണ്. കഴിഞ്ഞ വർഷം മഗൻഭായ് നിര്യാതനായി.

പക്ഷെ എന്റെ മറ്റു സുഹൃത്തുക്കളെല്ലാം ഇപ്പോഴും ഗുജറാത്തിൽ സാമൂഹ്യ രാഷ്ട്രീയ രംഗത്താണ്, വ്യവസ്ഥാപിത ഇടതുപക്ഷത്തിലും നക്‌സലൈറ്റ് പ്രസ്ഥാനത്തിലുമുള്ളവരല്ലെന്ന് മാത്രം. തൃപ്തി ബഹൻ സ്ത്രീ പ്രസ്ഥാനങ്ങളിലാണ്. കഴിഞ്ഞ വർഷം സോണിയാ ഗാന്ധിയെ കുഴപ്പിച്ചവർ തന്നെ. പക്ഷേ നേട്ടം അടിച്ചത് സാക്ഷാൽ മോദി മാത്രം. തൃപ്തി കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ഇതിനെതിരെ മോദിയ്‌ക്കെതിരെ ശബ്ദമുയർത്തിയിരുന്നു. എന്റെ മറ്റുസുഹൃത്തുക്കളായ ഭൂപേഷ്,ഭൂഷൺ,താക്കൂർ ഭായ് എന്നിവരെല്ലാം രംഗത്തുണ്ട്. എല്ലാവരും ഇപ്പോഴും ഗുജറാത്തിൽ വർഗ്ഗീയതക്കെതിരെ രംഗത്തുണ്ട്. എല്ലാവരും മോദിക്കെതിരെരംഗത്തുണ്ട്.

എന്റെ യാത്ര ബറോഡയിലേക്കായിരുന്നു ആദ്യം. എന്റെ ആദ്യ ദിവസങ്ങൾ ബറോഡയിൽ തന്നെയായിരുന്നു. മാറിക്കൊണ്ടിരിക്കുന്ന ഗുജറാത്തായിരുന്നു ഞങ്ങളുടെ ചർച്ചയ്ക്ക് വിഷയം. അവിടെനിന്നും അഹമ്മദാബാദിലേക്ക്. മോദിയിലൂടെ എങ്ങിനെയാണ് ഗുജറാത്ത് മാറിക്കൊണ്ടിരിക്കുന്നത് എന്നായിരുന്നു എന്റെ ചോദ്യം. ഗാന്ധിജിയുടെ സമൂഹം മോദിയെ എങ്ങിനെ സ്വീകരിച്ചിരിക്കുന്നു, എങ്ങിനെ വീക്ഷിക്കുന്നു എന്നെല്ലാം ഞാൻ സ്വയം ചോദിച്ചു.

ബറോഡയും അഹമ്മദാബാദും കഴിഞ്ഞ് ഞാൻ ഓഖയിലേക്ക് തിരിച്ചു. മാറുന്ന ഗുജറാത്തിന്റെ പ്രതീകമാണ് സൗരാഷ്ട്ര ഹിന്ദുക്കളുടെ പുണ്യസങ്കേതങ്ങളായ ദ്വാരകയും സോമനാഥവും ഗാന്ധിജിയുടെ പോർബന്തറുമെല്ലാം മാറിക്കൊണ്ടിരിക്കുന്ന ഗുജറാത്തിന്റെ Vibran G#ujara ന്റെ പുതിയ മുഖങ്ങളാണ് പക്ഷെ ഇവരുടെ നേട്ടം നൽകേണ്ടത് മോദിക്കല്ല, മറിച്ച് പുത്തൻ സാമ്പത്തിക വ്യവസ്ഥയ്ക്കും ആഗോളവൽക്കരണത്തിനും കാരണമാണ്. നവ സാമ്പത്തിക ലോകത്തെ യാതൊരു മടിയും കൂടാതെ ഗുജറാത്ത് സമൂഹം സ്വീകരിച്ചിരിക്കുന്നു. എന്റെ ചില സുഹൃത്തുക്കൾക്കെങ്കിലും ഗുജറാത്തിന്മേലുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.

വർഗ്ഗീയത ഒരു പ്രശ്‌നമേയല്ലാതാകുന്നു ഇവിടെ. മോദിയെ 'ഫാസിസ്റ്റ്‌' എന്ന് വിളിക്കാമോ എന്ന സംശയംപോലും എന്റെ ഉടതുപക്ഷ സുഹൃത്തുക്കൾക്കുണ്ട്. വർഗ്ഗീയ കലാപങ്ങളുടെ രക്തം കൈകളിൽ പടർന്നിട്ടുള്ള മോദിക്ക് പിൻതുണ നൽകാനും പുത്തൻ സാമ്പത്തിക ക്രമം ഏറ്റെടുക്കാനും മുസ്ലിം സമൂഹംപോലും എന്തുകൊണ്ട് ഇവിടെ തയ്യാറായിരിക്കുന്നു. ?

യഥാർത്ഥ ഇടതുപക്ഷ വീക്ഷണത്തിൽ നാം മോദിയെ സമീപിക്കേണ്ടത് ഒരു വർഗ്ഗീയ കലാപ കാരിയെന്നോ ഹിന്ദു വർഗ്ഗീയ വാദി എന്ന നിലയ്‌ക്കോ അല്ല. സംശയമില്ല, മോദി കലാപങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്, അവ ഉണ്ടാകാൻ സൂത്രധാരിആയിട്ടുമുണ്ട്. ഇപ്പോൾ ഹിന്ദുവായി പെരുമാറുന്നുമുണ്ട്. പേരുതന്നെ 'നമോ'  ("Nam#o\') എന്നുപോലും മാറ്റാനുള്ള ശ്രമവുമുണ്ട്.

പക്ഷേ ഹിന്ദുത്വമല്ല, മോദിയോടുള്ള പിന്തുണയുടെ അടിസ്ഥാനം. മുസ്ലിം സമൂഹത്തിൽ നിന്നുപോലും പിൻതുണ ലഭിച്ചുകഴിഞ്ഞുമോദിക്ക്. ഈ നാട് മുസ്ലിം ഭൂരിപക്ഷപ്രദേശമാണ്. അവിടെ ഞാൻ കണ്ട സുഹൃത്തുക്കൾപോലും മോദിക്ക് മുസ്ലിം പിന്തുണ ലഭിച്ചതിൽ അതിശയപ്പെട്ടവരല്ല. ഇന്ന് മോദി മുസ്ലിം സമൂഹത്തിൻരെ അംഗീകാരം ലഭിച്ചുകഴിഞ്ഞു. ഇന്ത്യയിൽ മുസ്ലിം സമുദായത്തിന് ഏറ്റവും വലിയ പരിരക്ഷ ലഭിക്കുന്നത് ഗുജറാത്തിലാണ് എന്ന വാദംപോലും ഉയർന്നുകഴിഞ്ഞു. ഇന്ത്യയിൽ മുസ്ലിം സമുദായത്തിന്റെ രക്ഷകനായി മോദി ഉയർത്തപ്പെട്ടുകഴിഞ്ഞാലും നാം അത്ഭുതപ്പെടേണ്ടതില്ല. എന്തുകൊണ്ടാണ് മോദി ഒരു പ്രിയനാകുന്നത്.? എന്തുകൊണ്ടാണ് കോൺഗ്രസ്സ് നേതൃത്വത്തെക്കാളും വിഘടിത ഗ്രൂപ്പുകളെക്കാളും ജനം മോദിയെ വിശ്വസിക്കുന്നത് ?

തീർച്ചയായും മോദി പുത്തൻ സാമ്പത്തിക നയത്തിന്റെ വക്താവാണ്. ഒരുപക്ഷേ കേരളത്തിൽ നമുക്ക് ചിന്തിക്കുവാൻപോലും പറ്റാത്ത തരത്തിലുള്ള വികസനമാണ്. ഗുജറാത്തിൽ നടക്കുന്നത്. ഉദാഹരണത്തിൽ ഞാൻ സന്ദർശിച്ച് 'ഓഖന' നഗരം. ദ്വാരകയോടടുത്തുള്ള തുറമുഖനഗരമാണ് ഇത്. നേവിയുടെ ഒരു കേന്ദ്രമാണ് ഓഖ. ബെട്ട് ദ്വാരകയിലേക്കുള്ള യാത്ര ഇവിടെനിന്ന് തുടങ്ങുന്നു. ഓഖയിലെ ജനങ്ങളുടെ മുഖ്യജോലി മത്സ്യബന്ധനമാണ്. അതുകൊണ്ട് ഭൂരിഭാഗം ജനങ്ങളും മുസ്ലിംങ്ങൾ. പല ഗ്രാമങ്ങളും മോദി ടാറ്റയ്ക്ക് വടകയ്ക്ക് നൽകി. കിലോമീറ്ററുകളോളം ദൂരത്തിൽ ടാറ്റയുടെ ഉപ്പുനിർമ്മാണ ശാല നമുക്കു കാണാം. കടൽതീരത്തുള്ള ജനങ്ങളെ മുഴുവൻ ടാറ്റ പറിച്ചു നട്ടു. എന്റെ ചില സുഹൃത്തുക്കൾ ബറോഡയിൽ നിന്നും അഹമ്മദാബാദിൽ നിന്നുമെല്ലാം എത്തി ഇവിടെ ജനങ്ങളെ ബോധവത്കരിക്കാൻ ശ്രമിച്ചു. എന്തുഫലം.? ജനങ്ങൾ സമരത്തിന് തയ്യാറല്ല. ടാറ്റയും മോദിയും ജനങ്ങൾക്ക് അല്പംമാറി വീടുകൾ നിർമ്മിച്ചുനൽകി. പോരാത്തതിന് പുതിയ കമ്പനിയിൽ ജോലിയും നൽകി. ജനങ്ങൾക്ക് സന്തോഷം. ഇനി മീൻപിടിച്ച് ബുദ്ധിമുട്ടേണ്ട. കടലോ ഭൂമിയോ പോയാലെന്ത്? പുതിയ ജോലി മാസ ശമ്പളം. ഇത് ഒരുദാഹരണം മാത്രം. ഇങ്ങനെയാണ് മോദി ജനങ്ങളുടെ പിന്തുണ വാങ്ങിയതും.

യാതൊരുസംശയവും വേണ്ട, ഇന്ന് ഇന്ത്യയിൽ ഏറ്റവും വികസ്വരമാകുന്ന സംസ്ഥാനം ഗുജറാത്ത് തന്നെയാണ്. പുതിയ വ്യവസായങ്ങൾ ആരംഭിക്കാൻ ആർക്കും ഗുജറാത്തിലേക്ക് സ്വാഗതം. ഒരു നിയന്ത്രണവുമില്ല. എന്തും ചെയ്യാം. ഇതുകൊണ്ട് തന്നെ ലോകത്തിലെ പുതിയ വ്യവസായ ശക്തികൾ മുഴുവൻ മോദിയെ പുകഴ്‌ത്തുന്നു. ലോകത്തെമ്പാടുമുള്ള വ്യവസായ സംരംഭകർ ഗുജറാത്തിലേക്ക് വരുന്നു. പത്രങ്ങളെല്ലാം മോദിയെ വാഴ്‌ത്തുന്നു. മോദി ഗുജറാത്തിനെ വിബ്രാൻ  ആക്കി മാറ്റിയിരിക്കുന്നു. നാം ഓർക്കേണ്ടതുണ്ട് ഇന്ന് പുത്തൻ വ്യവസായികരും സംരംഭകരും ബിസിനസ്സുകാരുമെല്ലാം ഇന്ത്യയിൽ വാഴ്‌ത്തി കാട്ടുന്നത് മോദി മാതൃകയെ മാത്രമാണ്. മോദി അവരുടെ എല്ലാം പൊന്നോമന പുത്രനാണ്.

മോദിക്ക് 'വർഗ്ഗീയത ന' എന്നത് ഒരുമുഖം മാത്രമാണെന്ന് എന്റെ സുഹൃത്തുക്കൾ പറയുന്നു. അത് കോൺഗ്രസ്സിനെ ദുർബലപ്പെടുത്താനുള്ള പല ഉപാധികളിൽ ഒന്നുമാത്രം. ഈ വർഗ്ഗീയതപോലും വ്യാവസായിക സംഘത്തിനുവേണ്ടി മാത്രമാണ്. എന്റെ സുഹൃത്ത് ഭൂപേഷ് ഒരു സമീപനം ചൂണ്ടികാട്ടി. 'ഓഖന' തന്നെ ഉദാഹരണം. ഓഖയിലെ മത്സ്യബന്ധന തൊഴിലാളികൾ തങ്ങളുടെ ഗ്രാമങ്ങളിൽ നിന്നും വിട്ടുപോയി രുന്നില്ലയെങ്കിൽ മോദി തീർച്ചയായും 'വർഗ്ഗീയത എന്ന നിറംകാട്ടുമായിരുന്നു. ഗുജറാത്തിലെ, ഓഖയിലെ, മുസ്ലിം ജനത വികസനത്തിന് എതിർക്കുകയാണെന്ന് ആരോപിക്കുമായിരുന്നു. പക്ഷേ അതുവേണ്ടിവന്നില്ല എന്നുമാത്രം.

ഈ പുത്തൻ വികസനമാണ് മോദിയുടെ അടിത്തറയും പിന്തുണയും, വികസനം വരുമ്പോൾ അല്പം'കഷ്ടതന' സഹിച്ചേ പറ്റൂ. അല്പം കലാപം നടന്നാലെന്ത്? ഗുജറാത്തിന്റെ അടിത്തറ വർഗ്ഗീയത ആണോ ? അല്ല എന്നാണ് ഗുജറാത്തിൽ ഏറെ കാലമായി വർഗ്ഗീയതക്കെതിരെ പോരാടുന്ന ഭൂപേഷ് പറയുന്നത്. പക്ഷേ വളരെ സങ്കുചിതമായ, പാരമ്പര്യാധിഷ്ഠിതമായ ഒരു സമൂഹമാണ് ഗുജറാത്തിലേത്. ഹിന്ദുവായാലും, മുസ്ലിം ആയാലും. അതുകൊണ്ടാണ് ഭൂരിപക്ഷവും മദ്യം ഉപയോഗിക്കാത്തത്. ഭൂരിപക്ഷം ഹിന്ദുക്കളും മാംസം വാങ്ങാത്തത്. ഇടതുപക്ഷവാദികൾപോലും സസ്യാഹാരികളാണ്. അല്പം ഇറച്ചി കഴിക്കണമെങ്കിൽ പഞ്ചാബി ഹോട്ടലുകളിൽ പോകേണ്ടിവരും. പക്ഷേ അടിസ്ഥാനപരമായി ഗുജറാത്ത് ഒരു വർഗ്ഗീയ കലാപവേദിയല്ല.

മറ്റെല്ലാപ്രദേശങ്ങളിലുള്ളതുപോലെ ഗുജറാത്തിലും ജാതിവ്യത്യാസങ്ങളും അതിന്റെ വെറുപ്പുകളുമുണ്ട്. പക്ഷേ യു.പി.യിലോ, ബീഹാറിലോപോലെത്തെ ജാതി കലാപങ്ങൾ ഗുജറാത്തിലില്ല. ഓരോജാതിക്കാർക്കും അതിന്റെതായ വേലികെട്ടുകളുണ്ട്. പെൺകുട്ടികളുണ്ടാകുന്നത് ഇഷ്ടപ്പെടാത്ത പട്ടേലുമാരുണ്ട്. രാജവംശരെന്നു വിശ്വസിക്കുന്ന താക്കൂർമാരുണ്ട്. സാമ്പത്തിക വളർച്ചയ്ക്ക് സമാനമായ തരത്തിൽ സാമൂഹ്യവളർച്ച ഉണ്ടാകുന്നില്ല. എങ്കിൽപോലും സ്ത്രീകൾ മറ്റുസംസ്ഥാനങ്ങളെക്കാൾ ഗുജറാത്തിൽ സുരക്ഷിതമാണെന്നുപറയാം. കേരളത്തെയോ ഡൽഹിയിക്കാളോ എത്രയും അധികം സുരക്ഷിതം. ഇത് മോദിയുടെ നേട്ടമാണെന്ന് മോദിപോലും പറയില്ല. ഇത് ഗുജറാത്തിന്റെ പ്രത്യേകതയും സംസ്‌കാരവും മാത്രം. ഓഖയിൽ നിന്ന് കടലിലൂടെ ബെട്ട് ദ്വാരകയിലേക്ക് കടത്ത് നടത്തുന്ന ബോട്ടുകളിൽ ഭൂരിഭാഗവും മുസ്ലിം വ്യക്തികളുടെതാണ്. പേരും അങ്ങിനെതന്നെ. ഞാൻ കയറിയ ബോട്ടിന്റെ പേര് അൽ അമീൻ എന്നാണ്. ഓഖയിൽ ഇപ്പോഴും മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ മുസ്ലിം വിഭാഗക്കാർ തന്നെ.

ഓഖയിൽ നിന്നും 240 കി.മി. അകലെയാണ് സോമനാഥ്. അറേബ്യൻ കടലിന്റെ തീരത്ത് വെരാവലിനോട് ചേർന്ന്. അതും മത്സ്യബന്ധന തുറമുഖം തന്നെ. ഇന്ത്യയിലെ ഏററവും പ്രധാന ഹിന്ദുക്ഷേത്രം ഇവിടെയാണ്. തീരത്തുതന്നെ ക്ഷേത്രം. ഇന്ത്യയിലെ ഹിന്ദുക്കളുടെ വൈകാരിക ക്ഷേത്രവും അതുതന്നെ. പക്ഷേ ഇവിടെയും ധാരാളം മുസ്ലിംങ്ങളെ കാണാം. സോമനാഥക്ഷേത്രത്തോട് അനുബന്ധിച്ച് ഒരു പാർക്ക് ഉണ്ട്. ക്ഷേത്രത്തോട് ചേർന്ന് എല്ലാദിവസവും വൈകിട്ട് ഈ പാർക്കിൽ വരുന്നവർ മുസ്ലിം സ്ത്രീകളാണ്. അതും പർദ്ദ ധരിച്ചുവരുന്നവർ. ആരും അവരെ ചോദ്യം ചെയ്യാറില്ല. വിഭാഗീയതയും കാണാറില്ല. തീർച്ചയായും ഗുജറാത്തിന്റെ അടിസ്ഥാനം വർഗ്ഗീയതയല്ല. സോമനാഥക്ഷേത്രം കഴിഞ്ഞാൽ തീരപ്രദേശം മുഴുവൻ മത്സ്യബന്ധന ബോട്ടുകളുടെ നിർമ്മാണവും അറ്റകുറ്റപണികളും കാണാൻ കഴിയും. കേരളത്തിൽ മത്സ്യബന്ധനം നഷ്ടത്തിലേക്ക് നയിക്കുമ്പോൾ എന്തുകൊണ്ട് ഗുജറാത്തിൽ അത് ലാഭകരമാകുന്നു എന്ന് നാം സ്വയം ചോദിക്കേണ്ടതാണ്.

സാധാരണ സന്ദർശകർ ദ്വാരകയിൽ നിന്നും സോമനാഥിലേക്ക് പോകുന്നത് പോർബന്തർ സന്ദർശിച്ചശേഷമാണ്. പോർബന്തറിൽ ഞാൻ അവസാനമാണ് എത്തിയത്. ദ്വാരകയിൽ നിന്നും ആദ്യം സോമനാഥിലേക്ക് രാത്രിയിലെ യാത്ര. പഴഞ്ചൻ ബസ്സ്, നിറയെ യാത്രികർ. പോർബന്തറിൽ ഞാൻ എത്തുമ്പോൾ ഏതാണ്ട് അർദ്ധരാത്രി കഴിഞ്ഞു. ചാക്കുകളും ടിന്നുകളും പ്ലാസ്റ്റിക് കലങ്ങളുമായി ഒരുഡസനോളം സ്ത്രീകൾ കയറുന്നു. ഒരു പുരുഷൻപോലും കൂടെയില്ല. ഇന്ത്യയിൽ വേറെ ഏതൊരു സ്ഥലത്താണ് ഇങ്ങിനെ അസമയത്ത് സ്ത്രീകൾക്ക് ഒരു തുണപോലുമില്ലാതെ യാത്ര ചെയ്യാൻ കഴിയുക.? ഇതുതന്നെയാണ് യഥാർത്ഥ ഗുജറാത്ത്. വീണ്ടും പറയട്ടെ, ഇത് മോദിയുടെ നേട്ടമല്ല, മറിച്ച് ഗുജറാത്തിന്റെ സംസ്‌കാരമാണ്. ഗുജറാത്തിക്ക് അവന്റെ ജീവിത രീതിയുണ്ട്. അവന്റെ കുടുംബം, കച്ചവടം, സമ്പാദ്യം, യാത്രകൾ ഇതൊന്നും ഒരിക്കലും മാറ്റാൻ കഴിയില്ല.

പിന്നെ എങ്ങിനെയാണ് ഗുജറാത്തിൽ വർഗ്ഗീയതയിലൂടെ മോദി കടന്നുവരുന്നത്? എങ്ങിനെയാണ് ഗാന്ധിജിയുടെ സംസ്ഥാനം ഒരു വർഗ്ഗീയ ശക്തിയുടെ കോട്ടയായി മാറിയത് ? പൂർണ്ണമായും വർഗ്ഗീയത പറഞ്ഞല്ല മോദിയോ ബിജെപി.യോ ഭരണത്തിലേറിയത്. ഏറെക്കാലം കോൺഗ്രസ്സ് ഭരണത്തിലായിരുന്നല്ലോ ഗുജറാത്ത്. മറ്റുള്ള എല്ലാ കോൺഗ്രസ്സ് സംസ്ഥാനങ്ങളെയും പോലെ ഗുജറാത്തും അഴിമതിയുടെയും പക്ഷപാതത്തിന്റെയും കൂട്ടായ്മയായിരുന്നു കോൺഗ്രസ്സ്. വർഗ്ഗീയത തന്നെയായിരുന്നു കോൺഗ്രസ്സിന്റെയും പരിപാടി. ക്ഷത്രിയർ, ഹരിജൻ, ആദിവാസി, മുസ്ലിം വിഭാഗങ്ങളെ കൂട്ടിയാണ് കോൺഗ്രസ്സ് ഗുജറാത്തിൽ എല്ലാകാലത്തും അധികാരത്തിലേറിയത്. പക്ഷേ ഓരോ കാലത്തും ഓരോരുത്തരും കോൺഗ്രസ്സിനെ വിട്ടുപോയി. അവരിൽ മുസ്ലിംവിഭാഗത്തെ മാത്രം മാറ്റിനിർത്തി മറ്റുള്ള എല്ലാ ഹിന്ദുവിഭാഗങ്ങളെയും ഒന്നിച്ചു നിർത്തിയാണ് ബിജെപി. അധികാരത്തിൽ വരുന്നത്. അങ്ങനെ ഉപയോഗിക്കാൻവേണ്ടി മാത്രമാണ് മോദി ഹിന്ദു വർഗ്ഗീയത പറയുന്നതും.

ഇന്ന് മോദി ഞങ്ങളുടെ മാതൃകയായി മാറിയെന്ന് മാദ്ധ്യമങ്ങൾ അവകാശപ്പെടുന്നു. സത്യമെന്താണെങ്കിലും ഒരുകാര്യം എല്ലാവരും-എന്റെ ഇടതുപക്ഷ പ്രവർത്തകരും - അംഗീകരിക്കുന്നു. കോൺഗ്രസ്സ് ഭരണത്തെക്കുറിച്ച് ഓർമ്മയുള്ള ആരും വീണ്ടും കോൺഗ്രസ്സ് അധികാരത്തിൽ വരാൻ ആഗ്രഹിക്കില്ല. അതുതന്നെയാണ് മോദിയുടെ വിശ്വാസവും.ആര് എന്ത് പറഞ്ഞാലും കോൺഗ്രസ്സ്‌പോലും ഒരുകാര്യം സമ്മതിക്കുന്നു. മോദിയുടെ ഗവൺമെന്റ് അഴിമതി വിരുദ്ധമാണ് എന്നുമാത്രമല്ല ഇന്ന് ഇന്ത്യയിലെ ഏറ്റവും സുതാര്യമായ സർക്കാരും ഗുജറാത്തിൽതന്നെയാണ്. ഇത് മോദിയുടെ മാത്രം നേട്ടമാണ്.

എല്ലാം കേട്ടിട്ടും എന്റെ സംശയം നിലനിന്നു. ഗാന്ധിജിയുടെ നാട്ടിൽ ഒരു വർഗ്ഗീയ ശക്തി അധികാരത്തിൽ വരുന്നത് വിശ്വസിക്കാൻ പറ്റുമോ ? എന്റെ സുഹൃത്തുക്കൾക്ക് സംശയമില്ല. എന്ത് ഗാന്ധിജി ? ആദ്യകാലം മുതലേ ഗാന്ധിജി അത്ര വലിയ ദൈവമായിരുന്നില്ല ഗുജറാത്തുകാർക്ക.#് ഗാന്ധിജി സർവ്വദേശീയ വ്യക്തിത്വമായിരുന്നു. ഗുജറാത്തുകാരന്റെ മനസ്സല്ല ഗാന്ധിജിക്ക് ഉണ്ടായിരുന്നത്. തന്റെ ലോകം മാത്രമാണ് ഒരു സാധാരണ ഗുജറാത്തിനെങ്കിൽ ലോകമായിരുന്നു ഗാന്ധിജിയുടെ മനസ്സ്. ഗാന്ധിജിയെക്കാൾ ഒരു സാധാരണ ഗുജറാത്തിക്ക് ഇഷ്ടം സർദാർ വല്ലഭായി പട്ടേലിനെ ആയിരുന്നു. പക്ഷേ ഗാന്ധിജി ലോകമനസ്സായി മാറിയപ്പോൾ ഗുജറാത്ത് അദ്ദേഹത്തെ ഏറ്റെന്നുമാത്രം. ഒരു തമാശ എന്റെ സുഹൃത്തുക്കൾ എന്നോട് പറഞ്ഞു. ഗാന്ധിജിയെ ഗുജറാത്ത് സ്വീകരിക്കുന്നത് അദ്ദേഹം നല്ല ഒരു വില്പന ചരക്കു മാത്രമായപ്പോൾ ആണ്. പോർബന്തറിനെയും സബർമതിയെയും നല്ലവണ്ണം വിൽക്കാമെന്ന് ഗുജറാത്തുകാരൻ മനസ്സിലാക്കിയപ്പോഴാണ് ഗാന്ധിജിയെ ഗുജറാത്തുകാരനായി അവർ ഏറ്റതും വിറ്റതും, അതുകൊണ്ടുതന്നെ ഗാന്ധിജിയോട് വലിയ മനസ്സ് ഒന്നും ഗുജറാത്തിനില്ല. ഈ മനസ്സ് നല്ലവണ്ണം അറിയാവുന്നതുകൊണ്ടാണ് മോദി പട്ടേലിനെ മാതൃകയായി രൂപപ്പെടുത്തുന്നതും. പട്ടേലാണ്, പട്ടേലിന്റെ ഹിന്ദുത്വമാണ് മോദിയുടെ മാതൃക.

ഒരു അനുഭവം പറയട്ടെ, ഒരു ഗുജറാത്ത് മനസ്സ് എങ്ങിനെയാണ് ചിന്തിക്കുന്നത് എന്ന് ഈ അനുഭവത്തിലൂടെ നമുക്ക് വ്യക്തമാകും. ഓഖയിൽ നിന്ന് ദ്വാരകയിലേക്ക് ഞാൻ മടങ്ങുകയായിരുന്നു. ഒരു ഷെയർ ഓട്ടോയിൽ. ഓഖ മുതൽ സോമനാഥ് വരെ 240 കി.മീ. ദൂരത്തിൽ പണി നടക്കുകയാണ്, ഒറ്റകിലോമീറ്റർ പോലും യാത്രാ സൗകര്യമല്ല. നമ്മുടെ നാട്ടിൽ ഒറ്റ ഓട്ടോ പോലും ഈ വഴിയിൽ വരില്ല. ഞാൻ ഇതിനെപ്പറ്റി ഡ്രൈവറോട് ചോദിച്ചു. അയാൾക്ക് അത് പ്രശ്‌നമല്ല. കുറഞ്ഞത് ഒരു വർഷമെങ്കിലും കൊണ്ടേ പണി തീരുകയുള്ളു. അയാൾ അതു സഹിക്കാൻ തയ്യാറാണ്, കാരണം ഒരു വർഷം കഴിഞ്ഞാൽ പ്രശ്‌നമില്ലല്ലോ. നല്ല റോഡിനുവേണ്ടി ഒരു വർഷം തയ്യാറായി ഇരിക്കാൻ ഞങ്ങൾക്കാകും അതോടെ ഞങ്ങൾക്ക് സുഖമാണല്ലോ. ഇത്തരം ഒരു സങ്കല്പം കേരളത്തിനുണ്ടോ ?മോദിയെപ്പോലെ ഒരു ഭരണാധികാരി, അയാൾ ഏതു പാർട്ടിക്കാരനുമാകട്ടെ, ഏതു വിശ്വാസക്കാരനുമാകട്ടെ, നമുക്ക് വേണ്ടി അങ്ങിനെ ഒരാൾ വന്നാൽ കേരളം അയാളെ വിശ്വസിക്കുമോ ?

എന്റെ ഗുജറാത്ത് കണ്ടെത്തൽ ഇവിടെ തീരുകയാണ്. ബാബറി മസ്ജിദ് പ്രശ്‌നത്തിനുശേഷം ഒരിക്കൽ ഞാൻ അയോദ്ധ്യ-ഫെയ്‌സാബാദിലെത്തിയിരുന്നു. എന്താണ് ജനങ്ങളുടെ വീഷണം എന്നറിയാൻ മാത്രം. ഒരു തട്ടുകട ചായക്കാരൻ എന്നോട് വ്യക്തമായി ചോദിച്ച ' നിങ്ങളെല്ലാം എന്തിനാണ് ഇങ്ങോട്ട് വരുന്നത്? പണ്ടും ഞങ്ങൾ സ്‌നേഹപൂർവ്വം ജീവിച്ചിരുന്നു. ഞങ്ങൾക്ക് വ്യത്യാസങ്ങളും ദാരിദ്ര്യങ്ങളും ഒരുപോലെയായിരുന്നു. ബാബറും, രാമനും ഞങ്ങളെ ശത്രുക്കളാക്കിയില്ല. ഇന്നും ഞങ്ങൾ , ഈ നാട്ടുകാർ ഒന്നുപോലെ തന്നെ. നിങ്ങൾ വിദേശിയരാണ് ഇവിടെ പ്രശ്‌നം സൃഷ്ടിച്ചത് എന്തിനാ വെറുതെ ഞങ്ങളെ ഉപദ്രവിക്കുന്നത് ? ഞങ്ങളെ ഉപദ്രവിക്കരുത്‌' ''ഇതുതന്നെയാണ് ഒരു സാധാരണ ഗുജറാത്തുകാരനും വിശ്വസിക്കുന്നത് ഞങ്ങൾ ഞങ്ങളുടെ ജീവിതവുമായി ഇവിടെ കഴിഞ്ഞോളാം. ഞങ്ങളാരും വർഗ്ഗീയ വാദികളല്ല. ആരെങ്കിലും ഞങ്ങളെ ഭരിച്ചോട്ടെ, നിങ്ങൾക്കെന്തുവേണം?

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
വീട്ടമ്മ ഒളിച്ചോടിയത് പ്രവാസിയായ ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച്: മൈന എന്ന് വിളിപ്പേരുള്ള അസം സ്വദേശിയായ കാമുകൻ എത്തിയത് വീട്ടിലെ വയറിംങ് പണിക്ക്; മൂന്ന് ദിവസത്തെ പ്രണയം പൂവണിഞ്ഞതോടെ ഇറങ്ങിപോയത് മക്കളെ ഉറക്കി കിടത്തിയ ശേഷം; കാമുകനൊപ്പം അസമിലേക്ക് നാടുവിട്ട വീട്ടമ്മ പൊലീസ് പിടിയിൽ
ഇവിടെ ഇസ്തിരിയിടുന്നത് കൗമാരക്കാരികളുടെ സ്തനങ്ങൾ! ചുടുകല്ലുകൊണ്ട് അമർത്തിയും, പൊള്ളുന്ന ചട്ടകം കൊണ്ട് തേച്ചെടുത്തും, ചൂടാക്കിയ അമ്മിക്കല്ലുകൊണ്ട് ഉരുട്ടിയുമൊക്കെ മാറിടങ്ങൾ 'പരത്തി'യെടുക്കുന്നു; നടപടി വലിപ്പമുള്ള മുലകൾ ഉള്ള കുട്ടികൾ എളുപ്പത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമെന്ന ഭീതി മൂലം; ഇങ്ങനെ മാറിടം ഛേദിച്ചു കളഞ്ഞ സംഭവങ്ങൾ വരെ നിരവധി; 38 ലക്ഷം ആഫ്രിക്കൻ പെൺകുട്ടികളുടെ ജീവിതം ദുരിതമാക്കിയ ബ്രസ്റ്റ് അയണിങിന്റെ കഥ
മേയാൻ വിട്ട പശുവിനെ കൊണ്ടു വരാൻ തേയിലത്തോട്ടത്തിലേക്ക് പോയ അമ്പതു വയസ്സുകാരി; മൊട്ടക്കുന്നിന് സമീപം കേട്ട കരച്ചിലിനെ തുടർന്നുള്ള അന്വേഷണത്തിൽ കണ്ടെത്തിയത് മൃതദേഹം; വീട്ടമ്മയെ പുലി പിടിച്ചതെന്ന് വരുത്താനും നീക്കം; അന്വേഷണം നീളുന്നത് വൻ മരങ്ങളിൽ കൂടു കൂട്ടുന്ന പക്ഷിക്കളെ പിടിക്കുന്ന സംഘത്തിലേക്ക്; വണ്ടിപ്പെരിയാറിൽ നടന്നത് പീഡന ശ്രമത്തിനിടെയുള്ള കൊലപാതകം; വിക്രമൻ നായരുടെ ഭാര്യ വിജയമ്മയുടെ മരണത്തിലെ ചുരുൾ അഴിയുമ്പോൾ
പ്രവാസിയായ ഭർത്താവ് വീട് വച്ചത് കുടുംബത്തോടൊപ്പം അന്തിയുറങ്ങാൻ; വയറിങ് പണിക്ക് വന്ന അസമുകാരന്റെ മൂന്ന് ദിവസത്തെ പ്രണയത്തിൽ മതിമറന്ന ഭാര്യയും; വീട് വിട്ട് കാമുകനുമായി ഗീത ഒളിച്ചോടി എത്തിയത് നക്‌സൽ ബാരിയിൽ; നാലു മാസത്തിന് ശേഷം സ്ഥലം തിരിച്ചറിഞ്ഞ കാളികാവ് പൊലീസിന് പ്രതികളുമായി മടങ്ങിയെത്താൻ സുരക്ഷയൊരുക്കിയത് കേന്ദ്ര സേനയും; തൊമ്മൻകുന്നിലെ അത്യപൂർവ്വ പ്രണയവും എത്തിയത് അഴിക്കുള്ളിൽ; മൃദുൽ ഗൊഗോയി എന്ന മൈനയും കാമുകിയും കുടുങ്ങുമ്പോൾ  
ഒരിക്കൽപോലും പൂർണ്ണമായും സസ്യാഹാരം കഴിക്കാത്ത ട്രംപിന്റെ ഇഷ്ട ഭക്ഷണം ബീഫ് തന്നെ: ബ്രോക്കോളി സമൂസ, ഖമൻ, തേനിൽ മുക്കിയ ബിസ്‌കറ്റ് ഗുജറാത്തി വിഭവങ്ങളോട് 'നോ' പറഞ്ഞ് ട്രംപും; സബർമതിയിൽ ഒരുക്കിയത് പൂർണ സസ്യാഹാരം; സ്‌പെഷ്യൽ ഗുജറാത്തി ജിഞ്ചർ ടീ മുതൽ കരിക്കിൻ വെള്ളം വരെ; ഗുജറാത്തി വിഭവങ്ങൾ ഒരുക്കിവെച്ചിട്ടും ഒന്നും രുചിക്കാതെ ട്രംപും മെലനിയയും; ബീഫ് കഴിക്കാതെ ഒരു ദിവസം പോലും തള്ളി നീക്കാനാകാത്ത ട്രംപിന് ഇത് വെല്ലുവിളി നിറഞ്ഞ മണിക്കൂറുകളോ !
ജെന്നിഫർ ലോറൻസിന്റെ കൂടെ കിടന്നിട്ടുണ്ടെന്ന് അവകാശപ്പെട്ട് മറ്റൊരു നടിയുടെ മേലെ സ്വയംഭോഗം നടത്തിയ ക്രൂരൻ; തിരുമ്മിനും കുളിക്കും സെക്‌സിനും ക്ഷണിച്ചപ്പോൾ വിസമ്മതിച്ച നടിയെ മറ്റൊരു നടിക്കൊപ്പം നഗ്നയായി സെക്‌സ് സീൻ ചെയ്യിപ്പിച്ച ക്രൂരത; സെക്സ് സീനുകൾ ഇതിന് മുൻപ് ഒരുപാട് പേരെ പഠിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് കാമാസക്തി തീർത്ത സിനിമാക്കാരൻ; അഴിക്കുള്ളിലായത് ഹോളിവുഡ് നടിമാരുടെ പേടി സ്വപ്നം; ഹാർവി വെയ്ൻസീറ്റീനെതിരെ ഉയർന്നത് സമാനതകളില്ലാത്ത മീ ടൂ ആരോപണങ്ങൾ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
ഗർഭിണിയായപ്പോൾ ഭർത്താവ് ഗൾഫിൽ പോയത് അവസരമാക്കി അവിഹിത പ്രണയം; എഫ് ബിയിലൂടേയും ചാറ്റിലൂടേയും ബന്ധം ദൃഢമാക്കി വാരത്തെ കാമുകൻ; മറ്റൊരു കാമുകിയെ കാമുകൻ കെട്ടിയേക്കുമെന്ന ആശങ്കയിൽ കൊടും ക്രൂരത; ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോൾ; ചാറ്റ് ഹിസ്റ്ററിയിൽ നിറഞ്ഞത് കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള വിവാഹിതയുടെ അതിയായ ആഗ്രഹം; വിയാനെ കൊന്ന അമ്മ ശരണ്യയെ 'സൈക്കോ' ആക്കിയ പ്രണയകഥ
ഫോണിന്റെ പാസ് വേർഡ് പോലും വാരത്തെ കാമുകന് അറിയാമായിരുന്നു; മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസേജുകൾ വായിച്ച് നോക്കുകയും ചെയ്ത 'ജാരൻ' മനസ്സിലാക്കിയത് കാമുകിക്ക് ഒന്നിലധികം ബന്ധങ്ങളുണ്ടെന്ന സത്യം; പാലക്കാട്ടെ കാമുകനെ കുറിച്ച് പൊലീസിന് മൊഴി നൽകിയത് ഭർത്താവിന്റെ കൂട്ടുകാരനായ നിധിൻ; മറ്റുള്ളവർ മെസേജ് കാണാതിരിക്കാൻ ഫോണിൽ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലും; വിയാനെ കൊന്ന അമ്മയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ; കേട്ട് ഞെട്ടി പൊലീസ്
വീട്ടമ്മ ഒളിച്ചോടിയത് പ്രവാസിയായ ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച്: മൈന എന്ന് വിളിപ്പേരുള്ള അസം സ്വദേശിയായ കാമുകൻ എത്തിയത് വീട്ടിലെ വയറിംങ് പണിക്ക്; മൂന്ന് ദിവസത്തെ പ്രണയം പൂവണിഞ്ഞതോടെ ഇറങ്ങിപോയത് മക്കളെ ഉറക്കി കിടത്തിയ ശേഷം; കാമുകനൊപ്പം അസമിലേക്ക് നാടുവിട്ട വീട്ടമ്മ പൊലീസ് പിടിയിൽ
ആദ്യ ഭാര്യയ്‌ക്കൊപ്പം മകനും അമേരിക്കയിൽ; ചെമ്പൻ വിനോദിന്റെ ഏകാന്തതയ്ക്ക് വിരാമം ഇടാൻ കോട്ടയത്തുകാരി മറിയം തോമസ്; മദ്യപാനവും അടിപൊളി ജീവിതവും ആഘോഷിക്കുന്നുവെന്ന് തുറന്ന് പറയുന്ന നടൻ ചെമ്പന് കൂട്ടുകാരിയാകുന്നത് സൈക്കോളജിസ്റ്റായ യുവതി: പത്തു വർഷം കൊണ്ട് മലയാള സിനിമയിൽ നിറ സാന്നിധ്യമായി മാറിയ സ്വഭാവ നടന് ഇനി രണ്ടാം മാംഗല്യം
തനിക്കും മകനുമൊപ്പം ഉറങ്ങാൻ കിടന്നവൾ മാറിക്കിടന്നത് ചൂടെടുക്കുന്നു എന്ന പേരിൽ; മകനെയും ഒപ്പം കൂട്ടിയത് ഉറക്കത്തിനിടെ കരഞ്ഞതോടെ; നേരം വെളുത്തപ്പോൾ ചോദിച്ചത് ഏട്ടനൊപ്പം ഉറക്കിക്കിടത്തിയ മോനെവിടെ എന്നും; ശരണ്യ വിളിച്ച് വരുത്തിയത് മകനെ കൊലപ്പെടുത്തിയ ശേഷം അത് തന്റെ തലയിൽ വെച്ചുകെട്ടാൻ; നാടുനടുങ്ങിയ ക്രൂരത ചെയ്ത ശരണ്യയുടെ തന്ത്രങ്ങളെ കുറിച്ച് വിയാന്റെ പിതാവ് പ്രണവ് മറുനാടനോട് പറയുന്നു
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ