Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിനൊന്നു കിലോമീറ്റർ തുരങ്കത്തിലൂടെ യാത്ര; ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ തുരങ്കമായി പിർ-പഞ്ജൽ; കാശ്മീർ താഴ്‌വരയുടെ കവാടം

പതിനൊന്നു കിലോമീറ്റർ തുരങ്കത്തിലൂടെ യാത്ര; ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ തുരങ്കമായി പിർ-പഞ്ജൽ; കാശ്മീർ താഴ്‌വരയുടെ കവാടം

കാശ്മീർ താഴ്വരയെ ജമ്മു മേഖലയുമായി ബന്ധിപ്പിക്കുന്ന പിർ പഞ്ജൽ റെയിൽവേ തുരങ്കം പൂർത്തിയായതോടെ ഇന്ത്യൻ റെയിൽവേയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി. ഇന്ത്യയിൽ സഞ്ചാരാവശ്യത്തിനു വേണ്ടി പണിയപ്പെട്ടിട്ടുള്ള തുരങ്കങ്ങളിൽ ഏറ്റവും നീളക്കൂടുതലുള്ളത് പിർ-പഞ്ജൽ തുരങ്കത്തിനാണ്. 11.2 കിലോമീറ്ററാണ് തുരങ്കത്തിന്റെ നീളം. ജമ്മുവിലെ ബനിഹലിൽ നിന്ന് കാശ്മീർ താഴ്‌വരയിലെ ക്വാസിഖണ്ട് വരെ നീളുന്ന റെയില്പാത അതിലൂടെയുള്ള ആദ്യത്തെ ഡെമു ട്രെയിൽ ഫ്‌ളാഗ് ഓഫ് ചെയ്തു കൊണ്ട് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. പിർ-പഞ്ജൽ പർവ്വതനിരകൾക്കുള്ളിലൂടെയുള്ള ഈ തുരങ്കം ഏതു കാലാവസ്ഥയിലും പ്രവർത്തനക്ഷമമാണ്. കാശ്മീർ-ജമ്മു മേഖലകളെ തമ്മിൽ യോജിപ്പിച്ചു കൊണ്ട് മുമ്പുണ്ടായിരുന്ന ജവഹർ തുരങ്കത്തിനു പകരമായും പിർ പഞ്ജൽ തുരങ്കം ഉപയോഗിക്കാം. മഞ്ഞ് കാലത്ത് ജവഹർ തുരങ്കം മഞ്ഞ് വീണ് അടഞ്ഞു പോകും. ആ പ്രശ്‌നത്തിന് ഒരു പരിഹാരമാണ് പിർ പഞ്ജൽ തുരങ്കം. ഒപ്പം ഇത് ജമ്മു-കാശ്മീർ താഴ്വരകൾ തമ്മിലുള്ള യാത്രാ ദൂരം 17.7 കി.മീറ്ററായി ചുരുക്കി. റോഡ് മാർഗ്ഗമുള്ള ജമ്മു-കാശ്മീർ ദൂരം 35 കിലോമീറ്ററാണ്.


ഈ സെക്ഷൻ പൂർത്തിയായതോടെ കാശ്മീർ താഴ്വരയും ഇന്ത്യൻ റെയിൽവേ ശൃംഖലയുടെ മറ്റു ഭാഗങ്ങളും തമ്മിൽ കൂടുതൽ അടുത്തു. ഇതോടെ തങ്ങളുടെ അതിർത്തിക്കുള്ളിലെ ഏറ്റവും അകന്ന പ്രദേശങ്ങളിൽ പോലും റെയില്പാത എത്തിക്കുക എന്ന നാർത്തേൺ റെയിൽവേയുടെ നിശ്ചയദാർഢ്യം കുറേക്കൂടി പ്രകടമായി. പിർ പഞ്ജൽ ഉൾപ്പെടുന്ന ധരം-ക്വാസിഖണ്ട് മേഖലയുടെ നിർമ്മാണച്ചുമതല പൊതുമേഖലാ കമ്പനിയായ ഇർക്കോൺ ഇന്റർനാഷണൽ ലിമിറ്റഡിനായിരുന്നു. യു.ഡി.എസ്.ബി.ആർ.എൽ പദ്ധതിയുടെ കീഴിലുള്ള സെക്ഷന്റെ നിർമ്മാണം ഇർക്കോൺ ഏറ്റെടുത്തത് 2004-ലാണ്. പദ്ധതിയുടെ ആസൂത്രണം, സർവ്വേ, രൂപകല്പന, നിർമ്മാണം എന്നിങ്ങനെന മുഴുവൻ ചുമതലയും ഇർക്കോണിനാണ്. 119 കിലോമീറ്റർ നീളമുള്ള കാശ്മീർ താഴ്വരയിലെ ആധുനിക റെയില്പാത നിർമ്മാണം പൂർത്തിയാക്കി സമർപ്പിച്ചത് 2009-ലാണ്. അടുത്തകാലം വരെ ഒറ്റപ്പെട്ട റെയിൽമേഖലയായി തുടർന്നിരുന്ന ഈ മേഖലയ്ക്ക് പുറംലോകവുമായി ബന്ധമുണ്ടാക്കിയത് പിർ പഞ്ജൽ തുരങ്കമാണ്. ഈ റെയില്പാതയുടെ പടിഞ്ഞാറ് വശത്ത് ബരാമുള്ളയും മറുഭാഗത്ത് ക്വാസിഖണ്ടുമാണ്. ശ്രീനഗർ വഴിയാണ് ക്വാസിഖണ്ടിലേക്കുള്ള റെയില്പാത കടന്നു പോവുന്നത്. പിർ പഞ്ജൽ മലനിരകളിൽ കൂടിയുള്ള റെയില്പാത കൂടി ചേർന്നപ്പോഴാണ് ജമ്മു മേഖലയിലെ പുതിയ ക്വാസിഖണ്ട്-ബനിഹൾ റെയില്പാതയ്ക്ക് ബന്ധമുണ്ടായത്. 2012 ഡിസംബർ 28-നാണ് ഇതുവഴി ആദ്യത്തെ ട്രെയിൻ ട്രയൽ റൺ നടത്തിയത്.

ഈ മേഖലയിലെ റെയില്പാതയിൽ പ്രധാനമായുള്ളത് ടണൽ റ്റി-80 എന്നറിയപ്പെടുന്ന 11.2 കി.മീറ്റർ നീളമുള്ള തുരങ്കം പിർ-പഞ്ജൽ മലനിരകൾ തുളച്ച് കാശ്മീർ താഴ്വരയെയും ജമ്മു മേഖലയെയും തമ്മിൽ ബന്ധിപ്പിക്കുന്നു. 11,78,500 ചതുരശ്രമീറ്റർ മണ്ണ് നീക്കിയും നികത്തിയുമാണ് ഇത് നിർമ്മിച്ചത്. ടണലിന്റെ പരമാവധി ആഴം 15.20 മീറ്ററാണ്. പാതയുടെ മൊത്തം നീളമായ 17.7 കിലോമീറ്ററിൽ ബാക്കിയുള്ള 6.5 കി.മീറ്ററിൽ രണ്ട് പ്രധാന പാലങ്ങൾ ഉൾപ്പെടുന്ന 39 പാലങ്ങളും 30 ചെറുപാലങ്ങളും ഏഴ് റോഡ് മേല്പാലങ്ങൾ/അടിപ്പാലങ്ങളും ഉൾപ്പെടുന്നതാണ് ഈ മേഖല.


ഈ സെക്ഷനിലെ നിർമ്മാണം പൂർത്തിയാക്കാൻ 1,691 കോടി രൂപയാണ് റെയിൽവേയ്ക്ക് ചെലവായത്. പിർ പഞ്ജൽ തുരങ്കം അഥവാ ടണൽ റ്റി-80 യിലെ ഓരോ 62.5 മീറ്ററിലും സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. തീപിടുത്തം കണ്ടുപിടിക്കാനുള്ള സംവിധാനം, തീയണയ്ക്കുന്നതിനായി ഓരോ 125 മീറ്ററിലും അഗ്നിശമന സംവിധാനം, ഓരോ 250 മീറ്ററിലും കൺട്രോൾ റൂമിലേക്ക് ബന്ധപ്പെടാൻ അടിന്തിര ടെലിഫോൺ സംവിധാനം, ഓരോ 250 മീറ്ററിലും തീപിടുത്ത അറിയിപ്പുള്ള അലാറവും അഗ്നിശമന ഉപകരണവും, ഓരോ 500 മീറ്ററിലും എയർ ക്വാളിറ്റി മോണിറ്ററിങ് സംവിധാനം, അപകടമുണ്ടായാൽ ഏറ്റവുമടുത്തുള്ള ഏതു വഴിയിലൂടെയാണ് രക്ഷപ്പെടാൻ സാധിക്കുന്നതെന്ന സൂചന നൽകുന്ന സംവിധാനം ഓരോ 50 മീറ്ററിലും ഘടിപ്പിച്ചിട്ടുണ്ട്. അടിയന്തിര പ്രകാശ സംവിധാനം സാധാരണയുള്ള പ്രകാശ സംവിധാനത്തിനു പുറമെ സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനത്തെ ആപത്ഘട്ടങ്ങളിൽ അഭിസംബോധന ചെയ്യുന്നതിനുള്ള മൈക്ക് സംവിധാനവും ഉണ്ട്. മൂന്ന് മീറ്റർ വീതിയുള്ള ഒരു റോഡ് റെയില്പാതയ്ക്ക് സമാന്തരമായി കടന്നു പോകുന്നു. രക്ഷാപ്രവർത്തനത്തിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമായാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. 772 മീറ്റർ നീളമുള്ള ഒരു സുരക്ഷാ തുരങ്കവും അധിക രക്ഷാമാർഗ്ഗമായി നിർമ്മിച്ചിട്ടുണ്ട്. തുരങ്കത്തിൽ വായുസഞ്ചാരം ഉറപ്പുവരുത്തുന്നതിനായി 25 ഫാനുകളും ടണലിൽ ഉണ്ട്. ഇവ അഞ്ചെണ്ണം വീതമുള്ള അഞ്ച് സെറ്റുകളായി തുരങ്കത്തിന്റെ സീലിംഗിൽ വിവിധയിടങ്ങളിലായി ഘടിപ്പിച്ചിരിക്കുന്നു.

ഏറ്റവും കഠിനമായ കാലാവസ്ഥയും മലനിരകളുടെ എണ്ണക്കൂടുതലും ജമ്മുകാശ്മീർ സംസ്ഥാനത്തെ യാത്രാസൗകര്യങ്ങളുടെ കാര്യത്തിൽ ബാലികേറാമലയായി നിലനിർത്തുകയായിരുന്നു. സംസ്ഥാനത്ത് ഗതാഗത മാർഗ്ഗങ്ങൾ ഒരുക്കുന്നതിലെ വെല്ലുവിളികൾ പ്രദേശത്തിന്റെ ഭൗമശാസ്ത്രപരമായ ദുർബ്ബലത, ഭൂകമ്പ സാധ്യത, കിഴക്കാംതൂക്കായ പാറകൾ നിറഞ്ഞ മലഞ്ചെരിവുകൾ, മറുവശത്ത് അഗാധ ഗർത്തങ്ങൾ തുടങ്ങിയവയാണ്. ഏതെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ കാലാവസ്ഥയും അത്യധികം പ്രതികൂലമായി മാറുന്നു. മാസങ്ങളോളം നിർത്താതെ പെയ്യുന്ന മഴയും കടുത്ത മഞ്ഞുവീഴ്ചയും അനേനകരുടെ ജീവനെനടുക്കുന്നു. പക്ഷേ ഈ പ്രതികൂലങ്ങൾക്ക് ഒരു മറുപുറമുണ്ട്. മാസങ്ങളോളം വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങാൻ സാധിക്കാത്തതിനാൽ ഈ പ്രദേശത്തുള്ളവർ കരകൗശല വേലകളിൽ മുഴുകുന്നു. ലോകത്തെ തന്നെ ഏറ്റവും വിദഗ്ധരായ കരകൗശല കലാകാരഗ്ഗർ ഉള്ളത് ഈ മേഖലയിലാണ്.

ഉത്തരമേഖല റെയിൽവേ കാശ്മീരിലെ പ്രതികൂല ഘടകങ്ങളോട് മല്ലടിച്ചു കൊണ്ട് ഇവിടെ അത്യാധുനിക റെയില്പാത പൂർത്തിയാക്കി. ഏതു കാലാവസ്ഥയിലും കാശ്മീർ താഴ്വരയുമായി ബന്ധം പുലർത്താൻ കുറഞ്ഞ ചെലവിൽ ഒരു സംവിധാനം. കടുത്ത മഞ്ഞുവീഴ്ചയിലും ഈ റെയില്പാതയുടെ നിർമ്മാണം തടസ്സപ്പെടാതെ പൂർത്തീകരിക്കുന്നതിന് റെയിൽവേ കാണിച്ച ആത്മാർത്ഥതയെ ഇന്നാട്ടുകാർ പ്രത്യേകിച്ച് അഭിനന്ദിക്കുന്നുണ്ട്.

ഈ റെയില്പാതയുടെ നിർമ്മാണത്തിൽ ഉത്തര റെയിൽവേയ്ക്ക് വളരെയധികം വിഷമതകൾ നേനരിടേണ്ടി വന്നിട്ടുണ്ട്. കഠിന സാഹചര്യങ്ങൾ, ഭൂപ്രകൃതി, കാലാവസ്ഥ എല്ലാം പ്രതികൂലമായി. എത്രയും നേനരത്തെ റെയില്പാതയുടെ പണി പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സ്ഥലങ്ങളിൽ ഒരേ സമയത്ത് പണി തുടങ്ങി. ഉപകരണങ്ങൾ അഴിച്ചെടുത്ത് ഘടകങ്ങളാക്കി റോഡുമാർഗ്ഗം കൊണ്ടുവന്ന് പണിസ്ഥലത്ത് വച്ച് കൂട്ടിയോജിപ്പിച്ചു. കാശ്മീർ താഴ്വരയിലെ റെയില്പാതയുടെ പണി പൂർത്തിയായതിന് ഏകദേശം അടുത്തു തന്നെ പിർ പഞ്ജൽ തുരങ്കം ഉൾപ്പെടുന്ന റെയിൽ ലിങ്കിന്റെ പണിയും പൂർത്തിയാക്കാൻ സാധിച്ചു. ഇതിന്റെ ഫലം ആനന്ദദായകമായിരുന്നു. കാശ്മീർ താഴ്വരയെ ജമ്മു മേഖലയുമായി കൂട്ടിയിണക്കുക എന്ന 114 വർഷം പഴക്കമുള്ള സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഇതുവഴി കഴിഞ്ഞു. 1898-ൽ മഹാരാജാ പ്രതാപ് സിങ് കണ്ട ജമ്മുവിനെന കാശ്മീരുമായി റെയിൽവേ ലൈൻ വഴി ബന്ധിപ്പിക്കുന്ന എന്ന ആഗ്രഹമായിരുന്നു ഇതിലൂടെ പൂവണിഞ്ഞത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP