Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറ് രാജസ്ഥാൻ കോട്ടകൾ യുനസ്‌കോയുടെ ഹെറിറ്റേജ് പട്ടികയിൽ; രാജസ്ഥാൻ ടൂറിസത്തിന് വൻകുതിപ്പ്

ആറ് രാജസ്ഥാൻ കോട്ടകൾ യുനസ്‌കോയുടെ ഹെറിറ്റേജ് പട്ടികയിൽ; രാജസ്ഥാൻ ടൂറിസത്തിന് വൻകുതിപ്പ്

ജിപ്തിലെ പിരമിഡുകൾക്കും ഡൽഹിയിലെ താജ് മഹലിനും ഒപ്പം ലോകത്തെ പൈതൃക കേന്ദ്രങ്ങളുടെ യുനസ്‌കോ നിരയിലേക്ക് രാജസ്ഥാനിലെ ആറ് കോട്ടകൾ കൂടി ഇടം പിടിച്ചു. ആംബർ, , ,ചിറ്റോർഗഢ്, ജയ്‌സാൽമെർ, ഗംഗ്രോവ്‌, കുംഭാൽഗഢ്, രന്തംഭോർ എന്നിവയാണ് പട്ടികയിലെത്തിയ പുതിയ രാജസ്ഥാൻ കോട്ടകൾ. കംബോഡിയയിൽ ചേർന്ന യുനസ്‌കോയുടെ വേൾഡ് ഹെറിറ്റേജ് കമ്മറ്റിയുടെ 37-മത് യോഗത്തിലാണ് ഈ കോട്ടകളെ പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിച്ചത്. അമൂല്യവും സംരക്ഷിക്കപ്പെടേണ്ടതുമായ സാംസ്‌കാരിക കേന്ദ്രങ്ങളാണ് പൈതൃകപ്പട്ടികയിൽ ഇടം പിടിക്കുന്നത്. വിനേനാദ സഞ്ചാര മേഖലയിൽ നിർണായക കുതിപ്പേകുന്നതിന് സഹായകമാണ് ഇത്.

രാജസ്ഥാനിലെ ജന്തർ മന്തർ 2010-ൽ പൈതൃകപ്പട്ടികയിൽ ഇടം പിടിച്ചിരുന്നു. 2011 മുതൽ യുനസ്‌കോയുടെഉപദേശക സമിതിയായ ഇക്കോമോസ് രാജസ്ഥാനിലെ കോട്ടകൾ സന്ദർശിക്കുകയും ഇതിന്റെ മൂല്യം തിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. സംസ്ഥാന പുരാവസ്തു വകുപ്പിന്റെയും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെയും സാംസ്‌കാരിക മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് ഈ തിട്ടപ്പെടുത്തൽ നടന്നത്.

ലോകത്തൊട്ടാകെ 969 കേന്ദ്രങ്ങളാണ് പൈതൃകപട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. രാജസ്ഥാൻ കോട്ടകൾക്ക് പുറമെ, ആഗ്ര കോട്ട, അജന്ത, എല്ലോറ ഗുഹകൾ, താജ് മഹൽ, മഹാബലിപുരം, കൊണാർക്കിലെ സൂര്യക്ഷേത്രം, കാസിരംഗ, കൊളാഡോ ദേശീയോദ്യാനങ്ങൾ, മാനസ് വന്യമൃഗ സംരക്ഷണ കേന്ദ്രം, ഗോവയിലെ പള്ളികളും സ്മാരകങ്ങളും ഫത്തേപ്പുർ സിക്രി, ഹംപി, ഖജുരാഹോ, എലിഫെന്റ ഗുഹകൾ, ചോള ക്ഷേത്രങ്ങൾ, പട്ടാടക്കൽ സുന്ദർബൻ, നന്ദാദേവി, സാഞ്ചി, ഹുമയൂൺ ടോംബ്, കുത്തബ് മിനാർ, മൗണ്ടൻ റെയിൽവേസ്, ബുദ്ധഗയ, ഭിംബെട്ക, ചംബേനാർ-പാവഗഢ്, ഛത്രപതി ശിവജി ടെർമിനസ്, റെഡ്‌ഫോർട്ട്, ജന്തർ മന്തർ, പശ്ചിമഘട്ട മലനിരകൾ എന്നിവയാണ് ഇന്ത്യയിൽനിന്നുള്ള മറ്റ് പൈതൃക കേന്ദ്രങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP