Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എക്കോണമി ടിക്കറ്റിനേക്കാൾ കുറഞ്ഞ നിരക്കിൽ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യണോ...? ബുക്കിങ്ങിനിടയിലെ ട്രിക്ക് അറിഞ്ഞിരിക്കാം

എക്കോണമി ടിക്കറ്റിനേക്കാൾ കുറഞ്ഞ നിരക്കിൽ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യണോ...? ബുക്കിങ്ങിനിടയിലെ ട്രിക്ക് അറിഞ്ഞിരിക്കാം

കുറഞ്ഞ ചെലവിൽ കൂടുതൽ സൗകര്യപ്രദമായി വിമാനയാത്ര നടത്താൻ ആഗ്രഹിക്കാത്ത ആരാണുള്ളത്..? എക്കണോമി ടിക്കറ്റിനേക്കാൾ കുറഞ്ഞ നിരക്കിൽ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാനാഗ്രഹിക്കാത്തവരുമുണ്ടാകില്ല. അതിനായി ബുക്കിങ്ങിനിടയിൽ ഒരു സൂത്രം പ്രയോഗിച്ചാൽ മതിയാകും. ഇതിനായി ഹിഡൻ സിറ്റി എന്നൊരു തന്ത്രം ബുക്കിങ്ങിനിടയിൽ പയറ്റിയാൽ മതിയെന്നാണ് ട്രാവൽ എക്സ്പർട്ടായ ഗിൽബർട്ട് ഓട്ട് നിർദേശിക്കുന്നത്.

നിങ്ങൾക്ക് എത്തേണ്ട നഗരത്തിലേക്ക് എത്തുന്നതിന് മുമ്പ് മറ്റൊരു നഗരത്തിലേക്ക് ടിക്കറ്റെടുക്കുകയും അവിടെ നിന്നും നിങ്ങൾക്ക് അന്തിമമായി എത്തേണ്ടുന്നയിടത്തേക്ക് ടിക്കറ്റെടുക്കുകയും അത് വഴി ചാർജിൽ വൻലാഭമുണ്ടാക്കുകയും ചെയ്യുന്ന തന്ത്രമാണിത്. നേരിട്ടുള്ള വിമാനത്തിൽ പോകുന്നതിനേക്കാൾ ഇത്തരത്തിൽ മുറിഞ്ഞ് യാത്ര ചെയ്യുന്നതിലൂടെ ടിക്കറ്റ് ചാർജ് ലാഭിക്കുന്ന ട്രിക്കാണിത്. ഹിഡൻ സിറ്റി ടിക്കറ്റിങ് എന്നും ഇതറിയപ്പെടുന്നുണ്ട്. ഉദാഹരണമായി ലണ്ടനിൽ നിന്നും ലോസ് ഏയ്ജൽസിലേക്ക് ഈ ട്രിക്കിലൂടെ നിങ്ങൾക്ക് വെറും 515 പൗണ്ട് മുടക്കി പ്രീമിയം എക്കണോമിയിൽ യാത്ര ചെയ്യാം.

എന്നാൽ ലണ്ടനിൽ നിന്നും നേരിട്ട് ഇവിടേക്ക് എക്കണോമി ഫ്ലൈറ്റിൽ 539 പൗണ്ട് ചെലവാകുന്നതാണ്. ലണ്ടനിൽ നിന്നും ലോസ് ഏയ്ജൽസിലേക്ക് എയർ ന്യൂസിലാൻഡിൽ നേരിട്ട് സഞ്ചരിക്കുമ്പോഴാണ് 539 പൗണ്ട് ചെലവാകുന്നത്. എന്നാൽ സ്വീഡനിൽ നിന്നും ലോസ് ഏയ്ജൽസിലേക്ക് ബ്രിട്ടീഷ് എയർവേസിൽ എക്കണോമിയിൽ സഞ്ചരിക്കുന്നതിന് വെറും 486 പൗണ്ടേ ചെലവ് വരുന്നുള്ളൂ. ലണ്ടനിൽ നിന്നും സ്വീഡനിലേക്ക് വൺവേ ഫ്ലൈറ്റിന് ചുരുങ്ങിയ ചാർജേ വരുന്നുള്ളൂ. അതായത് മൊണാർക് എയർവേസ് പോലുള്ളവയ്ക്ക് ഈ റൂട്ടിൽ വെറും 29 പൗണ്ട് മതി. അങ്ങനെ വരുമ്പോൾ ലണ്ടനിൽ നിന്നും ലോസ്ഏയ്ജൽസിലേക്ക് മൊത്തത്തിൽ 515 പൗണ്ടേ ചെലവ് വരുന്നുള്ളൂ.

ചില റൂട്ടുകളിൽ നിങ്ങൾ ബിസിനസ് ക്ലാസിലാണ് സഞ്ചരിക്കുന്നതെങ്കിൽ ലാഭം ഇരട്ടിയാക്കാം. ഉദാഹരണമായി ലണ്ടനിൽ നിന്നും റിയോവിലേക്ക് ബിസിനസ് ക്ലാസിൽ വരുന്ന ചെലവ് 2052 പൗണ്ടാണ്. എന്നാൽ നിങ്ങൾ ലണ്ടനിൽ നിന്നും ബ്രസൽസിലേക്കും അവിടെ നിന്നും റിയോവിലേക്കും സഞ്ചരിച്ചാൽ വെറും 1263 പൗണ്ടേ ചാർജ് വരുന്നുള്ളൂ. ഇത്തരത്തിൽ പയറ്റുന്ന ഹിഡൻ സിറ്റി ടിക്കറ്റിങ് നിയമവിരുദ്ധമായ കാര്യമല്ലെന്നാണ് ഓട്ട് വിവരിക്കുന്നത്. നിങ്ങളുടെ ഫൈനൽ ലെഗ് മിസായ വിവരം എയർലൈനിനെ അറിയിക്കേണ്ടില്ലെന്നും അദ്ദേഹം നിർദേശിക്കുന്നു.എന്തുകൊണ്ടാണ് നേരിട്ടുള്ള ഒരു വിമാനം നിങ്ങൾ കയറാതെ വിട്ടതെന്ന് എയർലൈനിന് മനസിലാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. നിങ്ങളുടെ ഇത്തരം തന്ത്രങ്ങളെ പറ്റി ആരോടും പറയാതിരിക്കുന്നതാണ് നല്ല. ആരെങ്കിലും ഇതിനോട് ചോദിച്ചാൽ അതിന് എന്തെങ്കിലും ഒരു കാരണം പറഞ്ഞാലും മതി. 

നിങ്ങളുടെ ലഗേജുകൾക്ക മുകളിൽ നിങ്ങൾക്ക് അവസാനമെത്തേണ്ടുന്ന നഗരത്തിന്റെ പേരെഴുതാൻ സാധിക്കുകയില്ല. മറിച്ച് നിങ്ങൾ ഇടത്താവളമായി പോകുന്ന നഗരത്തിന്റെ പേരായിരിക്കും എഴുതേണ്ടി വരുക. പിന്നീട് അവിടെ നിന്നും ഫൈനൽ ഡെസ്റ്റിനേഷനിലേക്ക് പോകുമ്പോൾ അതിനനുസരിച്ചുള്ള മാറ്റം വരുത്തേണ്ടി വരും.ഹിഡൻ സിറ്റി ഡീലുകൾ കണ്ടെത്താൻ ഫ്ലൈയർടാക്ക് പോലുള്ള സൈറ്റുകൾ നിങ്ങൾക്ക് വഴി കാട്ടുന്നതാണ്. ഇത്തരത്തിലുള്ള മിക്ക ഡീലുകളും ഇതിൽ കാണാൻ സാധിക്കും. യൂറോപ്പിൽ ഡബ്ലിൻ, സ്റ്റോക്ക്ഹോം, ഹെൽസിങ്കി, മിലാൻ, എന്നിവിടങ്ങളിലേക്കുള്ള ചാർജുകൾ എല്ലായ്പോഴും മറ്റുള്ള ഇടങ്ങളിലേക്ക് ഉള്ളതിനേക്കാൾ താരതമ്യേന കുറവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP