Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചന്ദ്രലേഖയ്ക്കുമേൽ ദൈവത്തിന്റെ കൈയൊപ്പ്‌

ചന്ദ്രലേഖയ്ക്കുമേൽ ദൈവത്തിന്റെ കൈയൊപ്പ്‌

ദുബായ്: ഒരൊറ്റപ്പാട്ടു മതി ജീവിതം മാറാൻ. അതിനുള്ള തെളിവല്ലേ നമ്മുടെ ചന്ദ്രലേഖ. 'രാജഹംസമേ...' എന്ന ഒരു ഗാനം കൊണ്ട് യൂട്യൂബിലെ ലക്ഷക്കണക്കിന് പ്രേക്ഷക മനസുകളിൽ ഇരിപ്പിടം ഉറപ്പിച്ചു ഈ മലയാളി വീട്ടമ്മ.


ഇപ്പോളിതാ ചന്ദ്രലേഖയുടെ ആദ്യ ക്രിസ്തീയ ഭക്തിഗാനം യൂട്യൂബിൽ വൈറലാകുന്നു. റിലീസ് ചെയ്ത് 48 മണിക്കൂറിനകം ഇരുപത്തയ്യായിരത്തോളം ആളുകൾ കണ്ടു കഴിഞ്ഞ ഈ ഗാനം പ്രവാസികളായ ജോർജ് മാത്യു ചെറിയത്തിന്റെ സംഗീതത്തിൽ ഗോഡ്വിൻ വിക്ടർ രചിച്ച്, സ്റ്റാൻലി ജോൺ സംവിധാനം ചെയ്ത 'ദൈവത്തിന്റഅ കൈയൊപ്പ്‌' എന്ന ആൽബത്തിൽ നിന്നാണ്.

പ്രവാസി കലാകാരന്മാരായ യാസിർ ഹമീദ്, ബിജ ശരത്, അൽഫോൻസ ജോർജ്, ലാറ സ്റ്റാൻലി തുടങ്ങിയവരുടെ സാന്നിധ്യവും, റിയാസ് ബാബുവിന്റെ ക്യാമറയും ദൃശ്യങ്ങൾക്ക് മിഴിവേകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP