Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒടുവിൽ യേശുദാസിനെ കൊണ്ട് നല്ലത് പറയിച്ചും ജയചന്ദ്രന്റെ സംഗീത വാർഷികം; എക്കാലവും അകന്നു കഴിഞ്ഞവർ ഒരേ വേദിയിൽ കണ്ടുമുട്ടിയപ്പോൾ

ഒടുവിൽ യേശുദാസിനെ കൊണ്ട് നല്ലത് പറയിച്ചും ജയചന്ദ്രന്റെ സംഗീത വാർഷികം; എക്കാലവും അകന്നു കഴിഞ്ഞവർ ഒരേ വേദിയിൽ കണ്ടുമുട്ടിയപ്പോൾ

ജയചന്ദ്രന്റെ സംഗീതയാത്രയ്ക്ക് ഇരുപതാണ്ടുകൾ പൂർത്തിയാക്കിയ വേളയിൽ അതുല്ല്യ കലാകാരനോടുള്ള ആദരസൂചകമായി ഒരുക്കിയ ജയരാഗങ്ങൾ എന്ന ആദര സന്ധ്യ ശ്രദ്ധേയമായി. മലയാളത്തിന്റെ സാമൂഹിക, സാംസ്‌കാരിക നായകർ അണിനിരന്ന വേദിയിൽ മലയാളത്തിന്റെ പ്രിയഗായകനെ മുഖ്യമന്ത്രി പൊന്നാടയണിയിച്ചു.

എക്കാലവും അകന്നു കഴിഞ്ഞ പ്രതിഭകളായ ജയചന്ദ്രനും ഗനഗന്ധർവൻ കെ.ജെ യേശുദാസും ഒരേ വേദിയിൽ ഒത്തു ചേർന്നു എന്നാണ് ജനയരാഗങ്ങൾ എന്ന പരിപാടിയെ കൂടുതൽ ശ്രദ്ധേയമാക്കിയത്. ഇനിയും ഏറെക്കാലം സാർഥകമായ സംഗീതയാത്ര തുടരാൻ കഴിയട്ടെയെന്നു ഗാനഗന്ധർവൻ ജയചന്ദ്രനെ അനുഗ്രഹിച്ചു. അഞ്ചുവയസ്സിൽ തുടങ്ങിയ സംഗീതപഠനം ഇപ്പോഴും തുടരുകയാണെന്നും പഠിച്ചുതുടങ്ങുമ്പോഴേയ്ക്കും കാലം തീരുമെന്നും യേശുദാസ് പറഞ്ഞു. സംഗീതം ദൈവാനുഗ്രഹമാണെന്നും അതിന്റെ ഓരോ തുള്ളിയും കാത്തുസൂക്ഷിക്കുകയാണു നമ്മുടെ കടമയെന്നും അദ്ദേഹം പറഞ്ഞു. തന്റെ പാട്ടുകളെ സ്‌നേഹിച്ച മണ്ണിനും മലയാളികൾക്കും നന്ദിപറഞ്ഞാണു ജയചന്ദ്രൻ വേദിയിലെത്തിയത്. വർഷങ്ങൾക്കു മുൻപ് തരംഗിണി സ്റ്റുഡിയോയുടെ മുന്നിൽ ഒരു നോക്കു കാണാൻ കാത്തുനിന്ന യേശുദാസ് പിന്നീട് തന്റെ പാട്ടു പാടിയത് ഏറ്റവും വലിയ ഈശ്വരാനുഗ്രഹമാണെന്നും ജയചന്ദ്രൻ പറഞ്ഞു.

സംഗീതലോകത്ത് അഞ്ചു പതിറ്റാണ്ടുകൾ പൂർത്തിയാക്കിയ യേശുദാസിനെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. കേരളത്തിന്റെ കലാഭൂമിയെ ഇനിയും ഏറെക്കാലം നയിക്കാൻ യേശുദാസിനു കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. സംഗീതലോകത്തു ജയചന്ദ്രന്റെ സേവനങ്ങൾ ഒരു മലയാളിക്കും വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കും യേശുദാസിനുമൊപ്പം ജയചന്ദ്രന്റെ ഗുരു പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, ഗായികമാരായ ശ്രേയ ഘോഷാൽ, സുജാത, മനോരമ ഡപ്യൂട്ടി എഡിറ്റർ ജയന്ത് മാമ്മൻ മാത്യു എന്നിവർ ചേർന്നാണു പരിപാടി ഉദ്ഘാടനം ചെയ്തത്. ജി. വേണുഗോപാൽ, വിജയ് യേശുദാസ്, സുധീപ് കുമാർ, ശ്രീറാം, വൈക്കം വിജയലക്ഷ്മി, ശ്വേത മോഹൻ, ഹരിചരൺ, രാജലക്ഷ്മി, ശ്രേയ ജയദീപ്, സംഗീതസംവിധായകരായ ദീപക് ദേവ്, ബിജിപാൽ, സ്റ്റീഫൻ ദേവസി, ബാലഭാസ്‌കർ തുടങ്ങിയവരാണു സംഗീതസന്ധ്യയ്ക്കു നേതൃത്വം നൽകിയത്. റിമ കല്ലിങ്കൽ, ഇഷ തൽവാർ, രമ്യ നമ്പീശൻ, മിയ, ഇനിയ, അൻസിബ, മണിക്കുട്ടൻ, ജോൺ എന്നിവരുടെ നൃത്തപ്രകടനങ്ങളും സുരാജ് വെഞ്ഞാറമൂട് ടിനി ടോം എന്നിവർ നയിച്ച ഹാസ്യ പ്രകടനങ്ങളും ശ്രദ്ധേയമായി.. ചലച്ചിത്രതാരം നൈല ഉഷയായിരുന്നു അവതാരക.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP