Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാസങ്ങൾ നീണ്ട പരിശ്രമത്തിലൂടെ പിറവിയെടുത്തത് 77 ഓളം ചിത്രങ്ങൾ; ബുദ്ധനെയും, പോരടിക്കുന്ന കാളക്കൂറ്റന്മാരെയുമൊക്കെ വിരിയിച്ചത് 38 ഓളം കുട്ടി കലാകാരന്മാർ; കടലാസു തുണ്ടുക്കൾക്കിടയിൽ നിന്നും വർണചിത്രങ്ങൾ വിരിയിച്ച കൊളാഷ് എക്‌സിബിഷൻ ശ്രദ്ധനേടുമ്പോൾ

മാസങ്ങൾ നീണ്ട പരിശ്രമത്തിലൂടെ പിറവിയെടുത്തത് 77 ഓളം ചിത്രങ്ങൾ; ബുദ്ധനെയും, പോരടിക്കുന്ന കാളക്കൂറ്റന്മാരെയുമൊക്കെ വിരിയിച്ചത് 38 ഓളം കുട്ടി കലാകാരന്മാർ; കടലാസു തുണ്ടുക്കൾക്കിടയിൽ നിന്നും വർണചിത്രങ്ങൾ വിരിയിച്ച കൊളാഷ് എക്‌സിബിഷൻ ശ്രദ്ധനേടുമ്പോൾ

നീണ്ട 10 മാസത്തെ പരിശ്രമത്തിൽനിന്നു പിറവിയെടുത്ത 77 ചിത്രങ്ങളുമായി 38 കുട്ടികലാകാരന്മാരുടെ സംഗമവേദിയാവുകയാണ് തൃശൂരിലെ ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറി. പഴയ മാസികകളിൽനിന്നും പത്രങ്ങളിൽനിന്നും തുണ്ടുകടലാസുകൾ കൊണ്ട് തീർത്ത വർണ ചിത്രങ്ങളിലൂടെ പാറമേക്കാവ് വിദ്യാമന്ദിറിലെ വിദ്യാർത്ഥികൾ ഒരുക്കുന്ന കൊളാഷ് ചിത്രപ്രദർശനമാണ് കൈയടി നേടുന്നത്.

വിദ്യാമന്ദിറിലെ 38 വിദ്യാർത്ഥികൾ തയ്യാറാക്കിയ 77 ചിത്രങ്ങളാണാണ് പ്രദർശനത്തിലുള്ളത്. സാധാരണ അധികമാളുകൾ പരീക്ഷിക്കാത്ത രീതിയായ കൊളാഷുകളിലൂടെ പ്രകൃതിക്ക് ദോഷം ചെയ്യുന്നു പാഴ് വസ്തുക്കളെ അവയുടെ ഉപയോഗം ചുരുക്കി കൊണ്ടും പുനരുപയോഗം ചെയ്തും അത്തര വസ്തുക്കളെ പൂർണ്ണമായും തിരസ്‌കരിച്ചു കൊണ്ടും പുനരുത്പാദനം നടത്തിയും പുനചക്രമണം നടത്തിയും നിയന്ത്രിക്കാം എന്ന ആശയത്തെ പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുകയാണ് പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല പുതുതലമുറയെ വഴിതെറ്റിക്കുന്ന മൊബൈൽ ഫോൺ ഇന്റർനെറ്റ് ഗെയിമുകൾ എന്നിവയിൽ നിന്നുള്ള നീരാളി പിടുത്തത്തിൽ നിന്നും കുട്ടികളെ രക്ഷപ്പെടുത്താമെന്നും ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

തൃശൂർ പാറമേക്കാവ് വിദ്യാമന്ദിറിലെ മൂന്നാംക്ലാസ് മുതൽ പ്ലസ് വൺ സ്‌കൂളിലെ ചിത്രകല അദ്ധ്യാപകൻ ഷൈൻ കരുണാകരനാണ് അധ്യയന വർഷാരംഭത്തിൽ കൊളാഷ് ചിത്രങ്ങളുടെ ആശയം മുന്നോട്ടുവച്ചത്.ഇവർക്കു കണ്ടുവരയ്ക്കാൻ ഓരോ ചിത്രങ്ങളും നൽകി. ചിത്രങ്ങളുടെ വലുപ്പത്തിലുള്ള സ്‌കെച്ച് ചാർട്ട് പേപ്പറിൽ വരപ്പിക്കുകയാണു ആദ്യം ചെയ്തത്. യഥാർഥ ചിത്രത്തിലെ നിറത്തിനു ചേർന്ന കടലാസുതുണ്ടുകൾ കണ്ടെത്തുകയായിരുന്നു പ്രധാന ദൗത്യം.

മാസികകളുടെ വിവിധ ഗ്ലോസി പേജുകളിൽനിന്നു കുട്ടികൾ തന്നെയാണു നിറങ്ങൾ കണ്ടുപിടിച്ചത്. പല വലുപ്പത്തിൽ വെട്ടിയെടുത്ത തുണ്ടുകൾ ശ്രദ്ധയോടെയും ക്ഷമയോടെയും പശ ചേർത്ത് ഒട്ടിച്ചെടുത്താണു ചിത്രങ്ങൾ പൂരിപ്പിച്ചത്. 1000 മുതൽ 1500 വരെ തുണ്ടുകൾ ഓരോ ചിത്രങ്ങളിലുമുണ്ട്. ബുദ്ധനും തെയ്യവും പോരടിക്കുന്ന കാളക്കൂറ്റന്മാരുമെല്ലാം ചിത്രങ്ങളിൽ ഇടം കണ്ടെത്തി.ഒരോ ചിത്രവും പൂർത്തിയാക്കാനെടുത്തത് ഒന്നര മുതൽ മൂന്നാഴ്ച വരെ.

പേപ്പർ കൊളാഷ് ചിത്രരചനയുടെ ഓർമയ്ക്കായി മുതിർന്ന 5 കുട്ടികൾ ചേർന്നുവരച്ച മൂന്നര അടി നീളവും രണ്ടര അടി വീതിയുമുള്ള 'അമ്മയും കുഞ്ഞും' കൊളാഷ് ചിത്രം സ്‌കൂളിനായി സമർപ്പിക്കുകയും ചെയ്തു. തൃശൂർ ഗവ .ഫൈൻ ആർട്‌സ് കോളജ് പ്രഫസർ മനോജ് കണ്ണൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ വിദ്യാഭ്യാസ ഡയറക്ടർ കല്യാണി ബാലകൃഷ്ണ, പ്രിൻസിപ്പൽ രമ രഘുനാഥ്, ഷൈൻ കരുണാകരൻ, പി.എൻ.കൃഷ്ണപ്രസാദ് എന്നിവർ പ്രസംഗിച്ചു. പ്രദർശനം 12 വരെ തുടരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP