Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മോഹൻലാൽ വീണ്ടും നാടകവേദിയിലേക്ക്; ലയൺ കിംഗുമായി അടുത്തവർഷമെത്തും

മോഹൻലാൽ വീണ്ടും നാടകവേദിയിലേക്ക്; ലയൺ കിംഗുമായി അടുത്തവർഷമെത്തും

മോഹൻലാൽ എന്ന മഹാനടന്റെ അഭിനയപ്രതിഭ വെള്ളത്തിരയെ കൂടാതെ നാടകവേദിയിലും പ്രേക്ഷകർ കണ്ടതാണ്. കർണ്ണഭാരത്തിലെ കർണ്ണനായും ഛായാമുഖിയിലെ ഭീമനായും നാടക അരങ്ങിൽ അത്ഭുതപ്പെടുത്തിയ മോഹൻലാൽ വീണ്ടും നാടകവേദിയിലേക്ക് രംഗപ്രവേശനത്തിനൊരുങ്ങുന്നു. മുൻപ് നാടകത്തിൽ സ്റ്റേജിന് മുന്നിലാണ് ലാൽ പ്രത്യക്ഷപ്പെട്ടതെങ്കിൽ ഇത്തവണ അരങ്ങിന് തിരശ്ശീലക്ക് പിന്നിലാണ് ലാലിന്റെ റോൾ.

വിശ്വവിഖ്യാദമായ നാടകം ലയൺ കിങ് മലയാളത്തിൽ പുനരാവിഷ്‌കരിച്ച് വേദിയിൽ അവതരിപ്പിക്കാനാണ് മലയാളസിനിമയുടെ സൂപ്പർതാരത്തിന്റെ തീരുമാനം. അടുത്തവർഷമാദ്യം നാടകം അരങ്ങിലെത്തും. മുന്നൂറിലധികം കുട്ടികൾ നാടകത്തിൽ അഭിനയിക്കും. വീണ്ടും നാടകത്തിന്റെ പ്രവർത്തനങ്ങളിൽ മുഴുകുന്ന വിവരം ലാൽ തന്നെയാണ് വ്യക്തമാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം താൻ വീണ്ടും അരങ്ങിലെത്തുന്നത് വൈകുമെന്നും ലാൽ പറഞ്ഞു. നാടകത്തെ കുറിച്ച് ഏകദേശ ധാരണ ആയി വരുന്നതായും അ#്‌ദേഹം അറിയിച്ചു. മോഹൻലാലും മുകേഷും അഭിനയിച്ച നാടകമായ ഛായാമുഖിയിലൂടെയാണ് ഒടുവിൽ ലാൽ നാടകവേദിയിൽ എത്തിയത്. നിരവധി വേദികളിൽ പ്രദർശിപ്പിക്കപ്പെട്ട ഈ നാടകം ഏറെ ശ്രദ്ധനേടിയിരുന്നു.

അഭിനയം തനിക്കൊരു തൊഴിലാണ് എന്നുള്ളതുകൊണ്ടാണ് കർക്കശ്യമായ തെരഞ്ഞെടുപ്പ് സിനിമ രചനകളുടെ കാര്യത്തിൽ കൈകൊള്ളാത്തതെന്നും മോഹൻലാൽ ചാനൽ അഭിമുഖത്തിൽ പറഞ്ഞു. ചെയ്ത വേഷങ്ങൾ പിന്നീട് താരതമ്യം ചെയ്യുന്ന പതിവില്ല. ഒരു നടനെനെ്ന നിലയിൽ കിട്ടുന്ന വേഷങ്ങൾ നല്ല രീതിയിൽ ചെയ്യുക എന്നതാണ് തന്റെ കർത്തവ്യമെന്നുംലാൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP