Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അധരസൗന്ദര്യം വർധിപ്പിക്കാൻ ചില മാർഗ്ഗങ്ങൾ

അധരസൗന്ദര്യം വർധിപ്പിക്കാൻ ചില മാർഗ്ഗങ്ങൾ

സ്ത്രീസൗന്ദര്യത്തിന്റെ ഏറ്റവും തീക്ഷ്ണമായ ഭാഗമാണ് ചുണ്ടുകൾ. ഭംഗിയേറിയ ചൂണ്ടുകൾ മുഖസൗന്ദര്യം വർധിപ്പിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട. ഭംഗിക്കു മാത്രമല്ലാ, മറ്റുളളവരുമായി ആശയവിനിമയം നടത്തുന്നതിലും ചുണ്ടുകൾക്കുളള പങ്ക് ഒഴിച്ചു നിർത്താനാവില്ല. അതുകൊണ്ടു തന്നെ നിങ്ങളുടെ അധരങ്ങൾക്ക് പരിചരണവും മേക്കപ്പും അത്യാവശ്യമാണ്.

മുഖത്ത് മേക്കപ്പ് ചെയ്യുമ്പോൾ ചുണ്ടുകൾ ഒഴിച്ചു നിർത്തിയാൽ അത് അഭംഗിയായിരിക്കും. ചുണ്ടുകൾക്ക് ചേർന്ന മേക്കപ്പാണ് ആവശ്യം. ലിപ്സ്റ്റിക്കും ലിപ്‌ഗ്ലോസുമാണ് ചുണ്ടുകളുടെ മേക്കപ്പിന് പ്രധാനമായും ഉപയോഗിക്കുന്നത്. ലിപ്സ്റ്റിക് പല നിറത്തിലും ലഭ്യമാണ്. സാഹചര്യങ്ങൾക്കൊത്ത് അവരവർക്കു ചേർന്ന നിറത്തിലുള്ള ലിപിസ്റ്റിക് തെരഞ്ഞെടുക്കണം.

മിക്കവാറും പേർ തെരഞ്ഞെടുക്കുന്ന ലിപ്‌സ്‌ററിക് ചുവന്ന നിറത്തിലുളളതാണ്. പാർട്ടികൾ, ആഘോഷങ്ങൾ തുടങ്ങിയ എല്ലാ അവസരങ്ങൾക്കും ഈ നിറം ചേരും. എടുത്തു കാണിക്കുന്ന ചുവപ്പു നിറം ഒരാളുടെ ആത്മവിശ്വാസവും കാണിക്കുന്നു. എല്ലാ വേഷങ്ങളുടെ കൂടെയും ഈ നിറം ചേരും.

ജോലിക്കു പോകുമ്പോഴും മീറ്റിംഗുകളിൽ പങ്കെടുക്കുമ്പോഴും മേക്കപ്പ് ലളിതവും സുന്ദരവുമായിരിക്കണം. ചുവപ്പിനേക്കാൾ ഇത്തരം അവസരങ്ങളിൽ ചേരുക അത്രത്തോളം എടുത്തുകാണിക്കാത്ത നിറങ്ങളാണ്. പിങ്ക്, ബ്രൗൺ ഷേഡുകൾ ഇത്തരം അവസരങ്ങളിൽ തെരഞ്ഞെടുക്കാം.

സാധാരണ ദിവസങ്ങളിലോ വെറുതെ പുറത്തു പോകുമ്പോഴോ മറ്റു നിറത്തിലുള്ള ലിപ്സ്റ്റിക്കുകളും ഉപയോഗിക്കാം. ഇത്തരം അവസരങ്ങൾ തങ്ങൾക്ക് ഇത്തരം നിറങ്ങൾ ചേരുമോയെന്നുള്ള ഒരു പരീക്ഷണം കൂടിയാകും. എല്ലാറ്റിനും പ്രധാനം ഉപയോഗിക്കുന്ന നിറങ്ങൾ ഇണങ്ങുമോയെന്നുളളതാണ്.

ലിപ്സ്റ്റിക് ഇട്ടുകഴിഞ്ഞ ശേഷം ലിപ്‌ഗ്ലോസ്, ബാമുകൾ എന്നിവ ഇടുന്നത് ചുണ്ടുകൾ വരണ്ടതാവാതിരിക്കാനും തിളക്കം നൽകാനും സഹായിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP