1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
19
Friday

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന നിപ്പ ഒഴിവാക്കാൻ പരമാവധി ആശുപത്രി ബന്ധം ഒഴിവാക്കുക; ഹോസ്പിറ്റലിൽ ഉള്ളവർ കണ്ണ്, മൂക്ക്, വായ ഇവ കവർ ചെയ്യുക; വീട്ടിൽ ഇരിക്കുന്നവർ സമാധാനമായി ഇരുന്നു കൊള്ളുക; നിപ നിങ്ങളെ തേടി വീട്ടിലോട്ട് വരില്ല; നാട്ടിൽ മാസ്‌ക് ധരിച്ചു ഭീകരത സൃഷ്ടിക്കേതില്ലെന്നും സ്വദേശമായ പേരാമ്പ്രയിലെ ജനങ്ങളെ സേവിക്കാൻ ലീവെടുത്ത് ഓടിയെത്തിയ ഡോ. അജയ് വിഷ്ണു

June 01, 2018

കോഴിക്കോട്: നിപ വൈറസ് ബാധയുടെ വ്യാപ്തി വീണ്ടും കൂടുന്നോ എന്ന ആശങ്ക ശക്തമാകുന്നതിനിടെ അധികം ഭീതിവേണ്ടെന്നും കോഴിക്കോട്ടെ സാഹചര്യങ്ങൾ ഇപ്രകാരമാണെന്നും വിവരിച്ച് ഡോ. അജയ് വിഷ്ണു. നിപ പനിബാധയെ ഭയന്ന് കേരളം നിൽക്കുന്ന വേളയിൽ സ്വന്തം നാട്ടുകാരെ ശുശ്രൂഷിക്ക...

മലേഷ്യയിലെ നിപ്പയിൽ കണ്ടെത്തിയതു കൊണ്ട് നിപ്പ പനിയെന്ന് പേരുവീണു; പന്നികളുടെ കൂട്ടമരണവും പന്നികളുമായി സംസർഗമുള്ള നൂറ് കണക്കിന് ആളുകളുടെ മരണവും രോഗം കണ്ടെത്താൻ ഉപകരിച്ചു; രോഗം വിതച്ചത് വേനൽകാലത്ത് കാട്ടിൽ നിന്നിറങ്ങിയ നരിച്ചീറുകൾ; ബംഗ്ലാദേശ് നിപ്പയുടെ പിടിയിലമർന്നത് പലതവണ

May 21, 2018

തിരുവനന്തപുരം: കേരളത്തെ കടുത്ത ആശങ്കയിലാക്കിയിരിക്കയാണ് നിപ്പാ വൈറസ് ബാധ. ഇതിനോടകം ഒമ്പത് പേർ മരിച്ചത് ഗുരുതരമായ ഈ വൈറസ് ബാധിച്ചാണെന്ന വാർത്തകൾ പുറത്തുവന്നു കഴിഞ്ഞു. രോഗിയെ പരിചരിച്ച നഴ്‌സും രോഗം ബാധിച്ച് മരിച്ചത് സംസ്ഥാനത്തെ കടുത്ത ആശങ്കയിലാക്കുന്നത...

പൂച്ചകളോടും മുയലുകളോടുമുള്ള സംസർഗം ഒഴിവാക്കുക; വവ്വാലുകൾ കടിച്ച പഴങ്ങൾ ഒരു കാരണവശാലും കഴിക്കരുത്; ചാമ്പങ്ങ, പേരക്ക തുടങ്ങിയ ഫലങ്ങൾ വേണ്ടെന്ന് വെക്കുക; തുറന്ന കലത്തിൽ ശേഖരിക്കുന്ന കള്ള് കുടി ഒഴിവാക്കുക; കൈകൾ സോപ്പിട്ടു കഴുകിയ ശേഷം മാത്രം എന്തും ഉപയോഗിക്കു: നിപ്പ വൈറസ് പടരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

May 21, 2018

തിരുവനന്തപുരം: നിപ്പാ വൈറസ് കേരളത്തിലും എത്തിയതോടെ എങ്ങും ആശങ്കയാണ്. വവ്വാലുകൾ കടിച്ച പഴങ്ങൾ ഒഴിവാക്കുക എന്നതാണ് ഒരു മാർഗം. രോഗിയുമായി അധികം സംസർഗം പാടില്ലെന്നതാണ് നിർദ്ദേശം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാൻ വളരെ വലിയ സാധ്യതയുണ്ട്. അ...

വവ്വാലുകൾ കടിച്ച പഴങ്ങൾ ഒരു കാരണവശാലും കഴിക്കരുത്; വളർത്തു മൃഗങ്ങളിൽ നിന്നും മനുഷ്യനിൽ എത്തിയാൽ നിമിഷ നേരം കൊണ്ടു പകരും; മലേഷ്യയിലെ നിപയിൽ കണ്ടെത്തിയ പനി അന്നു കൊന്നൊടുക്കിയത് നൂറ് കണക്കിന് പന്നികളെയും നൂറിലധികം മനുഷ്യരെയും

May 21, 2018

കോഴിക്കോട്: മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന വൈറസ് എന്ന നിലയിലാണ് നിപ്പാ വൈറസ് കൂടുതൽ അപകടകാരിയാകുന്നത്. നിപ വൈറസ് വവ്വാലുകളിൽനിന്ന് മുയൽ, പൂച്ച തുടങ്ങിയ ജീവികളിലേക്കും അവയിൽനിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും പകരു...

നിരവധി രോഗങ്ങൾ അലട്ടുന്ന അരുൺ ജെയ്റ്റ്‌ലിയുടെ കിഡ്‌നി ട്രാൻസ്പ്ലാന്റേഷൻ വിജയകരം; സുഷമ സ്വരാജിന് പിന്നാലെ ധനമന്ത്രിയും വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിലൂടെ പുനർജീവനിലേക്ക്

May 15, 2018

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിലെ രണ്ടാമത്തെ പ്രമുഖനാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാകുന്നത്. നേരത്തെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വൃക്ക മാറ്റവെച്ചിരുന്നു. ഇപ്പോഴിതാ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയും സമാനമായ ചികിത്സയ്ക്ക് വിധേയനായി. ശസ്ത്...

ആംബുലൻസ് എന്ന പേരെഴുതി 9188 100 100 എന്ന നമ്പർ ഇപ്പോൾ തന്നെ നിങ്ങളുടെ മൊബൈലിലേക്ക് സേവ് ചെയ്‌തോളൂ; അപകടം ഉണ്ടായാൽ അപ്പോൾ തന്നെ വിളിക്കാം; ആയിരത്തോളം ആംബുലൻസുകളുടെ ഒറ്റ ശൃംഖല ഉണ്ടാക്കി സർക്കാർ; സംസ്ഥാനത്തെ എല്ലാ ആംബുലൻസുകളും ഒരു കുടക്കീഴിലേക്ക്

May 11, 2018

തിരുവനന്തപുരം: കേരളത്തിലെവിടെയും റോഡപകടങ്ങളുണ്ടായാൽ ഇനി വിളിക്കാൻ ഒറ്റ നമ്പർ: 9188100100. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, കേരള പൊലീസ്, രമേശ് കുമാർ ഫൗണ്ടേഷൻ എന്നിവ ചേർന്നാണു വിദേശമാതൃകയിൽ ട്രോമാ റെസ്‌ക്യൂ ഇനിഷ്യേറ്റീവ് എന്ന പേരിൽ അത്യാധുനിക ട്രോമ കെയർ പ...

'സൗഖ്യ'ത്തിനായി എത്തിച്ചേർന്നത് ആറായിരത്തിലധികം പേർ; ജീവിതശൈലി രോഗങ്ങൾ മുതൽ കാൻസറും ഹൃദ്രോഗവും വരെ തുടർചികിൽസയ്ക്ക് കളമൊരുക്കി സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്; എറണാകുളത്തിന്റെ ആരോഗ്യരംഗത്ത് സമഗ്രമാറ്റമാണ് ക്യാമ്പിന്റെ സന്ദേശമെന്ന് സംഘാടകനായ ഹൈബി ഈഡൻ എംഎൽഎ

May 06, 2018

കൊച്ചി: ആരോഗ്യ സംബന്ധമായി ബന്ധപ്പെട്ട് കുട്ടികളടക്കമുള്ളവർക്ക് സൗജന്യമായി എറണാകുളം നിയോജക മണ്ഡലത്തിൽ എംഎൽഎ ഹൈബി ഈഡൻ സംഘടിപ്പിച്ച 'സൗഖ്യം' സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിൽ വൻ ജനപങ്കാളിത്തം.ആറായിരത്തിലധികം പേരാണ് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ...

മറക്കാതെ വെളുത്തുള്ളി ഭക്ഷണത്തിന്റെ ഭാഗമാക്കി മാറ്റൂ... കാൻസറും ഹൃദയാഘാതവും ഡയബറ്റീസും വരെ പമ്പകടക്കും; വർഷങ്ങൾ നീണ്ട പഠന തെളിയിക്കുന്നത്

April 28, 2018

മനുഷ്യകുലത്തിന് തന്നെ ഭീഷണിയായ പല അസുഖങ്ങൾക്കും ദിവ്യൗഷധമാണ് വെളുത്തുള്ളിയെന്ന് പഠനം. അർബുദരോഗത്തെയും ഹൃദ്രോഗത്തെയും ടൈപ്പ് 2 പ്രമേഹത്തെയും ചെറുക്കാൻ വെളുത്തുള്ളിക്കാവുമെന്നാണ് വർഷങ്ങൾ നീണ്ടുനിന്ന പഠനത്തിലൂടെ ഗവേഷകർ തെളിയിച്ചിരിക്കുന്നത്. നോട്ടിങ്ങാ...

മൂന്നോ നാലോ തവണ ധരിച്ചശേഷമേ കഴുകാവൂ; ഡ്രോയറിൽ സൂക്ഷിക്കരുത്; സൈസ് തെറ്റിച്ച് വാങ്ങുകയേ അരുത്; ബ്രാ വാങ്ങുമ്പോൾ വരുത്തുന്ന തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി ഉറപ്പ്

April 23, 2018

പുതിയ നിറത്തിലും ഭാവത്തിലും രൂപത്തിലുമാണ് സ്ത്രീകളുടെ അടിവസ്ത്രങ്ങൾ, പ്രത്യേകിച്ച് ബ്രാകൾ വിപണിയിലെത്തുന്നത്. രൂപം മാറുന്നതനുസരിച്ച് വിലയും കൂടും. ഫാഷൻ മാറുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലാത്തതിനാൽ, അടിക്കടി ബ്രാ വാങ്ങുന്നത് ചെലവ് കൂട്ടുകയേ ഉ...

ഒരു ദിവസം എത്ര തവണ പല്ലു തേയ്ക്കണം...? ടൂത്ത് പേസ്റ്റ് ഉപയോഗിക്കണോ...? ബ്രഷ് തെരഞ്ഞെടുക്കേണ്ടത് എങ്ങനെ...? പല്ലു തേപ്പിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

March 20, 2018

പലർക്കും പല്ലു തേയ്ക്കലിനെ കുറിച്ച് പല വിധ തെറ്റിദ്ധാരണകളും സംശയങ്ങളുമാണുള്ളത്. ഒരു ദിവസം എത്ര തവണ പല്ലു തേയ്ക്കണം...? ടൂത്ത് പേസ്റ്റ് ഉപയോഗിക്കണോ...?ബ്രഷ് തെരഞ്ഞെടുക്കേണ്ടത് എങ്ങനെ...? തുടങ്ങിയ ചോദ്യങ്ങൾ ഭൂരിഭാഗം പേരുടെയും മനസിൽ ഉയരാറുണ്ട്. കാര്യങ്ങ...

കൊടും ചൂടിൽ എ സി ഇടുന്നവർ ഒന്ന് ശ്രദ്ധിക്കണെ...; ചിലപ്പോൾ എ സി നിങ്ങളുടെ ജീവിതത്തിലെ വില്ലനായേക്കാം; എ സി കാരണം വരാൻ സാധ്യതയുള്ള പ്രധാന പ്രശ്‌നങ്ങൾ ഇതെല്ലാം

March 20, 2018

തിരുവനന്തപുരം: ഇപ്പോൾ എ സിയുടെ കാലമാണ്. കൊടും ചൂടായതിനാൽ എല്ലാവരും എ സി യുടെ തണുപ്പിലേക്ക് മാറി്‌ക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ എ സികൾ നമ്മുടെ ജീവന് തന്നെ ഭീഷണിയായേക്കാം. നല്ല രീതിയിൽ വൃത്തിയാക്കുകയും സർവീസ് കൃത്യ സമയത്ത് നടത്തിയില്ലെങ്കിലും വലിയ ആരോഗ...

ലോകത്തെ ഇല്ലാതാക്കാൻ രണ്ട് വർഷത്തിനകം ഒരു മാരകരോഗം എത്തും; ആദ്യ 200 ദിവസത്തിനകം 30 കോടി ജനങ്ങൾ മരിക്കും; പട്ടിണിയും ലഹളയും സാമ്പത്തിക പ്രതിസന്ധിയും മൂലം ലോകം നിലനിൽപ്പിനായി പൊരുതും; ഉടനെത്തുന്നത് പത്ത് കോടി ജനങ്ങളെ കൊന്നൊടുക്കിയ 1918ലെ സ്പാനിഷ് ഫ്‌ളൂവിനേക്കാൾ അപകടകാരി

March 06, 2018

ജീവനെടുക്കുന്ന മിക്ക രോഗങ്ങളെയും പിടിച്ച് കെട്ടി ആയുസ് പരമാവധി വർധിപ്പിച്ചുവെന്നാണ് വൈദ്യശാസ്ത്രം ഒട്ടൊരു അഹങ്കാരത്തോടെ എന്നും അവകാശപ്പെടാറുള്ളത്. എന്നാൽ അതിനെ വെറും നോക്കുകുത്തിയാക്കുന്ന വിധത്തിലുള്ള ഒരു മഹാരോഗം രണ്ട് വർഷത്തിനകം എത്തുന്നുവെന്ന മുന്ന...

ടൈപ്പ് വണ്ണും ടൈപ്പ് ടൂവും മാത്രമല്ല പ്രമേഹം; രോഗസാഹചര്യങ്ങൾ വച്ച് പ്രമേഹത്തെ അഞ്ചായി തരംതിരിക്കാമെന്ന് ഗവേഷകരുടെ പുതിയ കണ്ടുപിടുത്തം

March 03, 2018

ന്യൂഡൽഹി: അഞ്ചുതരം സാഹചര്യങ്ങളിലാണ് പ്രമേഹം ഉണ്ടാകുന്നതെന്ന കണ്ടെത്തലുമായി ഗവേഷകർ.സാധാരണയായി രണ്ടു തരത്തിലാണ് പ്രമേഹത്തെ കണക്കാക്കുന്നത്. മനുഷ്യരിൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത് കുറയുന്നതാണ് ഒരു തരത്തിലുള്ള പ്രമേഹം. ശരീരം ഇൻസുലിനെ പ്രതിരോധിക്കുന്നതാണ്...

ഒരിക്കൽ ഇഷ്ടമായിരുന്നെങ്കിലും ഇന്ന് തലവേദനയും തലചുറ്റലും; പെർഫ്യൂമുകൾ ചില്ലറക്കാരല്ലെന്ന് തിരിച്ചറിഞ്ഞാൽ അപകടം ഒഴിവാക്കാം; സുഗന്ധ ദ്രവ്യങ്ങളിലെയും ക്ലീനിങ് ലോഷനുകളിലെയും കെമിക്കലുകൾ ക്ഷണിച്ചുവരുത്തുന്നത് കാൻസർ പോലുള്ള ഗുരുതരരോഗങ്ങളെ

February 23, 2018

മുംബൈ: പലർക്കും കണ്ടു വരുന്ന വലിയൊരു പ്രശ്നമാണ് സുഗന്ധം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ട്. ചെറുപ്പത്തിൽ നമ്മൾ ആസ്വദിക്കുന്ന ഇഷ്ടപ്പെടുന്ന സുഗന്ധങ്ങൾ എപ്പോഴാണ് അസ്വസ്ഥത ഉണ്ടാക്കി തുടങ്ങുന്നത്? ചില വ്യക്തികളെക്കുറിച്ചുള്ള ഓർമ്മകൾ പോലും നമ്മൾ സെന്റുകളുടെയും ...

ആരോഗ്യത്തിന് ഹാനികരമായ ആഹാര പദാർഥങ്ങൾ കഴിച്ച് കുട്ടികൾ വഴിതെറ്റേണ്ട; കാർട്ടൂൺ ചാനലുകളിൽ കോളയുടെയും ജങ്ക് ഫുഡുകളുടെയും പരസ്യം നിരോധിച്ച് കേന്ദ്രസർക്കാർ; ടെലിവിഷൻ ചാനലുകൾക്ക് ഉടൻ തന്നെ നോട്ടീസ് നൽകും

February 08, 2018

ന്യൂഡൽഹി: രാജ്യത്തെ കാർട്ടൂൺ ചാനലുകളിൽ കോളയുടെയും ജങ്ക് ഫുഡുകളുടെയും പരസ്യം കേന്ദ്രസർക്കാർ നിരോധിച്ചു. വിവര സാങ്കേതിക സഹമന്ത്രി രാജ്യവർധൻ സിങ് റാത്തോഡാണ് ഇത് സംബന്ധിച്ച വിവരം പാർലമെന്റിൽ അറിയിച്ചത്. അനാരോഗ്യകരമായ ഭക്ഷണസാധനങ്ങൾ കഴിക്കുന്നതിൽനിന്ന് കുട...

Loading...

MNM Recommends