Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യപാനത്തിലൂടെ നിങ്ങളുടെ ശരീരത്തിൽ അധികമായി എത്തുന്നത് എത്ര കലോറിയാണെന്നറിയാമോ?

മദ്യപാനത്തിലൂടെ നിങ്ങളുടെ ശരീരത്തിൽ അധികമായി എത്തുന്നത് എത്ര കലോറിയാണെന്നറിയാമോ?

'ദിവസവും രണ്ട് പെഗ് കഴിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ലെന്നേ... നല്ല വണ്ണം വെള്ളം കുടിച്ച് മൂത്രമൊഴിച്ച് കളഞ്ഞാൽ അതിന്റെ ദോഷമൊക്കെയങ്ങ് പോയ്‌ക്കോളും....'. മദ്യപാനത്തെ ലഘൂകരിച്ച് കാണിക്കാൻ ചിലർ പറയുന്ന ന്യായങ്ങളിലൊന്നാണിത്. എന്നാൽ മദ്യപാനത്തിലൂടെ നമ്മുടെ ശരീരത്തിൽ അധികരിക്കുന്ന കലോറിയുടെ അളവിനെപ്പറ്റി അധികമാർക്കും അറിവുണ്ടായിരിക്കുകയില്ല. ഇത്തരം കലോറിയെപ്പറ്റി അവബോധമുണ്ടാക്കാൻ അരിസോണയിലെ പഴ്‌സണൽ ട്രെയിനറായ ലൂക്കാസ് ജെയിംസ് ഒരു ഇൻഫോഗ്രാഫിക് ആവിഷ്‌കരിച്ചിരിക്കുകയാണിപ്പോൾ. ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഇതനുസരിച്ച് ശരാശരി അളവിൽ വൈൻ കഴിക്കുന്നയാളുടെ ശരീരത്തിൽ 2000 കലോറി പ്രതിമാസം അധികമായി എത്തുന്നുണ്ടത്രെ. അതായത് വർഷത്തിൽ 141 ഐസ്‌ക്രീം കഴിക്കുന്നതിന് തുല്യമാണീ കലോറി. മദ്യപിക്കുന്നതിലൂടെ ഒരാളുടെ ശരീരത്തിലെത്തുന്ന കലോറിയുടെ അളവ് അയാൾക്ക് മൊത്തം ലഭിക്കുന്ന കലോറിയുടെ പത്ത് ശതമാനമുണ്ടാകുമെന്നും ഈ ഇൻഫോഗ്രാഫിക് വെളിപ്പെടുത്തുന്നുണ്ട്.

നിങ്ങൾ ഒരു ഗ്ലാസ് വൈൻ കഴിക്കുമ്പോൾ ഒരു സ്ലൈസ് കേക്ക് കഴിക്കുമ്പോൾ ലഭിക്കുന്ന അളവിലുള്ള കലോറിയാണ് നിങ്ങളുടെ ശരീരത്തിലെത്തുന്നത്. ഒരു സ്പിരിറ്റ് ആൻഡ് കോക്ക് കഴിക്കുന്നതിലൂടെ ഒരു ബ്ലൂസ്‌ബെറി മഫിൻ കഴിക്കുന്നതിന് തുല്യമായ കലോറിയാണ് നമ്മിലെത്തുന്നത്. ഒരു പിന കോളഡ കഴിക്കുന്നതും ഒരു ഡോനട്ട് കഴിക്കുന്നതും തുല്യമായ കലോറിയാണ് നമുക്ക് നൽകുന്നത്. ഒരു ഗ്ലാസ് വൈൻ കഴിക്കുന്നതെന്തു കൊണ്ടാണ് കുഴപ്പമെന്നായിരിക്കും നിങ്ങൾ ധരിക്കുന്നത്. എന്നാൽ അതിലൂടെ ഒരു സ്ലൈസ് കേക്ക് കഴിക്കുമ്പോൾ ലഭിക്കുന്ന കലോറിയാണ് നമ്മിലെത്തുന്നതെന്നറിഞ്ഞാൽ നന്നായിരിക്കും. അമ്പത് മില്ലി ലിക്വർ രണ്ട് സോസോജിന് തുല്യമായ കലോറിയുള്ള പാനീയമാണ്. ഒരു പിന്റ് ഓഫ് ലാർജറിലും ഒരു സ്ലൈസ് ഓഫ് പിസയിലുമുള്ള കലോറികൾ സമമാണ്. ഒരു ഫ്രോസൻ മാർഗരിത കഴിക്കുമ്പോൾ ലഭിക്കുന്ന കലോറിയും ഒരു ചീസ് ബർഗറിൽ നിന്ന് കിട്ടുന്ന കലോറിയും തമ്മിൽ അളവിൽ വ്യത്യാസമില്ലെന്ന് ഈ ഇൻഫോഗ്രാഫിക് ചൂണ്ടിക്കാട്ടുന്നു.

ആൽക്കഹോളിക് പാനീയങ്ങൾ ജ്യൂസുകളുമായും സോഡയുമായും കലർത്തി കുടിക്കുന്നത് മിക്കവരുടെയും ശീലമാണ്. അതിലൂടെ പരിധിയിൽ കവിഞ്ഞ പഞ്ചസാര നമ്മുടെ ശരീരത്തിലെത്തുന്നു. ഒരു ഷോർട്ട് ടെക്യൂലയിൽ 100 കലോറി മാത്രമെയുള്ളൂ. എന്നാൽ അത് എല്ലാ ഇൻഗ്രെഡിയന്റുകളും അടക്കമുള്ള ഫ്രോസൻ മാർഗറിതയിൽ കലർത്തുമ്പോൾ അതിന്റെ കലോറി 500 ആയി കുതിച്ചുയരുന്നു. ഇത്തരത്തിൽ അധികമായെത്തുന്ന കലോറിയും പഞ്ചസാരയും പലവിധ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും ഈ ഇൻഫോഗ്രാഫിക് മുന്നറിയിപ്പ് നൽകുന്നുണ്ട്. മദ്യപാനത്തിലൂടെ വിശപ്പ് വർധിക്കുകയും അത് വാരിവലിച്ച് തിന്നാൻ ഇടവരുത്തുകയും പൊണ്ണത്തടിയുണ്ടാക്കുകയും ചെയ്യും. പഞ്ചസാര കലർന്ന സോഡകൾക്ക് പകരം ക്ലബ് സോഡ, ഫ്രഷ് ഫ്രൂട്ട്‌സ്, ടോണിക്ക് വാട്ടർ തുടങ്ങിയവ കഴിക്കുന്നതാണ് ഉത്തമം.

നല്ല ഡ്രിങ്കുകൾ നിർദ്ദേശിക്കാനും ഈ ഇൻഫോഗ്രാഫിക് ശ്രമിക്കുന്നുണ്ട്. വോഡ്കയും സോഡയും ലെമണിന്റെ കൂടെ കുടിക്കുന്നത് അത്തരത്തിലുള്ള നല്ല ഡിങ്കുകളിലൊന്നാണ്. അതുപോലെത്തന്നെ ലൈറ്റ് ബിയർ, ജിൻ ആൻഡ് ടോണിക് ലൈമിന്റെ കൂടെ കുടിക്കുന്നതും റെഡ് വൈനുകളും നല്ലതാണെന്ന് ഇൻഫോഗ്രാഫിക് പറയുന്നു. ഇതിനു പുറമെ മറ്റ് നിരവധി ആരോഗ്യസംബന്ധമായ കാര്യങ്ങളും ഈ ഇൻഫോഗ്രാഫികിലുണ്ട്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP