Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരോഗ്യത്തിന് ഹാനികരമായ ആഹാര പദാർഥങ്ങൾ കഴിച്ച് കുട്ടികൾ വഴിതെറ്റേണ്ട; കാർട്ടൂൺ ചാനലുകളിൽ കോളയുടെയും ജങ്ക് ഫുഡുകളുടെയും പരസ്യം നിരോധിച്ച് കേന്ദ്രസർക്കാർ; ടെലിവിഷൻ ചാനലുകൾക്ക് ഉടൻ തന്നെ നോട്ടീസ് നൽകും

ആരോഗ്യത്തിന് ഹാനികരമായ ആഹാര പദാർഥങ്ങൾ കഴിച്ച് കുട്ടികൾ വഴിതെറ്റേണ്ട; കാർട്ടൂൺ ചാനലുകളിൽ കോളയുടെയും ജങ്ക് ഫുഡുകളുടെയും പരസ്യം നിരോധിച്ച് കേന്ദ്രസർക്കാർ; ടെലിവിഷൻ ചാനലുകൾക്ക് ഉടൻ തന്നെ നോട്ടീസ് നൽകും

ന്യൂഡൽഹി: രാജ്യത്തെ കാർട്ടൂൺ ചാനലുകളിൽ കോളയുടെയും ജങ്ക് ഫുഡുകളുടെയും പരസ്യം കേന്ദ്രസർക്കാർ നിരോധിച്ചു. വിവര സാങ്കേതിക സഹമന്ത്രി രാജ്യവർധൻ സിങ് റാത്തോഡാണ് ഇത് സംബന്ധിച്ച വിവരം പാർലമെന്റിൽ അറിയിച്ചത്.

അനാരോഗ്യകരമായ ഭക്ഷണസാധനങ്ങൾ കഴിക്കുന്നതിൽനിന്ന് കുട്ടികളെ പിന്തിരിപ്പിക്കുന്നതിനുവേണ്ടിയാണ് ഈ തീരുമാനമെന്നും ഇത് സംബന്ധിച്ച് ഉടൻതന്നെ ടെലിവിഷൻ ചാനലുകൾക്ക് നോട്ടീസ് നൽകുമെന്നും റാത്തോഡ് പറഞ്ഞു. നിലവിൽ കാർട്ടൂൺ ചാനലുകളുടെ വരുമാനത്തിന്റെ വലിയൊരു ഭാഗമാണ് ജങ്ക് ഫുഡുകളുടെയും കോളയുടെയും പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിലൂടെ ലഭിക്കുന്നത്.

കഴിഞ്ഞ വർഷം അവസാനം കുട്ടികൾക്ക് കാണാൻ യോജിച്ചതല്ലാത്തതിനാൽ ഗർഭനിരോധന ഉറയുടെ പരസ്യം രാവിലെ ആറിനും രാത്രി പത്തിനും ഇടയിൽ പ്രദർശിപ്പിക്കരുതെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. ഇത്തരം പരസ്യങ്ങളിലെ ഉള്ളടക്കത്തെക്കുറിച്ച് മന്ത്രാലയത്തിന് നിരവധി പരാതികളും ലഭിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP