Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്താണ് വുഹാൻ കൊറോണ വൈറസ്...? എങ്ങനെയാണ് മനുഷ്യരിൽ എത്തുന്നത്..? വളർത്തുമൃഗങ്ങളെ ഭയപ്പെടാമോ...? ചൈനയിൽ നിന്ന് ഇന്ത്യയിലേക്കെത്താൻ എത്ര നാളെടുക്കും...? രോഗ ലക്ഷണങ്ങൾ തിരിച്ചറിയാനാവുമോ...? ജീവൻ കാക്കാൻ എന്തൊക്കെ ചെയ്യണം..? ലോകത്തെ ഭീഷണിയിലാക്കിയ കൊറോണ വൈറസിനെ കുറിച്ച് അറിയേണ്ടതെല്ലാം

എന്താണ് വുഹാൻ കൊറോണ വൈറസ്...? എങ്ങനെയാണ് മനുഷ്യരിൽ എത്തുന്നത്..? വളർത്തുമൃഗങ്ങളെ ഭയപ്പെടാമോ...? ചൈനയിൽ നിന്ന് ഇന്ത്യയിലേക്കെത്താൻ എത്ര നാളെടുക്കും...? രോഗ ലക്ഷണങ്ങൾ തിരിച്ചറിയാനാവുമോ...? ജീവൻ കാക്കാൻ എന്തൊക്കെ ചെയ്യണം..? ലോകത്തെ ഭീഷണിയിലാക്കിയ കൊറോണ വൈറസിനെ കുറിച്ച് അറിയേണ്ടതെല്ലാം

മറുനാടൻ ഡെസ്‌ക്‌

നുഷ്യരാശിക്ക് തന്നെ കടുത്ത ഭീഷണിയുയർത്തിക്കൊണ്ട് കൊറോണ വൈറസ് പടർന്ന് പിടിക്കുകയാണ്. ചൈനലയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന കൊലവിളിയുയർത്തുന്ന ഈ രോഗം നിലവിൽ വിവിധ ഏഷ്യൻ രാജ്യങ്ങളിൽ അതായത് പത്തിലധികം രാജ്യങ്ങളിൽ 600ൽ അധികം പേർക്ക് പിടിപെട്ടതായി സ്ഥിരീകരിച്ചിരിക്കുന്നത്.

18 പേരാണ് ഈ രോഗം ബാധിച്ച് ഇതുവരെ മരിച്ചിരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഇതുവരെ ഏതാണ്ട് 10,000 പേരെ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ അവസരത്തിൽ ഈ രോഗവുമായി ബന്ധപ്പെട്ട് ആശങ്ക നിറഞ്ഞ ചോദ്യങ്ങളാണ് ഏവരുടെയും മനസിൽ ഉയരുന്നത്.എന്താണ് വുഹാൻ കൊറോണ വൈറസ്...? എങ്ങനെയാണ് മനുഷ്യരിൽ എത്തുന്നത്..? വളർത്തുമൃഗങ്ങളെ ഭയപ്പെടാമോ...? ചൈനയിൽ നിന്ന് ഇന്ത്യയിലേക്കെത്താൻ എത്ര നാളെടുക്കും...? രോഗ ലക്ഷണങ്ങൾ തിരിച്ചറിയാനാവുമോ...? ജീവൻ കാക്കാൻ എന്തൊക്കെ ചെയ്യണം..? ലോകത്തെ ഭീഷണിയിലാക്കിയ കൊറോണ വൈറസിനെ കുറിച്ച് അറിയേണ്ടതെല്ലാം

എന്താണ് വുഹാൻ കൊറോണ വൈറസ്...?

മനുഷ്യരിലും മൃഗങ്ങളിലും ജീവൻ കവരാൻ വരെ ശേഷിയുള്ള അപകടകാരിയായ വൈറസാണിത്.ഇതൊരു ആൻഎൻഎ അഥവാ റൈബോന്യൂക്ലിക് ആസിഡ് വൈറസാണ്. അതായത് ഈ വൈറസിന് തങ്ങൾ ചേക്കേറുന്ന മനുഷ്യന്റെയോ മൃഗങ്ങളുടെയോ കോശങ്ങളെ പിളർന്ന് അതിൽ പ്രത്യുൽപാദനം നടത്താനാവും. അതിനാൽ ആർഎൻഎ വൈറസുകൾ അതിവേഗമാണ് പടർന്ന് പിടിക്കുന്നത്. ഈ രോഗബാധ പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് ഒരിക്കലും വുഹാൻ കൊറോണ വൈറസിനെ തിരിച്ചറിഞ്ഞിരുന്നില്ല. 2019-എൻകോവ് എന്നാണിതിനെ വിളിക്കുന്നത്.

ഇതിനെ കുറിച്ച് കൂടുതൽ അറിയാത്തതിനാൽ വിശദമായി പേരില്ല. മനുഷ്യർ, കന്നുകാലികൾ, പന്നികൾ, കോഴികൾ, നായകൾ, പൂച്ചകൾ, കാട്ടുമൃഗങ്ങൾ എന്നിവയടങ്ങിയ വളരെ വൈവിധ്യമാർന്ന സ്പീഷീസുകളെ ബാധിക്കാൻ ഈ വൈറസിന് സാധിക്കുമെന്നാണ് പിർബ്രൈറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ഹെലെന മെയെർ പറയുന്നത്.പുതിയ കൊറോണ വൈറസിനെ തിരിച്ചറിയുന്നതിന് മുമ്പ് മനുഷ്യരെ ബാധിക്കുന്ന ആറ് വ്യത്യസ്ത തരത്തിലുള്ള കൊറോണ വൈറസുകളെ തിരിച്ചറിഞ്ഞിരുന്നുവെന്നും ഇവയിൽ നാലെണ്ണം സാധാരണ രീതിയിലുള്ള ജലദോഷം പോലുള്ള രോഗമുണ്ടാക്കുന്നവയാണെന്നും ഡോ. ഹെലെന പറയുന്നു.

എന്നാൽ 2002ൽ തിരിച്ചറിഞ്ഞ രണ്ട് കൊറോണ വൈറസുകൾ മനുഷ്യരെ കൂടുതൽ ഗുരുതമായി ബാധിക്കുന്നവയാണെന്ന് കണ്ടെത്തിയിരുന്നുവെന്നും ഹെലെന പറയുന്നു. സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം അഥവാ സാർസ്, മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോ അഥവാ മെർസ് എന്നിവയാണിവ. ഒരു സ്പീഷിസിൽ പെട്ട ജീവികളിൽ നിന്നും മറ്റൊരു സ്പീഷിസിൽ പെട്ട ജീവികളിലേക്ക് അതിവേഗത്തിൽ പടർന്ന് പിടിക്കാൻ ഇവയ്ക്ക് സാധിക്കമെന്നതാണ് ഇവ വിതക്കുന്ന അപകടമേറുന്നത്. 11 മില്യൺ പേർ വസിക്കുന്ന ചൈനീസ് നഗരമായ വുഹാനിൽ ആദ്യം കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത് മൂന്നാഴ്ച മുമ്പായിരുന്നു.

എങ്ങനെയാണ് മനുഷ്യരിൽ എത്തുന്നത്..?

കൊറോണ വൈറസുകൾ സാധാരണയായി മൃഗങ്ങളിൽ നിന്നാണ് മനുഷ്യരിലേക്കെത്തുന്നതെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. സാർസ്, മെർസ് എന്നീ വൈറസുകൾ യഥാക്രമം വെരുകുകൾ, ഒട്ടകങ്ങൾ എന്നിവയിൽ നിന്നാണ് മനുഷ്യരിലേക്കെത്തിയതെന്നാണ് കരുതുന്നത്. വുഹാനിലെ മൃഗവിപണിയിൽ ജോലി ചെയ്യുന്നവർ അല്ലെങ്കിൽ അവിടം സന്ദർശിച്ചവരിലാണ് വുഹാനിൽ ഇപ്പോൾ ആദ്യ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിനെ തുടർന്ന് ഈ മാർക്കറ്റ് അന്വേഷണത്തിനായി അടച്ചിട്ടിരിക്കുകയാണ്.

ഔദ്യോഗികമായി കടൽജീവികളെ വിൽക്കുന്ന മാർക്കറ്റാണിതെങ്കിലും ഇവിടെ മറ്റ് മൃഗങ്ങളെയും വിറ്റിരുന്നു.ഇപ്രാവശ്യത്തെ വൈറസ് ബാധ വവ്വാലുകളിൽ നിന്നായിരിക്കാമെന്നാണ് മുഖ്യ സംശയമെന്നാണ് ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഗവേഷകർ പറയുന്നത്. എന്നാൽ വവ്വാലുകളിൽ നിന്നും ഇവ മനുഷ്യരിലേക്ക് എത്തുന്നതിന് മധ്യവർത്തിയായി വർത്തിച്ച ജീവിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അവർ പറയുന്നു. ഈ വൈറസ് ആദ്യം പാമ്പുകളെയാണ് ബാധിക്കുന്നതെന്നും ഇവയിലൂടെ വുഹാൻ മാർക്കറ്റിൽ നിന്നും അത് മനുഷ്യരിലേക്കെത്തിയെന്നുമാണ് മറ്റൊരു സയന്റിഫിക്ക് ജേർണലിലെ ലേഖനം വെളിപ്പെടുത്തുന്നത്.

ചൈനയിൽ നിന്ന് ഇന്ത്യയിലേക്കെത്താൻ എത്ര നാളെടുക്കും...?

നമ്മുടെ അയൽരാജ്യമായ ചൈനയിൽ കൊറോണ വൈറസ് പടർന്ന് പിടിച്ചതിനാൽ അത് വേഗത്തിൽ ഇന്ത്യയിലേക്കെത്താൻ സാധ്യതയേറെയാണെന്ന ആശങ്ക നമ്മെ അലട്ടുന്നുണ്ട്. ഈ വൈറസിനെ കുറിച്ച് വളരെ കുറച്ച് മാത്രമേ നമുക്കറിയുകയുള്ളുവെന്നതാണ് അന്താരാഷ്ട്ര സമൂഹം ഇതിനെ കുറിച്ച് ആശങ്കപ്പെടുന്നതിനുള്ള ഒരു കാരണമെന്നാണ് വിദഗ്ദ്ധർ പറയന്നത്. ഇത് വളരെ വേഗത്തിൽ പടരുന്നതും ആശങ്കക്ക് വഴിമരുന്നിടുന്നു.

2003ൽ 8000 പേരെ ബാധിക്കുകയും 800 പേരുടെ ജീവൻ എടുക്കുകയും ചെയ്ത സാർസിന് സമാനമായാണ് കൊറോണയും പടരുന്നത്. ഇതിന് മുമ്പ് ഈ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ ആർക്കും ഈ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ശേഷിയില്ല. അതിനാൽ ഇതിന് മുമ്പുള്ള വൈറസ് ബാധകളേക്കാൾ ഇതിന് കൂടുതൽ നാശം വിതക്കാനാവുമെന്ന സാധ്യതയും ശക്തമാണ്. അയൽരാജ്യമായ ചൈനയിൽ നിന്നും ഇത് ഇന്ത്യയിലെത്താൻ സാധ്യതയേറെയാണ്.

രോഗ ലക്ഷണങ്ങൾ തിരിച്ചറിയാനാവുമോ...?

കൊറോണ വൈറസ് പിടിപെട്ടാൽ രണ്ട് മുതൽ 14 ദിവസങ്ങൾക്കം ലക്ഷണങ്ങൾ പ്രകടമാകും. മൂക്കൊലിപ്പ്, ചുമ, തൊണ്ട വേദന, ഉയർന്ന ചൂടുള്ള പനി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ.

റിപ്പോർട്ട് ചെയ്യപ്പെട്ട 97 ശതമാനം പേരും യാതൊരു പ്രശ്നവുമില്ലാതെ അല്ലെങ്കിൽ വൈദ്യസഹായമില്ലാതെ രക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രായമായവർ, നേരത്തെ രോഗമുള്ളവർ തുടങ്ങി വളരെ ചെറിയ ന്യൂനപക്ഷത്തിന് കൊറോണ ബാധിച്ചാൽ അത് ന്യൂമോണിയയിലേക്ക് നയിക്കപ്പെടാനും അപകടം സംഭവിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ജീവൻ കാക്കാൻ എന്തൊക്കെ ചെയ്യണം..?

നിലവിൽ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന കൊറോണ വൈറസ് ബാധ ചികിത്സിച്ച് മാറ്റുന്നതിനോ പ്രതിരോധിക്കുന്നതിനോ ഫലപ്രദമായ മരുന്നുകളോ വാക്സിനുകളോ കണ്ടെത്തിയിട്ടില്ലെന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. ആന്റിബയോട്ടിക്സുകൾ ഇതിനെതിരായി പ്രവർത്തിക്കുന്നുമില്ല.

അതിനാൽ നിലവിൽ കൊറോണ രോഗബാധ യുണ്ടെന്ന് സംശയിക്കുന്നവരിൽ നിന്നും രോഗം മറ്റുള്ളവരിലേക്ക്കൂടി പടർന്ന് പിടിക്കാതിരിക്കാൻ രോഗലക്ഷണങ്ങളുള്ളവരെ അധികൃതർ മാറ്റിപ്പാർപ്പിക്കുകയാണ് ചെയ്യുന്നത്. അതിനാൽ ലക്ഷണങ്ങളുണ്ടെന്ന് സംശയിക്കുന്നവർ ഇക്കാര്യം റിപ്പോർട്ട് ചെയ്യണമെന്നും വൈദ്യ സഹായം തേടണമെന്നും അധികൃതർ കടുത്ത മുന്നറിയിപ്പാണേകുന്നത്.

ഈ വൈറസ് എത്രമാത്രം അപകടകാരിയാണ്...?

നിലവിൽ കൊറോണ വൈറസ് 18 പേരുടെ ജീവനാണെടുത്തിരിക്കുന്നത്. അതായത് ഔദ്യോഗികമായി രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുന്ന 600 പേരിൽ 18 പേരാണ് മരിച്ചത്. മരണ നിരക്ക് ഏതാണ്ട് മൂന്ന് ശതമാനമാണ്.

1918ൽ ഏതാണ്ട് 50 മില്യൺ പേരുടെ ജീവൻ കവർന്നെടുത്ത സ്പാനിഷ് ഫ്ലൂ ബാധയിലെ മരണനിരക്കിനേക്കാൾ ഉയർന്ന നിരക്കാണിതെന്നതാണ് നിലവിലെ കൊറോണ വൈറസ് ബാധ ആശങ്കയേറ്റുന്നത്. യഥാർത്ഥത്തിൽ രോഗംബാധിച്ചവർ വിവിധ രാജ്യങ്ങളിലായി 10,000ത്തോളം പേർ വരുമെന്നത് ആശങ്കയേറ്റുന്നുവെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP