Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വൈറസ് ബാധിച്ചാലും ലക്ഷണങ്ങൾ കാണിക്കാൻ രണ്ട് മുതൽ മൂന്നാഴ്ച വരെ; ആദ്യം ചുമയും പനിയുമാണെങ്കിൽ രോഗം മൂർച്ചിക്കുമ്പോൾ ശ്വാസതടസ്സവും ഉണ്ടാകാം; മൂന്നാഴ്‌ച്ചക്കകം ഭേദമായില്ലെങ്കിൽ മരണ സാദ്ധ്യത ഏറും; കൊറോണ വൈറസ് മനുഷ്യ ശരീരത്തിൽ പ്രവർത്തിക്കുന്നത് ഇങ്ങനെ

വൈറസ് ബാധിച്ചാലും ലക്ഷണങ്ങൾ കാണിക്കാൻ രണ്ട് മുതൽ മൂന്നാഴ്ച വരെ; ആദ്യം ചുമയും പനിയുമാണെങ്കിൽ രോഗം മൂർച്ചിക്കുമ്പോൾ ശ്വാസതടസ്സവും ഉണ്ടാകാം; മൂന്നാഴ്‌ച്ചക്കകം ഭേദമായില്ലെങ്കിൽ മരണ സാദ്ധ്യത ഏറും; കൊറോണ വൈറസ് മനുഷ്യ ശരീരത്തിൽ പ്രവർത്തിക്കുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ബ്രിട്ടനിൽ രോഗബാധയുടെ വേഗത കുറയുന്നു എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇത് മരണനിരക്കിൽ പ്രതിഫലിക്കാൻ ഇനിയും ആഴ്‌ച്ചകൾ വേണ്ടിവന്നേക്കും. മനുഷ്യശരീരത്തിൽ കൊറോണ എന്ന ഭീകര വൈറസ് പ്രവർത്തിക്കുന്ന രീതിയുടെ പ്രത്യേകതയാണ് ഇതിന് കാരണം.

വൈറസ് ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ ഉടനെ രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. വൈറസ് പ്രവേശിച്ച് രണ്ടോ മൂന്നോ ആഴ്‌ച്ച കഴിഞ്ഞായിരിക്കും മിക്ക കേസുകളിലും ലക്ഷണങ്ങൾ പ്രകടമാവുക. ചുമയും പനിയുമാണ് ആദ്യ ലക്ഷണങ്ങൾ. ഈ ഘട്ടത്തിൽ രോഗബാധ കണ്ടുപിടിച്ചാൽ ചികിത്സിക്കാൻ താരതമ്യേന എളുപ്പമാണ്. ശ്വാസതടസ്സമാണ് കുറേക്കൂടി ഗുരുതരമായ കേസുകളിൽ ലക്ഷണമായി പ്രകടിപ്പിക്കപ്പെടാറുള്ളത്.

രോഗബാധ സ്ഥിരീകരിച്ചതിനുശേഷം ചികിത്സ തുടങ്ങി മൂന്നാഴ്‌ച്ചക്കുള്ളിൽ രോഗി സുഖം പ്രാപിക്കുവാൻ സാധ്യതയുണ്ട്. മൂന്നാഴ്‌ച്ചക്കുള്ളിൽ ഇത് സംഭവിച്ചില്ലെങ്കിൽ മരണസാദ്ധ്യത വളരെ കൂടുതലാണെന്നാണ് ഇതിനെ കുറിച്ച് പഠിച്ചിട്ടുള്ളവർ പറയുന്നത്.

ഈ പ്രവർത്തന രീതിമൂലം രോഗത്തിന്റെ മൂർദ്ധന്യാവസ്ഥയെത്തിയാലും ചില ദിവസങ്ങൾക്ക് ശേഷം മാത്രമേ അത് പ്രത്യക്ഷത്തിൽ കാണാൻ സാധിക്കു. രോഗബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുവാൻ ആഴ്‌ച്ചകൾ എടുക്കുമെന്നതിനാൽ ചിലപ്പോൾ രണ്ടോ മൂന്നോ ആഴ്‌ച്ച കഴിഞ്ഞിട്ടായിരിക്കും രോഗബാധ സ്ഥിരീകരിക്കുക. ഇതിനാലാണ് മൂർദ്ധന്യാസ്ഥ കഴിഞ്ഞാലും രോഗബാധിതരുടെ എണ്ണം കുറച്ചു നാൾ കൂടി കുറയാതെ നിൽക്കുന്നത്.

ഇതു തന്നെയാണ് മരണസംഖ്യയുടെ കാര്യത്തിലും പ്രതിഫലിക്കുന്നത്. രോഗ ബാധയുടെ മൂർദ്ധന്യാവസ്ഥ കഴിഞ്ഞാലും, രോഗം പൂർണ്ണമായും മാറുവാൻ പിന്നെയും ആഴ്‌ച്ചകൾ വേണ്ടിവരും എന്നർത്ഥം. ഇക്കാലയളവിൽ വീണ്ടും രോഗം പടരുവാനുള്ള സാധ്യതയും ഉണ്ടെന്നതിനാൽ തന്നെ പല രാജ്യങ്ങളും ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ അത്ര എളുപ്പം എടുത്തുമാറ്റുവാൻ സാധ്യതയില്ല.

ഇതിനിടയിൽ, ഒരിക്കൽ രോഗം വന്ന് ഭേദമായവർക്ക് വീണ്ടും രോഗം വന്നേക്കാമെന്നും, വൈറസ് ബാധ പൂർണ്ണമായും വിട്ടുപോകാതെ അവ ശരീരത്തിനുള്ളിൽ നിഷ്‌ക്രിയരായി കുറേക്കാലം തുടരാമെന്നും പിന്നീട് സജീവമാകുമെന്നും ഒക്കെയുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഇതുകൊറോണയുടെ കാര്യത്തിൽ കൂടുതൽ ആശങ്കയ്ക്ക് വഴി തെളിക്കുന്ന റിപ്പോർട്ടുകളാണ്. ഇക്കാര്യത്തിൽ കൂടുതൽ പഠനം നടക്കുന്നുമുണ്ട്.

അതുപോലെത്തന്നെയാണ് കൊറോണ പടരുന്ന രീതിയെ കുറിച്ചുള്ള വാദഗതികളും. വായുവിൽ ഏറെ ദൂരം പോകാൻ ഇതിനാകുമെന്നും ഏറെക്കാലം ജീവിച്ചിരിക്കാനാകുമെന്നും ചിലർ വാദിക്കുന്നു. അതായത്, നേരിട്ടുള്ള സമ്പർക്കമില്ലാതെ തന്നെ വായുവിലൂടെ ഇത് പരക്കാൻ സാദ്ധ്യതയുണ്ടെന്നാണ് ഇവർ പറയാതെ പറഞ്ഞുവയ്ക്കുന്നത്. എന്നാൽ ലോകാരോഗ്യ സംഘടന ഇത്തരമൊരു സാധ്യത പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടുണ്ട്.

സാമൂഹ്യ സമ്പർക്കത്തിലൂടെ മാത്രമേ ഇത് പകരൂ എന്നും അതിനാൽ തന്നെ സാമൂഹ്യ അകലം പാലിക്കലാണ് ഇത് തടയുവാനുള്ള ഏറ്റവും നല്ല ഉപാധി എന്നുമാണ് ലോകരോഗ്യ സംഘടന ഉൾപ്പടെ പലരും പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP