Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മനുഷ്യ ശരീരത്തിന് പുറത്ത് കോവിഡ് 19 വൈറസിന് എത്ര കാലം ജീവനോടെ നിലനിൽക്കാനാവും? അന്തരീക്ഷവായുവിൽ മൂന്ന് മണിക്കൂറാണ് ഇതിന്റെ ആയുസ്സ്; 70 ശതമാനം ആൽക്കഹോൾ അടങ്ങിയിട്ടുള്ള സാനിറ്ററൈസറുകൾ വളരെ പെട്ടെന്ന് ഇവയെ നശിപ്പിക്കുന്നു; സിന്ധു പ്രഭാകർ എഴുതുന്നു

മനുഷ്യ ശരീരത്തിന് പുറത്ത് കോവിഡ് 19 വൈറസിന് എത്ര കാലം ജീവനോടെ നിലനിൽക്കാനാവും? അന്തരീക്ഷവായുവിൽ മൂന്ന് മണിക്കൂറാണ് ഇതിന്റെ ആയുസ്സ്; 70 ശതമാനം ആൽക്കഹോൾ അടങ്ങിയിട്ടുള്ള സാനിറ്ററൈസറുകൾ വളരെ പെട്ടെന്ന് ഇവയെ നശിപ്പിക്കുന്നു; സിന്ധു പ്രഭാകർ എഴുതുന്നു

സിന്ധു പ്രഭാകരൻ

മ്മുടെ കൊച്ചു കേരളം മാത്രമല്ല, ലോകം മുഴുവൻ കൊറോണ ഭീഷണിയിലാണ്. ഈ സമയത്ത് ഏവരും ചോദിക്കുന്ന ചോദ്യമാണ്, മനുഷ്യ ശരീരത്തിന് പുറത്ത് എത്രകാലമാണ് കോവിഡ് 19 വൈറസിന് ജീവനോടെ ഇരിക്കാൻ കഴിയുക എന്നത്. വളരെ വ്യാപകമായ അബദ്ധധാരണകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചരിക്കുന്നത്. യഥാർത്ഥത്തിൽ ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ ലോകത്തിന്റെ നാനാ ഭാഗത്തും നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. ഇക്കാര്യത്തിൽ കൃത്യമായ വിവരങ്ങൾ ഇപ്പോഴും ശാസ്ത്രലോകത്തിന് ലഭിച്ചിട്ടില്ല.

ഏറ്റവും അവസാനം പുറത്തുവന്ന റിപ്പോർട്ട് പ്രകാരം അന്തരീക്ഷവായുവിൽ മൂന്ന് മണിക്കൂറാണ് ഇതിന്റെ ആയുസ്സ്. കാർഡ് ബോർഡിൽ 24 മണിക്കൂർ വരെയും സ്റ്റീൽ പ്രതലത്തിൽ രണ്ടു മുതൽ മൂന്നു ദിവസം വരെയും ഇവയ്ക്ക് കഴിച്ചുകൂട്ടാനാകും. പോളിപ്രോപ്പിലിൻ എന്ന വിഭാഗം പ്ലാസ്റ്റിക് പ്രതലത്തിൽ മൂന്നുദിവസം ഇവ ജീവനോടെ തങ്ങിനിൽക്കുന്നു. പാത്രങ്ങൾ മുതൽ കളിപ്പാട്ടങ്ങൾ വരെ നിർമ്മിക്കാൻ ഉപയോഗിക്കുന്ന തരം പ്ലാസ്റ്റിക് ആണ് പോളി പ്രോപ്പിലിൻ. മാർച്ച് 17ന് ഇംഗ്ലണ്ടിൽ നിന്ന് പുറത്തിറങ്ങിയ ദ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ ആണ് ഈ വിവരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മേൽപ്പറഞ്ഞ രീതിയിൽ ആണെങ്കിലും അന്തരീക്ഷ ഊഷ്മാവിലേയും ഈർപ്പത്തിന്റെ അളവിലേയും വ്യത്യാസം ഇവയുടെ ജീവിതകാലത്തെ സ്വാധീനിക്കുന്നുണ്ട് എന്ന നിഗമനത്തിലാണ് ശാസ്ത്രലോകം. ഇങ്ങനെയൊക്കെയാണെങ്കിലും സാധാരണഗതിയിൽ വീടുകളിൽ നാം ഉപയോഗിക്കുന്ന വിവിധതരം അണുനാശിനികൾ ഉപയോഗിച്ച് ഇവയെ എളുപ്പത്തിൽ നശിപ്പിക്കാനാകും. 70 ശതമാനം ആൽക്കഹോൾ അടങ്ങിയിട്ടുള്ള സാനിറ്ററൈസറുകൾ വളരെ പെട്ടെന്ന് ഇവയെ നശിപ്പിക്കുന്നു.

കൃത്യമായ ഒരു മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഈ അസുഖം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ, വരാതെ നോക്കുന്നത് തന്നെയാണ് നല്ലത്. അതിനായി ആരോഗ്യ പ്രവർത്തകരുടെയും സർക്കാരുകളുടെയും നിർദ്ദേശം കൃത്യമായി നമുക്ക് പാലിക്കാം.\

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP