Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചൂടത്തുകൊറോണ വൈറസ് കത്തി ചാമ്പലാവുമോ? തണുപ്പത്ത് പെറ്റു പെരുകുമോ? കൊതുക് കടിച്ചാലോ തുമ്മിയാലോ പകരുമോ? ഷേക്ക് ഹാന്റിലും ചൈനീസ് ഉത്പന്നങ്ങളിലും വൈറസ് ഒളിച്ചിരിപ്പുണ്ടോ? കൊവിഡ് 19 നുണക്കഥകളും സത്യങ്ങളും വേർതിരിക്കുമ്പോൾ സത്യം എന്തെന്ന് അറിയാം...

ചൂടത്തുകൊറോണ വൈറസ് കത്തി ചാമ്പലാവുമോ? തണുപ്പത്ത് പെറ്റു പെരുകുമോ? കൊതുക് കടിച്ചാലോ തുമ്മിയാലോ പകരുമോ? ഷേക്ക് ഹാന്റിലും ചൈനീസ് ഉത്പന്നങ്ങളിലും വൈറസ് ഒളിച്ചിരിപ്പുണ്ടോ? കൊവിഡ് 19 നുണക്കഥകളും സത്യങ്ങളും വേർതിരിക്കുമ്പോൾ സത്യം എന്തെന്ന് അറിയാം...

മറുനാടൻ മലയാളി ബ്യൂറോ

ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് അഥവ കൊവിഡ് 19 ഇന്ത്യയിലടക്കം നൂറിലേറെ രാജ്യങ്ങളിലാണ് ഭീതി പടർത്തി വ്യാപിക്കുന്നത്. ഒരു ലക്ഷത്തിലേറെ പേർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. ലോകത്താകെ 4000 ത്തോളം പേർക്ക് ജീവൻ നഷ്ടമായതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഈ സാഹചര്യത്തിലും കൊവിഡ് 19യുമായി ബന്ധപ്പെട്ട് വ്യാജപ്രചരണങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ യാതൊരുവിധ പഞ്ഞവുമില്ല. വസ്തുതയുടെ യാതൊരു പിൻബലവുമില്ലാത്ത ഇത്തരം പ്രചരണങ്ങളെ തിരിച്ചറിയേണ്ടതുണ്ടത് ലോക ജനതയ്ക്ക് അത്യാവശ്യമാണ്. വൈറസിനെ ചുറ്റിപ്പറ്റിയുള്ള നുണക്കഥകളും സത്യങ്ങളും എന്തെന്ന് നാമോരുത്തരും തിരിച്ചറിയേണ്ടതുണ്ട്

ചൂടുവെള്ളത്തിൽ കുളിച്ചാൽ കൊറോണ നശിക്കും

ചൂടുവെള്ളത്തിൽ കുളിച്ചാൽ കൊറോണ നശിക്കുമെന്ന വാദം യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത അവകാശവാദമാണ്. സാധാരണ മനുഷ്യ ശരീരത്തിന്റെ ഊഷ്മാവ് 36.5ഡിഗ്രി മുതൽ 37 ഡിഗ്രി വരെയാണ്. സാധാരണ മനുഷ്യശരീരത്തിന് സഹിക്കാവുന്ന ചൂടിൽ കുളിച്ചാൽ കൊറോണ വൈറസ് നശിക്കില്ല. കൊറോണ വൈറസ് നശിക്കാൻ ഉയർന്ന ചൂടിൽ കുളിച്ചാൽ മനുഷ്യശരീരത്തിന് പൊള്ളലേൽക്കുകയും ചെയ്യും.
ചൂടിന് വൈറസിനെ കൊല്ലാൻ കഴിയുമെന്ന സന്ദേശങ്ങളും വ്യാജമാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ശരീരഭാഗങ്ങൾ അണുവിമുക്തമാക്കാൻ യു.വി ലാമ്പുകൾ ഉപയോഗിക്കരുതെന്നും അത് ത്വക്കിനെ നശിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പി നൽകിയിട്ടുണ്ട്. ശരീരശുദ്ധിയും കൃത്യമായി കൈകാലുകളും മുഖവും സോപ്പ് ഉപോഗിച്ചോ മറ്റ അണുവിമുക്തമാക്കാൻ സഹായിക്കുന്ന ജെല്ലുകളോ ഉപയോഗിച്ച് കഴുകി വ്യത്തിയായി സൂക്ഷിക്കുന്നത് ഒരു പരിധിവരെ വൈറസിനെ പ്രതിരോധിക്കാം.

ചൈനീസ് ഉത്പന്നങ്ങൾ വാങ്ങിയാൽ പകരും

ചൈനീസ് ഉത്പന്നങ്ങൾ വാങ്ങരുതെന്നും, ഈ ഉത്പന്നങ്ങൾ വഴി കോവിഡ് 19 ബാധയുണ്ടാകുമെന്നുമുള്ള നിരവധി നുണപ്രചരണങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ മണിക്കൂറുകൾ മാത്രമേ കൊറോണ വൈറസിന് പിടിച്ചു നിൽക്കാനാകൂ. വ്യത്യസ്ഥ സാഹചര്യങ്ങളിൽ ദിവസങ്ങളോളം സഞ്ചരിച്ചെത്തുന്ന ചൈനീസ് ഉത്പന്നങ്ങൾ വഴി വൈറസ് പകരാനുള്ള സാധ്യത ഇല്ലെന്നാണ് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കുന്നത്.

കൊതുക് കടിയിലൂടെ കൊറോണ പകരും

നാളിതുവരെ കൊതുക് കടിയിലൂടെ കൊവിഡ് 19 പകർന്നതായി റിപ്പോർട്ടുകൾ ചെയ്തിട്ടില്ല. രോഗബാധിതനായ ഒരാൾ ചുമയോ തുമ്മുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന തുള്ളികളിലൂടെയോ അല്ലെങ്കിൽ ഉമിനീർ തുള്ളികളിലൂടെയോ മൂക്കിൽ നിന്ന് പുറന്തള്ളുന്നതിലൂടെയോ ഉണ്ടാകുന്ന ശ്വസന വൈറസാണ് വൈറസുകൾ പ്രധാനമായും പകരുന്നത്്. ഹാൻഡ് ഡ്രൈയർ ഉപയോഗിച്ചാൽ കൊറോണ വൈറസ് നശിക്കുമെന്നതും തെറ്റാണ്. ന്യുമോണിയക്കെതിരായ വാക്സിൻ എടുത്തവരിൽ കൊറോണ വരില്ലെന്ന പ്രചരണവും വ്യാജമാണ്. കൂടാതെ,

വെളുത്തുള്ളി കഴിച്ചാൽ കൊറോണ വരില്ല

വെളുത്തുള്ളി, വിറ്റാമിൻ സി. അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും ശരീരത്തിൽ എള്ളെണ്ണ, മദ്യം, ക്ലോറിൻ എന്നിവ പുരട്ടുന്നതും വൈറസ്സിനെ തുരത്തുമെന്ന പ്രചരണങ്ങളും വ്യാജമാണ്. ബ്ലീച്ച്, എഥനോൾ, പെരസെറ്റിക് ആസിഡ് തുടങ്ങിയ അണുനാശിനികൾ ഉപയോഗിച്ച് നിലത്തേയും തുണികളിലേയും വൈറസിനെ നശിപ്പിക്കാമെങ്കിലും ശരീരത്തിനുള്ളിൽ കടന്ന വൈറസിനെ നശിപ്പിക്കാൻ കഴിയില്ല. വെളുത്തുള്ളി പ്രയോഗവും ഇത്തരത്തിൽ വ്യാജനായി സമൂഹമാധ്യമത്തിൽ വിലസുന്നുണ്ട്.

ശരീരത്തിൽ  മദ്യമോ ക്ലോറിനോ തളിക്കുന്നതുകൊറണ അകറ്റും

ശരീരത്തിലുടനീളം മദ്യമോ ക്ലോറിനോ തളിക്കുന്നത് വൈറസുകളെ കൊല്ലുമെന്നത് വ്യാജ പ്രചരണമാണ്. അത്തരം പദാർത്ഥങ്ങൾ തളിക്കുന്നത് ഏറെ അപകടകരമാണ്. ഉപരിതലങ്ങൾ അണുവിമുക്തമാക്കാൻ മദ്യവും ക്ലോറിനും ഉപയോഗപ്രദമാകുമെന്ന് ആദ്യം എല്ലാവരും മനസിലാക്കുക, പക്ഷേ അവ ഉചിതമായ ശുപാർശകൾക്ക് കീഴിൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു എന്നതും ശ്രദ്ധിക്കേണ്ടതാണ്.

മാസ്‌ക് ധരിച്ചില്ലെങ്കിൽ കൊറോണ

മാസ്‌ക് ധരിച്ചില്ലെങ്കിൽ കൊറോണ വരും എന്നതാണ് പ്രചരിക്കുന്ന മറ്റൊരു വ്യാജ വാർത്ത. എന്നാൽ വൈറസ് ബാധയില്ലാത്ത രോഗികളുമായി നേരിട്ട് ബന്ധപ്പെടാത്തവർ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ലെന്നാണ് WHO തന്നെവ്യക്തമാക്കുന്നത്. പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരോ, ലക്ഷണങ്ങളുള്ളവരോ ആണ് പ്രധാനമായും മാസ്‌ക് ധരിക്കേണ്ടത്. കൂടാതെ രോഗികളെ പരിചരിക്കുന്നവരും മാസ്‌ക് ഉപയോഗിക്കണം.

വൈറസ് പ്രചരിപ്പിക്കുന്നത് വളർത്തു മൃഗങ്ങൾ

വളർത്തു മൃഗങ്ങൾ കൊറോണ പകർത്തുമെന്നതിൽ നിലവിൽ തെളിവുകളൊന്നുമില്ല. എന്നിരുന്നാലും വളർത്തുമൃഗങ്ങൾ വഴി മറ്റ് രോഗങ്ങൾ വരുമെങ്കിലും നമ്മൾ ഇടപഴകിയ ശേഷം കൈകാലുകളും മുഖവും അണുനാശിനി ഉപയോഗിച്ച് നല്ലതുപോലെ വ്യത്തിയായി സൂക്ഷിക്കുക.

അതേസമയം, രോഗമില്ലാത്തവർ മാസ്‌ക് വലിയ തോതിൽ വാങ്ങികൂട്ടുന്നത് അതിന്റെ അഭാവത്തിനും വിലയുയരുന്നതിനും കാരണമാകും. മാത്രമല്ല ആരോഗ്യപ്രവർത്തകർക്ക് ഇത് ലഭിക്കാതെ വരികയും ചെയ്യും. ശരിയായി മാസ്‌ക് ധരിച്ചില്ലെങ്കിൽ രോഗബാധയുണ്ടാകാനുള്ള സാധ്യതയും കൂടുമെന്നും ഓർക്കുക.

കുട്ടികളെ കൊറോണ വൈറസ് ബാധിക്കില്ല എന്ന പ്രചാരണങ്ങളും ശരിയല്ല. ഏതു പ്രായത്തിലുള്ളവർക്കും കൊറോണ വൈറസ് വരാം. പ്രായമേറിയ പ്രതിരോധ ശേഷി കുറവുള്ളതുമായ വ്യക്തികളെ കൊറോണ എളുപ്പത്തിൽ ബാധിക്കുമെന്നത് സത്യമാണ്. ന്യുമോണിയ അല്ലെങ്കിൽ ബ്രോങ്കൈറ്റിസ് പോലെയുള്ള അസുഖങ്ങളും കണ്ടു വരാറുണ്ട്. കുട്ടികളെ അപേക്ഷിച്ച് പ്രതിരോധ ശേഷി കുറഞ്ഞ മുതിർന്നവരിൽ മരണ നിരക്ക് കൂടുതലാണ്. അതുകൊണ്ടുതന്നെ മുതിർന്നവരിൽ കൊറോണ വരാനും ഗുരുതരമാകാനും സാധ്യത കൂടുതലാണ്. എന്നന്നുകരുതി കുട്ടികൾക്ക് കൊറോണ വരില്ലെന്ന ധാരണ തെറ്റാണ്.

കൊറോണ വൈറസ് ബാധിച്ചവർ മരിക്കുമെന്നതാണ് മറ്റൊരു വാസ്തവ വിരുദ്ധമായ വാർത്ത. യഥാർത്ഥത്തിൽ ആകെ രോഗ ബാധയുടെ രണ്ടു ശതമാനം മാത്രമാണ് മരണ നിരക്ക്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങി ജലദോഷത്തിന് സമാനമാണ് വൈറസ് ബാധയുടെ ലക്ഷണങ്ങൾ. നൂറിൽ രണ്ട് എന്നതാണ് മരണനിരക്കെങ്കിലും ഗൗരവതരമായ രോഗമായിത്തന്നെയാണ് കോവിഡ് 19നെ വിലയിരുത്തുന്നത്. പുതിയ കൊറോണ വൈറസ് തടയുന്നതിനോ ചികിത്സിക്കുന്നതിനോ എന്തെങ്കിലും പ്രത്യേക മരുന്നുകൾ കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും, വൈറസ് ബാധിച്ചവർക്ക് രോഗലക്ഷണങ്ങൾ പരിഹരിക്കുന്നതിനും ചികിത്സിക്കുന്നതിനും ഉചിതമായ പരിചരണം കൊടുക്കേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP