കൊളസ്‌ട്രോളിനെ പേടിക്കാതെ ഭക്ഷണം കഴിക്കാൻ ആഗ്രഹമില്ലാത്തവർ ആരാണ്? പപ്പായയും ആപ്പിളും മുതൽ സാൽമൺ ഫിഷ് വരെ എന്തുകൊണ്ടാണ് കൊളസ്‌ട്രോൾ രോഗികൾക്ക് ഗുണകരമാകുന്നത്? ഹൃദയാഘാതം വരെയുണ്ടാക്കാവുന്ന കൊളസ്‌ട്രോളിനെ ചെറുക്കാൻ കഴിക്കാവുന്ന ഭക്ഷണങ്ങളും അവയുടെ ഗുണങ്ങളും ഇവയാണ്
June 03, 2019 | 12:30 PM IST | Permalink

മറുനാടൻ ഡെസ്‌ക്
ജീവിതത്തിലെ ഏറ്റവും വലിയ വില്ലന്മാരിൽ ഒന്നാണ് കൊളസ്‌ട്രോൾ. ശരീരത്തിൽ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളുമുണ്ട്. നല്ല കൊളസ്ട്രോൾ ഗുണങ്ങളാണ് വരുത്തുന്നത്. ഇത് എച്ച്ഡിഎൽ കൊളസ്ട്രോൾ എന്നാണ് അറിയപ്പെടുന്നത്.
ചീത്ത കൊളസ്ട്രോൾ എൽഡിഎൽ കൊളസ്ട്രോളാണ്. കൊളസ്ട്രോൾ അധികമാകുമ്പോൾ ഇത് രക്തധമനികളിൽ അടിഞ്ഞു കൂടും. കൊളസ്ട്രോളിന്റെ അളവ് കൂടുതലായാൽ ഹൃദയാഘാത സാധ്യതകൾ വർധിക്കും. ഹൃദയപ്രശ്നങ്ങളുൾപ്പെടെ പല പ്രശ്നങ്ങൾക്കും വഴി വയ്ക്കുന്ന ഒന്നാണ് കൊളസ്ട്രോൾ. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാർട്ട് അറ്റാക്ക് അടക്കമുള്ള പല പ്രശ്നങ്ങളിലേക്ക് വഴി വയ്ക്കും.
ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിൽ ആവശ്യാനുസൃതം കൊളസ്‌ട്രോൾ നിർമ്മിക്കുന്നുണ്ട്. വളരെ കുറച്ചു കൊളസ്‌ട്രോൾ മാത്രമേ ഭക്ഷണത്തിൽ നിന്ന് എടുക്കുന്നുള്ളൂ. എന്നാൽ കൂടുതൽ കൊളസ്‌ട്രോൾ അടങ്ങിയ ഭക്ഷണം നാം കഴിക്കുമ്പോൾ മെഴുകുപോലെയുള്ള ഈ വസ്തു രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുന്നു. ഇതു രക്തക്കുഴലുകളുടെ വികസിക്കുവാനുള്ള കഴിവു നഷ്ടപ്പെടുത്തുന്നു.
കൊളസ്‌ട്രോൾ കൂടുതലുള്ള ഭക്ഷണം നിത്യാഹാരത്തിൽ കുറയ്ക്കുക. എണ്ണകൾ തരം തിരിച്ചു കൊളസ്‌ട്രോൾ ഉണ്ടാക്കുന്നവ, ഉണ്ടാക്കാത്തവ എന്നു പൊതുവേ അറിയപ്പെടുന്നുണ്ട്. 'എണ്ണ ഏതായാലും കുറച്ചു മാത്രം' എന്നതാണ് ഏത് എണ്ണ ഉപയോഗിക്കുന്നു എന്നതിലേറെ പ്രധാനം. പൂരിത കൊഴുപ്പു കുറഞ്ഞ എണ്ണകൾ ഉപയോഗിക്കുന്നതാണ് ഉത്തമം. പൂരിത കൊഴുപ്പുകൾ കൊളസ്‌ട്രോൾ ഉൽപാദനത്തെ കുറയ്ക്കുന്നു. പൊരിച്ച വകകൾ, വറ്റലുകൾ, ട്രാൻസ്ഫാറ്റ് ഉപയോഗിക്കുന്ന ബേക്കറി സാധനങ്ങൾ, പായ്ക്കറ്റുകളിൽ ലഭിക്കുന്ന 'കറുമുറെ ചവച്ചു' തിന്നാവുന്ന വസ്തുക്കൾ എന്നിവ ഒഴിവാക്കിയാൽ തന്നെ കൊളസ്‌ട്രോൾ കുറയ്ക്കാം.
കൊളസ്‌ട്രോൾ നല്ല കൊളസ്‌ട്രോൾ, ചീത്ത കൊളസ്‌ട്രോൾ എന്നിങ്ങനെ വേർതിരിക്കപ്പെട്ടിട്ടുണ്ട്. നല്ല കൊളസ്‌ട്രോളായ 'എച്ച്ഡിഎൽ' ഹൃദ്രോഗത്തെ തടയുകയും എൽഡിഎൽന്റെ അളവു കുറയ്ക്കുകയും ചെയ്യുന്നു. ഒലിവ് എണ്ണ, തവിട് എണ്ണ എന്നിവയിലുള്ള ഒമേഗ3 എച്ച്ഡിഎൽ അളവു കൂട്ടുന്നു. ഒന്നര ടേബിൾസ്പൂൺ എണ്ണ മാത്രം ഉപയോഗിക്കുക. പഴം പൊരി, വടകൾ ഉഴുന്നുവട, ഉള്ളിവട, പരിപ്പുവട ഇവയൊ ന്നും സമീകൃതാഹാരത്തിൽ വേണ്ട.
തഴുതാമയില, ചീരയില, മുരിങ്ങയില, ഉലുവാ, വെളുത്തുള്ളി, ചെറിയ ഉള്ളി, തുളസിയില, കൂവരക്, തവിട്, കറിവേപ്പില, മത്തി, അയില, ചൂര തൊലികളഞ്ഞ കോഴി ഇവയൊക്കെ ദൈനംദിനാഹാരത്തിൽ ധാരാളം ഉൾപ്പെടുത്തുക. കൊളസ്‌ട്രോളിനെ പേടിക്കാതെ ഭക്ഷണം കഴിക്കാം. കൊളസ്‌ട്രോൾ രോഗികൾക്ക് കഴിക്കാവുന്ന ചില ഭക്ഷണങ്ങൾ നോക്കാം.
1. പപ്പായ
ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള പപ്പായ ശരീരത്തിലെ രക്ത സമ്മർദ്ദം കുറയ്ക്കുകയും കൊളസ്‌ടോൾ നിയന്ത്രിക്കുകയും ചെയ്യും. അതിനാൽ കൊളസ്‌ട്രോൾ രോഗികൾ പപ്പായ ധാരാളം കഴിക്കുന്നത് നല്ലതാണ്.
2. ആപ്പിൾ
ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിൾ. ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റാം എന്ന് പറയുന്നത് വെറുതെയല്ല. നിരവധി രോഗങ്ങളിൽ നിന്നും ആപ്പിൾ സംരക്ഷിക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യത്തിന് ആപ്പിൾ വളരെ നല്ലതാണ്. ഹൃദയധമനികളിൽ കൊഴുപ്പടിഞ്ഞ് കൂടുന്നത് തടയാൻ ഇതിലടങ്ങിയിരിക്കുന്ന നാരുകൾ സഹായിക്കും. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പോട്ടാസ്യവും മിനറലുകളും രക്തത്തിലെ കൊളസ്‌ടോൾ നിയന്ത്രിച്ച് സ്‌ട്രോക്ക് വരാതെ സംരക്ഷിക്കുന്നു.
3. വെണ്ണപ്പഴം
കൊളസ്‌ട്രോൾ രോഗികൾ അവകാഡോ അല്ലെങ്കിൽ വെണ്ണപ്പഴം കഴിക്കുന്നത് ഏറെ നല്ലതാണ്. വെണ്ണപ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ കെ, സി, ബി5, ബി6, ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ഹൃദയത്തെ സംരക്ഷിക്കും. കൂടാതെ സ്‌ട്രോക് വരാതിരിക്കാനും വെണ്ണപ്പഴം കഴിക്കുന്നത് നല്ലതാണ്. രക്തസമ്മർദ്ദം ഉള്ളവർക്കും വെണ്ണപ്പഴം കഴിക്കുന്നത് നല്ലതാണ്.
4. തക്കാളി
വിറ്റാമിൻ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതാണ് തക്കാളി. ഇതിലുള്ള അയൺ, പൊട്ടാസ്യം, ക്രോമിയം തുടങ്ങിയവയെല്ലാം തക്കാളിയുടെ ഗുണം കൂട്ടുന്നു. തക്കാളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ,ബി,കെ,സി എന്നിവ കണ്ണുകൾക്കും ത്വക്കിനും ഹൃദയത്തിനും നല്ലതാണ്. പൊട്ടാസ്യം ഹൃദയസംരക്ഷണത്തിനും നല്ലതാണ്. അതിനാൽ തന്നെ തക്കാളി കൊളസ്‌ട്രോൾ, രക്ത സമ്മർദ്ദം, സ്‌ട്രോക് എന്നിവ തടയാൻ സഹായിക്കും.
5. ഓട്‌സ്
കൊളസ്‌ട്രോൾ കുറയ്ക്കാൻ ഏറ്റവും നല്ലതാണ് ഓട്‌സ്. ഓട്‌സ് പാലിലോ അല്ലാതെയോ കഴിക്കുന്നതുകൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ എൽഡിഎൽ കൊളസ്‌ട്രോളിനെ കുറയ്ക്കാൻ ഓട്‌സിന് കഴിവുണ്ട്. ദിവസവും ഒന്നര കപ്പ് ഓട്‌സ് കുടിക്കുന്നത് മൂന്ന് ശതമാനത്തോളം കൊളസ്‌ട്രോൾ കുറയ്ക്കുമെന്ന് അമേരിക്കൻ മെഡിക്കൽ അസോസിയേഷനിലെ ?വിദ?ഗ്ധർ പറയുന്നു.
6. ബദാം
കൊളസ്‌ട്രോൾ കുറയ്ക്കാൻ ഏറ്റവും നല്ലതാണ് ആൽമണ്ട് അഥവാ ബദാം. ദിവസവും മൂന്നോ നാലോ ആൽമണ്ട് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ അകറ്റി നല്ല കൊളസ്‌ട്രോൾ നിലനിർത്താൻ സഹായിക്കും. കൊളസ്‌ട്രോളിന് മാത്രമല്ല, ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ് ബദാം. ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാതിരിക്കാൻ ആൽമണ്ട് ഏറെ നല്ലതാണ്. ബദാമിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഇ, പൊട്ടാസ്യം എന്നിവ തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദിവസവും ബദാം കഴിക്കുന്നത് ഓർമശക്തി കൂട്ടാൻ സഹായിക്കും.
7. സാൽമൺ ഫിഷ്
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മീനാണ് സാൽമൺ. കൊളസ്‌ട്രോൾ പ്രശ്‌നമുള്ളവർക്ക് ഏറ്റവും നല്ലതാണ് സാൽമൺ ഫിഷ്. സാൽമൺ ഫിഷിൽ 1.8 ഗ്രാം ഇക്കോസപ്പന്റാനോയ് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇക്കോസപ്പന്റാനോയ് ആസിഡ് കൊളസ്‌ട്രോൾ, ഹൃദയസംബന്ധമായ അസുഖങ്ങൾ, നീർക്കെട്ട്, രക്തസമ്മർദ്ദം പോലുള്ള അസുഖങ്ങൾക്ക് നല്ലൊരു പ്രതിവിധിയാണ്.
