Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എട്ടിൽ ഒരു പുരുഷനിൽ കണ്ടു വരുന്ന രോഗമാണ് അസ്ഥിക്ഷയം; ആ രോഗത്തെക്കുറിച്ച് കൂടുതൽ അറിയാം

എട്ടിൽ ഒരു പുരുഷനിൽ കണ്ടു വരുന്ന രോഗമാണ് അസ്ഥിക്ഷയം; ആ രോഗത്തെക്കുറിച്ച് കൂടുതൽ അറിയാം

തിരുവനന്തപുരം:ഇന്ത്യയിൽ നാലിൽ ഒരു സ്ത്രീയിലും, എട്ടിൽ ഒരു പുരുഷനിലും കണ്ടു വരുന്ന രോഗമാണ് അസ്ഥിക്ഷയം. പ്രായമാകതുന്നവരിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. ഇന്ത്യയിൽ 6.1 കോടി ആളുകൾക്ക അസ്ഥി ക്ഷയം ഉള്ളതായാണ് റിപ്പോർട്ട്. എല്ലുകൾ മെലിയുകയും അസ്ഥികളുടെ ആരോഗ്യം നഷ്ടപ്പട്ട് എല്ലുകൾ ഒടിയാനുള്ള സാധ്യത ഏറുകയും ചെയ്യുന്നതിനെയാണ്. അസ്തി ക്ഷയം എന്നു പറയുന്നത്. സാധാരണയായി മുപ്പതു വയസ്സിനു ശേഷമാണ് അസ്ഥി ക്ഷയം കണ്ടു വരുന്നത്, സത്രീകളിൽ ആർത്തവ വിരാമത്തിനു ശേഷവും അസ്ഥി ക്ഷയം ഉണ്ടാകാറുണ്ട്. അസ്ഥികൾ പൊട്ടിത്തുടങ്ങുമ്പോൾ മാത്രമാണ് ഈ അസുഖത്തെ തിരിച്ചറിയുന്നത്.

അസ്ഥിക്ഷയത്തിനു കാരണങ്ങൾ

കുടുംബത്തിൽ ആർക്കെങ്കിലും അസ്ഥിക്ഷയം ഉണ്ടെങ്കിൽ പാരമ്പര്യമായി അത് മറ്റുള്ളവർക്കും ഉണ്ടാകാം.
ആർത്തവ വിരാമത്തിനു ശേഷം സ്ത്രീകളിൽ അസ്ഥിക്ഷയം കണ്ടു വരാറുണ്ട്.
പുകവലി
കാപ്പി, മദ്യം തുടങ്ങിയവയുടെ അമിതമായ ഉപയോഗം.
കാൽസ്യം കുറഞ്ഞ ഭക്ഷണ ശീലം
ശാരീരിക വ്യായാമത്തിന്റെ കുറവ്.
തൈറോയ്ഡ്, കരൾ രോഗങ്ങൾ ഉള്ളവരിൽ അസ്ഥിക്ഷയം കണ്ടു വരാറുണ്ട്.

അസ്ഥി ക്ഷയം എങ്ങനെ തിരിച്ചറിയാം.

എല്ലുകളിലുണ്ടാകുന്ന പൊട്ടലാണ് അസ്ഥിക്ഷയം തിരിച്ചറിയാനുള്ള ആദ്യത്തെ മാർഗ്ഗം. ചില നടു വേദനകൾ അസ്ഥിക്ഷയത്തിന്റെ ലക്ഷണങ്ങളാണ്. പെട്ടന്നുണ്ടാകുന്ന പൊക്കക്കുറവ് നടുവിനുള്ള വളവ് തുടങ്ങിയവയൊക്കെ അസ്ഥി ക്ഷയത്തിന്റെ ലക്ഷണങ്ങളാകാം.

ചികിത്സ

കാൽസ്യം, വിറ്റമിൻ ഡി എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുക. വിറ്റമിൻ ഗുളികകൾ കഴിക്കുന്നതിലുടെ കാൽസ്യത്തിന്റെയും വിറ്റാമിൻ ഡി യുടെയും കുറവ് നികത്താം. ദിവസേന വ്യായാമം നിർബന്ധമായും ചെയ്യുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP